അണ്ടിപ്പരിപ്പ് - 100 ഗ്രാം,
ബട്ടര്‍ - 200 ഗ്രാം
പൊടിച്ച പഞ്ചസാര - 100 ഗ്രാം
മൈദ - 300 ഗ്രാം
മുട്ട മഞ്ഞ - 1 മുട്ടയുടെ, ബീറ്റ് ചെയ്തത്
വാനില എസ്സന്‍സ് - ഏതാനും തുള്ളികള്‍
ബേക്കിംഗ് പൗഡര്‍ - കാല് ടീസ്പൂണ്‍
ഒരു ബൗളില്‍ ബട്ടറും പഞ്ചസാരയും നന്നായിട്ട് മയപ്പെടുത്തുക. മുട്ട മഞ്ഞയും എസ്സന്‍സും മൈദയും ബേക്കിംഗ് പൗഡറും കൂടി ഇതില്‍ ചേര്‍ക്കുക. പിളര്‍ന്ന അണ്ടിപ്പരിപ്പ് കൂടി ചേര്‍ത്ത് നന്നായി ഇളക്കി സമചതുരാകൃതിയിലാക്കി ബേക്കിംഗ് ട്രേയില്‍ അല്പം ഇടവിട്ട് നിരത്തുക. ഓവന്റെ താപനില 180 ഡിഗ്രി സെന്റിഗ്രേഡില്‍ ക്രമീകരിച്ചതിനു ശേഷം ഇതിലേക്ക് ബേക്കിംഗ് ട്രേ മാറ്റുക. 20 മിനിറ്റില്‍ ബേക്ക് ചെയ്തെടുത്ത് ഉപയോഗിക്കാം.
സിമ്പിള്‍ കുക്കീസ്
മൈദ - 75 ഗ്രാം
കോണ്‍ഫ്ളോര്‍ - 75 ഗ്രാം
ഐസിംഗ് ഷുഗര്‍ - 225 ഗ്രാം
മുട്ട വെള്ള - 6 മുട്ടയുടെ
സസ്യഎണ്ണ - 150 എം.എല്‍
വാനിലാ എസ്സന്‍സ് - അര ടീസ്പൂണ്‍
ചോക്ലേറ്റ് കളര്‍ - ഏതാനും തുള്ളികള്‍
മൈദയും കോണ്‍ഫ്ളോറും ഐസിംഗ് ഷുഗറും മിക്സ് ചെയ്ത് ഒരു ബൗളില്‍ ഇടുക. ഇതില്‍ എണ്ണയും മുട്ട വെള്ളയും എസ്സന്‍സും ചേര്‍ക്കുക. നന്നായി ഇളക്കി മയമുള്ള ബാറ്റര്‍ തയാറാക്കുക. ഇതില്‍ കുറച്ച് മാവെടുത്ത്, അതില്‍ ചോക്ലേറ്റ് കളര്‍ ചേര്‍ക്കുക. ഇത് ഒരു പൈപ്പിംഗ് ബാഗില്‍ നിറക്കുക, ബേക്കിംഗ് ഷീറ്റില്‍ നെയ്യ് അല്ലെങ്കില്‍ എണ്ണ തടവി വെക്കുക. ഇതിലേക്ക് വെളുത്ത ബാറ്ററില്‍ കുറേശ്ശെ സ്പൂണില്‍ എടുത്ത് വിളമ്പുക. സ്പൂണിന്റെ അടിവശം വെച്ച് ഒന്നമര്‍ത്തി അല്പമെടുത്ത് പരത്തുക. ഇതിന് മീതെയായി ചോക്ലേറ്റ് കളറുള്ള ബാറ്റര്‍ പൈപ്പ് ചെയ്ത് വീഴ്ത്തുക. ഓവനില്‍ വെച്ച് ബേക്ക് ചെയ്ത് കരുകരുപ്പ് വരുമ്പോള്‍ വാങ്ങുക. വായു കടക്കാത്ത ടിന്നിലാക്കി അടച്ചു സൂക്ഷിക്കുക.
