നാട്ടുവൈദ്യം

ആരതി
2013 സെപ്റ്റംബര്‍


ദഹനക്കേട് കൊണ്ടുള്ള ഓക്കാനം മാറാന്‍ നല്ല ജീരകം വായിലിട്ട് ചവച്ചരച്ചു തിന്നുക.
വെളുത്തുള്ളി ചതച്ചത് പാലില്‍ തിളപ്പിച്ച് കുടിക്കുക. ഗ്യാസ്ട്രബിള്‍ ഭേദമാകും.
ആട്ടിന്‍ പാലില്‍ മുത്തങ്ങാ ചതച്ചിട്ട് കാച്ചി ദിവസവും നല്‍കിയാല്‍ കുട്ടികളുടെ ഗ്രഹണി ഭേദമാകും.
ആര്‍ത്തവ സമയത്തെ വേദനക്ക് ഒരു തവി പാവക്കാ നീരില്‍ രണ്ടു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
കടുക്ക ചെറു തേനില്‍ അരച്ചു പുരട്ടിയാല്‍ മുണ്ടി നീര് ഭേദമാകും.
ഏത്തവാഴയുടെ ചുണ്ട് കൊത്തിയരിഞ്ഞ് കുരുമുളക് പൊടി ചേര്‍ത്ത് വേവിച്ചു കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് നല്ലതാണ്.
തൊട്ടാവാടിയില നീര് രണ്ടു സ്പൂണ്‍ വീതം രണ്ടു നേരം കഴിച്ചാല്‍ പ്രമേഹം കുറയും.
മുഴല്‍ ചെവിയന്‍ സമൂലം ചവച്ചരച്ച് നീര് ഇറക്കിയാല്‍ തൊണ്ട വേദന ശമിക്കും.
പുളിവാറന്‍ചെടി ഇലയില്‍ കെട്ടി കനലില്‍ ചുട്ട് മോരില്‍ കലക്കി അരച്ചു കുടിച്ചാല്‍ കുട്ടികളുടെ വയറിളക്കം ഭേദമാകും.
പുവ്വാം കുരുന്നില നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണിലുറ്റിച്ചാല്‍ ചൊറിച്ചില്‍ മാറും.
നമ്പ്യാര്‍ വട്ടപ്പൂവ് ചതച്ച നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണിലുറ്റിച്ചാല്‍ ചൊറിച്ചില്‍ മാറും.
ഉണക്കമുളക് അറ്റം പൊട്ടിച്ച് കുരുകളഞ്ഞ് വെളിച്ചെണ്ണ നിറച്ച് ചൂടാക്കി സഹിക്കാവുന്ന ചൂടില്‍ ചെവിയിലുറ്റിച്ചാല്‍ ചെവിക്കുത്ത് ഭേദമാകും.
മരയോല തീയ്യില്‍ വാട്ടി ഇളം ചൂടില്‍ പിരിച്ചു പിഴിഞ്ഞ് ചാറ് കാതിലുറ്റിച്ചാലും ചെവിക്കുത്ത് ഭേദമാകും.
ഞരമ്പു വേദനയുള്ളവര്‍ക്ക് മുത്തിള്‍ സമൂലം അരച്ച് (മറ്റു സാധനങ്ങളും ചേര്‍ത്ത്) ചമ്മന്തിയുണ്ടാക്കി തുടര്‍ച്ചയായി കഴിച്ചാല്‍ ഭേദമാകും.
കാട്ടുള്ളി ചുട്ട് ചവിട്ടിയാല്‍ ആണിരോഗം ഭേദമാകും.
പച്ചമഞ്ഞള്‍, തുളസിയില, വേപ്പില മൂന്നും കൂടി അരച്ച് കടന്നലോ, തേളോ കുത്തിയ സ്ഥലത്ത് വെച്ചു കൊടുക്കുക.
ചെവിയില്‍ പ്രാണി പോയാല്‍ ഉപ്പുവെള്ളം ഉറ്റിക്കുക- പ്രാണി ചത്തു പോകും.     

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media