വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളെ കുറിച്ച് യഥാസമയം അറിയാനും
അപേക്ഷിക്കാനും ശ്രദ്ധിക്കാറുണ്ടോ?
അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് - കോഴ്സ് ഫീസ്/ ഹോസ്റ്റല്‍ ഫീസ് റീ ഇംപേഴ്സ് ചെയ്യുന്ന പദ്ധതി
സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്ന അര്‍ഹരായ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് ഫീ, ഹോസ്റ്റല്‍ ഫീസ് റീ ഇംപേഴ്സ്മെന്റ് നല്‍കുന്നു. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് സ്റ്റഡീസ്, യൂനിവേഴ്സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പഠിതാക്കള്‍ക്ക് അപേക്ഷിക്കാം. ICRS പൊന്നാനി സെന്ററിലെ സീറ്റുകള്‍ മൈനോറിറ്റി വിഭാഗത്തിന് റിസര്‍വ് ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് വരുമാന പരിധിയുടെ അടിസ്ഥാനത്തിലായിരിക്കും. ബി.പി.എല്‍ വിഭാഗത്തിന്റെ അഭാവത്തില്‍ വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെയുള്ളവരെ പരിഗണിക്കുന്നതാണ്. ഒരു വിദ്യാര്‍ഥിക്ക് കോഴ്സ് ഫീ ഇനത്തില്‍ 20,000 രൂപയും ഹോസ്റ്റല്‍ ഫീ ഇനത്തില്‍ 10,000 രൂപയും പരമാവധി ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷം പരമാവധി 200 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വിദേശ സ്‌കോളര്‍ഷിപ്പുകള്‍
വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നത് വിദ്യാര്‍ഥികളുടെ പഠനമികവിന്റെ അടിസ്ഥാനത്തിലാണ്. താഴ്ന്ന ക്ലാസ്സ് മുതല്‍ പഠനനിലവാരം പരിശോധിച്ച് വിലയിരുത്തി മാത്രമേ തുടര്‍ പഠന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കൂ. ചില സ്‌കോളര്‍ഷിപ്പുകള്‍ക്ക് മത്സര പരീക്ഷയും നടത്താറുണ്ട്. പ്രധാനപ്പെട്ട ഏതാനും ചില സ്‌കോളര്‍ഷിപ്പുകള്‍ കാണുക.
കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് ആന്റ് ഫെല്ലോഷിപ്പ് പ്ലാന്‍
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യത്തെ കുട്ടികള്‍ക്ക് ഇത് ലഭ്യമാകുന്നു. ഇന്ത്യ ഒരു കോമണ്‍വെല്‍ത്ത് രാജ്യമാണ്. വിശദ വിവരങ്ങള്‍ക്ക് www.britishcoundil.in (http://mhrd.gov.in/scholarship) or (www.cscuk.dfid.gov.uk) സന്ദര്‍ശിക്കുക.
