മാഞ്ഞുപോകാത്ത ഈരടികള്‍
ഫൈസല്‍ എളേറ്റില്‍
November 2021
മാപ്പിളപ്പാട്ടിന് വേïി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തി കൂടിയാണ് വി.എം കുട്ടി. ഇരുവരും കൈകോര്‍ത്തപ്പോള്‍ നിത്യ ഹരിതങ്ങളായ ഒട്ടേറെ ഗാനങ്ങളാണ് പിറവി കൊïത്.
മാപ്പിളപ്പാട്ട് കലാരൂപത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ വി.എം കുട്ടി എന്ന അതുല്യ പ്രതിഭയെ എങ്ങനെയാണ് വരച്ചിടേïത് എന്നാലോചിക്കുമ്പോള്‍ അദ്ദേഹത്തെ അറിയുന്ന ഏതൊരാള്‍ക്കും ഒരു നിമിഷമെങ്കിലും ആശയക്കുഴപ്പമുïാവുക സ്വാഭാവികമാണ്. കാരണം ഒരു പാട്ടുകാരന്‍ എന്ന മേല്‍വിലാസത്തിനപ്പുറം തന്റെ ബഹുമുഖ പ്രതിഭാ വിലാസം കൊï് മാപ്പിളപ്പാട്ടിന്റെ എല്ലാ തലങ്ങളിലും തന്റേതായ സംഭാവനകള്‍ കൊï് സമ്പുഷ്ടമാക്കിയ ഒരു മഹാനായ കലാകാരനെ ഏതെങ്കിലും ഒരു വിശേഷണം കൊï് അടയാളപ്പെടുത്തുക സാധ്യമല്ല തന്നെ.
വെറുമൊരു ഗായകന്‍ എന്നതിലുപരി ഒരു പാട്ട് സംഘത്തെ എങ്ങനെ സംഘടിപ്പിക്കണമെന്നും നയിക്കണമെന്നും കാണിച്ചു തന്ന മികച്ച സംഘാടകരില്‍ ഒരാളാണ് വി.എം കുട്ടി. കല്യാണ വീടുകളിലും ചെറിയ നാട്ടുക്കൂട്ടങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന മാപ്പിളപ്പാട്ട് കലയെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഒരു സംവിധാനത്തിലേക്ക് കൊïുവന്നത് അദ്ദേഹമാണ്. മാപ്പിളപ്പാട്ടു രംഗത്തുള്ള ഒട്ടനേകം പേര്‍ക്ക് പുതിയ വഴി തുറന്നു നല്‍കുകയായിരുന്നു ഇതിലൂടെ അദ്ദേഹം. പില്‍ക്കാലത്ത് ഈ രംഗത്ത് തങ്ങളുടേതായ സ്ഥാനം അലങ്കരിച്ച ഒട്ടനേകം കലാകാരന്മാര്‍ വി.എം കുട്ടിയുടെ ശ്രമഫലമായി കടന്നുവന്നവരാണ്. മാപ്പിളപ്പാട്ട് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ വിളയില്‍ ഫസീല, മുക്കം സാജിദ, വടകര കൃഷ്ണദാസ് മാഷ് തുടങ്ങി എത്രയെത്ര പേരുകള്‍ ഇക്കൂട്ടത്തിലുï്! നാടക ട്രൂപ്പുകള്‍ക്കും മറ്റും സംഗീതം ചിട്ടപ്പെടുത്തിയിരുന്ന കൃഷ്ണദാസ് മാഷിന് മാപ്പിളപ്പാട്ടിന്റെ വിശാലമായ ഇശല്‍ ലോകത്തേക്ക് വഴി തുറന്നു നല്‍കിയത് വി.എം കുട്ടിയാണ്. പിന്നീട് നാം എക്കാലവും ഓര്‍ക്കുന്ന എത്രയോ പാട്ടുകളിലൂടെ അദ്ദേഹം മാപ്പിളപ്പാട്ടിന്റെ വിശാലമായ പൂമുഖത്ത് ചിരപ്രതിഷ്ഠ നേടുകയുïായി. ചാന്ദ് പാഷയെന്ന മാസ്മരിക സംഗീതജ്ഞനെ മാപ്പിളപ്പാട്ടിന് വേïി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തി കൂടിയാണ് വി.എം കുട്ടി. ഇരുവരും കൈകോര്‍ത്തപ്പോള്‍ നിത്യ ഹരിതങ്ങളായ ഒട്ടേറെ ഗാനങ്ങളാണ് പിറവി കൊïത്.
