മൗനത്തിന് അര്‍ത്ഥങ്ങള്‍ തേടി ഞാന്‍...
പാലൂട്ടുമമ്മയില് മൗനം സ്നേഹവാല്‍സല്യം
പ്രണയത്തില്‍ മൗനമനുരാഗം
പിന്നെയാ മൗനം വാചാലം
വിവാഹത്തില്‍ മൗനം സമ്മതം
കലഹത്തില്‍ മൗനം സഹനം
വേര്‍പാടില്‍ മൗനം വിരഹം
മൃത്യുവില്‍ നിറയുന്ന മൗനവേദന
വിദ്വാനില്‍ മൗനം ഭൂഷണം
വിഡ്ഢിയിലോ മൗനമജ്ഞത
മൗനത്തിനനന്തസാരമൂഴിയിലെങ്കിലും
മൗനത്തിനൊരേക ശാന്തഭാവം..