ആരോഗ്യരംഗത്ത് ലോകത്തിനു തന്നെ മാതൃകയായിരുന്ന നമ്മുടെ നാട് ജീവിതശൈലീരോഗങ്ങളുടെ ആഗോളതലസ്ഥാനമായി മാറിയിരിക്കുകയാണ്. കേരളം നേരിടുന്ന പുതിയ ഒരു ആരോഗ്യപ്രതിസന്ധിയാണ്
ആരോഗ്യരംഗത്ത് ലോകത്തിനു തന്നെ മാതൃകയായിരുന്ന നമ്മുടെ നാട് ജീവിതശൈലീരോഗങ്ങളുടെ ആഗോളതലസ്ഥാനമായി മാറിയിരിക്കുകയാണ്. കേരളം നേരിടുന്ന പുതിയ ഒരു ആരോഗ്യപ്രതിസന്ധിയാണ് ജീവിതശൈലീരോഗങ്ങള്‍. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, സ്‌ട്രോക്ക്, ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഇപ്പോള്‍ നമ്മുടെ ഇടയില്‍ സര്‍വസാധാരണമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് രോഗങ്ങളെ അകറ്റിനിര്‍ത്താനുള്ള പ്രതിരോധശക്തി കൈവരിക്കലാണ്. അതിനുള്ള എറ്റവും നല്ല വഴിയാണ് ജീവിതശൈലിയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍.
ജീവിതശൈലീരോഗങ്ങള്‍
1. ഹൃദ്രോഗങ്ങള്‍
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
3. പക്ഷാഘാതം
4. അര്‍ബുദ രോഗങ്ങള്‍
5. പ്രമേഹം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഘടകങ്ങള്‍
മാറ്റാനാവാത്തവ
പ്രായം
ലിംഗവ്യത്യാസം
പാരമ്പര്യം
മാറ്റാവുന്നവ
അമിതവണ്ണം
ഉപ്പിന്റെ ഉപയോഗം
കൊഴുപ്പുകള്‍, എണ്ണകള്‍
ഭക്ഷണത്തില്‍ നാരുകളുടെ അഭാവം
മദ്യപാനം, പുകവലി
വ്യായാമത്തിന്റെ കുറവ്
മാനസിക സംഘര്‍ഷം
രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പ്രധാന ഘടകം പതിവായി വ്യായാമം ചെയ്യുക എന്നതാണ്. ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരത്തിന് എന്നാണല്ലോ. സംഘര്‍ഷഭരിതമായ മനസ്സുള്ളവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം കുറക്കുക. അച്ചാര്‍, ഉപ്പേരി, പപ്പടം എന്നിവ ഒഴിവാക്കണം. പുകവലിയും മദ്യപാനവും പൂര്‍ണമായും ഉപേക്ഷിക്കുകയും പതിവായി രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും ആവശ്യമായ മരുന്നു കഴിക്കുകയും ചെയ്യുക.
ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍
പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, പ്രമേഹം, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ്, മാനസികസമ്മര്‍ദ്ദം.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍
നെഞ്ചിന്റെ മധ്യഭാഗത്തോ, ഇടതുഭാഗത്തോ അനുഭവപ്പെടുന്ന അതിശക്തമായ വേദന, അല്ലെങ്കില്‍ ഭാരം.
വേദനയോടനുബന്ധിച്ചുണ്ടാകുന്ന അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി, ഓക്കാനം.
താടിയെല്ലിലേക്കും, ഇടത്തേ തോളിലേക്കും, കൈയിലേക്കും പടര്‍ന്നുകയറുന്ന വേദന.
നെഞ്ചുവേദനയോടനുബന്ധിച്ച് വെപ്രാളവും ആശങ്കയും
പക്ഷാഘാതം
തലച്ചോറിലെ രക്തയോട്ടത്തില്‍ ഉണ്ടാകുന്ന തടസ്സം അല്ലെങ്കില്‍ രക്തസ്രാവം മൂലം കൈകാലുകള്‍ സ്തംഭിക്കുകയും സംസാരശേഷിയും ഓര്‍മശക്തിയും നഷ്ടപ്പെടുകയും വ്യത്യസ്ത അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ചെയ്യുന്നു.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍
അബോധാവസ്ഥ, ശരീരത്തിന്റെ ഒരു വശം തളരുക, മുഖം ഒരുവശത്തേക്ക് കോടുക, കൈകാലുകള്‍ക്ക് തളര്‍ച്ചയും ബലക്കുറവും, സംസാരിക്കുമ്പോള്‍ നാവ് കുഴയുക.
