സുബൈര്‍ വരാന്തയിലിരുന്ന് പത്രം വായിക്കുമ്പോള്‍ ജ്യേഷ്ഠന് ഹബീബ് വന്നു.
''എന്താടാ നീ എപ്പോള്‍ നോക്കിയാലും പത്ര വായന? ചില രാഷ്ട്രീയക്കാരെപ്പോലെ?''
''ഇല്ലിച്ചാ... നാട്ടില്‍ എന്തൊക്കെ നടക്കുന്നു എന്ന് മനസ്സിലാക്കïേ...''
''സുബൈറേ, ശരിക്കും പഠിക്ക്. എന്തിന് സമയം നഷ്ടപ്പെടുത്തണം?''
''എനിക്കൊരു സംശയം ഇച്ചാ, നമ്മളെ ഉപ്പൂപ്പ, വലിയ പണക്കാരനും ജന്മിയുമാണ്. നമ്മുടെ ഉപ്പാക്ക് ഒന്നുമില്ല, ഉപ്പൂപ്പാന്റെ ജോലിക്കാരനാണ് താനും.''
''എടാ... മïൂസാ, നീ അറിയോ?... നമ്മുടെ ഉപ്പൂപ്പ ഒന്നുമില്ലാത്ത ഒരാള്‍ക്ക് മകളെ കെട്ടിച്ചു കൊടുക്കോ?''
''നമ്മുടെ ഉപ്പാക്ക് എന്താ ഉള്ളത്''
നമ്മുടെ ഉപ്പാന്റെ ഉപ്പാവും വലിയ ധനികനായിരുന്നു. ഈ വീട് മുതല്‍ ജുമുഅത്ത് പള്ളി വരെ ഉപ്പൂപ്പാക്കായിരുന്നു. ഒരു ദിവസം എ.ബി ഹൈദ്രോസ്ച്ചയാണ് പറഞ്ഞത്. പള്ളിക്ക് വേïിയുള്ള സ്ഥലം ഉപ്പൂപ്പ ദാനം കൊടുത്തതായിരുന്നു. പക്ഷേ ഉപ്പൂപ്പാക്ക് നമ്മുടെ ഉപ്പയടക്കം നാല് മക്കളാണ്. നാലും ആണ്മക്കള്. ഉപ്പൂപ്പ മരിച്ച ശേഷം അവര്‍ ഓഹരിവെച്ച് ഓരോരുത്തരും അവരുടെ വീതം എടുത്തു. ഉപ്പ സ്വത്ത് നോക്കാതായി, മൂത്താന്റെ കൂടെ കച്ചവടം ചെയ്ത് എല്ലാം നഷ്ടമായി. സ്വത്തൊക്കെ വിറ്റു. അവസാനം ഉപ്പ കച്ചവടത്തില്‍നിന്ന് പുറത്തായി. ഇതൊക്കെയാ നമ്മുടെ പഴയ ചരിത്രങ്ങള്‍.''
ഇതും പറഞ്ഞവന് എണീറ്റു, പിറകെ സുബൈറും.
***
ലത്തീഫ് പതിവുപോലെ പാടത്തെ പണി കഴിഞ്ഞ് കുളിച്ച് വസ്ത്രങ്ങളൊക്കെ മാറ്റി മകളുടെ അടുക്കലേക്ക് പോയി.
''മോളേ അയിഷൂ, ചായ കൊïുവാ.''
അവള് അടുക്കളയിലേക്കോടി.
ലത്തീഫ് പുരക്കകത്ത് കയറിയപ്പോള്‍ ഭാര്യ കിടക്കുന്നു.
''എന്താ കിടക്കുന്നേ?''
''വെറുതേ.'' അവള് എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു. തിട്ടയില്‍ ഇരുന്നു.
''ഉമ്മാലിമ്മാ... നീ വിവരങ്ങള്‍ നിന്റെ ഉപ്പാട് പറഞ്ഞോ?''
''പറഞ്ഞു... പക്ഷേ ഉപ്പാക്ക് തീരെ വയ്യ. കാര്യങ്ങളൊക്കെ നോക്കുന്നത് ആങ്ങളമാരാണ്.''
''അപ്പോ നീ ആങ്ങളമാരോട് പറഞ്ഞോ?''
''ങ്ഊം, ഞാന്‍ എല്ലാം പറഞ്ഞിരുന്നു.'' ആയിഷ കൊïുവന്ന ചായ ലത്തീഫ് വാങ്ങിക്കുടിച്ചു. അപ്പോഴാണ് സുബൈറിന്റെ അമ്മാവന്റെ മകന് ഷാഫി വന്നത്.
