ബട്ടൂര
ഈസി ചില്ലിചിക്കന്
പനീര്‍ പാല്‍ക്കട്ടി
മൈദ - അരക്കിലോ
യീസ്റ്റ് - ഒരു ടീസ്പൂണ്‍
മുട്ട -1
പാല് - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
പഞ്ചസാര: ഒരു സ്പൂണ്‍
എണ്ണ: 30 മില്ലി
കുരുമുളക്പൊടി: അര സ്പൂണ്‍
ഉപ്പ്: പാകത്തിന്
ഇളം ചൂടുള്ള പാലില്‍ യീസ്റ്റും പഞ്ചസാരയും കലക്കി കുറച്ച് നേരം വെക്കുക. ശേഷം മുട്ടയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മൈദ അല്പാല്പമായി ഇട്ട് ചപ്പാത്തിക്ക് കുഴക്കുന്നതിനെക്കാള് അല്പം കൂടി അയഞ്ഞ പരുവത്തില്‍ കുഴക്കുക. വെള്ളം പോരെങ്കില്‍ പാല് കുറച്ചുകൂടി ചേര്‍ത്തുകൊടുക്കുക. നന്നായി കുഴച്ച് ഒരു കുഴിയുള്ള പാത്രത്തില്‍ വെച്ച് മീതെ നന്നഞ്ഞതുണി കൊണ്ട് മൂടി രണ്ട് മണിക്കൂര്‍ വെക്കുക (രാവിലെ ഉണ്ടാക്കാന്‍ രാത്രി കുഴച്ച് വെച്ചാലും മതി). വളരെ മൃദുവായി പൊങ്ങിയിട്ടുണ്ടാകും.
പൊങ്ങിയ മാവില്‍ നിന്നും ചെറുനാരങ്ങ വലിപ്പത്തില്‍ ഉരുട്ടിയെടുത്ത് പ്രസ്സില്‍ പരത്തി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക. (എണ്ണ നേരിയ ചൂടിലാക്കി വേണം പൊരിക്കാന്‍ - പാല് ചേര്‍ത്തിരിക്കുന്നതു കാരണം പെട്ടെന്ന് കരിഞ്ഞതു പോലെയാകും) പ്രസ്സ് ചെയ്തുവെക്കാതെ ഓരോന്നും ചെയ്ത ഉടനെ എണ്ണയിലിടണം. എന്നാലേ നല്ല വട്ടത്തിലുള്ള ബട്ടൂര കിട്ടുകയുള്ളൂ.
ഈസി ചില്ലിചിക്കന്
ചിക്കന്‍ - അരക്കിലോ
മുളകുപൊടി (കാശ്മീരി) - ഒരു ടീസ്പൂണ്‍
കുരുമുളക്പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല് ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കോണ്‍ഫ്ളോര്‍ -2 ടീസ്പൂണ്‍ (മൈദ ആയാലും മതി)
സവാള - 4 എണ്ണം
സണ്‍ഫ്ളവര്‍ ഓയില്‍ - ഒരു കപ്പ്
തക്കാളിസോസ് - ഒരു കപ്പ്
(തക്കാളി വെള്ളം ചേര്‍ക്കാതെ മിക്സിയിലരച്ച്
ചെറുതായൊന്ന് കുറുക്കിയെടുത്താല് മതി)
കാപ്സികം - 1 (എരിവില്ലാത്ത പച്ചമുളക്
ഒരിഞ്ച് വലിപ്പത്തിലരിഞ്ഞ് ചേര്‍ത്താലും മതി)
മല്ലിയില - അര കപ്പ്
ഉപ്പ് - പാകത്തിന്
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മുളക്പൊടി - അര ടീസ്പൂണ്‍
സെലറി - ഒരു തണ്ട്
റെഡ് കളര്‍ - ഒരു നുള്ള്
പഞ്ചസാര - ഒരു ചെറിയ ടീസ്പൂണ്‍
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ കുക്കറില്‍ ഒറ്റ വിസില്‍ വന്നതിന് ശേഷം ഓഫാക്കുക. ശേഷം ചിക്കന്‍ ഒരു അരിപ്പയില്‍ ഊറ്റിവെക്കുക. ചിക്കന്‍ വേവിച്ച വെള്ളത്തില്‍ കോണ്ഫഌര്, കളര്‍ ചേര്‍ത്തിളക്കി വെക്കുക. സവാള ഒരിഞ്ച് വലുപ്പത്തിലുള്ള സമചതുര കഷ്ണങ്ങളാക്കി വെക്കുക.
ചുവട് കട്ടിയുള്ള പാത്രത്തില്‍ സണ്‍ഫഌര്‍ ഓയില്‍ (വെളിച്ചെണ്ണ പാടില്ല) ഒഴിച്ച് കാപ്സിക്കവും മല്ലിയിലയും ഇട്ട ഉടനെ കളര്‍ മാറാതെ കോരിയെടുത്ത് വെക്കുക. ബാക്കി എണ്ണയില്‍ ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പഞ്ചസാരയും ചേര്‍ത്ത് സവാളയിട്ടിളക്കുക. സവാള അധികം വാടാതെ മുളകുപൊടി കുരുമുളക് പൊടി എന്നിവയിട്ട് ചിക്കന്‍ കഷ്ങ്ങളിട്ടിളക്കി സോസ് ഒഴിക്കുക. ചെറുതായി ഇളക്കി നേരത്തെ ചിക്കന്‍ വേവിച്ച വെള്ളത്തില്‍ കലക്കി വെച്ച കോണ്‍ഫ്ളോര്‍ അല്ലെങ്കില്‍ മൈദ ഒഴിച്ചുകൊടുക്കുക. ഇറച്ചി ഉടഞ്ഞ് പോകാതെ ചെറുതായി ഇളക്കികൊണ്ടിരിക്കുക. സുര്‍ക്കയും പഞ്ചസാരയുമിട്ടിളക്കി ഇറക്കുന്നതിന് തൊട്ട് മുമ്പ് കാപ്സിക്കവും മല്ലിയില വാട്ടിവെച്ചതും യോജിപ്പിച്ച് ഇറക്കിവെക്കാം.
പനീര്‍ പാല്‍ക്കട്ടി
പാല് - രണ്ട് പാക്കറ്റ്
സുര്‍ക്ക - അര കപ്പ്
പാല് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. തിളച്ച് പൊങ്ങുമ്പോള്‍ സുര്‍ക്ക ഒഴിക്കുക. തീ കുറച്ച് മൂന്നാല് മിനിട്ട് അടുപ്പില്‍ വെക്കുക. പാല് പിരിഞ്ഞ് കട്ടിയാകും. നല്ലത് പോലെ ഇളക്കി ഇത് ഒരു ജൂസ് അരിപ്പയിലേക്ക് ഒഴിക്കുക. ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് മുകളില്‍ തുണിയിട്ട് (വെയിറ്റിട്ട്) വെക്കുക. പനീറിലെ വെള്ളം മുഴുവന്‍ പോയി കട്ടിയായി കിട്ടാനാണിങ്ങനെ ചെയ്യുന്നത്. ഇങ്ങനെ കിട്ടുന്ന പനീര്‍ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ രണ്ടാഴ്ചയോളം കേടുകൂടാതെയിരിക്കും.