മുസ്‌ലിം സ്ത്രീയെ ഇരയാക്കിക്കൊ് സമുദായത്തെ വംശീയ ഉന്മൂലനം ചെയ്യാനുള്ള അജകള്‍ അണിയറയില്‍ നിര്‍മിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുകയാണ്. മുസ്‌ലിം സ്ത്രീയുടെ നിലവിലെ അവസ്ഥ, അവള്‍ നേരിടുന്ന വെല്ലുവിളികള്‍, അതിനെതിരെയുള്ള പേരാട്ടങ്ങള്‍, അതിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തരത്തിലൊരു കാമ്പയിനെ കുറിച്ച് ചിന്തിച്ചപ്പോള്‍തന്നെ ആദ്യം മനസ്സിലേക്കോടിവന്നത് ബില്‍ക്കീസ് ബാനു എന്ന ധീരയായ പോരാളിയുടെ മുഖമാണ്. 2002-ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് നടന്ന ഭീകരമായ വംശഹത്യയുടെ എല്ലാ ക്രൂരതകളും ഏറ്റുവാങ്ങിയവളില്‍ ഒരുവള്‍. എന്നാല്‍ അന്നുതൊട്ട് ഇന്നുവരെ 17 വര്‍ഷക്കാലമായി നീതിക്കു വേണ്ടി ശക്തമായി പോരാടിയവള്‍. ഈ കാമ്പയിന്‍ പ്രകാശനം ചെയ്യാന്‍ ഏറ്റവും അര്‍ഹത ബില്‍ക്കീസ് ബാനുവിനാണെന്ന് ഉറപ്പായിരുന്നു. അങ്ങനെ, സെപ്റ്റംബര്‍ 26 വ്യാഴാഴ്ച രാത്രി ജി.ഐ.ഒ സ്റ്റേറ്റ് സമിതി അംഗങ്ങളായ നസ്‌റിന്‍ പി. നസീര്‍, സുഹാന ഓമശ്ശേരി എന്നിവരോടൊപ്പം അഹ്മദാബാദിലേക്ക് യാത്ര തിരിച്ചു.
ഗോവയില്‍നിന്നും കണക്ഷന്‍ ഫ്‌ളൈറ്റ് ആയിരുന്നു. രാത്രി 8.30-ന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും വിമാനം കയറിയപ്പോഴേക്കും ഉത്തരേന്ത്യയാകെ കനത്ത മഴയും കാറ്റുമാണ് എന്ന വാര്‍ത്തയാണ് കേട്ടത്. 9.30 ആയപ്പോഴേക്ക് വിമാനത്തില്‍നിന്ന് അനൗണ്‍സ്‌മെന്റ് വന്നു, ആകാശം വളരെ മേഘാവൃതമായതുകൊണ്ട് മുന്നോട്ട് പോവാന്‍ പ്രയാസമാണ്, മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയശേഷം വീണ്ടും കണ്ണൂരേക്കുതന്നെ മടങ്ങുകയാണെന്ന്. അര്‍ധരാത്രി 1.30 ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തന്നെ വീണ്ടും വന്നിറങ്ങി. ഇനി അഹ്മദാബാദിലേക്കുള്ള വിമാനം പിറ്റേന്ന് അതേസമയം മാത്രമേ ഉള്ളു. അങ്ങനെ രണ്ടും കല്‍പിച്ച് പിറ്റേന്ന് രാത്രി പോകാന്‍ തന്നെ തീരുമാനിച്ചു. മറ്റൊരു തരത്തില്‍ ആലോചിച്ചപ്പോള്‍ ഞങ്ങളുടെ തീരുമാനം ഉറച്ചതാണോ എന്നറിയാനുള്ള റബ്ബിന്റെ പരീക്ഷണമാണെന്ന് കരുതി ആ രാത്രി മുഴുവന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കഴിച്ചുകൂട്ടി രാവിലെ എല്ലാവരും വീട്ടിലേക്ക് തിരിച്ചു. യാത്രമുടങ്ങിയ വിവരം അറിയിച്ച് വീണ്ടും ബില്‍ക്കീസ് ബാനുവിന്റെ സമയം മാറ്റി വാങ്ങിച്ചു. അന്ന് രാത്രി ഇതേസമയത്ത് തന്നെ കണ്ണൂരില്‍നിന്നും വീും വിമാനം കയറി ഗോവയില്‍ ചെന്നിറങ്ങി. 4 മണിയോടെ അഹ്മദാബാദിലെത്തിയ ഞങ്ങളെ വരവേറ്റത് ഒരു ചാറ്റല്‍മഴയോടെയായിരുന്നു. അത്യാവശ്യം തണുപ്പുമുണ്ട്. ഞങ്ങളെ അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് ഹല്‍ഖ വാഹനം ഏര്‍പ്പാടാക്കിയിരുന്നു.