ഇന്നത്തെ കാലത്ത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ചില സവിശേഷതകള്‍ അന്നത്തെ ഈ പാട്ടു സംഘങ്ങള്‍ക്കുïായിരുന്നു. ഓരോ ഗായകനും ഓരോ പാട്ട് സംഘത്തിനും തങ്ങളുടേതായ പാട്ടുകള്‍ ഉïായിരുന്നു. പാട്ടുകെട്ടാനും ചിട്ടപ്പെടുത്താനും പാടാനും അവര്‍ പരസ്പരം മത്സരിക്കുന്ന കാലം കൂടിയാണത്. ധാരാളം നല്ല ഗാനങ്ങള്‍ നമുക്ക് ഇതിലൂടെ ലഭിക്കുകയുïായി. ഈ മാറ്റങ്ങള്‍ക്കെല്ലാം തുടക്കക്കാരന്‍ എന്ന നിലക്ക് മാത്രമല്ല, അദ്ദേഹം ഈ മേഖലയില്‍ സജീവമായി നിന്ന കാലമത്രയും കൃത്യതയോടെയും ചിട്ടയായും ഈ സംവിധാനത്തെ മുന്നോട്ട് കൊïുപോകുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുï്.
ഈ ചുവടു മാറ്റത്തോടൊപ്പം മാപ്പിളപ്പാട്ടില്‍ സംഭവിച്ച ഗുണപരമായ ഒരു മാറ്റത്തെ പ്രത്യേകം എടുത്തു പറയേïതുï്. ഭക്തി രസം തുളുമ്പുന്ന ആത്മീയ ഗാനങ്ങളിലും കല്യാണപ്പാട്ടുകളിലും മാത്രമായി ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ട് ഗാനശാഖ പൊതുസമൂഹത്തിലേക്ക് എത്തിയപ്പോള്‍ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയുïായി. ഏറെ ശ്രദ്ധ നേടിയ മൈത്രീ ഗാനങ്ങള്‍ ഉള്‍പ്പടെയുള്ള സാമൂഹിക വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ഗാനമേളയുടെ സ്ഥിരം ചേരുവകള്‍ ആയപ്പോള്‍ മാപ്പിളപ്പാട്ടെന്ന കലാരൂപത്തിന്റെ വിതാനം ഒന്നുകൂടി ഉയരുകയുïായി. അതോടൊപ്പം കമ്പളത്ത് ഗോവിന്ദന്‍ നായര്‍, പി. ഭാസ്‌കരന്‍ മാഷ് എന്നിവരുടെയൊക്കെ ചരിത്ര പ്രാധാന്യമുള്ള രചനകള്‍ പൊതു സമക്ഷത്തില്‍ എത്തിക്കാനും ഒരു ഗായകന്‍ എന്നതിലുപരി മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലെ ഈടുവെപ്പുകളെ കൈമോശം വരാതെ സൂക്ഷിക്കുന്നതിലും അദേഹം കാണിച്ച താല്‍പര്യവും ജാഗ്രതയും വളരെ വലുതാണ.് മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ അക്കാദമി തന്റെ ഗ്രാമമായ പുളിക്കല്‍ കൊïോട്ടിക്കടുത്തായത് മാപ്പിളപ്പാട്ടിനെ പിന്‍ തലമുറക്ക് കൈമാറുന്നതിന് അദ്ദേഹത്തിന് തുണയായിട്ടുï്.
മാപ്പിളപ്പാട്ടില്‍ മനോഹരമായ പാട്ടുകള്‍ രചിച്ച വി.എം കുട്ടി മികച്ച ഗാന രചയിതാവ് കൂടിയാണ്. 'കിളിയെ... ദിക്ര്‍ പാടി കിളിയെ....', 'ഹജ്ജിന്റെ രാവില്‍ ഞാന്‍, കഅ്ബം കിനാവ് കïു...' എന്ന് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ക്കൊപ്പം മൈത്രീ ഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് നമുക്ക് കിട്ടിയിട്ടുï്. ഒരു ഗായകന്‍ എന്ന നിലക്ക് അദ്ദേഹത്തെ മനസ്സിലാക്കിയവര്‍ പലരും ഒരു രചയിതാവെന്ന നിലക്ക് അദ്ദേഹത്തെ വേïത്ര മനസ്സിലാക്കിയിട്ടില്ലെന്ന ഒരഭിപ്രായം എനിക്കുï്. ബാപ്പു വെള്ളിപ്പറമ്പ്, ഒ.എം കരുവാരക്കുï്, പക്കര്‍ പാന്നൂര്‍, ഹസന്‍ നെടിയനാട്, പി.ടി അബ്ദുര്‍റഹ്മാന്‍ തുടങ്ങി ഒട്ടനേകം പ്രതിഭകളായ രചയിതാക്കള്‍ അദ്ദേഹത്തിന്റെ കലാ കളരിയിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് പൊതു ധാരയില്‍ അറിയപ്പെടുകയും ചെയ്തവരായുï്.