''എന്താ ഷാഫി? വാ ഇരിക്ക്.''
ലത്തീഫ് കസേര നീക്കിക്കൊടുത്തു.
''ഉപ്പ, ഇപ്പം വരുംന്ന് പറഞ്ഞിരുന്നു.''
ഇത് പറഞ്ഞ് കസേരയില്‍ ഇരിക്കാതെ ഷാഫി വാതില്‍ പടിയില്‍ ചാരി നിന്നു.
''മോനേ, ആ ജനലിന്റെ അടുത്ത് നിന്ന് ബീഡി എടുത്തോ, തീപ്പെട്ടിയും.''
ഉമ്മാലിമ്മ വിളിച്ചു പറഞ്ഞു.
''സുബൈര്‍ മോന് വിളിച്ചിരുന്നോ?''
''വിളിച്ചിരുന്നു, ഈ വിവരത്തിന് തന്നെ. അവന് തിടുക്കമാണ്, അതുകൊïാ.'' അപ്പോഴേക്കും, അബ്ദുല്‍കാദറും, അബൂബക്കറും വീട്ടിലെത്തി. ഷാഫി ചിരിച്ചുകൊï് ആയിഷയെ നോക്കിപ്പറഞ്ഞു.
''നിനക്ക് പണിയായി.''
''ചായയും, ചോറും, കറിയും ഒക്കെ ഉïാക്കïേ, പിന്നെ അവന്റെ ചീത്ത പറയലും.''
അവള് വടിയെടുത്ത് അവന്റെ മുകുതിന് ഒരു കുത്തുകൊടുത്തു, ചിരിച്ചു. ആയിഷ അടുക്കളയിലേക്ക് ഓടി. പിറകെ ഷാഫിയും.
അബ്ദുല്‍കാദറും അബൂബക്കറും കസേര വലിച്ചെടുത്ത് ഇരുന്നു. അബ്ദുല്‍കാദര്‍ കഴുത്തില്‍ ചുറ്റിയ താര്ത്തെടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ചു. അബൂബക്കര്‍ തീപ്പെട്ടിക്കോലെടുത്തു പല്ലില്‍ കുത്തിയിരുന്നു. ആയിഷ ചായയും പലഹാരങ്ങളും ടീപ്പോയില്‍ വെച്ചു. ഓരോരുത്തര്‍ക്കും ചായ എടുത്തുകൊടുത്തു.
''കുടിക്ക് എന്താ നോക്കി നിക്കുന്നേ?''
ഉമ്മാലിമ്മ പ്ലെയിറ്റെടുത്ത് അവരുടെ മുമ്പിലേക്ക് നീക്കിവെച്ചു.
ലത്തീഫ് തുടക്കം കുറിച്ചു.
'' അവള് പ്രീഡിഗ്രി വരെയേ പഠിച്ചിട്ടുള്ളൂ, അവനാണെങ്കില്‍ ഹൈസ്കൂള്‍ മാഷും. വേറെ യാതൊരു ഡിമാന്റുമില്ല.''
''അത് ഏതായാലും നന്നായി.'' ഉമ്മാലിമ്മ തന്റെ അഭിപ്രായം ഉടനെ പറഞ്ഞു.
''കല്യാണച്ചെലവോ എന്തെങ്കിലും അവള്‍ക്ക് കൊടുക്കാനോ ഒന്നും എന്റെ കൈയിലില്ല.''
അതുവരെ വിദൂരതയിലേക്ക് നോക്കി എന്തോ ആലോചനയിലായിരുന്ന അബൂബക്കര്‍ ലത്തീഫിനോട് പറഞ്ഞു.
''ഉപ്പ ഒരു അമ്പതിനായിരം ഉറുപ്പിക തരാന്‍ വേïി പറഞ്ഞിരുന്നു. അതും വളരെ പ്രയാസത്തിലാണ് ഉïാക്കിയത്.''
കുറച്ച ്സമയം ആരും ഒന്നും സംസാരിച്ചില്ല. മൗനം ഭേദിച്ച് ലത്തീഫ് പറഞ്ഞു.
''അമ്പതിനായിരം കൊï് എന്ത് ചെയ്യാനാ? ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ശരിയാക്കïേ?''
അബ്ദുല്‍കാദര്‍ തോര്‍ത്തെടുത്ത് കഴുത്തിലിട്ടു. അബ്ദുല്‍കാദര്‍ തന്റെ പ്രാരാബ്ധം ലത്തീഫിനോട് വിളമ്പി.
