ഇരുപതാം നൂറ്റാïിലെ തുര്‍ക്കിഷ് സാഹിത്യത്തിലെ സുപ്രധാന വ്യക്തിത്വങ്ങളിലൊരാളാണ് ഖാലിദെ എദിബ് അദിവാര്‍. വിദ്യാഭ്യാസ പ്രവര്‍ത്തക, നോവലിസ്റ്റ്, പത്രപ്രവര്‍ത്തക, ദേശീയ സമര പോരാളി, സാമൂഹിക വിമര്‍ശക, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവരുടെ ജീവിതവും ദര്‍ശനവും തുര്‍ക്കിയുടെ ദേശീയ അക്കാദമിക വ്യവഹാരങ്ങളില്‍ ഇന്നും സ്വാധീനം ചെലുത്തുന്നുï്.
1884 ജനുവരി ഒമ്പതിന് ഇസ്താംബൂളിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനനം. പിതാവ് മെഹ്മത് എദിബ്, ഉഥ്മാനി ഖലീഫ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രïാമന്റെ ചീഫ് സെക്രട്ടറിമാരിലൊരാളായിരുന്നു. അക്കാലത്തെ പ്രധാന ബൗദ്ധിക കേന്ദ്രങ്ങളിലൊന്നായിരുന്നു അവരുടെ വീട്. അത് അവരുടെ പില്ക്കാല ജീവിതത്തെ രൂപപ്പെടുത്തിയതില്‍ വലിയ പങ്കു വഹിച്ചു. 'ഒീൗലെ ംശവേ ണശേെലൃശമ: ങലാീശൃ െീള ഠൗൃസല്യ ഛഹറ മിറ ചലം' എന്ന നോവലിന്റെ പ്രധാന പ്രചോദനം അവരുടെ ബാല്യകാല അനുഭവങ്ങളാണ്. 1893-ല്‍ ഇസ്താംബുളിലെ അമേരിക്കന്‍ കോളേജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സംഗീതവും അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളും പ്രത്യേകം അധ്യാപകരെ വെച്ചാണ് സ്വായത്തമാക്കിയത്.
ചെറുപ്പത്തില്‍ തന്നെ സാഹിത്യത്തില്‍ താല്പര്യമുïായിരുന്ന അവര്‍ ജോണ്‍ അബട്ടിന്റെ 'മദര്‍' എന്ന കൃതി തുര്‍ക്കി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദില്‍നിന്നും അവാര്‍ഡ് നേടിയ കൃതിയാണിത്. 1899-ല്‍ അമേരിക്കന്‍ കോളേജില്‍ വീïും ചേര്‍ന്ന് 1901-ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. അതേ വര്‍ഷം തന്നെ പ്രമുഖ ശാസ്ത്രജ്ഞന് സാലിഹ് സെകിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രïു മക്കളുï്.
യുവതുര്‍ക്കി ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സ്വകാര്യ സ്കൂളുകളില്‍ അധ്യാപികയായ കാലത്തെ അനുഭങ്ങളാണ് 'സിനെക്ലി ബകാല്‍' എന്ന നോവലെഴുതാന്‍ പ്രചോദനം. സാമൂഹിക ഉഛനീചത്വങ്ങളെക്കുറിച്ചായിരുന്നു അവരുടെ രചനകളിലധികവും.
1909-ല്‍ ഈജിപ്തിലെ തുര്‍ക്കിഷ് കവികളില്‍ പ്രമുഖനായ തൗഫീഖ് ഫിക്റെത് തുടങ്ങിയ തനീന്‍ പത്രത്തില്‍ ഖാലിലെ സാലിഹ് എന്ന തൂലികാനാമത്തില്‍ അവരെഴുതി. ഖിലാഫത്തിലെ സ്ത്രീകളുടെ പദവി, വിദ്യാഭ്യാസം, പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളിലെ അവരുടെ എഴുത്ത് പലരെയും അസ്വസ്ഥപ്പെടുത്തിയതിനാല് ജീവനുപോലും ഭീഷണി ഉïായി. അതിനെ തുടര്‍ന്ന് 1909-ല്‍ ഈജിപ്തിലേക്ക് മാറിത്താമസിക്കേïിവന്നു. രïാം വിവാഹത്തിനു തയാറായ സാലിഹ് സെകിയില്‍ നിന്നും അവര്‍ വിവാഹ മോചനം നേടി.
