മുട്ട - മൂന്ന്
പച്ചമുളക്-3
സവാള-1
ഇഞ്ചി - ചെറിയ കഷണം
കറിവേപ്പില, ഉപ്പ് - പാകത്തിന്
ഓയില്‍ - ആവശ്യത്തിന്
കടലമാവ് - അരക്കപ്പ്
അരിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കായപ്പൊടി - കാല് ടീസ്പൂണ്‍
ബേക്കിംഗ് സോഡ- അല്പം
മുളകു പൊടി - അര ടീസ്പൂണ്‍
വെള്ളം - പാകത്തിന്
മുട്ട, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു ഓംലറ്റ് തയാറാക്കുക. കടലമാവ്, അരിപ്പൊടി, കായപ്പൊടി, ഉപ്പ്, മുളക്, വെള്ളം, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ബാറ്റര്‍ തയാറാക്കുക. ശേഷം ഓംലറ്റ് നീളത്തില്‍ കട്ട് ചെയ്ത് ഓരോ പീസും ബാറ്ററില്‍ മുക്കി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക
ബനാന ഫിംഗര്‍ ഫ്രൈ
നേന്ത്രപ്പഴം - 2
മൈദപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
വെള്ളം - പാകത്തിന്
പഞ്ചസാര - രണ്ട് ടീസ്പൂണ്‍ പൊടിച്ചത്
ഓയില്‍ - ഒരു സ്പൂണ്‍
അത്യാവശ്യം പഴുത്ത പഴം ചെറിയ പീസ് ആക്കി മുറിച്ചു മാറ്റിവെക്കുക. ഒരു ബൗളില്‍ മൈദയും പഞ്ചസാരയും മിക്സ് ചെയ്ത് കുറച്ച് വെള്ളം ഒഴിച്ച് ബാറ്റര്‍ തയാറാക്കുക. ഇത് അധികം നേര്മയാകാനും കട്ടിയാകാനും പാടില്ല. കട്ട് ചെയ്ത പഴം ആദ്യം ഈ മൈദ ബാറ്ററില്‍ മുക്കിയ ശേഷം ബ്രെഡ് പൊടിയിലും മുക്കി ഓയിലില്‍ ഫ്രൈ ചെയ്തെടുക്കുക.
മാങ്ങ പോള
മാങ്ങയുടെ പള്‍പ്പ് - ഒരു കപ്പ്
അരിപ്പൊടി - അരക്കപ്പ്
മുട്ട - 3
ബേക്കിംഗ് സോഡ - അല്പം
പഞ്ചസാര - ഒരു കപ്പ്
വാനില എസ്സന്‍സ് - കാല് ടീസ്പൂണ്‍
നെയ്യ് - രണ്ട് സ്പൂണ്‍
ഉപ്പ് - അല്പം
ഒരു പാത്രത്തില്‍ മുട്ടയും പഞ്ചസാരയും എടുത്ത് നല്ലതുപോലെ പതപ്പിച്ചെടുക്കുക. ഇതിലേക്ക് മാങ്ങ പള്‍പ്പ് ചേര്‍ത്ത് നല്ലതുപോലെ നൂല് പരുവത്തിലാക്കുക. അരിപ്പൊടി, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി നോണ്‍ സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് തയാറാക്കിവെച്ച ഈ മിശ്രിതം ഒഴിച്ചു ചെറിയ തീയില്‍ വേവിക്കുക. 10 മിനിറ്റ് കഴിഞ്ഞാല്‍ ഇത് വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തിനോക്കാം. ഇതില്‍ പറ്റിപ്പിടിക്കുന്നില്ലെങ്കില്‍ തീ ഓഫ് ചെയ്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വെക്കുക.