ആരോഗ്യത്തിന് ലോകാരോഗ്യസംഘടന നല്കിയ നിര്‍വചനം മനുഷ്യാസ്തിത്വത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യം എന്നാണ്. പക്വമതികളായ പല ചിന്തകരും ആരോഗ്യത്തിന്റെ ഈ മൂന്ന് മാനങ്ങള്‍ക്ക് പുറമെ ആത്മീയസൗഖ്യം എന്ന നാലാമതൊരു മാനവും കൂടെ പരിഗണിച്ചിട്ടുണ്ട്.
മനുഷ്യനെ സംബന്ധിച്ച പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട് കോവിഡ്-19. ഇത് മനുഷ്യനെ കേവലമായ ജീവശാസ്ത്ര ശരീര അസ്തിത്വമായി തീര്‍ത്തുകളയുന്നു എന്നതാണ് ഏറെ അത്ഭുതമുളവാക്കുന്ന കാര്യം. അത്തരം ബാധകളെ തടയാന്‍ ആവശ്യമായ അറിവും ഉപകരണങ്ങളും മനുഷ്യരാശിക്കുണ്ടെന്ന് നമ്മള് അനുമാനിക്കുന്നു. എന്നിരുന്നാലും ഒരു പകര്‍ച്ചവ്യാധി നിയന്ത്രണാധീനമായാല്‍ അത് ശാസ്ത്രത്തിന്റെ നേട്ടമായും ആത്മീയലോകത്തിന്റെ പരാജയമായും വ്യാഖ്യാനിക്കപ്പെടാനുള്ള വ്യഗ്രത ആധുനിക ലോകം തുടങ്ങിക്കഴിഞ്ഞു എന്നു വേണം കരുതാന്‍.
കോവിഡിന്റെ വ്യാപനത്തെ തടയാനും രോഗികളെ സുഖപ്പെടുത്താനും രോഗം വരാതിരിക്കാനുള്ള വാക്സിനുകള്‍ കണ്ടെത്താനുമെല്ലാം ശ്രമിക്കേണ്ടത് ശാസ്ത്രം തന്നെയാണ്; രോഗങ്ങള്‍ക്കുള്ള കാരണങ്ങള്‍ കണ്ടെത്തി അവക്കുള്ള മരുന്നുണ്ടാക്കാന്‍ ശ്രമിക്കുക തന്നെയാണ് സൂക്ഷ്മാണുശാസ്ത്രത്തിന്റെ പ്രധാന ദൗത്യം. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നുമുണ്ട്.
എന്തായാലും സാമൂഹിക സമ്പര്‍ക്കം എന്ന മനുഷ്യ ഇടപെടലിന്റെ സജീവ സാന്നിധ്യത്തിന്റെ മേല്‍ വന്നുപെട്ടിരിക്കുന്ന ഈ പുതിയ കോവിഡ് 19 നിയത്രണങ്ങള്‍ മനുഷ്യനെ സംബന്ധിച്ച പല ധാരണകളും തച്ചുടക്കുന്നുണ്ട്. അതില്‍ മുഖ്യം കഴിക്കുന്ന ഭക്ഷണം തെരഞ്ഞെടുക്കുന്നതിലാണ്.
ആന്തരികമായും ബാഹ്യമായും നമ്മുടെ സൃഷ്ടിപ്പില്‍ നിലനില്‍ക്കുന്ന അനുഗ്രഹങ്ങള്‍ അനവധിയാണ്. കാഴ്ചയില്‍ പെടുന്നതും അനുഭവവേദ്യമായതും അല്ലാത്തതുമായ ജൈവ ഘടനകള്‍ സംവിധാനിച്ചിരിക്കുന്ന സൃഷ്ടിയാണ് മനുഷ്യന്. ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഇന്ന് 69 ശതമാനം ആണ്. 2025 ആകുമ്പോള്‍ അത് 75 ശതമാനമായി ഉയരും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യരംഗത്ത് വളരെ അശാവഹമായ ഒരു ദീര്‍ഘദര്‍ശനമാണ് അത്. എന്നാല്‍ മനുഷ്യന്റെ ആയുസ്സ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആരോഗ്യവും. കണക്കനുസരിച്ച് ഏകദേശം 75 വയസ്സ് വരെ ജീവിക്കുന്ന ഒരാള്‍ അത്രയും കാലം ആരോഗ്യവാനായിട്ടാണോ ജീവിക്കുന്നത് എന്നതാണ് വിലയിരുത്തേണ്ടത്.
