ക്രീം - ഒരു കപ്പ്
ഓറഞ്ചുനീര് - ഒരു കപ്പ്
നാരങ്ങാ നീര് - ഒന്നര ടേബ്ള്‍ സ്പൂണ്‍
മുട്ട മഞ്ഞ - 4 മുട്ടയുടെ
മുട്ട വെള്ള - 4 മുട്ടയുടെ
പഞ്ചസാര - ഒരു കപ്പ് + 4 ടേബ്ള്‍ സ്പൂണ്‍
ജലാറ്റിന്‍ - ഒന്നര ടേബ്ള്‍ സ്പൂണ്‍
വെള്ളം - 4 ടേബ്ള്‍ സ്പൂണ്‍
ഓറഞ്ച് എസ്സന്‍സ് - ഏതാനും തുള്ളി
അലങ്കരിക്കാന്‍ - നട്‌സ് ചെറുതായി നുറുക്കിയത്
ഓറഞ്ചുനീരും നാരങ്ങാനീരും അരിച്ച് ഒരു സ്റ്റീല്‍ ബൗളില്‍ ഒഴിക്കുക. ഇതില്‍ മുട്ടയുടെ മഞ്ഞയും പഞ്ചസാരയും (1 കപ്പ്) കൂടി ചേര്‍ത്ത് കുറച്ച് ചൂടുവെള്ളം ഒഴിച്ച ഒരു വലിയ പാത്രത്തിലേക്ക് ഇറക്കി ക്രീം പരുവമാകുംവരെ വെക്കുക. ഏതാനും തുള്ളി ഓറഞ്ചു കളര്‍ വേണമെങ്കില്‍ ചേര്‍ക്കാം.
ജലാറ്റിന്‍ നാല് ടേബ്ള്‍ സ്പൂണ്‍ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തതിനു ശേഷം അടുപ്പത്ത് അല്‍പനേരം വച്ച് ഉരുകുമ്പോള്‍ മുട്ട മഞ്ഞ ചേര്‍ക്കുക. ആറിയതിനു ശേഷം ഫ്രിഡ്ജില്‍ വെക്കുക. അല്ലെങ്കില്‍ ഈ പാത്രം ഐസ് കട്ടകള്‍ക്ക് മീതെ വെച്ച് ഇളക്കുക. ഇത് പകുതി സെറ്റായാല്‍ ക്രീം നന്നായടിച്ച് ഇതിലേക്ക് മടക്ക് മടക്കായി വിളമ്പുക.
മുട്ടയുടെ വെള്ളയും കുറച്ച് പഞ്ചസാരയും ഒരു ബൗളിലെടുത്ത് നന്നായടിച്ച് പഞ്ഞിക്കെട്ട് പോലെയാക്കുക. അല്‍പം ഓറഞ്ചു കളര്‍ വേണമെങ്കില്‍ ചേര്‍ക്കാം. തയാറാക്കി വെച്ചിരിക്കുന്ന സൂഫ്‌ളെ ബൗളിലേക്ക് പകരുക. ഫ്രിഡ്ജില്‍ വെച്ച് സെറ്റാക്കി അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയത് വറുത്തെടുത്ത് അല്‍പം ക്രീം മീതെയിടുകയും ചെയ്യാം.
ചോക്ലേറ്റ് സൂഫ്‌ളെ
പാല്‍ - ഒന്നര കപ്പ്
മുട്ട - 2 എണ്ണം
പഞ്ചസാര - അര കപ്പ്
കൊക്കോപ്പൊടി - 2 ടേബ്ള്‍ സ്പൂണ്‍
ജലാറ്റിന്‍ - ഒന്നര ടേബ്ള്‍ സ്പൂണ്‍
വെള്ളം - 9 ടേബ്ള്‍ സ്പൂണ്‍
വാനില എസ്സന്‍സ് - അര ടീസ്പൂണ്‍
ക്രീം - അര കപ്പ്
ചെറിപ്പഴം, ക്രീം - അലങ്കരിക്കാന്‍ മാത്രം
കൊക്കോപ്പൊടിയിട്ട് അല്‍പം തിളപ്പിച്ച് ആറിയ പാലുമായി ചേര്‍ത്തിളക്കുക. മുട്ടമഞ്ഞയും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് മയമാക്കുക. ചെറുതീയില്‍ ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ ചെറിയ പാത്രം ഇറക്കിവെച്ച് അതിലേക്ക് ഈ കൂട്ടൊഴിച്ച് വെക്കുക. ഇത് തവിയില്‍ പറ്റിപ്പിടിച്ചു തുടങ്ങുന്ന പാകമായാല്‍ വാങ്ങുക.
