ആമിന വെങ്കിട്ട: കാര്‍ഷിക മേഖലയിലെ സമര്‍പ്പിത ജീവിതം
മുനീര്‍ മങ്കട
2015 ഡിസംബര്‍
ഇച്ഛാ ശക്തിയും ആത്മ വിശ്വാസവും കൈമുതലാക്കി പഠനരംഗത്ത് പൊരുതി നിന്ന ഒരു മുസ്‌ലിം വനിതയുടെ വിജയ കഥകളാണ് ആമിന വെങ്കിട്ടയുടെ ജീവിതം. സാമ്പ്രദായിക മു സ്‌ലിം കുടുംബത്തില്‍നിന്ന് പ്രതികൂല സാഹചര്യങ്ങളെ
ഇച്ഛാ ശക്തിയും ആത്മ വിശ്വാസവും കൈമുതലാക്കി പഠനരംഗത്ത് പൊരുതി നിന്ന ഒരു മുസ്‌ലിം വനിതയുടെ വിജയ കഥകളാണ് ആമിന വെങ്കിട്ടയുടെ ജീവിതം. സാമ്പ്രദായിക മു സ്‌ലിം കുടുംബത്തില്‍നിന്ന് പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച്കാര്‍ഷിക വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍ എന്ന ഉന്നത തസ്തികയിലെത്തിച്ചേര്‍ന്ന ആമിനയുടെ ജീവിതം കാര്‍ഷികരംഗത്ത് സമര്‍പ്പിതമാണ്. രണ്ടുവര്‍ഷം മുമ്പ് ഔദ്യോഗിക പദവിയില്‍നിന്ന് വിരമിച്ചെങ്കിലും ശിഷ്ട ജീവിതവും ഈ മേഖലയിലുള്ള പ്രവര്‍ത്തനത്തിന് നീക്കിവെച്ചിരിക്കുകയാണ്. കാര്‍ഷിക വകുപ്പിലെ ഏറ്റവും ഉയര്‍ന്ന തസ്തികയില്‍ എത്തുന്ന ആദ്യ വനിത എന്ന ബഹുമതിയും ഈ മലപ്പുറത്തുകാരിക്കുതന്നെ അവകാശപ്പെട്ടതാണ്.
മലപ്പുറം ജില്ലയിലെ ചരിത്ര പ്രധാനമായ വെങ്കിട്ട തറവാട്ടിലെ ഹുസൈന്‍ മാസ്റ്ററുടെയും പൂക്കോട്ടൂരിലെ പ്രസിദ്ധമായകോരക്കുണ്ടന്‍ തറവാട്ടിലെ ഫാത്തിമയുടെയും രണ്ടാമത്തെ മകളായി 1957-ല്‍ മക്കരപ്പറമ്പിനടുത്ത പുണര്‍പ്പയിലാണ് ജനനം. ജില്ലയിലെ അതിപുരാതനമായ കോട്ടക്കല്‍ കോവിലകം 1740 വരെ വള്ളുവനാട് രാജവംശത്തിന്റെ കീഴില്‍ വെങ്കിട്ട കോട്ട എന്നാണ റിയപ്പെട്ടിരുന്നത്. പിന്നീട് സാമൂതിരി രാജാവ് കോട്ട കീഴ്‌പ്പെ ടുത്തിയപ്പോള്‍ അവിടത്തെ താമസക്കാര്‍ നാടുവിട്ടോടി ചിന്നഭിന്നമായി. കാലക്രമത്തില്‍ ശേഷിച്ചവര്‍ ഇസ്‌ലാം സ്വീകരി ക്കുകയാണുണ്ടായത്. ബ്രിട്ടീഷ് ഭരണകാലത്തും വെങ്കിട്ട കുടുംബത്തില്‍നിന്ന് അധികാരികളുണ്ടായിരുന്നു. ചരിത്രപരമായ സവിശേ ഷതകളുള്ള വെങ്കിട്ട കുടുംബ ത്തില്‍ ഹുസ്സൈന്‍ മാസ്റ്ററുടെ എട്ട് മക്കളില്‍ ഒരാളാണ് ആമിന. മക്കളെല്ലാം പഠനത്തില്‍ മികവുകാട്ടണമെന്നുതന്നെ തീരുമാനിച്ചുറപ്പിച്ച് അധ്യാപകനായിരുന്ന ഹുസൈന്‍ വിദ്യാഭ്യാസം നല്‍കി. അക്കാലത്ത് പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ തന്നെ വിവാഹം ചെയ്തയക്കുന്ന പതിവുണ്ടായിരുന്നു. അതൊരു കുടുംബ മഹിമയായി കരുതുകയും ചെയ്തിരുന്നു. മൂത്തമകള്‍ സഫിയയെ ഏഴാം ക്ലാസില്‍ വെച്ചുതന്നെ കെട്ടിച്ചയച്ചു. പഠനരംഗത്തും കായികരംഗങ്ങളിലും മികവുകാട്ടിയിരുന്ന ആമിനയെ തുടര്‍ന്ന് പഠിപ്പിക്കണമെന്നുംചെറുപ്പത്തിലേ കെട്ടിച്ചയക്കരുതെന്നും ഏഴാം ക്ലാസിലെ കണക്കധ്യാപിക നാരായണിക്കുട്ടി ടീച്ചര്‍ ആമിനയുടെ ഉപ്പയെ ഉപദേശിച്ചുകൊണ്ടിരുന്നത്ആമിന ഇപ്പോഴും ഓര്‍ക്കുന്നു. ഒരുപക്ഷേ, ടീച്ചറുടെ ആ ഇടപെടല്‍ ആവാം തന്റെ ജീവിതത്തിന് പുതിയൊരു മാനവും ഉയര്‍ച്ചയും സമ്മാനിച്ചതെന്ന് അവര്‍ പറയുന്നു. ഭൗതിക വിദ്യാഭ്യാസം പോലെതന്നെ ദീനീ വിദ്യാഭ്യാസത്തിനും അന്ന് പരിഗണന നല്‍കിയിരുന്നു. അതുകൊണ്ട് ഇന്ന് അതൊരു മുതല്‍കൂട്ടായിഉണ്ടെന്നും ആമിന പറയുന്നു. ഏഴാം ക്ലാസിനു ശേഷം മക്കരപ്പറമ്പ് ഹൈസ്‌കൂളില്‍നിന്നും എസ്.