നല്ലൊരു ചിത്രകാരന്‍ കൂടിയായ അദ്ദേഹത്തിന്റെ കലാ സൃഷ്ടികള്‍ വിവിധ പത്രമാധ്യമങ്ങളിലൂടെ പുറം ലോകം കാണുകയുïായി. അതിന്റെ സൂക്ഷിപ്പ് ശേഖരങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഇപ്പോഴുമുï്. ഒരു ഗ്രന്ഥകാരന്‍ എന്ന നിലക്കും പേരെടുത്ത വ്യക്തിയാണ് അദ്ദേഹം. മാപ്പിളപ്പാട്ടിന് ഒരാമുഖം, മാപ്പിളപ്പാട്ടിന്റെ താഴ്‌വേരുകള്‍, മാപ്പിളപ്പാട്ട് -ചരിത്രവും വര്‍ത്തമാനവും എന്നിങ്ങനെ 12 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുï്. പുതിയ തലമുറക്ക് എക്കാലവും അവലംബിക്കാന്‍ കഴിയുന്ന ഗവേഷണ സാധ്യതകളെയാണ് അദ്ദേഹം തന്റെ കൃതിയിലൂടെ തുറന്നിട്ടത്. മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിനും വര്‍ത്തമാനത്തിനും ഇടയിലെ കണ്ണിയായി മരിക്കുന്നതുവരെ അദ്ദേഹം നിലകൊള്ളുന്നു.
സാധാരണക്കാരായ കലാകാരന്മാരുടെ വൈഷമ്യങ്ങള്‍ നേരിട്ട് കïു മനസ്സിലാക്കിയ കലാകാരന്‍ എന്ന നിലക്ക് അവര്‍ക്ക് താങ്ങും തണലുമാകാനും പരമാവധി മറ്റുള്ളവര്‍ക്കു വേïി ചെയ്യാനും അദ്ദേഹത്തിനായിട്ടുï്. കേരള സംഗീത നാടക അക്കാദമി, ഫോക്ലര്‍ അക്കാദമി, മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി എന്നിവയുടെയൊക്കെ ഭാരവാഹിയായിരുന്ന കാലത്ത് പാവപ്പെട്ട കലാകാരന്മാരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും മറ്റുമായി സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ അദ്ദേഹം കാണിച്ച ഉത്സാഹം വെളിച്ചം പടര്‍ത്തിയത് ഒരുപാട് ജീവിതങ്ങളിലാണ്.
ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടന്‍ ഗാനശാഖയിലും അദ്ദേഹത്തിനുള്ള നൈപുണ്യം എടുത്തു പറയേïതാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ സാം
സ്‌കാരികമായ ഇഴുകിച്ചേരലുകള്‍ക്ക് കലയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ഉത്തമബോധ്യത്തോടെയാണ് അദ്ദേഹം നിലകൊïത്. ഗായകനെന്ന നിലക്ക് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച അദ്ദേഹം പഴയ മാപ്പിളപ്പാട്ടുകളെ അന്വേഷിച്ച് ചലച്ചിത്ര മേഖലകളില്‍നിന്നും എത്തുന്നവര്‍ക്കുള്ള അക്ഷയഖനിയായിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമെന്ന നിലക്കും അദ്ദേഹം പ്രവര്‍ത്തിക്കുകയുïായി.
പ്രവാസികള്‍ക്കിടയില്‍ വലിയ ആവേശമുïാക്കിയ ഇത്തരം ഗള്‍ഫ് പ്രോഗ്രാമുകളുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നിരവധി പ്രോഗ്രാമുകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, കെ.എസ് മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ക്കൊപ്പം ഗായകനായി ശോഭിച്ച് പ്രതിഭാ വിലാസം കൊï് മാപ്പിളപ്പാട്ടിന് നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച മഹാനായ കലാകാരനെന്ന നിലയ്ക്ക് വി.എം കുട്ടിയെന്ന മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്റെ ഇരിപ്പിടം എക്കാലവും ഇളക്കം തട്ടാതെ കിടക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.