പക്ഷാഘാതത്തിന് കാരണമായേക്കാവുന്ന ഘകടങ്ങള്‍
അമിത രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പ്രമേഹം, പുകവലി, മദ്യപാനം.
പക്ഷാഘാതം പ്രധാനമായും രണ്ടുതരത്തിലാണ് കാണപ്പെടുന്നത് തലച്ചോറില്‍ രക്തയോട്ടം തടസ്സപ്പെടുന്നതുമൂലമുണ്ടാവുന്ന പക്ഷാഘാതവും, തലച്ചോറില്‍ രക്തസ്രാവം മൂലമുണ്ടാവുന്ന പക്ഷാഘാതവും.
അര്‍ബുദ രോഗങ്ങള്‍
മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും ഭീതിയുളവാക്കുന്നതും വളരെയധികം സങ്കീര്‍ണതകളും കൂടിയ രോഗമാണ് കാന്‍സര്‍. കാന്‍സര്‍ രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക കാന്‍സര്‍ രോഗങ്ങള്‍ക്കും ഇന്ന് ചികിത്സ ലഭ്യമാണെങ്കിലും അത് ഫലപ്രദമാകണമെങ്കില്‍ രോഗത്തെ അതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കണം.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതില്‍ ഹൃദ്രോഹം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കാന്‍സറിനാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏതാണ്ട് 7 ലക്ഷത്തോളം ആളുകള്‍ പുതുതായി കാന്‍സര്‍ രോഗികളാകുന്നു. 3 ലക്ഷത്തിലേറെ ആളുകള്‍ ഓരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും 35000 ല്‍പരം കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നു. ഇതില്‍ 5000 പേരും സ്തനാര്‍ബുദ ബാധിതരാണ്.
കാന്‍സര്‍ പ്രധാനമായും ബാധിക്കുന്ന അവയവങ്ങള്‍
പുരുഷന്മാര്‍
വായ്
ശ്വാസകോശം
ആമാശയം
വന്‍കുടല്‍
പ്രോസ്‌റ്റേറ്റ് ഗ്രന്ഥി
ലിംഫ് ഗ്രന്ഥി
കരള്‍
അന്നനാളം
മൂത്രസഞ്ചി
സ്ത്രീകള്‍
ഗര്‍ഭാശയനാളം
സ്തനങ്ങള്‍
ആമാശയം
വന്‍കുടല്‍
ശ്വാസകോശം
ലിംഫ് ഗ്രന്ഥി
മാനസിക സംഘര്‍ഷം
അണ്ഡാശയം
ഗര്‍ഭപാത്രം
കാന്‍സറിന് കാരണമായേക്കാവുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍
കൊഴുപ്പ് കാന്‍സര്‍ വര്‍ധിപ്പിക്കുന്നു.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അപകടരമായ വസ്തുക്കള്‍.
വിറ്റാമിനുകളും, ധാതുക്കളും ആന്റീ ഓക്‌സിജന്റുകളും നാരുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയ പച്ചക്കറികളും പഴവര്‍ഗങ്ങളും വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകും.
കാന്‍സറിനെ പ്രതിരോധിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍
പഴവര്‍ഗങ്ങള്‍ (പല വര്‍ണങ്ങളിലുള്ളവ), ഓറഞ്ച്, മാങ്ങ, പേരക്ക,
പച്ചക്കറികള്‍ (കടും പച്ചനിറമുള്ളവ), ഇലക്കറികള്‍, സോയാബീന്‍, കാബേജ്, കാരറ്റ്, തക്കാളി, ചേമ്പ്, കാച്ചില്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, മുളപ്പിച്ച പയര്‍, ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി, നെല്ലിക്ക, തവിടു കളയാത്ത വിവിധ ധാന്യങ്ങള്‍, ഓട്‌സ്, സോയാബീന്‍സ്, ബദാം.