എസ്.എല്‍.സിയില്‍ ഒന്നാം ക്ലാസോടെ ജയിച്ചു. നല്ല മാര്‍ക്ക് ലഭിച്ചതോടെ തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം മനസ്സില്‍ ആവേശമുണ്ടാക്കി. കുടുംബത്തിന്റെ എതിര്‍പ്പുകള്‍ക്ക് വഴങ്ങാതെ ഉറച്ചുനിന്നതിനാല്‍ ഫറോഖ് കോളജില്‍ പ്രീഡിഗ്രിക്ക് ചേരാനായി. അക്കാലത്ത് പഠിത്തം കഴിഞ്ഞാല്‍ ജോലി കിട്ടണമെന്നആഗ്രഹമുള്ളവരായി രുന്നു മിക്കവരും. ബി.എസ്.സി (അഗ്രികള്‍ചര്‍)ക്ക് ചേര്‍ന്നാല്‍ പഠിത്തം കഴിഞ്ഞാലുടന്‍ ജോലി കിട്ടുമെന്ന ഒരു പ്രചാരവുമുണ്ടായിരുന്നു. പ്രിഡിഗ്രിയിലും ഒന്നാംക്ലാസോടെ പാസായതോടെബി.എസ്.സിക്ക് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത്സീറ്റ് ലഭിച്ച വിവരവും ഇന്റര്‍വ്യു കാര്‍ഡും വീട്ടില്‍ ലഭിച്ചെങ്കിലും വീട്ടുകാര്‍ അത് മറച്ചുവെച്ചു. പ്രത്യേകിച്ചും മലബാറില്‍നിന്ന് തിരുവനന്തപുരത്തു പോയി പഠിക്കുക എന്നത് ഒരു മുസ്‌ലിം പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായിരുന്നു. തന്റെ കൂടെ അപേക്ഷിച്ച സുഹൃത്ത് കെ.പി കുഞ്ഞുമുഹമ്മദിന് കാര്‍ഡ് വന്ന വിവരം അറിഞ്ഞ് വീട്ടില്‍ അന്വേഷിച്ചപ്പോഴാണ് കാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും നിന്നെ തല്‍ക്കാലം പഠിപ്പിക്കാന്‍ അയക്കുന്നില്ലെന്നും കുടുംബത്തില്‍നിന്ന് പറയുന്നത്. എന്നാല്‍ തന്റെ പിടിവാശിക്കുമുന്നില്‍ ഉപ്പ വഴങ്ങിയതുകൊണ്ടാണ് അന്ന് എനിക്ക് ആ അവസരം ലഭിച്ചതെന്ന് ആമിന ഓര്‍ക്കുന്നു. 1975-79 കാലഘട്ടത്തില്‍ തിരുവന ന്തപുരം വെള്ളായനി കാര്‍ഷിക കോളെജില്‍നിന്ന്ബി.എസ്.സി ബിരുദം നേടി. കോളെജിലെ പഠനകാലത്ത് മികവിനുള്ള കേരള കാര്‍ഷിക സര്‍വകലാശാലയുടെ അവാര്‍ഡിന് അര്‍ഹയായി. പഠനം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ പൊന്മളയില്‍ കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു.
പി.ജിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കല്യാണം കഴിഞ്ഞിട്ടു മതിഎന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. അതോടെ പി.ജി പഠനം മുടങ്ങി. വിവാഹം നടന്നു. എങ്കിലും ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ഥത കാണിക്കുന്നതിനുംകാര്‍ഷിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്നതിനും പരിശ്രമിച്ചു. ഏതുകാര്യത്തിലും നീതി നടപ്പിലാക്കാനുംധൈര്യസമേതം കര്‍ശന നിലപാടുകള്‍ എടുക്കാനും കഴിഞ്ഞിരുന്നു. കൃഷി ഓഫീസര്‍ തസ്തികയില്‍നിന്നും അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, എന്നീ ഘട്ടങ്ങള്‍ കടന്ന് ജോയിന്റ് ഡയറക്ടര്‍ എന്ന ഉന്നത പദവി വരെ എത്തി. സംസ്ഥാനത്ത്ജോയിന്റ് ഡയറക്ടര്‍ പദവിയിലെത്തിയ ആദ്യ മുസ്‌ലിം വനിത എന്ന സ്ഥാനത്തിനും ഈ മലപ്പുറത്തുകാരിഅര്‍ഹയായി.
കാര്‍ഷികരംഗത്ത് നെല്ലു സംഭരണം, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, കാര്‍ഷിക പരിശീലന കേന്ദ്രം, കോള്‍ കര്‍ഷകരുടെ പശ്‌നങ്ങള്‍ക്ക് പരിഹാരം തുടങ്ങിയ ശ്രദ്ധേയ മായകാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിച്ചതായും ആമിനപറയുന്നു.