ഒന്നാമത്തെ ചേരുവ ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴക്കുക. ചെറിയ ഉരുളകളാക്കി വട്ടത്തില്‍ പരത്തി ഒരു ടീസ്പൂണ്‍ ഓയില്‍ തേച്ച ശേഷം രണ്ടു വശം നീളത്തില്‍ നടുവിലേക്ക് മടക്കി ചതുരാകൃതിയിലാക്കുക. നാല് മൂല പൊക്കി നടുവിലേക്ക് കൂട്ടിപ്പിടിച്ച ശേഷം നടുഭാഗത്ത് അമര്‍ത്തുക. അല്‍പം പൊടിവിതറി പരത്തുക. ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി ഓരോന്നും പൊരിച്ച് കോരുക
കണ്ണന്‍ പത്തിരി
1.ഗോതമ്പ് പൊടി 200 ഗ്രാം
മൈദ 200 ഗ്രാം
ഉപ്പ് പാകത്തിന്
2. ഓയില്‍/വെളിച്ചെണ്ണ പൊരിക്കാന്‍
ഒന്നാമത്തെ ചേരുവ ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴക്കുക. ചെറിയ ഉരുളകളാക്കി വട്ടത്തില്‍ പരത്തി ഒരു ടീസ്പൂണ്‍ ഓയില്‍ തേച്ച ശേഷം രണ്ടു വശം നീളത്തില്‍ നടുവിലേക്ക് മടക്കി ചതുരാകൃതിയിലാക്കുക. നാല് മൂല പൊക്കി നടുവിലേക്ക് കൂട്ടിപ്പിടിച്ച ശേഷം നടുഭാഗത്ത് അമര്‍ത്തുക. അല്‍പം പൊടിവിതറി പരത്തുക. ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി ഓരോന്നും പൊരിച്ച് കോരുക
ചെമ്മീന്‍ പത്തിരി
ബസുമതി അരി രണ്ട് കപ്പ്
തേങ്ങ 1
മുട്ട 1
ഏലയ്ക്ക 5 എണ്ണം
ഉപ്പ് പാകത്തിന്
ചെമ്മീന്‍ 500 ഗ്രാം
നെയ്യ് 50 ഗ്രാം
മുളക്‌പൊടി 1 ടി.സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
സവാള 300 ഗ്രാം
ഇഞ്ചി ചതച്ചത് 1 ടി.സ്പൂണ്‍
വെളുത്തുള്ളി് 1. ടീസ്പൂണ്‍
പച്ചമുളക് അരച്ചത് 6
തക്കാളി രണ്ട് ചെറുത്
മല്ലിയില ഒരുപിടി
മല്ലിപ്പൊടി 2 ടീ സ്പൂണ്‍
നെയ്യ് 2 ടീ. സ്പൂണ്‍
അരി കുതിര്‍ത്ത് കഴുകി തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇതില്‍ ഒന്നാം പാലും മൂന്നാമത്തെ ചേരുവയും ചേര്‍ക്കുക. ചെമ്മീന്‍ നന്നായി കഴുകി മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ പുരട്ടി പൊരിച്ചെടുക്കുക.
നെയ്യില്‍ സവാള വഴറ്റി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടിയും ചെമ്മീനും ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. അപ്പച്ചെമ്പ് അടുപ്പില്‍ വെച്ച് തിളക്കുമ്പോള്‍ ഒരു പരന്ന പാത്രത്തില്‍ അല്‍പം നെയ്യ് പുരട്ടിയ ശേഷം അരച്ചു വെച്ചിരിക്കുന്ന മാവ് ഒരു നിര ഒഴിച്ച് അപ്പച്ചെമ്പില്‍ വെച്ച് വേവിക്കുക. കട്ടിയായി വരുമ്പോള്‍ ഇതിന് മുകളില്‍ കുറച്ച് മസാല നിരത്തുക. വീണ്ടും മാവൊഴിച്ച് നിരത്തുക. ഇങ്ങനെ മുഴുവന്‍ മാവും മസാലയും ഒഴിച്ച ശേഷം അരമണിക്കൂര്‍ അപ്പച്ചെമ്പ് അടച്ചുവേവിക്കുക.
