കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാന്‍ ഇഷ്ടപ്പെടാത്ത ഉമ്മമാരില്ല. പക്ഷെ , എന്ത് കഥകളാണ് പറഞ്ഞ് കൊടുക്കുക? അതിന്നായി ഇതാ കണ്ണും മനസ്സും തുറന്ന് പറയാനും കേള്‍ക്കാനും കഴിയുന്ന നന്മ നിറഞ്ഞ കഥകള്‍. കഥകളില്‍ പൊതിഞ്ഞ അറിവുകള്‍. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ എസ്.കമറുദ്ദീന്‍ മാസ്റ്റര്‍ എഴുതിയ 'കണ്ണു തുറന്നാല്‍ കാണുന്ന കാഴ്ചകള്‍' എന്ന പുസ്തകം മലയാള ബാല സാഹിത്യത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊïിരിക്കുകയാണ്. ഉള്‍കാഴ്ച, വിത്തുï, ആകാശമലയിലെ മുത്തശ്ശി തുടങ്ങി പതിനാലോളം കുട്ടിക്കഥകള്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ ഭാഷാ ശൈലി എടുത്തു പറയേïതാണ്. അര്‍ഥവത്തായ കഥകള്‍ കുട്ടികളുടെ മനസ്സറിഞ്ഞ് ലളിത ഭാഷയില്‍ രചിച്ചതിനാല്‍ വായനക്കാരുടെ ഹൃദയത്തില്‍ മാധുര്യം നിറഞ്ഞ അറിവിന്റെ പുല്‍നാമ്പ് മുളപ്പിക്കാന്‍ സാധിക്കും.
'കണ്ണ് തുറന്നാല്‍ കാണുന്ന കാഴ്ചകള്‍' എന്ന ശീര്‍ഷകത്തിലൂടെ തന്നെ കഥാകൃത്ത് മാനുഷിക മൂല്യങ്ങളിലേക്കും വശ്യമാര്‍ന്ന പ്രകൃതി മനോഹാരിതയിലേക്കും ഊളിയിടുന്നു.
'ഉള്‍ക്കാഴ്ച' എന്ന പ്രഥമ കഥയില്‍ അന്ധനായ ബസീര്‍ കൂരിരുട്ടില്‍ മറ്റുള്ളവര്‍ക്ക് വേïി നന്മയുടെയും പ്രത്യാശയുടെയും വെട്ടമായി മാറുന്നത് കാണാന്‍ സാധിക്കും. ഉള്‍ക്കാഴ്ച എന്നര്‍ഥം വരുന്ന 'ബസീര്‍' എന്ന അറബി പദം വളരെ വിദഗ്ധമായി ആദ്യ കഥയില്‍ ഉള്‍ക്കൊള്ളിച്ച പോലെ തുടര്‍ന്നുള്ള കഥകളിലും മനോഹരമായ ഭാഷാ വൈവിധ്യം അനുഭവിച്ചറിയാന്‍ സാധിക്കും. സസ്യശാസ്ത്ര അധ്യാപകനായതിനാല്‍ വായനക്കാരനെ ശാസ്ത്രത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് കൊïുപോയി മനുഷ്യനെപ്പോലെ മറ്റുള്ള ജീവജാലങ്ങളെയും സ്നേഹിക്കണമെന്നും സംരക്ഷിക്കണമെന്നുമുള്ള ലോക സത്യം കഥാകൃത്ത് പുസ്തകത്തിലുടനീളം ഊന്നിപ്പറയുന്നുï്.
'വിത്തുï' എന്ന കഥയിലെ കഥാനായികമാരായ അസ്നയും അംനയും വളരെ കൗതുകത്തോടെ തങ്ങളുടെ അധ്യാപകനോട് 'എന്തുകൊïാണ് ദേശാടനപ്പക്ഷികള്‍ നമ്മുടെ ഗ്രാമത്തില്‍ വരാത്തത്?' എന്ന ചോദ്യത്തിന് അദ്ധ്യാപകന്‍ പറയുന്ന മറുപടി ഇങ്ങനെയാണ് 'നമ്മുടേത് കെട്ടിടങ്ങളുടെ കാടല്ലേ. പക്ഷികളിവിടെ വന്നാല്‍ അവര്‍ക്ക് വിശ്രമിക്കാന്‍ മരങ്ങളുïോ, അവര്‍ക്ക് ഭക്ഷണം തേടാന്‍ തോടോ കുളമോ ചതുപ്പുകളോ ഉïോ, അവര്‍ക്ക് നീന്തിക്കുളിക്കാന്‍ ഇടങ്ങളുïോ....?'
മനുഷ്യകുലമൊട്ടാകെ ആഴത്തില്‍ ചിന്തിക്കേïിയിരിക്കുന്ന വിഷയമാണ് അധ്യാപകന്റെ ചോദ്യത്തിലുള്ളത്.
ഓരോ കഥയിലും മനുഷ്യ മനസ്സുകളെ പിടിച്ചു കുലുക്കുന്ന മാനവികതയുടെ പാഠങ്ങള്‍ കഥാകൃത്ത് കൊത്തിവെച്ചിട്ടുï്.
കഥകള്‍ക്കിടയിലൂടെ ചിപ്കോയും സുന്ദര്‍ലാല്‍ ബഹുഗുണയും ഫുക്കുവോക്കയും വംഗാരു മാതായിയും ജാദവ് മൊളായിയും കടന്നുവരുന്നു. ആരാണിവരെന്ന ആകാംക്ഷ സൃഷ്ടിച്ച് കഥ മുന്നോട്ട് പോകുന്നു. അങ്ങേയറ്റത്തെ അതിക്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് തന്നോടൊപ്പം സഹജീവിയെയും സ്നേഹിക്കണമെന്നുമുള്ള ചിന്ത വായനക്കാരുടെ മനസ്സില്‍ കോറിയിടാന്‍ കഥാകൃത്തിന് സാധിച്ചിട്ടുï്. വായിച്ചു കഴിയുമ്പോള്‍ വായനക്കാരില്‍ അലിവിന്റെയും സ്നേഹത്തിന്റെയും വിത്തുകള്‍ പാകുന്ന ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വിളിച്ചു പറയുന്ന സന്ദേശങ്ങള്‍ മൂല്യമേറിയതാണ്.