ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത കഴിഞ്ഞ കാലങ്ങള്‍ നഷ്ടബോധങ്ങള്‍ സമ്മാനിക്കുന്ന ഓര്‍മകളാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
വെളിച്ചം
നമ്മുടെ സമയം കവര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
സി.ടി സുഹൈബ്
'അതിനെ അവര്‍ കാണുന്ന ദിവസം, ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ദുന്‍യാവില്‍) കഴിച്ചു കൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക).' (79: 46)
ഇഹലോക ജീവിതം വളരെ നിസ്സാരമാണെന്നും നശ്വരമാണെന്നും ഖുര്‍ആന്‍ ഇടക്കിടക്ക് ഉണര്‍ത്തുന്നുണ്ട്. ഈ ദുനിയാവില്‍ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഒരുപാടു കാലം ഇവിടെ കഴിച്ചുകൂട്ടാനുണ്ടെന്നു തോന്നിപ്പോകും. പക്ഷേ, കഴിഞ്ഞുപോയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോയത് എന്ന് നാം അത്ഭുതപ്പെടും. വര്‍ഷങ്ങള്‍ക്കപ്പുറം കഴിഞ്ഞതൊക്കെ ഇന്നലെ പോലെ ഓര്‍മയില്‍ വന്നുനില്‍ക്കും. അങ്ങനെ, ഈ ലോകത്ത് അറുപതും എഴുപതും നൂറും വര്‍ഷങ്ങള്‍ ജീവിച്ചവര്‍ പരലോകത്തെത്തിയാല്‍ ഈ ലോകത്ത് ഒരുപാട് കാലം ജീവിച്ചു എന്നൊന്നും തോന്നില്ല. മറിച്ച്, ഒരു ദിവസമൊക്കെ തികച്ചും കഴിച്ചു കൂട്ടിയിട്ടുണ്ടോ എന്ന് പോലും സംശയമായിരിക്കും എന്നാണ് അല്ലാഹു പറയുന്നത്.
എത്ര പെട്ടെന്നാണ് ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നത്. 2022 തുടങ്ങിയതേ ഓര്‍മയുള്ളൂ. അപ്പോഴേക്കുമിതാ അടുത്ത വര്‍ഷമാരംഭിച്ചിരിക്കുന്നു എന്ന അത്ഭുതം കൂറുന്ന വര്‍ത്തമാനങ്ങളും കമന്റുകളും നാം കേള്‍ക്കാറുണ്ട്. സമയത്തിന് വേഗത കൂടിയിട്ടൊന്നുമില്ല. സെക്കന്റുകള്‍ക്കും മിനിറ്റുകള്‍ക്കുമിടയിലുള്ള ദൈര്‍ഘ്യം വര്‍ഷങ്ങള്‍ക്ക് മുമ്പും ഇന്നും ഒരുപോലെ തന്നെയാണ്. ദിവസത്തിനിപ്പോഴും 24 മണിക്കൂറുണ്ട്.
വേഗം കൂടിയതും തിരക്ക് വര്‍ധിച്ചതുമൊക്കെ നമുക്കാണ്. നമ്മളെ നിരന്തരമായി എന്‍ഗേജ് ചെയ്യിച്ചുകൊണ്ടിരിക്കുന്ന ധാരാളം കാര്യങ്ങളുണ്ടായതു കൊണ്ടാണ് പലപ്പോഴും ദിവസങ്ങള്‍ പോകുന്നതറിയാത്തത്. മുമ്പത്തെക്കാളേറെ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ട്. പക്ഷേ, ചെയ്യുന്നതില്‍ എത്രമാത്രം ഉപകാരപ്രദമായ കാര്യങ്ങളുണ്ടെന്ന ആലോചനകള്‍ പ്രധാനമാണ്. മുമ്പ്, എന്‍ഗേജ് ചെയ്യാനുള്ള അവസരങ്ങളും കാര്യങ്ങളുമൊക്കെ കുറവായതു കൊണ്ട് ചെയ്യുന്ന കാര്യങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാലിന്ന് പലരുമനുഭവിക്കുന്ന പ്രശ്‌നം എന്തൊക്കെയോ ചെയ്യുന്നുണ്ട്, എപ്പോഴും തിരക്കാണ്; പക്ഷേ, ഏതെങ്കിലുമൊന്നില്‍ കേന്ദ്രീകരിച്ച് കൃത്യമായ റിസല്‍റ്റ് ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ പോകുന്നു എന്നാണ്.
