വാട്ടർ ബർത്ത്‌

നാജിയ
ഫെബ്രുവരി 2017
സിസേറിയനില്ലാതെ നോര്‍മല്‍ ഡെലിവറിയില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിന് സുഖപ്രസവം എന്നാണ് പൊതുവെ മലയാളത്തില്‍ പറയുന്നത്. ഈ സുഖപ്രസവം അത്ര സുഖമുള്ള ഏര്‍പാടല്ലന്ന് ഒന്ന് പ്രസവിച്ചവര്‍ക്കറിയാം.

സിസേറിയനില്ലാതെ നോര്‍മല്‍ ഡെലിവറിയില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിന് സുഖപ്രസവം എന്നാണ് പൊതുവെ മലയാളത്തില്‍ പറയുന്നത്. ഈ സുഖപ്രസവം അത്ര സുഖമുള്ള ഏര്‍പാടല്ലന്ന് ഒന്ന് പ്രസവിച്ചവര്‍ക്കറിയാം. 9 മാസക്കാലം നീണ്ട പല തരത്തിലും വിധത്തിലുമുള്ള വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കുമൊടുവില്‍ കടന്നുചെല്ലേണ്ട പ്രസവമുറി ഏതൊരു സ്ത്രീക്കും പേടിസ്വപ്‌നമാണ്. 9 മാസം സ്വപ്‌നമായും പ്രാര്‍ഥനയായും വേദനയായും ഉള്ളില്‍ കൊണ്ടുനടന്ന ജീവനെ കൈകളിലേറ്റു വാങ്ങുന്ന അമൂല്യ നിമിഷത്തിന്റെ മനോഹാരിത പൂര്‍ണാര്‍ഥത്തില്‍ അനുഭവിക്കാന്‍ അനുവദിക്കാത്തവയാണ് നമ്മുടെ ആശുപത്രി സംവിധാനങ്ങള്‍.

പലതരം പ്രസവ രീതികളില്‍ ഒന്നാണ് വാട്ടര്‍ ബര്‍ത്ത്. ശരീരോഷ്മാവിന് തുല്യമായ ചൂടില്‍ ശുദ്ധീകരിച്ച വെള്ളം നിറച്ച ടബ്ബില്‍ വെച്ച് ഡോക്ടറുടെയോ മിഡ്‌വൈഫിന്റെയോ സഹായത്തോടെ പ്രസവിക്കുന്ന രീതിയാണിത്. പ്രത്യേക സജ്ജീകരണങ്ങളോടു കൂടിയ ബര്‍ത്തിങ് സെന്ററുകളിലോ (ജനന കേന്ദ്രം) വീടുകളിലോ വെച്ച് നടത്താവുന്ന വാട്ടര്‍ ബര്‍ത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമാണ്. വെള്ളത്തിലേക്ക് പിറന്നുവീഴുന്നത് കുഞ്ഞിന് അപകടകരമല്ലേ എന്നായിരിക്കും ഈ വിഷയത്തിലെ ആദ്യത്തെ ആശങ്ക. എന്നാല്‍, പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റുന്നതു വരെ കുഞ്ഞ് അതില്‍ക്കൂടിയാണ് ശ്വസിക്കുന്നത്. ഗര്‍ഭപാത്രത്തിനകത്ത് വെള്ളത്തില്‍(Amniotic fluid) കഴിയുന്ന കുഞ്ഞിന് സമാനമായ അന്തരീക്ഷത്തിലേക്കുള്ള പിറവി പ്രയാസമല്ല. മറിച്ച്, ശാന്തമായ അനുഭവമാകുന്നു.  