മാര്‍ബിള്‍ കുക്കീസ്
ബട്ടര്‍ - 200 ഗ്രാം
ഐസിംഗ് ഷുഗര്‍ - 100 ഗ്രാം
മൈദ - 300 ഗ്രാം
കൊക്കോപ്പൊടി - 25 ഗ്രാം
മുട്ട - 1 എണ്ണം
വാനിലാ എസ്സന്‍സ് - കുറച്ച് (ഏതാനും തുള്ളികള്‍)
ബേക്കിംഗ് പൗഡര്‍ - കാല് ടീസ്പൂണ്‍
ബട്ടറും ഐസിംഗ് ഷുഗറും ഒരു ബൗളില്‍ എടുത്ത് നന്നായടിച്ചു മയമാക്കുക, മുട്ട ഒരു ബൗളില്‍ എടുത്ത് എസ്സന്‍സും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്ത് ഐസിംഗ് ഷുഗര്‍ മിശ്രിതത്തില്‍ ചേര്‍ക്കുക. മൈദയും ബേക്കിംഗ് പൗഡറും തെള്ളി ബട്ടര്‍ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. ഈ മാവ് 2 ആയി പകുത്തു വെക്കുക. ഒരു പങ്കില്‍ കൊക്കോപ്പൊടി ചേര്‍ക്കുക. 2 പങ്ക് മാവും നന്നായിളക്കി 2 നീളന്‍ റോളുകളാക്കി വെക്കുക. ഇനി 2 റോളുകളും തമ്മില്‍ ചേര്‍ക്കുക. ഇത് ഒരു കേക്ക് ടിന്നിലാക്കി ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിക്കുക. ഇനി ഇത് കാല് ഇഞ്ച് കനമുള്ള വൃത്തങ്ങള്‍ ആയി മുറിക്കുക. ഒരു ബേക്കിംഗ് ട്രേയില്‍ ഇവ നിരത്തി 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഓവന്റെ താപനില 180 ഡിഗ്രി സെന്റിഗ്രേഡ്.
ബദാം കുക്കീസ്
ബട്ടര്‍ - 200 ഗ്രാം
ഐസിംഗ് ഷുഗര്‍ - 100 ഗ്രാം
മൈദ - 300 ഗ്രാം
ബദാം - 50 ഗ്രാം
മുട്ട - 1 എണ്ണം
വാനിലാ എസ്സന്‍സ് - ഏതാനും തുള്ളികള്‍
ബേക്കിംഗ് പൗഡര്‍ - കാല് ടീസ്പൂണ്‍
ഒരു ബൗളില്‍ ബട്ടറും ഐസിംഗ് ഷുഗറും എടുത്ത് നന്നായടിച്ചു മയമാക്കുക. ഇതില്‍ മുട്ട അടിച്ചതും വാനിലാ എസ്സന്‍സും ചേര്‍ത്തിളക്കുക. മൈദയും ബേക്കിംഗ് പൗഡറും ഇതില്‍ ചേര്‍ത്ത് കാല് ഇഞ്ച് കനത്തില്‍ പരത്തുക, ഇത് ഒരു ബിസ്കറ്റ് കട്ടറുപയോഗിച്ച് മുറിച്ചെടുത്ത് മീതെ ഓരോ ബദാമും വെച്ച് അമര്‍ത്തുക. ഇവയെല്ലാം ഒരു ബേക്കിംഗ് ട്രേയില്‍ നിരത്തി 180 ഡിഗ്രി സെന്റിഗ്രേഡില്‍ താപനില ക്രമീകരിച്ച് ഓവനിലേക്ക് മാറ്റുക. 20, 25 മിനിറ്റ് ബേക്ക് ചെയ്ത് ഉപയോഗിക്കാം