വണ്ടിയിലേക്ക് കയറാനൊരുങ്ങുമ്പോള്‍ മറ്റൊരാള്‍കൂടി കയറുന്നു. അതിശയത്തോടെ നോക്കിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യു.ആര്‍ ഇല്‍യാസ് സാഹിബ്. അവിടെ അദ്ദേഹത്തിന് ഒരു പാര്‍ട്ടി പരിപാടിയുണ്ടെന്നു പറഞ്ഞു. അരമണിക്കൂര്‍ കൊണ്ട് ഗുജറാത്ത് ഹല്‍ഖാ ഓഫീസിലെത്തി. ഞങ്ങള്‍ക്കുവേണ്ടി മുറി ആദ്യമേ അവിടെ സജ്ജീകരിച്ചിരുന്നു. നമസ്‌കാരശേഷം ബില്‍ക്കീസ് ബാനുവിന്റെ വീട്ടിലേക്കുള്ള യാത്രക്കായി വാഹനത്തില്‍ കയറി. കൂടെ സുഹാനയുടെ സഹോദരന്‍ ലുത്വ്ഫിയുമുണ്ടായിരുന്നു. ആ നാട് പരിചയമില്ലാത്ത ഞങ്ങള്‍ക്ക് അവിടെ പി.എച്ച്.ഡി ചെയ്യുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം ആശ്വാസമായിരുന്നു. ഒപ്പം ഗുജറാത്തിലെ ഴശീ ്വമര അംഗം അരീബയും ഒന്നിച്ചുണ്ടായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ആവേശമായിരുന്നു ആ യാത്രയിലുടനീളം. ഞങ്ങള്‍ കാണാന്‍ പോകുന്നത് നീതിക്കു വേി പൊരുതിയ ധീരയായ ഒരു സ്ത്രീയെയാണേല്ലോ. അഹ്മദാബാദ് നഗരത്തിലൂടെ നീങ്ങുമ്പോഴാണ് മോദിയുടെ ഗുജറാത്ത് മോഡല്‍ വികസന വീമ്പിനെക്കുറിച്ച് ഓര്‍ത്തത്. റോഡുകളും നഗരവുമൊക്കെ സുന്ദരവും സൗകര്യപ്രദവുമാണ്. റോഡിന്റെ ഇരുവശത്തും വണ്‍വേയാണ്. മധ്യത്തില്‍ ബസ്സിനുവേണ്ടിമാത്രമുള്ള റോഡും. പോകെപ്പോകെ റോഡ് വീതി കുറയാന്‍ തുടങ്ങി. അതിനിടക്ക് കണ്ട മറ്റൊരു കാഴ്ച സ്വഛ് ഭാരത് കൊട്ടിഘോഷിച്ച് ഇന്ത്യയെ പൂര്‍ണ വെളിയിട വിസര്‍ജ്യവിമുക്തമാക്കുമെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രിയുടെ നാട്ടില്‍ ഇന്നും പലയാളുകളും വെളിയിടത്തുതന്നെ, റോഡരികിലും ഒഴിഞ്ഞ നടപ്പാതകളിലുമൊക്കെ കാര്യം സാധിക്കുന്നതായിട്ടാണ്. അഹ്മദാബാദില്‍നിന്ന് ബില്‍ക്കീസ് ബാനുവിന്റെ താമസസ്ഥലത്തേക്ക് ഏകദേശം നാല് മണക്കൂര്‍ യാത്രയുണ്ടെന്ന് വണ്ടിയോടിക്കുന്ന ആസിഫ് ഭായ് പറഞ്ഞു. ഏകദേശം രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉച്ചഭക്ഷണത്തിനുവേണ്ടി ഒരു ഹോട്ടലില്‍ കയറി. അവിടത്തെ പ്രധാന വിഭവം ആലു പെറാട്ടയാണ്. ഭക്ഷണം കഴിഞ്ഞ് വീും യാത്ര തുടര്‍ന്നു. ഉള്‍ഗ്രാമങ്ങളിലേക്കെത്തുമ്പോഴാണ് വികസനത്തിന്റെ യഥാര്‍ഥ മുഖം നമുക്ക് മനസ്സിലാവുക. വൃത്തിഹീനമായ ചുറ്റുപാടില്‍ തുണികളും ഷീറ്റുകളും വലിച്ചുകെട്ടി വീടെന്ന് വരുത്തി അതില്‍ ജീവിതം കഴിക്കുന്ന മനുഷ്യര്‍. അവര്‍ സ്വഛ് ഭാരതിനെക്കുറിച്ചോ പുതിയ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചോ ഇതുവരെ കേട്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല. വാഹനം പിന്നീട് നീങ്ങിയത് മറ്റൊരു റോഡിലാണ്. അത് മുസ്‌ലിംകള്‍ മാത്രമുള്ള ഒരു പ്രദേശമാണെന്ന് ആസിഫ് ഭായ് പറഞ്ഞു. ഇവിടെ 2002 കലാപത്തിനു ശേഷം മുസ്‌ലിം-ഹിന്ദു വിഭജനം നന്നായി ദൃശ്യമാണെന്ന് ലുത്വ്ഫിയും പറഞ്ഞു. പരസ്പരം സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി പരസ്പരം വിദ്വേഷം ജനിപ്പിച്ച് വിഭജിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിനും ഒരോ പ്രദേശമെന്ന രീതിയിലാണ് നിലവിലെ അവസ്ഥ.
യാത്രക്കിടയില്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം ഈ മൂന്ന് മണിക്കൂര്‍ നീണ്ട യാത്രയിലും ഞങ്ങള്‍ ആകെ കണ്ടത് മൂന്നോ നാലോ സ്‌കൂളുകളും രണ്ട് ഹോസ്പിറ്റലുകളുമാണ്. ഗ്രാമങ്ങളിലൊന്നും പേരിന് പറയാന്‍ പോലും സ്‌കൂളോ ഡിസ്‌പെന്‍സറിയോ കാണാന്‍ കഴിഞ്ഞില്ല. ഇന്നാട്ടില്‍ തന്നെ ജീവിച്ച ഇന്നത്തെ പ്രധാനമന്ത്രിതന്നെയല്ലേ കേരളത്തെപറ്റി സോമാലിയാ എന്നു പറഞ്ഞത് എന്നാണ് അപ്പോഴോര്‍ത്തത്.
ഒരു ചെറിയ റോഡിലൂടെ വാഹനം മുന്നോട്ടു നീങ്ങി. അവിടെയൊരു മുസ്‌ലിം പള്ളിയുണ്ട്. അതിനു മുന്നിലായി ചായക്കടകളും പൊരിച്ച കടികളുമൊക്കെ വില്‍ക്കുന്ന ചെറിയ ചെറിയ കടകളും. ആ റോഡ് കുറച്ച് മുന്നോട്ട് നീങ്ങുന്നതുവരെ എന്തോ ഒരു പരിപാടിയുടേതെന്ന തരത്തില്‍ നിരവധി ചെറുപ്പക്കാര്‍. പള്ളിക്കു പുറത്ത് നമസ്‌കാരം കഴിഞ്ഞ് ഉണ്ടാകുന്ന ആള്‍ക്കുട്ടമാണെന്ന് കരുതി ചോദിച്ചപ്പോള്‍ ആസിഫ് ഭായിയാണ് പറഞ്ഞത്, ഇവിടെയിങ്ങനെയാണ് എന്ന്. തൊഴില്‍രഹിതരായ ചെറുപ്പമാണത്. പലരും അവിടവിടെ നിന്നും ഇരുന്നും സംസാരിച്ച് രാത്രിയോടെ വീടണയും. ചുറുചുറുക്കുള്ള ഒരു യൗവനം തൊഴിലില്ലാതെ ജീവിതം വെറുതെ തള്ളിനീക്കുന്നു