ലഹ് വ് എന്നാണ് വിനോദത്തിന് അറബി ഭാഷയില്‍ ഉപയോഗിക്കാറുള്ള പദം. തെറ്റിച്ച് കളയുക, അശ്രദ്ധമാക്കിക്കളയുക എന്നൊക്കെയാണതിന്റെ അടിസ്ഥാന ആശയം. ഗൗരവമുള്ള കാര്യങ്ങളില്‍നിന്ന് നമ്മെ അശ്രദ്ധമാക്കിക്കളയുകയും ആസ്വാദനങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ഒരുപാട് ലഹ് വുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സജീവമാകുംമുമ്പ് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് മിനിറ്റുകള്‍ക്കും മണിക്കൂറുകള്‍ക്കുമകം ട്രെന്‍ഡിംഗ് സബ്ജക്റ്റുകള്‍ മാറിമാറി വന്നുകൊണ്ടിരിക്കും.
ഓരോരുത്തരുടെയും ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ നിശ്ചയിക്കപ്പെട്ട സമയങ്ങളാണ് ഓരോ നിമിഷവും കടന്നുപോകുമ്പോള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നത്. ദുനിയാവിലനുവദിക്കപ്പെട്ട സമയത്ത് ചെയ്തുവെക്കുന്ന കാര്യങ്ങളാണ് മരണാനന്തര ലോകത്ത് നമ്മുടെ ഭാഗധേയം നിര്‍ണയിക്കുക. നാം ചിലവഴിക്കുന്ന ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതാണ്. വ്യര്‍ഥമായ കാര്യങ്ങളില്‍ സമയം ചെലവഴിച്ച് ഒടുവില്‍ ജീവിതം തീര്‍ന്നുപോകാന്‍ നേരത്ത് ചിലരൊക്കെ വിലപിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
സംസാരിക്കാനും സംവദിക്കാനുമുള്ള ശേഷി പടച്ചവന്‍ നല്‍കിയ അനുഗ്രഹമാണ്. അത് ഭംഗിയില്‍ ഉപയോഗിച്ചാല്‍ ജീവിതത്തിലൊരുപാട് നന്മകള്‍ നേടിയെടുക്കാനാകും. എന്നാല്‍, സൂക്ഷ്മതയില്ലാത്ത പക്ഷം അതു തന്നെ മതി ജീവിതത്തെ മഹാനഷ്ടത്തിലേക്ക് കൊണ്ടെത്തിക്കാനും. 'കേള്‍ക്കുന്നതൊക്കെയും പറയുക എന്നതു മതി ഒരാള്‍ പാപിയായി മാറാന്‍' എന്ന് റസൂല്‍(സ) പറഞ്ഞത് ഏറെ പ്രസക്തമാണിന്ന്. 'നല്ലത് പറയുക, അല്ലെങ്കില്‍ മൗനമാണ് നല്ലത്' എന്ന അധ്യാപനവും അതിനോട് ചേര്‍ത്തുവെച്ചാല്‍ നമ്മുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളിലെ സംസ്‌കാരത്തെ കൃത്യപ്പെടുത്താന്‍ നമുക്കാവും. എന്തെങ്കിലും കേട്ടാലോ അറിഞ്ഞാലോ അത് നാലാളുകളോട് പറഞ്ഞില്ലെങ്കില്‍ സമാധാനമില്ലാത്ത അവസ്ഥ. ചിലര്‍ക്ക് എല്ലാറ്റിനെ പറ്റിയും അഭിപ്രായം പറയാനുണ്ടാകും. ഫേസ്ബുക്കില്‍ കമന്റായി, വാട്‌സാപ്പില്‍ വോയ്‌സും ടെക്സ്റ്റുമൊക്കെയായി എവിടെയും അവര്‍ നിറഞ്ഞുനില്‍ക്കും. അത് പ്രസക്തമാണോ ആവശ്യമുള്ളതാണോ എന്നൊന്നും ആലോചിക്കില്ല.
അവിടെയാണ് റസൂല്‍(സ) പഠിപ്പിച്ച മൗനത്തിന്റെ പ്രാധാന്യം. എല്ലാറ്റിനെക്കുറിച്ചും നമ്മള്‍ പറയാന്‍ പോകേണ്ടതില്ല. ചിലപ്പോഴൊക്കെ മൗനമായിരിക്കും നല്ലത്. മറ്റു ചിലരുണ്ടാകും, ഇടക്കിടക്ക് സോഷ്യല്‍ മീഡിയയില്‍ കയറി എല്ലാം തിരിച്ചും മറിച്ചും സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍. ഷോര്‍ട്‌സും റീല്‍സുമൊക്കെ കണ്ടങ്ങനെ കുറേ സമയം ചെലവഴിക്കുന്നവര്‍. നമ്മളൊന്ന് നമ്മുടെ സ്‌ക്രീന്‍ ടൈമിന്റെ കണക്കെടുത്ത് നോക്കിയാല്‍ മനസ്സിലാകും, ഒരു ദിവസം എത്ര സമയമാണ് പ്രത്യേകിച്ചൊരു ഉപകാരവുമില്ലാതെ ചെലവഴിക്കുന്നതെന്ന്.
സോഷ്യല്‍ മീഡിയ ഉപയോഗം ക്രിയാത്മകമായി മാറ്റാന്‍ ശ്രമിക്കണം. ജീവിതത്തിന് ഒരു ടൈംടേബിള്‍ നമുക്കുണ്ടാവണം. പഠിക്കാനും വായിക്കാനും കഴിവുകള്‍ വളര്‍ത്താനും അല്ലാഹുവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായകമായ കാര്യങ്ങള്‍ ചെയ്യാനും സാധിക്കുന്ന തരത്തില്‍ പ്ലാന്‍ ഉണ്ടാക്കണം. അത് പരമാവധി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം വെറുതെ കളയുന്നില്ലെന്ന് ഉറപ്പുണ്ടാകണം. പിന്നീടൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത കഴിഞ്ഞ കാലങ്ങള്‍, നഷ്ടബോധങ്ങള്‍ സമ്മാനിക്കുന്ന ഓര്‍മകളാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്. ജീവിതത്തില്‍ നമ്മുടേത് മാത്രമെന്ന് പറയാന്‍ വളരെ കുറച്ച് കാര്യങ്ങളേ നമുക്കുള്ളൂ. അതിലേറ്റവും മൂല്യമുള്ളതാണ് നമ്മുടെ സമയം.
പിന്നീടൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത കഴിഞ്ഞ കാലങ്ങള്‍, നഷ്ടബോധങ്ങള്‍ സമ്മാനിക്കുന്ന ഓര്‍മകളാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്.
ദുനിയാവിലനുവദിക്കപ്പെട്ട സമയത്ത് ചെയ്തുവെക്കുന്ന കാര്യങ്ങളാണ് മരണാനന്തര ലോകത്ത് നമ്മുടെ ഭാഗധേയം നിര്‍ണയിക്കുക.
രിക്കലും തിരിച്ചു പിടിക്കാനാവാത്ത കഴിഞ്ഞ കാലങ്ങള്‍ നഷ്ടബോധങ്ങള്‍ സമ്മാനിക്കുന്ന ഓര്‍മകളാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.