എണ്ണ ഒഴിച്ചുള്ള ചേരുവകള്‍ ഒരു ബൗളിലിട്ട് യോജിപ്പിക്കുക. വിരലരഗ്രം കൊണ്ടിത് തിരുമ്മിപ്പിടിപ്പിക്കുക. എണ്ണ ചൂടാക്കി കപ്പലണ്ടി മിശ്രിതം കുറേശ്ശേയിട്ട് കരുകരുപ്പോടെ വറുത്ത് കോരുക. എണ്ണമയം മാറ്റുവാനായിത്
മസാല ഗ്രൗണ്ട് നട്‌സ് (കപ്പലണ്ടി)
കപ്പലണ്ടി - 2 കപ്പ്
കടലമാവ് - അര കപ്പ്
അരിപ്പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളകുപൊടി - ഒരു ടീസ്പൂണ്‍
എണ്ണ - വറുക്കാന്‍
എണ്ണ ഒഴിച്ചുള്ള ചേരുവകള്‍ ഒരു ബൗളിലിട്ട് യോജിപ്പിക്കുക. വിരലരഗ്രം കൊണ്ടിത് തിരുമ്മിപ്പിടിപ്പിക്കുക. എണ്ണ ചൂടാക്കി കപ്പലണ്ടി മിശ്രിതം കുറേശ്ശേയിട്ട് കരുകരുപ്പോടെ വറുത്ത് കോരുക. എണ്ണമയം മാറ്റുവാനായിത് കടലാസ്സില്‍ നിരത്തുക. കഴുകി ഉണക്കി ടിന്നിലാക്കി അടച്ച് സൂക്ഷിക്കുക.
പൊട്ടറ്റോ സ്വീറ്റ് മിക്‌സ്ചര്‍
ഉരുളക്കിഴങ്ങ് - അര കപ്പ്
എണ്ണ - വറുക്കാന്‍
നാരങ്ങ - ഒരെണ്ണം
അണ്ടിപ്പരിപ്പ് - രണ്ട് ടേബിള്‍ സ്പൂള്‍, ചെറുതായി മുറിച്ചത്
കിസ്മിസ് - ഒരു ടേബിള്‍ സ്പൂള്‍
പഞ്ചസാര - ഒന്നര ടേബിള്‍ സ്പൂള്‍
ഉപ്പ് - കാല്‍ ടീസ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട് (വറുത്തത്)
അവല്‍ - ഒരു പിടി (വറുത്തത്)
ഉരുളക്കിഴങ്ങിന്റെ തൊലിചുരണ്ടി ഗ്രേറ്റ് ചെയ്യുക. നാരങ്ങ പിഴിഞ്ഞ് കുറച്ചു വെള്ളത്തില്‍ ഒഴിക്കുക. ഈ വെള്ളത്തിലേക്ക് ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് ഇട്ട് രണ്ട് മിനിറ്റ് വറുക്കുക. നിറം മാറാതിരിക്കാനാണിത്. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒരു തുണിയില്‍ ഇത് നിരത്തുക. ഈര്‍പ്പം മാറ്റാനാണിങ്ങനെ ചെയ്യുന്നത്. ഇനിയിത് ചൂടെണ്ണയിലിട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.
അല്‍പം നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസുമിട്ട് വറുത്ത് കോരുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വറുത്ത ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഉപ്പും പഞ്ചസാരയും, കറിവേപ്പിലയും അവലും ചേര്‍ത്ത് ഇളക്കുക. ആറിയ ശേഷം ടിന്നിലാക്കി അടച്ച് സൂക്ഷിക്കുക.
കാരബൂജി
കടലമാവ് - രണ്ട് കപ്പ്
അരിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍
വറുത്തിടാന്‍
കറിവേപ്പില - രണ്ട് ടേബിള്‍ സ്പൂണ്‍ (ഉതിര്‍ത്തത്)
അണ്ടിപ്പരിപ്പ് - രണ്ട് ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
മുളകുപൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കടലമാവും അരിപ്പൊടിയും ഒരുമിച്ചാക്കി ഒരു ബൗളില്‍ ഇടുക. അല്‍പം ഉപ്പ് വെള്ളം ചേര്‍ത്ത് കോരി ഒഴിക്കാവുന്ന പരുവത്തിലാക്കുക. (സുഷിരങ്ങളുള്ള പരന്ന തവി) ചൂടെണ്ണക്ക് മീതെ പിടിച്ച് കാല്‍ കപ്പ് മാവ് കോരി ഒഴിക്കുക. ഒരു സ്പൂണിന്റെ സഹായത്താല്‍ മാവ് എണ്ണയിലേക്ക് ഉരസിവീഴ്ത്തുക. തുള്ളിത്തുള്ളിയായി വീഴുന്നതൊക്കെ ഒരോ ചെറുഗോളങ്ങള്‍ ആയി വറുത്ത് കോരുക. മാവ് മുഴുവനും ഇതുപോലെ തയ്യാറാക്കുക. അണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്ത്, വറുത്ത ബൂജിക് മീതെ വിതറുക. ഉപ്പും മുളകുപൊടിയും തമ്മില്‍ യോജിപ്പിച്ചത് ബൂജിക്ക് മീതെ വിതറി ചൂടോടെ കഴിക്കുക.
കാരാ അവല്‍
അവല്‍ - രണ്ട് കപ്പ്
എണ്ണ - വറുക്കാന്‍
പൊട്ടുകടല - 3 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് - രണ്ട് ടേബിള്‍സ്പൂണ്‍ (ചെറുതായി നുറുക്കിയത്)
കപ്പലണ്ടി - രണ്ട് ടേബിള്‍സ്പൂണ്‍
കൊപ്ര - ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക് - രണ്ടെണ്ണം പിളര്‍ത്തിയത്
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കറിവേപ്പില - രണ്ടു തണ്ട്
കായപ്പൊടി - ഒരുനുള്ള്
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് അവല്‍ വറുത്ത് കോരി ഒരു കടലാസ്സില്‍ നിരത്തി എണ്ണമയം മാറ്റുക. അണ്ടിപ്പരിപ്പ്, കപ്പലണ്ടി, പൊട്ടുകടല എന്നിവ പ്രത്യേകം പ്രത്യേകം വറുത്ത് കോരി വറുത്ത അവലില്‍ ചേര്‍ക്കുക. ഇതേ എണ്ണയില്‍ പച്ചമുളക് കറിവേപ്പിലയും ഇട്ട് വറുത്ത് കരുകരുപ്പോടെ കോരുക. കൊപ്ര വറുത്ത് പൊന്‍നിറമാക്കി കോരുക. എല്ലാംകൂടി യോജിപ്പിക്കുക. ഉപ്പ്, മുളകുപൊടി, കായപ്പൊടി എന്നിവ കൂടി ചേര്‍ത്തിളക്കി ആറിയ ശേഷം വായുകടക്കാത്ത ഒരു ടിന്നിലാക്കി സൂക്ഷിക്കുക. ആവശ്യാനുസരണം എടുക്കുക.