1912-13 ല്‍ നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ബാല്‍കന്‍ യുദ്ധ പശ്ചാത്തലത്തില്‍, സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ശക്തമായ ശബ്ദമായി മാറുവാന്‍ അവര്‍ക്കു സാധിച്ചു. സ്ത്രീകളുടെ സാമൂഹിക-വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യം വെച്ച് ഒരു സംഘടനക്ക് രൂപം നല്കി. യുവതുര്‍ക്കി നേതാവ് ജമാല്‍ പാഷയുടെ നിര്‍ദേശം പ്രകാരം ബൈറൂതിലും ദമാസ്കസിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ഈ ഘട്ടത്തില്‍ തുര്‍ക്കി ദേശീയതയും ആധുനികതാവാദവും ഖാലിദെ എദീബിലും ശക്തമായ സ്വാധീനം നേടിക്കഴിഞ്ഞിരുന്നു. 1917-ല്‍ തുര്‍ക്കി രാഷ്ട്രീയ-സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്നാന് അദിവാറിനെ വിവാഹം കഴിച്ചു. ഇതേ കാലയളില്‍ നാടകരചനയില്‍ സജീവമായ അവര്‍ ഇസ്താംബൂള്‍ സര്‍വകലാശാലയില്‍ പാശ്ചാത്യ സാഹിത്യം പഠിപ്പിക്കാനാരംഭിച്ചു. 1919 - ല്‍ ഗ്രീക് സൈന്യം ഇസ്മീര്‍ പ്രവിശ്യ ആക്രമിച്ചപ്പോള്‍ അധിനിവേശ വിരുദ്ധ സമരത്തിന്റെ പ്രധാന ശബ്ദമായി മാറി. എഴുത്തുകളിലൂടെയും ഇസ്തംബൂളില്‍നിന്നും അനതോലിയയിലേക്ക് തുര്‍ക്കി സൈനികര്‍ക്കായി ആയുധം കടത്തി ഭര്‍ത്താവിനൊപ്പം ദേശീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.
1920-ലെ യുദ്ധ പശ്ചാത്തലത്തിലാണ് കമാല്‍ പാഷയുടെ നിര്‍ദേശപ്രകാരം തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനദോലു എജന്‍സി രൂപീകരിക്കുന്നതില്‍ നേതൃത്വം നല്‍കിയത്. കൂടാതെ സേവന മേഖലയില്‍ റെഡ് ക്രസന്റിന്റെ അങ്കാറാ വിഭാഗം മേധാവിയുമായിരുന്നു. 1920-ലെ യുദ്ധ പശ്ചാത്തലത്തില്‍ രചിച്ച 'അതെശ്തെന് ഗോംലെക്' (ഠവല ഉമൗഴവലേൃ ീള ടാ്യൃിമ) , 'ഠവല ഠൗൃസശവെ ഛൃറലമഹ' എന്നിവയിലെല്ലാം പോരാട്ട ദിനങ്ങളിലെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സാഹിത്യരചനകളാണ്. തുര്‍ക്കിയുടെ അഭ്യന്തര പ്രശ്നങ്ങള്‍ പുറംലോകത്തെത്തിക്കുക എന്ന ഉദ്ദേശത്താല്‍ ഠവല ഠൗൃസശവെ ഛൃറലമഹ ' ഇംഗ്ലീഷില്‍ തന്നെയാണ് എഴുതിയത്. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് ഇസ്താംബൂളിലെ വിവിധ മത - വംശ സമൂഹങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളുടെ വിവരണമാണിത്. അതിനാല്‍ തുര്‍ക്കി ആഭ്യന്തര വിവരണം നന്നായി കൈകാര്യം ചെയ്യുന്ന ഈ കൃതികള്‍ ശ്രദ്ധിക്കപ്പെട്ടു. മുസ്ലിം-ക്രിസ്ത്യന്‍ സംഘര്‍ഷമുïാകാന്‍ ബ്രിട്ടീഷ് ഭരണകൂടം ആഗ്രഹിച്ചിരുന്നതായും. ഫലസ്തീനില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ അക്രമത്തെയും ഇതില്‍ പരാമര്‍ശിക്കുന്നു. ഈ ആത്മകഥയില്‍ മുസ്തഫ കമാലിന്റെ ഏകാധിപത്യ പ്രവണതകള്‍ കൂടി വിശദീകരിക്കുന്നുï്.
'വുരുന് കഹ്പെയെ '(ടൃേശസല വേല ഒമൃഹീ)േ എന്ന കൃതിയും ഈ കാലഘട്ടത്തിലാണ് രചിച്ചത്. കൂടാതെ ജോര്‍ജ് ഓര്‍വെലിന്റെ 'അനിമല്‍ ഫാം', വില്യം ഷേക്സ്പിയറിന്റെ 'ഹാംലെറ്റ്' എന്നിവയും തുര്‍ക്കിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയുïായി.