വിശപ്പടക്കാനായി ഭക്ഷണം കഴിക്കുക എന്നതിലുപരി ശരീരത്തിന്റെ ആരോഗ്യാവസ്ഥ നിലനിര്‍ത്താന്‍ ഭക്ഷണം കഴിക്കുക എന്ന ബോധം ഇന്ന് ഏറെക്കുറെ മനുഷ്യന് മനസ്സിലാക്കിക്കഴിഞ്ഞു. ആരോഗ്യ പോഷക രംഗത്തെ പഠനങ്ങള്‍ക്ക് ഇന്ന് പ്രാധാന്യം ഏറിവരുന്നതും അതിനാലാണ്. ഈ മേഖലയില്‍ മനുഷ്യന് അടിസ്ഥാനപരമായിട്ടുള്ള അറിവെങ്കിലും അനിവാര്യമാണ്. ഇന്ന് യുവത്വം അവസാനിക്കും മുമ്പ് തന്നെ ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ വ്യക്തികള്‍ നേരിട്ടു തുടങ്ങുന്നു. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങള്‍. മാറിവരുന്ന ജീവിതരീതികളും ഭക്ഷണരീതികളും ഈ തലമുറയുടെ അനാരോഗ്യത്തിനു ആക്കംകൂട്ടുന്നു.
ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധ ചെലുത്തിയാല്‍ ആരോഗ്യപരമായ ആഹാരരീതി പിന്തുടരാന് കഴിയും. കഴിക്കുന്ന ഭക്ഷണത്തില്‍ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കും. ആവശ്യമുള്ള പോഷകങ്ങള്‍ ആവശ്യമുള്ള അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഒരുനേരം ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ ഞഉഅ അനുസരിച്ച് എനര്‍ജി, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, വിറ്റമിന്‍സ്, മിനറല്‍സ് തുടങ്ങിയവ അടങ്ങിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. അതുപോലെ ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്നവയും കണക്കിലെടുക്കണം. ഈ രീതിയില്‍ നാം കഴിക്കുന്ന ഭക്ഷണത്തെ രോഗകാരണമാക്കുന്നതിനുപരി ശാരീരികാരോഗ്യം വളര്ത്താനുള്ളതാക്കാം.
ഓരോ പ്രദേശങ്ങളിലെയും പ്രാദേശിക ഭക്ഷണരീതി ഒരുപരിധിവരെ അവിടത്തെ മനുഷ്യന്റെ ശരീരത്തിന്റെ ഘടനക്കനുസൃതമാണ്. എന്നാല്‍ ഇവയില്‍ വരുത്തുന്ന മാറ്റങ്ങളും വളര്‍ന്നുവരുന്ന ജങ്ക് ഫുഡിന്റെ ഭ്രമവും ഭക്ഷണത്തിന്റെ പോഷകഘടനയെ സാരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണരീതി ശരീരത്തിന് സംയുക്ത പോഷണം നല്കുന്നതിനു പകരം അമിതമായ അളവില്‍ പഞ്ചസാരയും കൊഴുപ്പും അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാകുന്ന റെഡിമെയ്ഡ് ആഹാരങ്ങളില്‍ വിരലിലെണ്ണാവുന്നത് ഒഴിച്ചാല്‍ എല്ലാംതന്നെ വലിയ അളവില്‍ ഉപ്പോ കൊഴുപ്പോ പഞ്ചസാരയോ അടങ്ങിയതാണ്. ഇതു കൂടാതെ സ്വാദിനായും നിറത്തിനും മണത്തിനുമായും പലതരം രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ചഛ ടഡഏഅഞ അഉഉഋഉ എന്ന വാണിജ്യ വാക്യത്തോടെ പുറത്തിറങ്ങുന്ന പഴച്ചാറുകളിലും മറ്റും അളവില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതായി ഉല്‍പ്പന്നത്തിന്റെ ചേരുവകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നതാണ്.
നാവിലെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നവയാണ് ഉദാത്ത ഭക്ഷണമെന്ന തെറ്റായ ധാരണ നമുക്കിടയില്‍ വളര്‍ത്തുന്നതില്‍ പരസ്യങ്ങള്‍ക്ക് നല്ല പങ്കുണ്ട്. ഇത്തരം പരസ്യങ്ങളുടെ അടിമകളായി, കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും തെറ്റുകാരാണ്.
ശുദ്ധമായ ഭക്ഷണവും ആരോഗ്യവും നമ്മുടെ മൗലികാവകാശമാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനിയും മായവും ചേര്‍ക്കുന്ന ദുഷ്പ്രവണതക്കും അനാരോഗ്യകരമായ ഭക്ഷണ സംസ്കാരത്തിനുമെതിരെ നമ്മള് ജാഗ്രത പാലിക്കേണ്ടതുണ്ട്.
നല്ല ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിന് ആവശ്യമായ എല്ലാ ധാതുക്കളും ശരിയായ അളവില്‍ അടങ്ങിയിരിക്കുന്ന, മനുഷ്യന്റെ സ്വാദിനെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണമാണ്. അത്തരത്തില്‍ ഭക്ഷണം തെരഞ്ഞെടുത്താല്‍ മാത്രമേ ഭക്ഷണം ആരോഗ്യപ്രദമാകൂ. ഒരുപാട് പണമിറക്കി നാം വാങ്ങുന്ന ഭക്ഷണങ്ങള്‍ പലതും ശരീരത്തിനു ഹാനികരമായാണ് ഭവിക്കാറ്.