ഇനി അവര്‍ എന്തെങ്കിലും തൊഴില്‍ ചെയ്താല്‍ കിട്ടുന്ന കൂലിയും വളരെ തുഛം. വീണ്ടും ഞങ്ങള്‍ മുന്നോട്ടു നീങ്ങി രണ്‍ദിക്ബൂര്‍ എന്ന ഗ്രാമത്തിലേക്ക് കയറി. പിന്നെ വാഹനത്തിനു പോകാന്‍ പറ്റാത്ത തരത്തിലാണ് വഴി. അവിടെയിറങ്ങിയപ്പോള്‍ മുന്നില്‍തന്നെ ബില്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവ് യഅ്ഖൂബ്. അദ്ദേഹത്തിന്റെ പിന്നിലായി ഞങ്ങള്‍ നടന്നു. നേരത്തേ പറഞ്ഞ രീതിയിലുള്ള വീടുകളും വഴിയും പരിസരവും തന്നെ. അതിലൊക്കെയും നിറയെ കുട്ടികളുണ്ടായിരുന്നു. കു പരിചയമില്ലാത്തവരായതുകൊണ്ടായിരിക്കാം, എല്ലാവരും ഞങ്ങളെ ആകാംക്ഷയോടെ നോക്കുന്നുണ്ട്. ഒരു വളവ് തിരിഞ്ഞ് ചെറിയ ഒരു വീട്ടിലേക്ക് ഞങ്ങളെ അദ്ദേഹം ക്ഷണിച്ചു. ഉള്ളില്‍ അതാ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിക്കാന്‍ ബില്‍ക്കീസ് ബാനു നില്‍ക്കുന്നു. സന്തോഷത്തോടെ ഉള്ളില്‍ കയറി കെട്ടിപ്പിടിച്ചു. കൂടെ മുത്തുമണികള്‍ പോലെ നാല് മക്കള്‍. മൂത്ത മകള്‍ ട്യൂഷന് പോയിരിക്കുകയാണെന്ന് പറഞ്ഞു പത്രങ്ങളിലും മറ്റും ബില്‍ക്കീസ് ബാനുവിനെ നാം കണ്ടിട്ടുള്ളത് നിസ്സംഗയായി നിര്‍വികാരഭാവത്തോടെയുള്ള മുഖത്തോടെയാണ്. ആ പുഞ്ചിരി മനസ്സിന് വല്ലാത്ത ഒരനുഭൂതി പകര്‍ന്നു. ഏറ്റവും ചെറിയ മകള്‍ അക്ഷ ഉമ്മയുടെ അടുത്തു നിന്ന് അവരുടെ ചുരിദാറും പിടിച്ച് ഞങ്ങളോട് പരിചയം കാണിക്കുന്നുണ്ട്. പോയപാടേ അവര്‍ ചായ തന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ വാങ്ങിയ മധുരവും ഉടുപ്പും നല്‍കുമ്പോള്‍ കുഞ്ഞുങ്ങളുടെ ചിരി കാണേണ്ടതായിരുന്നു. ഞങ്ങള്‍ പരിചയപ്പെടുത്തി, കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ അതേ അറിയാം പലരും വിളിക്കാറുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചുതുടങ്ങി.
കഴിഞ്ഞകാലത്തെകുറിച്ച് കേട്ടും വായിച്ചും നന്നായറിയാവുന്നതുകൊണ്ടുതന്നെ നിലവിലെ അവസ്ഥകളെക്കുറിച്ചും കേസിന്റെ കാര്യങ്ങളെക്കുറിച്ചുമാണ് ഞങ്ങള്‍ കൂടുതലും സംസാരിച്ചത്. അവരുടെ ഭര്‍ത്താവ് ട്രക്ക് ഓടിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇരുപത് തവണയെങ്കിലും വീടുമാറിയിട്ടുണ്ടവര്‍. സഹോദരന്റെ വീട് തൊട്ടടുത്ത് തന്നെയുണ്ട്. അടുത്തൊക്കെ മറ്റു കുടുംബക്കാരുമുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീടും സ്വന്തമല്ല. നഷ്ടപരിഹാരത്തുക ലഭിച്ചാല്‍ വീടുമാറുമെന്നാണ് പറഞ്ഞത്.