''അളിയാ, കച്ചവടമാണെങ്കില്‍ വളരെ മോശം. കുന്താപുരത്ത് ഒരുപാട് പൈസ കിട്ടാനുï്. ഉപ്പാക്ക് സുഖമില്ലാത്തതിനു ശേഷം കച്ചവടം വളരെ മോശം. അമ്പതിനായിരം എങ്ങനെയെങ്കിലും ശരിയാക്കിത്തരാം.''
കുറച്ചുകൂടി ഗൗരവത്തില്‍ അബൂബക്കര്‍ പറഞ്ഞു.
''മോന്, കുവൈത്തിലല്ലേ, പിന്നെന്താ ഓനോട് ചോദിക്ക്,.'' അബൂബക്കറും അബ്ദുല്‍കാദറും പോകാന്‍ എഴുന്നേറ്റു.
''ഞങ്ങള്‍ ഇറങ്ങുന്നു, ദിവസോം നാളും പിന്നീട് തീരുമാനിക്കാം.''
* * *
വീട്ടുവളപ്പിലെ കിഴക്കേ മൂലയിലുള്ള സ്രാമ്പിയയും കുളവും, ഉപ്പ ബര്‍മയിലേക്ക് പോയിവന്നതിനു ശേഷം പണിതതാണ്.
അളിയന്മാരുമായി സംസാരിച്ചതിനു ശേഷം ലത്തീഫ് മാനസികമായി തളര്‍ന്നു.
മനസ്സിലേറ്റ മുറിവുമായി സങ്കടത്തോടെ അദ്ദേഹം സ്രാമ്പിയയിലേക്ക് നടന്നു. വുദു ചെയ്ത് ഇരുകരങ്ങളും മേലോട്ടുയര്‍ത്തി പ്രാര്‍ഥിച്ചു.
ലത്തീഫ് സാധാരണ ജോലിക്ക് ശേഷം കുളികഴിഞ്ഞ് വല്ലതും കഴിച്ച് പള്ളിയിലേക്ക് പോകാറാണ് പതിവ്. നിസ്കാരത്തിനു ശേഷം പ്രാര്ഥനാനിരതനാകും.
ആയിഷയുടെ കല്യാണം നിശ്ചയിച്ച ശേഷം സുബ്ഹി നിസ്കാരവും കഴിഞ്ഞ് ലത്തീഫ് ഭാര്യാവീട്ടിലേക്ക് തിരിച്ചു. വളരെ വിരളമായിട്ടേ ലത്തീഫ് ഭാര്യാവീട് സന്ദര്‍ശിക്കാറുള്ളൂ. ഉമ്മറത്ത് ഉലാത്തുകയായിരുന്നു മുഹമ്മദ് ഹാജി.
''അസ്സലാമുഅലൈക്കും.''
''സലാം വ റഹ്മത്തുള്ള. ലത്തീഫ് വാ, വരൂ, ഇരിക്കൂ.''
''എളയാ, വീട്ടില്‍ മുആക്ക് സുഖം തന്നെയല്ലേ?''
അബ്ദുല്‍കാദറിന്റെ ഭാര്യ അന്വേഷിച്ചു. അബൂബക്കറിന്റെ ഭാര്യയും സംഭാഷണത്തില്‍ ചേര്‍ന്നു.
''അപ്പോ, കാദറും ബക്കറും പൊരേല് ഇല്ലേ?''
മുഹമ്മദ് ഹാജി തന്റെ കട്ടിലില്‍ ഇരുന്നു. അദ്ദേഹം ലത്തീഫിന് മറുപടി നല്കി.
''ഇല്ല, ലത്തീഫേ അവര്‍ രï് പേരും ഇന്ന് രാവിലെയാ കുന്താപുരത്ത് പോയത്.''
''ഇന്ന് തന്നെ മടങ്ങുമോ?''
ലത്തീഫിന് ആകാംക്ഷയായി.
''അധികമൊന്നും നിക്കൂല വേഗം വരും.''
''അന്ന് പറഞ്ഞ തുക കിട്ടിയില്ല. അതുകൊïാണ് ഞാന്‍ വന്നത്.''
''അതിന് തന്നെയാ അവര്‍ രï് പേരും പോയത്, കിട്ടിയ ഉടനെ തിരിച്ചുവരും.''
''ശരി. പക്ഷേ ഇതൊന്നും ഒന്നും അല്ല.''