വാട്ടര്‍ ബര്‍ത്തിന്റെ ഗുണങ്ങള്‍

1. Buoyancy effect  (വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള വസ്തുക്കളുടെ കഴിവ് ) അമ്മയുടെ ഭാരം കുറക്കുകയും സ്വതന്ത്രമായ ചലനം സാധ്യമാക്കുകയും ചെയ്യുന്നു. തന്റെ ശരീരവും കുഞ്ഞിന്റെ കിടപ്പും ആവശ്യപ്പെടുന്ന രീതിയിലേക്ക് തന്റെ പൊസിഷന്‍ ക്രമീകരിക്കാന്‍ ഈ ചലനാത്മകത സഹായിക്കുന്നു. 

2. വെള്ളത്തിലുള്ള കിടപ്പ് മനുഷ്യശരീരത്തിന്മേലുള്ള ഗുരുത്വാകര്‍ഷണത്തിന്റെ വലി ഇല്ലാതാക്കുന്നുണ്ട്. ഇത് ഗര്‍ഭിണിക്ക് ആശ്വാസമേകുന്നു. ഇത് സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കുറക്കുകയും ശരീരം സ്വയം വേദനയെ തടയാന്‍  ഉല്‍പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍സിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം പ്രസവത്തെ ആയാസരഹിതവും വേദന കുറഞ്ഞതുമാക്കുന്നു.  

3. ഉല്‍കണ്ഠ മൂലമുണ്ടാകുന്ന രക്തസമ്മര്‍ദ്ദം കുറക്കുന്നു. 

4. 9 മാസം Amniotic fluid ല്‍ കഴിയുന്ന കുഞ്ഞിന് സമാനമായ അന്തരീക്ഷത്തിലേക്കുള്ള ജനനം ശാന്തവും സൗമ്യവുമായ അനുഭവമാവുന്നു.

5. അമ്മയുടെ ഊര്‍ജം സംരക്ഷിക്കുന്നു. 

6. മരുന്നുകളുടെ അമിതമായ ഇടപെടലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. 

7. പ്രസവവേദന വരാന്‍ മരുന്ന് കുത്തിവെക്കാതെ, കുഞ്ഞിന്റെ വരവ് എളുപ്പമാക്കാന്‍ യോനീമുഖം മുറിക്കാത്ത തികച്ചും പ്രകൃതിദത്തമായ ഒരു പ്രസവരീതി. 

8. പ്രസവിക്കുന്ന സ്ത്രീക്ക് അനുഭവഭേദ്യമാവുന്ന ശാരീരികവും മാനസികവുമായ ആശ്വാസം പ്രസവം കൂടുതല്‍ എളുപ്പമാക്കുന്നു. 

കേരളത്തില്‍ ഈ രീതി വല്ലാതെ വ്യാപകമായിട്ടില്ല. 2010-ല്‍ എറണാകുളത്താണ് കേരളത്തില്‍ ആദ്യമായി ഒരു കുഞ്ഞ് വാട്ടര്‍ ബര്‍ത്ത് രീതിയില്‍ ജനിച്ചത്. അതിനു ശേഷം നിരവധിയാളുകള്‍ വാട്ടര്‍ ബര്‍ത്തിന്റെ ഗുണവശങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയും പ്രസവത്തിനായി ആ രീതി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. നിലവില്‍ കൊച്ചിയിലും മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുമാണ് കേരളത്തില്‍ വാട്ടര്‍ ബര്‍ത്തിംഗ് സെന്ററുകളുള്ളത്. ആശുപത്രികളെക്കാള്‍ വീടിനു സമാനമായ അന്തരീക്ഷമാണ് ബര്‍ത്തിംഗ് സെന്ററുകളുടെത്. പ്രസവിക്കുന്ന സ്ത്രീക്ക് ആശ്വാസവും സ്ഥൈര്യവുമേകാന്‍ ലേബര്‍ റൂമില്‍ ഇണയുടെ സാന്നിധ്യം ഏറെ സഹായിക്കുന്നുവെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റേതൊരു പ്രസവരീതിയിലും ഉണ്ടായേക്കാവുന്ന അപകടസാധ്യത വാട്ടര്‍ ബര്‍ത്തിലുമുണ്ട്. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media