ചൂടാറുമ്പോള്‍ ചെറിയ കക്ഷണങ്ങളായി മുറിക്കുക.
ചെമ്മീന്‍ വരട്ടിയത്
വൃത്തിയാക്കിയ ചെമ്മീന്‍ 500
നെല്ലിക്ക കുരു കളഞ്ഞത് 3
കുരുമുളക് 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1 ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് 1 ടീസ്പൂണ്‍
വെളുത്തുള്ളി 2 ടീസ്പൂണ്‍
ഉലുവ 1 ടീസ്പൂണ്‍
വെളിച്ചെണ്ണ 50 ഗ്രാം
പച്ചമുളക് 4
കറിവേപ്പില, ഉപ്പ് പാകത്തിന്
നെല്ലിക്ക, കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നിവ അരച്ചുവെക്കുക ഇഞ്ചി നീളത്തില്‍ കനം കുറച്ചരിയുക.
ചട്ടിയില്‍ എണ്ണ ചൂടാക്കി ഉലുവ പൊടിക്കുക. വെളുത്തുള്ളിയിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. നെല്ലിക്ക അരച്ചത് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ തിളപ്പിക്കുക. ഇതിലേക്ക് ചെമ്മീന്‍, കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. ചെറുതീയില്‍ വേവിച്ച് ചാറ് കട്ടിയാകുമ്പോള്‍ ഇറക്കിവെക്കുക.
ചെമ്മീന്‍ അട
അരിപ്പൊടി കാല്‍കിലോ
ചൂടുവെള്ളം ആവശ്യത്തിന്
ജീരകം 2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
മസാലക്ക്
വെളിച്ചെണ്ണ് അര കപ്പ്
കടുക് 1 ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
ചുവന്നുള്ളി 100 ഗ്രാം
ഇഞ്ചി ഒരു വലിയ കഷ്ണം
വെള്ളുത്തുള്ളി 10 ഗ്രാം
മുളകുപൊടി 2 സ്പൂണ്‍
മല്ലിപ്പൊടി 2 സ്പൂണ്‍
മഞ്ഞപ്പൊടി അര ടീസ്പൂണ്‍
തക്കാളി 100 ഗ്രാം
പൊടിചെമ്മീന്‍ കാല്‍കിലോ
ഗരം മസാല ഒരു ടീസ്പൂണ്‍
അരിപ്പൊടി, ജീരകം പൊടിച്ചത്, ഉപ്പ്, ചൂടുവെള്ളം എന്നിവ ഒരുമിച്ച് കുഴക്കുക. ചൂടായ എണ്ണയില്‍ കടുക് പൊട്ടിക്കുക. ഇതില്‍ കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി, വെള്ളുത്തുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക.
തയ്യാറായി വരുമ്പോള്‍ പൊടികള്‍ ചേര്‍ക്കുക. തക്കാളി ചെറുതായി അരിഞ്ഞ് ചേര്‍ക്കുക. ഇതില്‍ ചെമ്മീനും ഗരം മസാലയും ചേര്‍ത്തിളക്കി വേവിക്കുക.
വാഴയില ചതുരാകൃതിയില്‍ മുറിച്ച് മാവ് ഇലയില്‍ പരത്തുക. തയ്യാറാക്കിയ ചെമ്മീന്‍ മസാല നടുക്ക് വച്ച് ഇല പകുതിയായി മടക്കുക എല്ലാ വശങ്ങളും ഒട്ടിച്ചു വെക്കുക. 10 മിനിറ്റ് ആവിയില്‍ വെച്ച് വേവിച്ചു കഴിക്കാം.