വരിക്ക ചക്കച്ചുുള - 10 എണ്ണം
മുട്ട -4 എണ്ണം
മൈദ/കസ്റ്റാര്‍ഡ് പൗഡര്‍
ചക്കപ്പോള
വരിക്ക ചക്കച്ചുുള - 10 എണ്ണം
മുട്ട -4 എണ്ണം
മൈദ/കസ്റ്റാര്‍ഡ് പൗഡര്‍
-മൂന്നോ നാലോ സ്പൂണ്‍
പഞ്ചസാര-ആവശ്യത്തിന്
ചക്കച്ചുള കുരുകളഞ്ഞ് നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. അതിലേക്ക് മുട്ട ചേര്‍ത്ത് വീണ്ടും അടിക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്ത് അടിച്ചശേഷം ഒരു ബൗളിലേക്ക് മാറ്റി, മൈദ/കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്ത് നന്നായി ഇളക്കുക. പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ഈ കൂട്ടൊഴിച്ച് തീ കുറച്ച് വേവിച്ചെടുക്കുക. ചക്കച്ചുള ചെറുതായി അരിഞ്ഞത് മുകളില്‍ വിതറി അലങ്കരിക്കുക.
സ്‌പൈസി ചിക്കന്‍ ബ്രോസ്റ്റ്
ചിക്കനില്‍ പുരട്ടി വെക്കാന്‍
അരകിലോ ചിക്കന് ആവശ്യമുള്ളത്
നാരാങ്ങാനീര് -ഒരു ടീസ്പൂണ്‍
വിനാഗിരി - ഒരു ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
മുട്ട -ഒന്ന് പതപ്പിച്ചത്
മുളകുപൊടി -രണ്ട് ടേബിള്‍ സ്പൂണ്‍
സോയ സോസ് -രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്‍ഫഌവര്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
മൈദ -രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക ്‌പൊടി -ഒരു ടേബിള്‍ സ്പൂണ്‍
(എരിവ് വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)
ഉപ്പ് -പാകത്തിന്
എല്ലാ ചേരുവകളും യോജിപ്പിച്ച് ചിക്കനില്‍ നന്നായി പുരട്ടിയ ശേഷം 4-6 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. ഫ്രൈ ചെയ്യാന്‍ നേരം കാല്‍ കപ്പ് മൈദ, ഒരു സ്പൂണ്‍ മുളക്‌പൊടി, ഓട്‌സ്, (ചിക്കന്‍ കവര്‍ ചെയ്യാന്‍) ഉപ്പ് ആവശ്യത്തിന് എന്നിവ നന്നായി മിക്‌സ് ചെയ്യുക. തുടര്‍ന്ന് മാരിനേറ്റ് ചെയ്ത് വെച്ച ചിക്കനിലേക്കിട്ട് നന്നായി ഇളക്കിപ്പിടിപ്പിച്ച ശേഷം പൊരിച്ചെടുക്കുക.
കോക്കനട്ട് വട
തേങ്ങ ചിരവിയത് -ഒരുകപ്പ്
കടലപ്പൊടി -അര കപ്പ്
കടുക് -ഒരു ടീസ്പൂണ്‍
പച്ചമുളക് - 7 എണ്ണം
ഉപ്പ് -ആവശ്യത്തിന്
നെയ്യ്- ആവശ്യത്തിന്
തേങ്ങ, കടലമാവ് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഒരു പാനില്‍ നെയ്യ് മൂപ്പിച്ച് കടുക് പൊട്ടിച്ച് ഈ മാവിലേക്കൊഴിച്ച് നന്നായി ഇളക്കുക. ശേഷം കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക. പാനില്‍ ഓയില്‍ ഒഴിച്ച് ചൂടായ ശേഷം മാവെടുത്ത് വട രൂപത്തില്‍ കൈവെള്ളയില്‍ പരത്തി വറുത്തുകൊരുക.