ബില്‍ക്കീസ് ബാനു കേസില്‍ സുപ്രീംകോടതി നേരത്തേതന്നെ ഗുജറാത്ത് സര്‍ക്കാറിനോട് അമ്പത് ലക്ഷം നഷ്ടപരിഹാരത്തുകയും വീടും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ ഉത്തരവിട്ടിരുന്നു. പക്ഷേ അതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇതുവരെ ഒരനക്കവുമുണ്ടായിട്ടില്ല. അതിനെക്കുറിച്ച സംസാരത്തിനിടയില്‍ നഷ്ടപരിഹാരത്തുകയുടെ ഒരുഭാഗം ഇത്തരത്തില്‍ സമൂഹത്തില്‍ നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുണെന്ന അവരുടെ പറച്ചില്‍ ഏറെ സന്തോഷം നല്‍കി.
ഗുജറാത്ത് സര്‍ക്കാറിനെതിരെ അവര്‍ വീണ്ടും ഹരജി നല്‍കിയിരിക്കുകയാണ്. നിയമപരമായ ഈ പോരാട്ടത്തില്‍ നിരവധിയാളുകളും സംഘടനകളും തങ്ങളുടെ കൂട്ടിനുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങളുള്ളവര്‍ നിരവധിയുണ്ടെന്നും പക്ഷേ അക്രമികളെ പേടിച്ചും അഭിമാനം നഷ്ടപ്പെടുമെന്ന് ഭയന്നും പലരും പുറത്ത് പറയുന്നില്ലെന്നാണ് യഅ്ഖൂബ് ഭായ് പറഞ്ഞത്. അതേ ഈ കൂട്ടര്‍ക്കെതിരെ പോരാടാന്‍ ചെറിയ ധൈര്യമൊന്നും പോരല്ലോ. ഏതുസമയത്തും തന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ പോന്ന, മനുഷ്യത്വത്തിനു വിലകല്‍പിക്കാത്തവര്‍ക്കെതിരെ അടിയുറച്ചുനില്‍ക്കാന്‍ അസാധ്യ ധൈര്യമുള്ളവര്‍ക്കേ കഴിയൂ. അത് ബില്‍ക്കീസ് ബാനുവിനുണ്ട്. ആ ധൈര്യം തന്നെയാണ് സംഘ് പരിവാര്‍ നിരന്തരം നടത്തിയ അക്രമങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മുന്നില്‍ അവരെ പിടിച്ചുനിര്‍ത്തിയത്. എങ്ങനെയാണീ പെണ്ണിന് ഇത്ര ചങ്കൂറ്റമുണ്ടായത് എന്നത് എന്നും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. നിങ്ങള്‍ക്കെങ്ങനെയാണ് ഈ പതിനേഴു വര്‍ഷം നീണ്ട പോരാട്ടം യാതൊരു ഇടര്‍ച്ചയോ ഭയമോ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതെന്ന ചോദ്യത്തിനു നല്‍കിയ ഉത്തരം ആവേശകരമായിരുന്നു. തന്റെ ഏറ്റവും വലിയ കരുത്ത് കൂടെയുള്ള ഇണ ആണെന്നും എല്ലാറ്റിലുമുപരി പടച്ചവന്‍ തുണക്കുന്നെ വിശ്വാസവുമാണ് എന്നവര്‍ പറഞ്ഞു. ബില്‍ക്കീസ് ബാനുവിന്റെ പോരാട്ടത്തില്‍ ബില്‍ക്കീസിനോളം തന്നെ പ്രാധാന്യമു് ഭര്‍ത്താവ് യഅ്ഖൂബിനും. തന്റെ ഇണയുടെ നീതിക്കുവേണ്ടി രാപ്പകലില്ലാതെ ഒാടിനടക്കുകയാണ് ആ മനുഷ്യന്‍. നമ്മെ എല്ലാ സമയത്തും സഹായിച്ച റബ്ബിലാണ് എല്ലാ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. റബ്ബില്‍ ഭരമേല്‍പ്പിച്ചവര്‍ക്ക് പിന്നെ അതു തന്നെമതിയല്ലോ.
