അടുക്കള ഇക്കോ ഫ്രണ്ട്ലി ആക്കിയാലോ. അടുക്കിവെച്ചിരിക്കുന്ന പ്ലാസ്റ്റിക് പൊടിക്കുപ്പികളോടും കണ്ടെയ്നറുകളോടും ബൈ പറയാം.
്പഴയ ബെഡ്ഷീറ്റും തലയിണയും മറ്റും വെട്ടി തുണിസഞ്ചികള്‍ തയ്ക്കാം.
് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, സ്പൂണുകള്‍, പ്ലാസ്റ്റിക് ഇല, നാപ്കിന് പേപ്പറുകള്‍, പ്ലാസ്റ്റിക് റാപ്പുകള്‍, പേപ്പര്‍ സ്ട്രോ എന്നിവ വേണ്ടെന്നു വെക്കാം.
്പാത്രം മൂടാനും ഭക്ഷണം പൊതിയാനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അടപ്പും അലൂമിനിയം ഫോയിലും ഒഴിവാക്കാം. പകരം സിലിക്കോണ്‍ അടപ്പുകള്‍ ഉപയോഗിക്കാം. പല വലിപ്പത്തിലുള്ള ഈ അടപ്പുകള്‍ ഇലാസ്തികത ഉള്ളതാണ്. റിയൂസബ്ള് സാന്ഡ്വിച്ച് ബാഗ്, സിലിക്കോണ്‍ കിച്ചണ്‍ സ്റ്റോറേജ് ബാഗ്, ടീ ടവ്വലുകള്‍ എന്നിവയും ഉപയോഗിക്കാം. പുനരുപയോഗമാണ് ഇതിന്റെ പ്രത്യേകത. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്.
് മാലിന്യം നിക്ഷേപിക്കുന്നതിനായി ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കാം. ജീര്‍ണിച്ചു പോകുന്ന വസ്തുക്കള്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
് അടുക്കളയില്‍ പേപ്പര്‍ നാപ്കിനു പകരം തുണി കൊണ്ടുള്ള നാപ്കിനുകള്‍ ഉപയോഗിക്കുക.
് പ്ലാസ്റ്റിക്കിന് പകരം പല വലിപ്പത്തിലും ആകൃതിയിലുമുള്ള വുഡന്‍ കട്ടിംഗ് ബോര്‍ഡുകള്‍ ലഭ്യമാണ്.
്പാള കൊണ്ടുള്ള പ്ലേറ്റും തടികൊണ്ടുള്ള കട്ലറികളും ഉപയോഗിക്കാം.
് കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും സ്റ്റോറേജിനും കുടിവെള്ളം നിറച്ചുവെക്കാനുമൊക്കെ ചില്ലുകൊണ്ടുള്ള പാത്രങ്ങള്‍ തെരഞ്ഞെടുക്കാം.
് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കാം. പച്ചരിയും ഗോതമ്പു പൊടിയും മറ്റും സൂക്ഷിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകളും.
്പാത്രം കഴുകാനുള്ള സ്പോഞ്ച് എപ്പോഴും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കിട്ടുക. അതിലാണെങ്കില്‍ പെട്ടെന്ന് ബാക്ടീരിയ വളരാനുള്ള സാധ്യതയും കൂടും. ഇതിനു പകരം ഡിഷ് ബ്രഷുകള്‍ ഉപയോഗിക്കാം.