''മോനോട് പറ.''
''അത് തന്നെ. വേറെ എന്ത് ചെയ്യാനാ. അവനെഴുതണം, അല്ലെങ്കില്‍ ഫോണില്‍ വിളിക്കാം.''
മുഹമ്മദ് ഹാജി കട്ടിലില്‍ നിന്നെഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു.
''എളയാ, ചായ കുടിക്കൂ.'' കാദറിന്റെ ഭാര്യ പറഞ്ഞു. ലത്തീഫ് ചായ കുടിച്ചു.
അവരെല്ലാവരും കഴിക്കാന്‍ വേïി പറഞ്ഞുകൊïേയിരുന്നു. ചായ മാത്രം കുടിച്ച് ലത്തീഫ് എഴുന്നേറ്റു.
''ഞാന്‍ ഇറങ്ങുകയാണ്.''
ലത്തീഫ് പുറത്തേക്കിറങ്ങി.
അബൂബക്കറിന്റെ ഭാര്യ പറഞ്ഞു.
''ഒന്നും കഴിച്ചില്ലല്ലോ!''
അത് കേള്‍ക്കാതെ ദുഃഖ ഭാരവും പേറി തല താഴ്ത്തി ലത്തീഫ് നടന്നു.
* * *
കുവൈത്തില്‍ മിക്കവാറും ദിവസങ്ങളില്‍ അങ്ങനെയാണ്. പെട്ടെന്നായിരുന്നു പൊടിക്കാറ്റ്. അത് കാഴ്ച മറക്കും. വാഹനാപകടങ്ങള്‍ വളരെ കൂടുതലാണ്. മിക്ക അപകടങ്ങളും ആപത്കരമായ അവസ്ഥയില്‍ രോഗികളെ ഗവണ്മെന്റ് ആശുപത്രിയിലേക്കയക്കും. അതു കാരണം ഡോക്ടര്‍മാര്‍ വളരെ തിരക്കിലാണ്. ആയിടക്കാണ് ഇന്റേണിസ്റ്റിനെ കാണാനെത്തിയ രോഗി പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടനെ ഐ.സി.യുവില്‍ എത്തിച്ചു. പക്ഷേ മരണപ്പെട്ടു. സുബൈര്‍ അദ്ദേഹത്തിന്റെ ജീവന് വേïി കാര്‍ഡിയോളജിസ്റ്റിനേയും എമര്‍ജന്‍സി ഡോക്ടര്‍മാരേയും വിളിച്ചു. ഉടനെത്തന്നെ സി.പി.ആര് കൊടുത്തു. ആവുന്നതൊക്കെ അവര്‍ മാക്സിമം ചെയ്തു. ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഷ്ടപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു സുബൈറിന്. മരണത്തെ ഓടിച്ച് ജീവന് പിടിച്ചു വെക്കാനാണവര്‍ അധ്വാനിച്ചത്. രോഗി സ്വകാര്യ ആശുപത്രിയില്‍ മരിക്കരുത്. മരിച്ചാല്‍ ചോദ്യങ്ങള്‍ വരും. ചിലപ്പോള്‍ ആശുപത്രി തന്നെ പൂട്ടും. സുബൈര്‍ ഭയവിഹ്വലനായി. എന്ത് ചെയ്യണമെന്നറിയാതെ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ ചന്ദ്രനെ വിളിച്ചു. അവര്‍ രïുപേരും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ച് കൂടെ വന്നവരേയും കൂട്ടി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കയച്ചു. മരണവിവരം വന്നവരോട് പറഞ്ഞതുമില്ല. സുബൈര്‍ ആകെ അവശനായി. ആശുപത്രി ഒ.പി. രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരേയും അഞ്ച് മുതല്‍ ഒമ്പത് വരേയുമാണ്. അന്ന് ഡോക്ടര്‍ സാവിത്രി മാത്രമേ ചുമതലയിലുള്ളൂ. റിസപ്ഷനിലും ഒരാള്‍ മാത്രം.
ഒരു രോഗി ഓടിക്കിതച്ചുവരുന്നു. ബംഗാളിയെന്ന് തോന്നും. തലയാകെ നനഞ്ഞിട്ടുï്. റിസപ്ഷനിസ്റ്റ് വില്‍സണ്‍ അവനെ നോക്കി.
''വൊ നഹീഹെ?''
വില്‍സണ്‍ ഒന്നും മനസ്സിലായില്ല. അവന് ചോദിച്ചു.