ആസിയാന്‍ അണ്ടര്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്
ആസിയാന്‍ രാഷ്ട്രങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മലേഷ്യ, സിംഗപ്പൂര്‍, കൊറിയ തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ പഠിക്കുന്നതിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. ഇന്ത്യ ആസിയാന്‍ ഗ്രൂപ്പില്‍ വരുന്നില്ലെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. വിശദ വിവരങ്ങള്‍ക്ക് www.nus.edu.sg
യു.കെ സ്‌കോളര്‍ഷിപ്പ്
ബ്രിട്ടനില്‍ പഠിക്കുന്നതിന് ഗ്രാജ്വേഷനും റിസര്‍ച്ചിനും ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പ്. വിശദ വിവരങ്ങള്‍ക്ക് www.educationuk.org
ബ്രിട്ടീഷ് ചിവനിംഗ് സ്‌കോളര്‍ഷിപ്പ്
ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗ്രാജ്വേഷനും റിസര്‍ച്ചിനും പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പ്. വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.chevening.org/www.educationuk.org
യൂനിവേഴ്സിറ്റി ഓഫ് സിഡ്നി ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്
ആസ്ത്രേലിയയില്‍ പഠിക്കുന്നതിന് സിഡ്നി യൂനിവേഴ്സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പ്: http://sydney.edu.au
ആസ്ത്രേലിയ റിസര്‍ച്ച് ട്രെയ്നിംഗ് പ്രോഗ്രാം സ്‌കോളര്‍ഷിപ്പ്
ആസ്ത്രേലിയയില്‍ പി.എച്ച്.ഡി പഠിക്കുവാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
http://www.education.gov.au/www.sydney.edu.au
ആസ്ത്രേലിയന്‍ ഗവ. റിസര്‍ച്ച് ട്രെയ്നിംഗ് പ്രോഗ്രാം
വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.flindersinders.edu.au
ഫുള്‍ ബ്രൈറ്റ് ഫോറിന്‍ സ്റ്റുഡന്റ് പ്രോഗ്രാം ഇന്‍ യു.എസ്.എ
അമേരിക്കയില്‍ വിദേശ പഠനം നടത്തുവാന്‍ ഏറ്റവും ഉപകരിക്കുന്ന പ്രശസ്തമായ ഒരു സ്‌കോളര്‍ഷിപ്പാണിത്. വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://foreign.fullbrightonline.org
ചൈനീസ് ഗവ. സ്‌കോളര്‍ഷിപ്പ്
വിദേശ വിദ്യാര്‍ഥികള്‍ക്ക് ബൈ ലാറ്ററല്‍ പ്രോഗ്രാം വഴി ചൈനയില്‍ ഉപരിപഠനം നടത്തുവാനുള്ള സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമാണ്. വിശദ വിവരങ്ങള്‍ക്ക് http://www.csc.edu.cn
ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍/എയ്ഡഡ് പോളി ടെക്നിക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമാ കോഴ്സിനു പഠിക്കുന്ന അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം 1000 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്നു. ഇതില്‍ 30 ശതമാനം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷ സമര്‍പ്പിക്കാനും മറ്റു വിവരങ്ങള്‍ക്കും www.monoritywelfare.kerala.gov.in സന്ദര്‍ശിക്കുക.
മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്
നഴ്സിംഗ്/പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ളതാണ് ഈ പദ്ധതി.
അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരും, കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ളവരും ആയിരിക്കണം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. ഇതില്‍ 50 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാ സമര്‍പ്പണത്തിനും മറ്റു വിവരങ്ങള്‍ക്കും www.minoritywelfare.kerala.gov.in വിസിറ്റ് ചെയ്യുക.
ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് സ്‌കോളര്‍ഷിപ്പ്
കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി നമ്മുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സ്‌കോളര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് - മാനേജ്മെന്റിലും സാമ്പത്തിക ശാസ്ത്രത്തിലും അനുബന്ധ മേഖലകളിലും പി.എച്ച്.ഡി ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ്. ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മത്സര പരീക്ഷ വഴിയാണ് സ്‌കോളേഴ്സിനെ തെരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് ബ്രിട്ടീഷ് കൗണ്‍സിലിന്റെ വെബ്സൈറ്റ് www.britishcouncil.com or www.joh.cam.ac.uk/dr.manmohan-sing-scholarship സന്ദര്‍ശിക്കുക.
അംഗവൈകല്യമുള്ളവര്‍ക്കുള്ള സാക്ഷം സ്‌കോളര്‍ഷിപ്പ്
പ്രത്യേക കഴിവുള്ള കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിന് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിന് ലക്ഷ്യമിട്ട് AICTE നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് സാക്ഷം. ഓരോ വര്‍ഷവും പഠിക്കാന്‍ 50,000 രൂപ പരമാവധി 4 വര്‍ഷവും, കോളേജ് ഫീസ് അടക്കുന്നതിനും കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും മറ്റു പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ലഭിക്കുക. അപേക്ഷിക്കുന്ന വിദ്യാര്‍ഥിയുടെ വാര്‍ഷിക സാമ്പത്തിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.
www.scholarships.gov.in (AICTE Saksham Scholarship Scheme)