കരച്ചില്‍ നിയന്ത്രിക്കാനാവാതെ നദാന്‍
ഷറഫുദ്ദീൻ കടമ്പോട്ട് (കൺസൽട്ടൻറ് സൈക്കോളജിസ്റ്റ്)
November 2021
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് നദാന്‍ തന്റെ എഞ്ചിനീയറിംഗ് ബിരുദ റിസല്‍ട്ട് വന്ന സന്തോഷം പങ്ക് വെച്ച് വിളിക്കുന്നത്.
ഉച്ചക്ക് ഏതാണ്ട് ഒരു മണിയോടു കൂടിയാണ് നദാന്‍ സ്‌കൂളില്‍ നിന്ന് തന്റെ ഫ്‌ളാറ്റിലേക്ക് എത്തുന്നത്. വാച്ച് മാനോടും താഴെത്തെ ഗാര്‍ഡനിലെ അങ്കിളിനോടും കുശലം പറഞ്ഞു.
ലിഫ്റ്റില്‍ ഓരോ നിലകളില്‍ എത്തുമ്പോഴേക്കും കൂട്ടുകാര്‍ ഓരോരുത്തരോടായി യാത്ര പറഞ്ഞ് അവന്റെ റൂമിന് മുമ്പിലെത്തി. ബെല്ലടിച്ചു. ഇത്താത്ത വാതില്‍ തുറന്നു കൊടുത്തു. ബേഗ് ലിവിംഗ് റൂമിലെ സോഫയിലേക്കെറിഞ്ഞ് അവന്‍ പതിവുപോലെ അത്യുത്സാഹത്തോടെ അടുക്കളയിലേക്ക് ഓടി, തണുത്ത വെള്ളം എടുത്തു കുടിച്ചു, മേശപ്പുറത്ത് മൂടി വെച്ചിരുന്ന സാന്റ്‌വിച്ച് എടുത്തു കഴിച്ചു. വസ്ത്രങ്ങള്‍ മാറി ബാത്‌റൂമില്‍ പോയി ഒന്ന് ഫ്രഷായി തിരിച്ചുവന്ന് അവന്റെ ബെഡ്‌റൂമും വസ്ത്രങ്ങളുമെല്ലാം അടുക്കിയൊതുക്കി വെച്ചു.
സാന്റ്‌വിച്ച് കൊണ്ട് വിശപ്പടങ്ങാത്ത നദാന്‍ ഉമ്മയോട് ഉച്ചഭക്ഷണം ആവശ്യപ്പെട്ടു. മീന്‍ പൊരിച്ച് തീര്‍ന്നിട്ടില്ലാത്തതിനാല്‍ ടി.വിയുടെ റിമോട്ട് എടുത്ത് ഓണ്‍ ചെയ്തു സോഫയില്‍ കിടന്നു. അല്‍പനേരം കഴിഞ്ഞാണ് ഉമ്മ ഭക്ഷണത്തിന് വിളിക്കുന്നത്. മീന്‍ പൊരിച്ചത് ഏറെ ഇഷ്ടമായ അവന് ഇത്താത്തക്ക് എടുത്തുവച്ചതിനേക്കാള്‍ വലിയ മീന്‍കഷണം മാറ്റിവച്ചിരുന്നു.
ഭക്ഷണശേഷം ടി.വിക്കു മുമ്പില്‍ വന്നിരുന്ന അവന്റെ മുഖഭാവം പെട്ടെന്ന് മാറുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കണ്ണുകള്‍ നിറയുന്നു. മുഖം ചുവന്നു. കണ്ണുകള്‍ കലങ്ങി വരുന്നു. ഉമ്മയും ഇത്താത്തയും മുഖത്തോട് മുഖം നോക്കി. അപ്പോഴേക്കും അവന്റെ കരച്ചില്‍ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. മുഖംപൊത്തി ബാത്‌റൂമിലേക്ക് പോയ നദാന്‍ അവിടെനിന്ന് അലറിക്കരഞ്ഞു. കാരണം മനസ്സിലാവാതെ വീട്ടുകാര്‍ പരിഭ്രാന്തരായി. വാതില്‍ തുറക്കാനവര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവന്‍ തുറന്നില്ല.