നാടന്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ഉത്തമം. അവ സ്വന്തം കൃഷിത്തോട്ടങ്ങൡലും. അടുക്കളത്തോട്ടങ്ങളിലും ഉണ്ടാക്കിയതാണെങ്കില്‍ അത്യുത്തമം കൃഷി ചെയ്യാന്‍ രാസവളങ്ങളോ കൃത്രിമ കീടനാശിനികളോ ഉപയോഗിക്കരുത്.
വറുത്തതും പൊരിച്ചതുമായ മാംസാഹാരം ഉപേക്ഷിക്കുക. ഒമേഗ 3 ഫാറ്റീ ആസിഡ് ധാരാളമായി ഉള്ള മത്തി, അയല, ചൂര തുടങ്ങിയ കടല്‍മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉപയോഗിക്കുക.
പ്രമേഹം
പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായും പറയുന്നത് അമിതമായ ദാഹം, അമിതമായ മൂത്രം പോക്ക്, അമിതവിയര്‍പ്പ്, ശരീരഭാരം കുറയല്‍, അടിക്കടിയുണ്ടാവുന്ന രോഗങ്ങള്‍, കൈകാലുകളിലെ തരിപ്പും മരവിപ്പും, അമിതക്ഷീണം.
എങ്ങനെ പ്രമേഹം നിയന്ത്രിക്കാം
മധുരം (പഞ്ചസാര, ശര്‍ക്കര) ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക.
കഴിക്കുന്ന ആഹാരത്തിന്റെ ആകെ അളവ് നിയന്ത്രിക്കുക.
പച്ചക്കറികളും ഇലവര്‍ഗങ്ങളും ധാരാളം കഴിക്കുക.
അന്നജത്തിന്റെ (അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍) അളവ് കുറക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക.
വ്യായാമം: ചിട്ടയായ വ്യായാമം (കുറഞ്ഞത് 3/4 മണിക്കൂര്‍ തുടര്‍ച്ചയായി സാമാന്യം വേഗത്തില്‍ കൈകാലുകള്‍ വായുവില്‍ വീശി നടക്കണം.
പതിവായി പരിശോധനയും ചികിത്സയും
രക്തത്തിലെ പഞ്ചസാരയുടെ അളവ് (വെറും വയറ്റിലും, ആഹാരശേഷവും ) മാസത്തില്‍ ഒരിക്കലോ, ഡോക്ടര്‍ നിര്‍ണയിക്കുന്ന കാലയളവിലോ നടത്തേണ്ടതാണ്.
വിവിധ അവയവങ്ങളില്‍ സങ്കീര്‍ണതകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനുള്ള പരിശോധനകള്‍ വേണ്ട കാലയളവിനുള്ളില്‍ നടത്തുക.
ഡോക്ടറുടെ നിര്‍ദേശപ്രകാരം മുടങ്ങാതെ ചികിത്സ ചെയ്യുക.
പ്രമേഹം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍
1. റെറ്റിനോപ്പതി: കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാം. നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടാന്‍ പ്രയാസം.
2. പക്ഷാഘാതം: കൈകാലുകള്‍ സ്തംഭിക്കാം. ഓര്‍മശക്തിയും, സംസാരശേഷിയും നഷ്ടപ്പെടാം.
3. ഹൃദയാഘാതം : ഉണങ്ങാത്ത വ്രണങ്ങള്‍; കാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട് ഉണങ്ങാത്ത വ്രണങ്ങള്‍ രൂപപ്പെടാം. ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കാലുകള്‍ മുറിച്ചുമാറ്റേണ്ട സാഹചര്യം ഉണ്ടാവാം.
ഒരല്‍പം ശ്രദ്ധ, ജീവിതം തിരിച്ചുപിടിക്കാം
വീട്ടു ജോലികള്‍ കുടുംബത്തില്‍ എല്ലാവരും ചേര്‍ന്ന് ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക.
ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം/അടുക്കളത്തോട്ടം ഉണ്ടാക്കുക.
ടി.വി.യുടെ മുമ്പിലിരിക്കുന്ന സമയം കുറക്കുക. നടക്കാന്‍ സാധിക്കുന്ന അവസരം പാഴാക്കരുത്.
ആഴ്ചയില്‍ അഞ്ച്-ആറ് ദിവസം അര മണിക്കൂര്‍ നടക്കുക.
വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക.
പ്രായഭേദമന്യേ വ്യായാമത്തിലും, കായിക, വിനോദങ്ങളിലും ഏര്‍പെടുക.