വീട്ടിലിരുന്നോ, ജോലി സ്ഥലത്തിരുന്നോ വിദേശ സര്‍വകലാശാല ബിരുദം നേടുക എന്നു പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള കാലമല്ലാതായി മാറി. മാറുന്ന കാലത്തിനും ഉയരുന്ന സാങ്കേതിക വിദ്യക്കും അനുസരിച്ച് വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പല പ്രമുഖ സര്‍വകാലാശാലകളും ഇപ്പോള്‍ വിദൂര പഠനം വഴിയും, ഓണ്‍ലൈന്‍ പഠനം വഴിയും അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം
ആര്‍ക്കും നേടാം ഉന്നത വിദ്യാഭ്യാസം - 5
വീട്ടിലിരുന്നോ, ജോലി സ്ഥലത്തിരുന്നോ വിദേശ സര്‍വകലാശാല ബിരുദം നേടുക എന്നു പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള കാലമല്ലാതായി മാറി. മാറുന്ന കാലത്തിനും ഉയരുന്ന സാങ്കേതിക വിദ്യക്കും അനുസരിച്ച് വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പല പ്രമുഖ സര്‍വകാലാശാലകളും ഇപ്പോള്‍ വിദൂര പഠനം വഴിയും, ഓണ്‍ലൈന്‍ പഠനം വഴിയും അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം വിദേശത്തു പോകാന്‍ കഴിയാത്തവര്‍ക്കും ജോലിയില്‍ പ്രവേശിച്ച ശേഷം തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കും വിദേശ സര്‍വകലാശാലകളിലെ വിദൂരപഠന കോഴ്‌സുകള്‍ക്ക് ശ്രമിക്കാവുന്നതാണ്. അമേരിക്ക, ജര്‍മ്മനി, കാനഡ, ഫ്രാന്‍സ്, ബ്രിട്ടണ്‍, ന്യൂസിലാന്റ് തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്ത് മുമ്പില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ പല പ്രമുഖ സര്‍വകലാശാലകളിലും വിദൂര വിദ്യാഭ്യാസ സൗകര്യവും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യവുമുണ്ട്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല, കാലിഫോര്‍ണിയ സര്‍വ്വകലാശാല, മസ്സാച്യൂസറ്റ്‌സ് സര്‍വ്വകലാശാല, ഫ്‌ളോറിഡ സര്‍വ്വകലാശാല, കെല്ലി സ്‌കൂള്‍ ഓഫ് ബിസിനസ്സ്, ഇന്ത്യാന പോലീസ്, അരിസോണ, നോര്‍ത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഇഡാഹോ, എന്‍ജിനീയറിംഗ് ഔട്ട് റീച്ച് എന്നിവയെല്ലാം അതില്‍ പ്രമുഖമായ ചില അമേരിക്കന്‍ സര്‍വ്വകലാശാലകളും സ്ഥാപനങ്ങളുമാണ്.
ചില സര്‍വ്വകലാശാലകള്‍ പരമ്പരാഗത രീതിയില്‍ വാര്‍ഷിക പരിക്ഷനടത്തുമ്പോള്‍ മറ്റു ചിലത് വോയിസ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനത്തിലൂടെയുമാണ്.
ഓസ്‌ട്രേലിയയിലെ ഓപ്പണ്‍ ട്രെയ്‌നിങ്ങ് ആന്‍ഡ് എജ്യുക്കേഷന്‍ നെറ്റ്‌വര്‍ക്ക് (www.oten.edu.au) പ്രത്യേകിച്ച് ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അവസരം നല്‍കുന്നുണ്ട്. ഡീകിന്‍ യൂണിവേഴ്‌സിറ്റി (www.deakin.edu.au), യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ക്വീന്‍സ്‌ലാന്‍ഡ് (www.usq.edu.au) യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി (www.usyd.edu.au) തുടങ്ങിയവയെല്ലാം ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് പ്രോഗ്രാമുകളുണ്ട്. ന്യൂസിലാന്റ്, കാനഡ, ജപ്പാന്‍ തുടങ്ങി മറ്റു മിക്ക രാജ്യങ്ങളിലും വിദൂരപഠനം നല്‍കുന്ന ധാരാളം സമാന സര്‍വകാലാശാലകളുണ്ട്.
ബ്രിട്ടനില്‍ കോമണ്‍വെല്‍ത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, (www.commopu.org) യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറയിലെ സ്‌കൂള്‍ ഓഫ് ലോ ഡിസ്റ്റന്‍സ് ലേണിങ്ങ് (www.law.ed.ac.uk), യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബി (www.derby.ac.uk), യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ എക്‌സ്റ്റേണല്‍ പ്രോഗ്രാം (www.londoerternal.ac.uk) എന്നീ ലണ്ടന്‍ സര്‍വ്വകാലാശാലകളും വിദൂരപഠന സൗകര്യം നല്‍കുന്നവയാണ്.