അല്‍പം കഴിഞ്ഞ് കരഞ്ഞുകൊണ്ട് തന്നെ വാതില്‍ തുറന്നു അവന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു; 'എനിക്ക് പേടിയാവുന്നു. എനിക്ക് മരിക്കണ്ട. ഉമ്മ മരിച്ച് കിടക്കുന്നതായി എനിക്ക് തോന്നി.' മരണത്തെ കുറിച്ച് പലതും പറഞ്ഞു അവന്‍ തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടേയിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് അവന്റെ കരച്ചില്‍ നിന്നു. അവന്‍ മുഖം കഴുകി സോഫയില്‍ വന്നിരുന്നു. എത്ര ചോദിച്ചിട്ടും കൃത്യമായി അവന് ഒന്നും പറയാന്‍ സാധിക്കുന്നില്ല.
എല്ലാം ശരിയായി ഉമ്മാ... ഇപ്പോള്‍ എനിക്ക് ഒന്നുമില്ല. എന്തോ എനിക്ക് പേടി ആവുകയായിരുന്നു.
ഉമ്മാ എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്, കരച്ചില്‍ വന്നത് എന്നെനിക്ക് തന്നെ അറിയില്ല, അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതിനു മുന്‍പൊരിക്കലും ഇങ്ങനെ കണ്ടിട്ടുമില്ല. പിന്നീട് ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് ഓടി വന്ന നദാന്‍ കരച്ചിലടക്കാന്‍ പാടുപെടുന്നതാണ് കണ്ടത്.
ഉപ്പയും ഉമ്മയും ഇത്താത്തയും നിരന്തരം അവനോട് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞിട്ടും കരച്ചില്‍ നിര്‍ത്താനായില്ല. അര മണിക്കൂര്‍ നീണ്ടുനിന്ന കരച്ചിലിനൊടുവില്‍ തനിയെ എഴുന്നേറ്റ് ചെന്ന് മുഖം കഴുകി വന്ന് യാതൊരു ഭാവഭേദവും ഇല്ലാതെ അവരോടൊപ്പം ചായ കഴിക്കാന്‍ ഇരുന്നു.
രണ്ടരവര്‍ഷം മുമ്പ് ഉണ്ടായ അനുഭവം അവര്‍ക്കപ്പോള്‍ ഓര്‍മയിലേക്ക് വന്നു. കാരണം മനസ്സിലാവാതെ ഏറെ പ്രയാസപ്പെട്ടു. അതോടുകൂടി എല്ലാ പ്രയാസങ്ങളും മാറി എന്ന് അവര്‍ കരുതിയിരിക്കെയായിരുന്നു വീണ്ടും ആവര്‍ത്തിച്ചത്.
നദാന്‍ പത്താം ക്ലാസ്സ് പഠന തിരക്കിലാണ്. പ്രാതല്‍ കഴിഞ്ഞ് ഓണ്‍ലൈന്‍ ക്ലാസ്സ് നടന്നു കൊണ്ടിരിക്കെ എഴുന്നേറ്റു വന്നു. രണ്ടരവര്‍ഷം മുമ്പ് കണ്ടതുപോലെ പെട്ടെന്ന് അവന്റെ മുഖഭാവം മാറി. അവന്റെ സങ്കടം പതിവുപോലെ മുഖത്ത് കനത്തു. കണ്ണുകള്‍ നിറഞ്ഞു. ഇപ്പോള്‍ നദാന്‍ കൗമാരക്കാരനാണ്. ജാള്യത ഉണ്ടെങ്കിലും സങ്കടം അവന് പിടിച്ചുനിര്‍ത്താനാവുന്നില്ല. ശരീരത്തില്‍ അസഹ്യമായ ഒരു വേദന പടരുന്ന പോലെയാണ് അവന്റെ കരച്ചില്‍.
