ആവശ്യമുള്ള സാധനങ്ങള്‍
വളയുടെ ഫ്രെയിം
സ്പ്രിംഗ് ചെയിന്‍ ആവശ്യമുള്ള നീളത്തില്‍ (ക്രാഫ്റ്റ് കടകളില്‍ പല നിറങ്ങളില്‍ വാങ്ങാന്‍ കിട്ടും)
ഫെവി ബോണ്ട് പശ
ചെയ്യുന്ന വിധം
വളയുടെ ഫ്രെയിമിനു മുകളില്‍ മധ്യഭാഗത്തായി പശ തേക്കുക. സ്പ്രിംഗ് ചെയിന്‍ അതിലേക്ക് ചേര്‍ത്ത് ഒട്ടിക്കുക. ഫ്രെയിം മുഴുവന്‍ പശതേച്ച് ഇങ്ങനെ ഒട്ടിച്ചു വട്ടം പൂര്‍ത്തിയായാല്‍ ബാക്കിയുള്ളത് മുറിച്ചുനീക്കുക. രണ്ട് അറ്റവും വിടവു വരാത്തവിധം നന്നായി ചേര്‍ത്ത് ഒട്ടിക്കണം. പിന്നീട് സ്പ്രിംഗ് ഫ്രെയിമുമായി ഒന്നുകൂടി നന്നായി അമര്‍ത്തി ഒട്ടിക്കുക. ഏകദേശം രണ്ട് ദിവസത്തോളം പശ ഉണങ്ങുവാനായി വെക്കുക. സ്പ്രിംഗ് ഫ്രെയിമില്‍ ഇളകാത്തവിധം ഒട്ടിക്കഴിഞ്ഞാല്‍ സ്പ്രിംഗ് വള തയ്യാര്‍. പ്ലേറ്റ് ചെയ്ത ഫ്രെയിം വാങ്ങിയാല്‍ വള ഏറെനാള്‍ നിറം മങ്ങാതെ നില്ക്കും.