ഗര്‍ഭം ധരിക്കുമ്പോഴും കുഞ്ഞിന് പാലൂട്ടുമ്പോഴും വേദനയോ മറ്റു പ്രശ്‌നങ്ങളോ ആയി മാറിടങ്ങളില്‍ ചില
ഗര്‍ഭം ധരിക്കുമ്പോഴും കുഞ്ഞിന് പാലൂട്ടുമ്പോഴും വേദനയോ മറ്റു പ്രശ്‌നങ്ങളോ ആയി മാറിടങ്ങളില്‍ ചില മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് സംഭവിക്കും. നാണം കാരണം പല സ്ത്രീകളും ഇത് പുറത്ത് പറയാറില്ല. സഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഡോക്ടറെ സമീപിക്കുമ്പോഴേക്കും ശസ്ത്രക്രിയ ചെയ്യേണ്ട നിലയിലേക്ക് പ്രശ്‌നം വളര്‍ന്നിട്ടുണ്ടാവും.
അടുത്ത സൈസ് 'ബ്രാ'യിലേക്ക് മാറുക
ഗര്‍ഭം ധരിക്കുമ്പോള്‍ സ്ത്രീകളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കാന്‍ തയാറാകുന്നതിനായി മാറിടങ്ങള്‍ വലുതാകും. കുഞ്ഞിന് പാല്‍ എത്തിക്കുന്ന നാളങ്ങള്‍ - ങശഹറ ഊരെേ- വികസിക്കാന്‍ തുടങ്ങിയാല്‍ മാറിടങ്ങള്‍ 'കന'ക്കും. അതുമൂലം ചിലര്‍ക്ക് മാറിടത്തില്‍ അല്‍പം തട്ടിപ്പോയാല്‍ തന്നെ ശക്തമായ വേദന ഉണ്ടാവും. ഇത് കാരണം 'ബ്രാ' അണിയുന്നതു തന്നെ പലരും ഈ സമയം ഒഴിവാക്കും. മാറിടം കനമായിരിക്കുന്നതിനാല്‍ ബ്രാ അണിയാതിരുന്നാല്‍ നല്ലപോലെ താഴ്ന്നുപോകാനിടയുണ്ട്. അതുകൊണ്ട് 'കപ്' സൈസ് ചുറ്റളവില്‍, സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ അടുത്ത വലിയ സൈസിലേക്ക് മാറ്റി അണിയാം. ഗര്‍ഭിണിയായിരിക്കുമ്പോഴും പാലൂട്ടുമ്പോഴും 'ബ്രാ' അണിയുന്നത് ഒഴിവാക്കരുത്.
കരയിപ്പിച്ച് പാലൂട്ടരുത്
വിശന്ന് കുറച്ച് നേരം കരയിപ്പിച്ച് പാലൂട്ടിയാല്‍ കുട്ടി നല്ലവണ്ണം പാല്‍ കുടിക്കും എന്ന് പറയും ചിലര്‍. യഥാര്‍ഥത്തില്‍ കുഞ്ഞിന് ആ സമയം ക്ഷമ നശിച്ച് സ്തനക്കാമ്പുകള്‍ അമര്‍ത്തിപ്പിടിച്ച് കുടിക്കാന്‍ തുടങ്ങും. ഇത് കാരണം ആ സ്ഥാനത്ത് വിണ്ടുപൊട്ടും. കുഞ്ഞ് വായ വെക്കുമ്പോഴേക്കും അമ്മ വേദനകൊണ്ട് പുളയും. കുഞ്ഞ് ഒരു ഭാഗത്തേക്ക് ചരിഞ്ഞ് അമ്മയെ തേടുമ്പോഴോ പാല്‍ കുടിക്കാന്‍ വേണ്ടി ചുണ്ടുകള്‍ ചപ്പുമ്പോഴോ ആണ് മുലകൊടുക്കേണ്ടത്.
ഇരിക്കുന്നതില്‍ ശ്രദ്ധിക്കണം
നന്നായി ചാഞ്ഞിരുന്ന്, ശരീരം വളച്ച് കുഞ്ഞിന്റെ അരികിലേക്ക് പോകാതെ കുഞ്ഞിനെ നിങ്ങളുടെ നെഞ്ചോടു ചേര്‍ത്ത് പാല്‍ കുടിപ്പിക്കണം. അപ്പോഴാണ് കുഞ്ഞ് നന്നായി കുടിക്കുക. കുഞ്ഞിനെ ശരിയായ പൊസിഷനില്‍ വെച്ചില്ലെങ്കില്‍ സ്തനക്കാമ്പുകള്‍ മാത്രം കപ്പി പിടിച്ച് പാല്‍ കുടിക്കും. ഇതുകാരണം അവിടെ വിണ്ടുപൊട്ടും. വേദന സഹിക്കാന്‍ കഴിയാതെ അമ്മമാര്‍ വിണ്ട ഭാഗത്തെ പാല്‍ കൊടുക്കാന്‍ തന്നെ ഭയപ്പെടും. അതുമൂലം ആ ഭാഗത്ത് പാല്‍ കെട്ടിനിന്ന് അണുബാധ ഉണ്ടാകും.
എന്താണ് പരിഹാരം?
വിണ്ടു പൊട്ടിയ ഭാഗത്ത് വെളിച്ചെണ്ണ തടവാം. ഡോക്ടറെ സമീപിച്ച് അതിനുള്ള 'ക്രീം' വാങ്ങി തടവാം. മുലപ്പാല്‍ രണ്ടു തുള്ളിയെടുത്ത് വിള്ളല്‍ ഉള്ള ഭാഗത്ത് തടവാം. വളരെ പ്രയാസപ്പെടുന്നവര്‍ക്ക് 'നിപ്പിള്‍ ഷീല്‍ഡ്' ഉപയോഗപ്പെടുത്തി പാലൂട്ടാം!
മുതുകു വേദനക്കുള്ള കാരണം
കുഞ്ഞിന് പാലൂട്ടുമ്പോള്‍ പൊതുവായി എല്ലാ അമ്മമാരും കുഞ്ഞിനെ അരികെ കൊണ്ടുവരാതെ തന്റെ ശരീരത്തെ വളച്ചുകൊണ്ട് കുഞ്ഞിന്റടുത്തേക്ക് പോകും. ഇതുകാരണം ഇടുപ്പ് വേദനയും കഴുത്ത് വേദനയും ഉണ്ടാകും. സിസേറിയന്‍ സമയത്ത് മുതുകില്‍ സൂചിവെച്ചതുകൊണ്ടാണ് മുതുകു വേദന വന്നത് എന്ന് പലരും പരാതി പറയും. പക്ഷേ, യഥാര്‍ഥ കാരണം അമ്മമാര്‍ ശരീരം വളച്ച് പാലൂട്ടുന്നതാണ്!