സ്‌കോളര്‍ഷിപ്പുകള്‍
വിദൂരപഠന രീതി ആണെങ്കിലും വിദേശസര്‍വ്വകലാശാലകളുടെ കോഴ്‌സുകള്‍ അത്ര ചിലവ് കുറഞ്ഞതൊന്നുമല്ല. വിദേശ കറന്‍സിയുടെ മൂല്യത്തിന്ന് അനുസരിച്ച് അതത് സമയങ്ങളില്‍ ഫീസ് കുറഞ്ഞും കൂടിയും ഇരിക്കും. എന്നാല്‍ വിദേശ സര്‍വ്വകലാശാലകളുടെ വിദൂരപഠന കോഴ്‌സുകള്‍ക്കും ഇപ്പോള്‍ ചില പ്രമുഖ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് കമ്മീഷന്റെ (LSC) സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ഇതില്‍ പ്രധാനം. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളുടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കോഴ്‌സുകള്‍ക്കാണ് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് കമ്മീഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കാറുള്ളത്. ഇതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ www.uk.org.uk എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
യു.കെയിലെ പല സര്‍വ്വകലാശാലകളും സ്വന്തം നിലയിലും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. എഡിന്‍ബറ ഗ്ലോബല്‍ ഡവലപ്‌മെന്റ് അക്കാദമി, എഡിന്‍ബറ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഡിസ്റ്റന്‍സ് ലേണിങ്ങ് സ്‌കോളര്‍ഷിപ്പ് (www.ed.ac.uk) ബാങ്ങ്‌ഗോര്‍ സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് (www.bangor.ac.uk), യോര്‍ക്ക് സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് (www.york.ac.uk) തുടങ്ങിയവും ശ്രമിക്കാവുന്നതാണ്.
പ്രവേശനവും അംഗീകാരവും
മിക്ക യൂണിവേഴ്‌സിറ്റികളുടെയും അപേക്ഷ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളിക്കാറ്. അതത് യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റുകള്‍ കയറി നേരിട്ട് അപേക്ഷിക്കുന്നതാണ് നല്ലത്. കേരളത്തില്‍ ഉള്‍പ്പെടെ ചതിയില്‍പെടുത്തുന്ന ധാരാളം വിദേശ പഠനസഹായ ഏജന്‍സികളുണ്ട്.
വിദേശ വിദൂരപഠനത്തിന് ചേരുന്നതിന് മുമ്പ് ഉറപ്പ് വരുത്തേണ്ട മറ്റൊരു കാര്യം അംഗീകാരമാണ്. മിക്ക രാജ്യങ്ങളിലും സര്‍വ്വകലാശാലകളുടെ പാഠ്യപദ്ധതികള്‍ വിലയിരുത്താനും അംഗീകാരം നിശ്ചയിക്കാനുമുള്ള സമിതികളുണ്ട്. ഇവ നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തിയാണ് അംഗീകാരം നല്‍കുകയും, എഴുതുകയും ചെയ്യുന്നത്.
എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം അംഗീകാരമുണ്ടായിരുന്ന ഒരു സ്ഥാപനത്തിന് ഈ വര്‍ഷം അംഗീകാരമുണ്ടാവണമെന്നില്ല. ഈ വര്‍ഷം അവരുടെ അംഗീകാരം നഷ്ടപ്പെടാം. കഴിഞ്ഞ വര്‍ഷം അംഗീകാരം ഇല്ലായിരുന്ന സ്ഥാപനങ്ങള്‍ ഈ വര്‍ഷം അവരുടെ അംഗീകാരം പുതിക്കിയിട്ടുമുണ്ടാകാം.
എന്നാല്‍ ചില സ്ഥാപനങ്ങളില്‍ ഏതാനും ചില കോഴ്‌സുകള്‍ക്ക് മാത്രമായിരിക്കും അംഗീകാരം. ഇതെല്ലാം അതതു രാജ്യങ്ങളിലെയോ, യൂണിവേഴ്‌സിറ്റികളിലെയോ ഒദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ, ഇ മെയില്‍ വഴിയോ ഉറപ്പ് വരുത്താം.
അമേരിക്കയിലെ അംഗീകരമുള്ള കോളേജുകളുടെ പട്ടിക www.ed.gov, www.educationusa.state.gov, www.ukba.homeoffice.gov.uk എന്ന വെബ്‌സൈറ്റിലും ആസ്‌ട്രേലിയയുടെ പട്ടിക www.studyinautsralia.gov.au എന്ന വെബ്‌സൈറ്റിലും ലഭിക്കും.
പക്ഷെ വിദേശത്തെ വിദൂരപഠനം വഴി നേടിയ പല കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റുകളും ഇന്ത്യയില്‍ അടിസ്ഥാന യോഗ്യതയായി കണക്കാക്കാറില്ല. അധിക യോഗ്യത (Add on course) എന്ന നിലയിലാണ് ഇത്തരം കോഴ്‌സുകളെ കാണേണ്ടത്. ഇന്ത്യയിലായാലും വിദേശത്തായാലും സൗകര്യ പ്രഫഷണല്‍ സ്ഥാപനങ്ങള്‍ ഇത്തരം യോഗ്യതകളെ കാര്യത്തിലെടുക്കും. അതേസമയം സര്‍ക്കാര്‍ ജോലികളിലെക്കുള്ള റിക്രൂട്ടിങ്ങ് ഏജന്‍സികളായ UPSC, SSC, PSC എന്നിവക്ക് ഇവ സൗകര്യമായി കൊള്ളണമെന്നില്ല.
വിദേശ സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് എന്നതാണ് വിദേശ വിദൂരപഠന കോഴ്‌സുകളുടെ മുഖ്യ ആകര്‍ഷണം.
പഠനരീതി
വിദൂരപഠനത്തിന് പ്രത്യേകം സജ്ജീകരിച്ച വെബ്‌സൈറ്റ്, വീഡിയോ ക്ലാസ്‌റൂം, ഓഡിയോ, വീഡിയോ, സിഡി, ഡി.വി.ഡി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന കോഴ്‌സുകളാണു വിദേശത്തെ മിക്ക സര്‍വ്വകലാശാലകളും നല്‍കുന്നത്. ചില സര്‍വ്വകലാശാലകള്‍ അതതു രാജ്യങ്ങളുടെ എംബസി/കോണ്‍സുലേറ്റ് വഴി കോണ്ടാക്ട് ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. മറ്റു ചിലതിന് ഇന്ത്യയിലെ എണ്ണപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റഡിസെന്ററുകളാണ്.