''ക്യാ... ഹുവാ?''
അവന് വളരെ നിരാശയോടെ പറഞ്ഞു.
''ഓ... ഉദര്‍ നഹിഹെ, സാര്‍.''
തുട ഇടുക്കുകള്‍ കാണിച്ചാണ് അവന് പറയുന്നത് വില്‍സണ്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. അപ്പോഴേക്കും റിസപ്ഷനിസ്റ്റ് മൊയ്തീന് വന്നു. വില്‍സണ്‍ സഹപ്രവത്തകനോട് സംഭവം പറഞ്ഞു. മൊയ്തീന് ചിരിയും തുടങ്ങി.
''ചിരിക്കല്ലെടാ ഇത് കുറച്ച് സീരിയസ്സാ.''
''എന്ത് സീരിയസ്സ്?''
'നീ ഒരു കാര്യം ചെയ്യ്, ഡോക്ടര്‍ സാവിത്രിയോട് പറ. ഡോക്ടര്‍ അനുവദിച്ചാല്‍ അയക്കാം.''
''എന്താടോ... അയക്കണോന്ന് ചോദിക്കുന്നത്, ഞാന്‍ ഡോക്ടറല്ലേ?''
''ഒ.കെ. മാം; ഇപ്പോള്‍ തന്നെ അയക്കാം.''
ഒ.പി ടിക്കറ്റടിച്ച് മുകളിലത്തെ നിലയില്‍ മൂന്നാം നമ്പര്‍ മുറിയില്‍ ബംഗാളിയോട് പോകാന്‍ പറഞ്ഞു. അല്പ സമയം. ടെലിഫോണ്‍ മണി മുഴങ്ങി. ഡോക്ടര്‍ സാവിത്രി ദേഷ്യപ്പെട്ടു.
''എന്തോന്നാടോ ഇത്? ഇങ്ങനെയുള്ള രോഗികളെയാണോ എന്റടുത്ത് അയക്കുക?''
''നീ വേഗം ഇവിടെ വാ...''
ഡോക്ടര്‍ സാവിത്രി ഫോണ്‍ ക്ലോസ് ചെയ്തു. മൊയ്തീന് മുകളിലേക്ക് പോയപ്പോള്‍ ഡോക്ടര്‍ അരിശത്തോടെ പറഞ്ഞു.
''അവനോട് കാണിക്കാന്‍ പറ.''
ഡോക്ടര്‍ സ്കെയില്‍ എടുത്ത് തിരിച്ചും മറിച്ചും പരിശോധിച്ചു. ഡോക്ടര്‍ പറഞ്ഞു.
''പേടിക്കാനൊന്നുമില്ല,
ഡോക്ടര്‍ ഇന്‍ജക്ഷനും ഗുളികകളും എഴുതി. സുബൈര്‍ വൈകുന്നേരം ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ സാവിത്രി കഥകളൊക്കെ പറഞ്ഞു. ഇരുവരും ചിരിച്ചു.
സുബൈര്‍ ഓഫീസില്‍ ഡ്യൂട്ടി രജിസ്റ്റര്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് എം.ഡി കാസിം പെട്ടെന്ന് റൂമിലേക്ക് കയറി വന്നത്. സുബൈര്‍ എഴുന്നേറ്റു.
''ഉപ്പ വിളിച്ചിരുന്നോ?''
''ഊം... പെങ്ങളുടെ നിക്കാഹ്...''
അവന് സങ്കടംകൊï് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.
കാസിം പറഞ്ഞു.
''ഉപ്പ, എന്നേയും വിളിച്ചു. നീ എക്കൗïന്റിനോട് ഒരു ലക്ഷം ഇന്ത്യന്‍ ഉറുപ്പികക്ക് ദീനാര്‍ വാങ്ങി ഉപ്പാക്ക് അയച്ചുകൊടുക്ക്. നിന്റെ ശമ്പളത്തില്‍ നിന്ന് ഞാന്‍ മാസം പ്രതി കട്ടാക്കാം.''
കാസിംച്ചാഉം നജീബും ചിരിച്ചു. കാസിം തുടര്‍ന്നു.
''നിന്റെ ഉപ്പാഉം ഏ.എസ്ച്ചാഉം ഞാനും സ്കൂളില്‍ ബേക്ക്ബെഞ്ച് സുഹൃത്തുക്കളായിരുന്നു.''
അതും പറഞ്ഞ് കാസിം പുറത്ത് പോയി. സുബൈര്‍ ചിരിച്ചു.
(തുടരും)