നമ്മുടെ രാജ്യത്തെ സ്ത്രീകളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്, ഇത്തരം അക്രമികള്‍ക്കെതിരെ എല്ലാ സ്ത്രീകളും രംഗത്തു വരണമെന്നും ഒരിക്കലും അവര്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ നാം തയാറാവരുതെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരണമെന്നും ആയിരുന്നു ആര്‍ജവത്തോടെ നല്‍കിയ മറുപടി. ആ മറുപടിയില്‍ അവരുടെ അനുഭവങ്ങളും പോരാട്ടവും ധൈര്യവും ആത്മവിശ്വാസവും ഒക്കെയുണ്ടായിരുന്നു. ഞങ്ങള്‍ക്കാ മറുപടി നല്‍കിയത് വലിയ പ്രതീക്ഷയും കരുത്തുമായിരുന്നു. അവരോട് സംസാരിക്കുന്നതിനിടയില്‍ മൂത്ത മകള്‍ ഹാജറ എത്തി. അവളോടും അല്‍പ്പനേരം സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ ഭക്ഷണം കഴിഞ്ഞ്് പോകാം എന്നവര്‍ പറയുന്നുണ്ടെങ്കിലും യാത്രാദൈര്‍ഘ്യം ഓര്‍മിപ്പിച്ച് നിങ്ങളെ കാണാനും സംസാരിക്കാനും കഴിഞ്ഞതു തന്നെയാണ് ഞങ്ങള്‍ക്കേറ്റവും വലിയ സന്തോഷമെന്നു പറഞ്ഞ് സ്‌നേഹപൂര്‍വം അത് നിരസിച്ചു. നീതിക്കുവേണ്ടി നിങ്ങള്‍ നടത്തുന്ന ഈ പോരാട്ടം ഞങ്ങള്‍ക്ക് വലിയ ആവേശവും നിങ്ങള്‍ ഞങ്ങളുടെ അഭിമാനവുമാണെന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് വീണ്ടും പുഞ്ചിരി വിരിഞ്ഞു. നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നമ്മളെന്നും കൂടെയുണ്ടെന്നും നമ്മളാല്‍ കഴിയുന്ന രീതിയിലുളള സഹായങ്ങളും ഉറപ്പു നല്‍കി ആ കൈകള്‍ ചേര്‍ത്തുപിടിച്ചു.
ഏപ്രിലില്‍ നടക്കുന്ന ജി.ഐ.ഒ കേരളയുടെ പ്രധാന പരിപാടിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചപ്പോള്‍ തീര്‍ച്ചയായും വരും എന്ന് പറഞ്ഞു. ആ കുടുംബത്തിന്റെ മുഴുവന്‍ സ്വീകരണവും ആതിഥേയത്വവും അനുഭവിച്ചപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നി. കുഞ്ഞ് അക്ഷയ്ക്ക് മുത്തവും നല്‍കി നമുക്ക് വീണ്ടും കാണാം എന്നു പറഞ്ഞ് കെട്ടിപ്പിടിച്ച് പിരിയുമ്പോള്‍ നീതിക്കുവേണ്ടിയുളള പോരാട്ടത്തില്‍ ഒരേ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ എന്നും അടുത്ത കൂട്ടുകാരല്ലേ എന്ന തോന്നലാണ് മനസ്സിലുണ്ടായത്. പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ചെറിയ കുട്ടികള്‍ നമ്മെത്തന്നെ നോക്കി പിന്നില്‍ വരുന്നുണ്ട്. അവര്‍ക്ക് നല്‍കാന്‍ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരിച്ച് വിയില്‍ കയറി മടങ്ങവേ ആ ധീരയായ പോരാളിയെക്കുറിച്ചോര്‍ത്തു. ഇവര്‍ വല്ലാത്ത അത്ഭുതം തന്നെ. ഇങ്ങനെയുള്ള സ്ത്രീകള്‍ക്കു മുന്നില്‍ ഫാഷിസമേ നിങ്ങള്‍ വെറും ധൂളികള്‍ മാത്രം! ഈ പോരാട്ടത്തില്‍ അവരുടെ കൈയും പിടിച്ച് കൂടുതല്‍ കരുത്തോടെ നമ്മളും മുന്നോട്ടു തന്നെ എന്നൊരു ഉറപ്പ് മാത്രം.