ജലാറ്റിന്‍ ഒരു പാത്രത്തില്‍ ഇട്ട് 4 ടേബ്ള്‍ സ്പൂണ്‍ വെള്ളവും ഒഴിച്ച് 5 മിനിറ്റ് ചൂടുവെള്ളം ഒഴിച്ച പാത്രത്തിലേക്ക് ഇറക്കിവെച്ച് ഉരുക്കിയെടുക്കുക. ഇത് കസ്റ്റാര്‍ഡ് തയാറാക്കിയതില്‍ ചേര്‍ത്തിളക്കി ആറാന്‍ വെച്ചതിനുശേഷം വാനില എസ്സന്‍സും ചേര്‍ത്ത് ഫ്രിഡ്ജില്‍ അടച്ചുവെക്കുക. പകുതി സെറ്റായാല്‍ ക്രീം ചേര്‍ക്കാം.
മുട്ടവെള്ള അടിച്ച് പഞ്ഞിക്കെട്ട് മാതിരിയാക്കി ക്രീം മിശ്രിതത്തില്‍ ചേര്‍ക്കുക. ഒരു ഗ്ലാസ് ബൗളിലേക്ക് പകര്‍ന്ന് ഫ്രിഡ്ജില്‍ വെച്ച് സെറ്റാക്കി കുറച്ച് ക്രീമും ചെറിപ്പഴവും വെച്ച് അലങ്കരിച്ച് വിളമ്പുക.
ചോക്ലേറ്റ് പുഡ്ഡിംഗ്
പഞ്ചസാര - 6 ടേബ്ള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ - 2 ടേബ്ള്‍ സ്പൂണ്‍
കൊക്കോപ്പൊടി - കാല്‍ കപ്പ്
പാല്‍ - ഒന്നര കപ്പ്
വാനില എസ്സന്‍സ് - അര ടീസ്പൂണ്‍
ഒരു സോസ് പാനില്‍ പഞ്ചസാരയും കൊക്കോപ്പൊടിയും കോണ്‍ഫ്‌ളോറും എടുത്ത് പാല്‍ ഒഴിച്ച് മയം വരും വരെ ഇളക്കി ചെറുതീയില്‍ തിളപ്പിക്കുക. കുറുകുമ്പോള്‍ വാങ്ങിവെച്ച് വാനില എസ്സന്‍സ് ചേര്‍ത്ത് 2 ഡിഷുകളിലേക്കായി പകരുക. അടച്ചുവെച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
ബ്രഡ്ഡ് പുഡ്ഡിംഗ്
പാല്‍ - 2 കപ്പ്
ഉപ്പില്ലാത്ത ബട്ടര്‍ - 2 ടേബ്ള്‍ സ്പൂണ്‍
വാനില എസ്സന്‍സ് - 1 ടീസ്പൂണ്‍
പഞ്ചസാര - കാല്‍ കപ്പ്
മുട്ട - 2 എണ്ണം, അടിച്ചത്
ഉപ്പ് - 1 നുള്ള്
റൊട്ടി, 2 ക്യൂബുകള്‍ - 5-6 കപ്പ്
ഒരു ചെറിയ സോസ് പാന്‍ ചെറുതീയില്‍ വെക്കുക. ഇതില്‍ പാല്‍, ബട്ടര്‍, വാനിലാ എസ്സന്‍സ്, പഞ്ചസാര, ഉപ്പ് എന്നിവ എടുത്ത് ബട്ടര്‍ ഉരുകും വരെ ചൂടാക്കുക. ഇനി വാങ്ങിവെക്കുക. 4-6 ബേക്കിംഗ് ഡിഷുകളില്‍ ബട്ടര്‍ തേച്ച് അവ റൊട്ടി ക്യൂബുകള്‍ കൊണ്ട് നിറക്കുക.
തണുത്ത പാല്‍ മിശ്രിതത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായടിക്കുക. ഈ മിശ്രിതം റൊട്ടിക്കഷ്ണങ്ങള്‍ക്ക് മീതെ ഒഴിച്ച് കുറച്ച് വെള്ളം ഒഴിച്ച ഒരു പാത്രത്തിലേക്ക് ഇറക്കിവെച്ച് അവ ഒരു അലൂമിനിയം ഫോയ്ല്‍ കൊണ്ട് മൂടി ആവിയില്‍ വേവിച്ച് വാങ്ങുക. ഒരു ഈര്‍ക്കില്‍ കൊണ്ട് കുത്തിനോക്കുക. അതില്‍ ഒന്നും പറ്റിപ്പിടിച്ചില്ലെങ്കില്‍ പുഡ്ഡിംഗ് തയാറായി എന്ന് മനസ്സിലാക്കാം.