രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതു മൂലമുണ്ടാകുന്ന സന്ധിവാതമാണ് ഗൗട്ട്. കാലിന്റെ പെരുവിരലിന്റെ ആദ്യ സന്ധിയിലാണ് ഇത് സാധാരണ കാണുന്നതെങ്കിലും കാല്‍മുട്ട്, കണങ്കാല്, പാദം, കൈമുട്ട്, കൈ എന്നിവിടങ്ങളിലെ സന്ധികളിലും കാണാറുണ്ട്.
എങ്ങനെ പ്രതിരോധിക്കാം
ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക എന്നതാണ് പ്രധാനം.
വെള്ളം ധാരാളമായി കുടിക്കുക.
ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.
പ്യൂരിന്റെ പ്രധാന സ്രോതസ്സായ ചുവന്ന മാംസം (ബീഫ്, മട്ടണ്‍), മത്സ്യം, അയല, മത്തി, നത്തോലി, ഷെല്‍ ഫിഷ്, കരള്‍, കൂണ്‍, മധുര പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.
മദ്യം, കോള, യീസ്റ്റ് ഉപയോഗിച്ചുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക.
പാലുല്‍പന്നങ്ങള്‍, വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം, കാപ്പി, ചെറി എന്നിവ കഴിക്കുന്നത് സന്ധിവാതം തടയാന്‍ സഹായിക്കും.
രക്തത്തില്‍ യൂറിക് ആസിഡ് കൂടുമ്പോഴുണ്ടാകുന്ന അതിശക്തമായ വേദനക്കും ഇടക്കിടെ വന്നുകൊണ്ടിരിക്കുന്ന ഗൗട്ടിനും ഹോമിയോപ്പതിയില്‍ ഫലപ്രദമായ മരുന്നുണ്ട്.
ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന അതിശക്തമായ സന്ധിവേദനയാണ് പ്രധാന ലക്ഷണം. രോഗം ബാധിച്ച സന്ധികളില്‍ ചുവന്ന നിറം, വീക്കം, തൊടുമ്പോള്‍ അമിത വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുമുണ്ടാകും. വേദന മിക്കവാറും ഒന്നോ രണ്ടോ ആഴ്ച നീളും. ഇതോടൊപ്പം ഉയര്‍ന്ന പനിയും ക്ഷീണവും അപൂര്‍വമായി ഉണ്ടാകാറുണ്ട്. ദീര്‍ഘകാല രോഗികളില്‍ സന്ധികളില്‍ 'ടോഫി' എന്ന യൂറിക് ആസിഡ് ക്രിസ്റ്റല്‍ കാണപ്പെടുന്നു. യൂറിക് ആസിഡിന്റെ ഉയര്‍ന്ന അളവ് വൃക്കകളില്‍ കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്നു.
രോഗ കാരണം
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നതു മൂലം സന്ധികളിലും കോശങ്ങളിലും യൂറേറ്റ് ക്രിസ്റ്റല്‍സ് അടിയുന്നത് മൂലമാണ് ഗൗട്ട് ഉണ്ടാവുന്നത്.
ഇതിന് കാരണമാവുന്ന ഘടകങ്ങള്‍
ധാരാളമായി പ്യൂരിന്‍ അടങ്ങിയ ഭക്ഷണക്രമം
പൊണ്ണത്തടി, മദ്യപാനം
ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കിഡ്നി രോഗങ്ങള്‍
ചില മരുന്നുകള്‍
പാരമ്പര്യം