തീവ്ര കമാലിസ്റ്റ് - മതേതര കാഴ്ചപ്പാടുകളില്‍നിന്ന് പില്ക്കാലത്ത് സ്കാര്‍ഫ് ധരിക്കുന്ന, ആധുനികതയുടെ വിമര്‍ശകയായി അവര്‍ മാറി. അന്താരാഷ്ട്ര ബന്ധങ്ങള്‍ സൂക്ഷിച്ച തുര്‍ക്കിഷ് ബുദ്ധിജീവി, തുര്‍ക്കി പാഠ്യപുസ്തകളില് ദേശീയ നേതാക്കള്‍ക്കിടയില്‍ സ്ഥാനം എന്നിവ ലഭിച്ചെങ്കിലും കമാല്‍ അത്താതുര്‍ക്കിന്റെ വീക്ഷണങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയതിന്റെ പേരില്‍ വഞ്ചകയായി കമാലിസ്റ്റ് ഭരണകൂടത്തിന്റെ പഴി കേട്ടു. അധികാരക്കൊതിയുടെ മന്ത്രവാദിനി എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
സ്ത്രീ, ഉഥ്മാനി പൗര, തുര്‍ക്ക്, മുസ്ലിം, പാശ്ചാത്യ ബുദ്ധിജീവി എന്നിങ്ങനെ വ്യത്യസ്ത പ്രതിനിധാനങ്ങള്‍ അവരുടെ രചനകളിലും ചിന്തകളിലും കാണാന്‍ സാധിക്കും. ഒന്നാം ലോക പശ്ചാത്തലത്തില്‍ ഖിലാഫത്തിന്റെയും യുവതുര്‍ക്കികളുടെയും കാലത്തെ ആഭ്യന്തര സമീപനവും ആധുനിക തുര്‍ക്കി രൂപപ്പെട്ടതിനു ശേഷമുള്ള ദേശീയ പരിവര്‍ത്തനത്തിന്റെയും വിശകലനം ഖാലിദെ എദിബിന്റെ എഴുത്തുകളില്‍ കാണാം. ഫെമിനിസ്റ്റ് ആശയധാരയില്‍ ഉള്‍പ്പെടാതെ സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതിയ ആക്ടിവിസ്റ്റായി അവര്‍ ജീവിച്ചു. സ്നേഹവും പാരസ്പര്യവും സൗന്ദര്യ ബോധവും പ്രദാനം ചെയ്യുന്ന ദേശീയത വേണമെന്ന് അവര്‍ ആഗ്രഹിച്ചു. മനുഷ്യന്റെ ആത്മീയ അന്വേഷണത്തിനുള്ള ഉത്തരമാണ് ഇസ്ലാം എന്ന് അവര്‍ വിശ്വസിച്ചു. തുര്‍ക്കി സൂഫീ സരണികളെ അവര്‍ ആദരപൂര്‍വ്വം വീക്ഷിച്ചു. പശ്ചാത്യ ബോധങ്ങളില്‍നിന്ന് മുക്തമായ ദേശീയ ചിന്തകളില്‍ ആകൃഷ്ടയായിരുന്നെങ്കിലും തുര്‍ക്കിഷ് ദേശീയതയുടെ അടിസ്ഥാനങ്ങളിലും ഇസ്ലാമിക വിശ്വാസവും ഉള്‍പ്പെടുമെന്നും അവര്‍ നരീക്ഷിച്ചു. തീവ്ര മതേതരത്വം നടപ്പിലാക്കുന്ന കമാല്‍ അത്താതുര്‍ക്കിന്റെ ഏകാധിപത്യ ഭരണത്തെ വിമര്‍ശിച്ച ഖാലിദെ എദിബ് ബഹുകക്ഷി ഭരണ സംവിധാനത്തെയാണ് അനുകൂലിച്ചത്.
ആധുനിക തുര്‍ക്കിയുടെ രൂപീകരണത്തിനു ശേഷം പത്ര പ്രവര്‍ത്തന-സാഹിത്യ മേഖലകളില്‍ സജീവമായ അവര്‍ ഭര്‍ത്താവ് അദ്നാന് അദ്വാറിന്റെ സഹകരണത്തോടെ തെറക്കി പെര്വര് ജുംഹൂരിയത് ഫിര്കെസി ( ജൃീഴൃലശൈ്ല ഞലുൗയഹശരമി ജമൃ്യേ) എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇതോടെ കമാല്‍ അത്താതുര്‍ക്കിന്റെ കോപത്തിനിരയായി 1924-മുതല്‍ 1939 വരെ തുര്‍ക്കിക്കു പുറത്തു താമസിക്കേïിവന്നു. അത്താതുര്‍ക്കിന്റെ മരണശേഷം മാത്രമാണ് അവര്‍ക്ക് തിരികെയെത്താന്‍ കഴിഞ്ഞത്. 1935-ല്‍ ജാമിയ മില്ലിയ്യയില്‍ 'ദേശീയതയും ആധുനികതയും' എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പര നടത്തിയിരുന്നു ഖാലിദെ എദിബ്. ഈ പ്രഭാഷണങ്ങളില്‍ പാന്‍-ഇസ്ലാമിക് ചിന്തകളെ വിമര്‍ശിക്കുകയും ദേശീയതയിലൂന്നിയ രാഷ്ട്ര സങ്കല്പം മുന്നോട്ടു വെക്കുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള അവരുടെ യാത്രാ വിവരണം 'കിശെറല കിറശമ' എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1940-ല്‍ തുര്‍ക്കിയില്‍ മടങ്ങിയെത്തിയ അവര്‍ 1950-ല്‍ അന്നത്തെ പ്രധാനമന്ത്രി അദ്നാന് മെന്ദരസിന്റെ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ സുപ്രധാന പങ്ക് വഹിച്ചെങ്കിലും അഭിപ്രായ വ്യത്യാസമുïായതിനാല്‍ രാജിവെക്കുകയാണ് ചെയ്തത്. 1964 ജനുവരി ഒമ്പതിന് ഇസ്താംബൂളില്‍ മരണമടഞ്ഞു.