ബാക്കി തരാന്‍ ചില്ലറയില്ലെങ്കില്‍
മിട്ടായി തരും.
ഇങ്ങനെ മിട്ടായി തീറ്റിക്കുന്നതാണ്
പുതിയകാലം.
കാഴ്ചപോയി,
പ്രമേഹത്തിനു കാല് അളന്നുകൊടുത്തു,
ജീവിതം ഇരുട്ടിലും സ്റ്റ്രക്ച്ചറിലുമായി.
ഹേ കച്ചവടക്കാരാ,
ചില്ലറ മധുരം വിളമ്പി
ഓള്സെയില്സും റീട്ടെയില്സും
പുരോഗമിക്കുമ്പോള്‍,
കയ്ക്കുന്നുവല്ലോ മായംപുരട്ടിയതൊക്കെയും.
അതറിയാതിരിക്കാനാണോ ചില്ലറമിട്ടായി?
ഹാ കഷ്ടം, അതിമധുരപദം.