ഏതാണ്ട് അര മണിക്കൂറിന് ശേഷം മുഖം നന്നായി കഴുകി ടവ്വല്‍ കൊണ്ട് തുടച്ച് എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ അവര്‍ക്കിടയില്‍ വന്നിരുന്നു. 'ഒന്നുമില്ല... ഒന്നുമില്ല' അവന്‍ പറഞ്ഞ് അവരുടെ കൂടെ കൂടിയെങ്കിലും അവരുടെയെല്ലാം ഉള്ളില്‍ ഒരു നീറ്റല്‍ ഉണ്ടായിരുന്നു. അവര്‍ അതോടെ തീരുമാനിച്ചു ഒരു മനശാസ്ത്രജ്ഞനെ കാണുക തന്നെ. അങ്ങനെയാണ് നദാനും കുടുംബവും ക്ലിനിക്കില്‍ വരുന്നത്.
പതിവായി കാണുന്ന ഒരു വിഷാദ രോഗം അല്ല, ഇത് പ്രത്യേകതരം ന്യൂറോളജിക്കല്‍ കണ്ടീഷന്‍ ആണ്. വളരെ അപൂര്‍വമായി മാത്രം ആളുകളില്‍ കണ്ടുവരുന്ന ഒന്ന്.
ജലൌറീയൗഹയമൃ മളളലര േഅഥവാ ജആഅ (കഇഉ10ഇങഎ48.2) എന്ന് അറിയപ്പെടുന്ന ഇത് പല കാരണങ്ങളാല്‍ പ്രകടമാവാറുണ്ട്. തലച്ചോറിലെ ക്ഷതങ്ങളോ മറ്റ് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളോ ഇതിന് കാരണമാവാറുണ്ട്. പലപ്പോഴും ഇത് ഒരു കേവല വിഷാദ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. വിഷാദം ഇതിന്റെ പ്രധാന ലക്ഷണമാണെങ്കില്‍ പോലും അടക്കാനാവാത്ത തുടര്‍ച്ചയായ കരച്ചിലോ ചിലപ്പോള്‍ ചിരിയോ ഒക്കെയാണ് പ്രകടമായി കാണുക. പിന്നീട് യാതൊരു ലക്ഷണവും ഇല്ലാതെ ഇവര്‍ പതിവ് ജീവിതം തുടരും. ന്യൂറോളജിസ്റ്റുകള്‍, ന്യൂറോ സൈക്യാട്രിസ്റ്റുകള്‍, ന്യൂറോ സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയ ആരുടെയെങ്കിലും അടുക്കല്‍ ചികിത്സക്ക് എത്തിക്കാനായാല്‍ ഈ രോഗം കൊണ്ട് പ്രയാസപ്പെടുന്ന കുട്ടികളെ രക്ഷിക്കാനാവും.
ചില ആന്റി ഡിപ്രസെന്റുകള്‍ നല്‍കുന്നതും രീഴിശശേ്‌ല യലവമ്ശീൗൃ വേലൃമു്യ ചികിത്സക്ക് വിധേയമാക്കുന്നതും രോഗശമനത്തിന് ഏറെ ഫലപ്രദമാണ്.
കടുത്ത മാനസിക പ്രയാസങ്ങള്‍ ഇത്തരം ന്യൂറോളജിക്കല്‍ അവസ്ഥകളെ വഷളാക്കാതിരിക്കാന്‍ കൗണ്‍സലിംഗുകളും സൈക്കോതെറാപ്പികളും സഹായകമാകും.
സ്ഥിരോത്സാഹിയായ അവന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ പുറത്തെടുത്ത്, അപൂര്‍വമായ ഈ അവസ്ഥാ വിശേഷത്തിന്റെ കാലയളവ് നീട്ടിയെടുക്കാം. പിന്നെയത് തീരെ ആവര്‍ത്തിച്ചില്ലെന്നും വരാം.
പല ഘട്ടങ്ങളായി നദാന് ആവശ്യമായ മനശാസ്ത്ര ചികിത്സകളും മാതാപിതാക്കള്‍ക്ക് ചില ചികിത്സാ പരിശീലനങ്ങളും നല്‍കി യാത്രയാക്കി. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് നദാന്‍ തന്റെ എഞ്ചിനീയറിംഗ് ബിരുദ റിസല്‍ട്ട് വന്ന സന്തോഷം പങ്ക് വെച്ച് വിളിക്കുന്നത്.
ഈ രോഗത്തില്‍നിന്ന് മോചനം നേടാന്‍ സഹായിച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ആ വിളി.