1. കഴുകി വൃത്തിയാക്കിയ ചിക്കന്‍ - എട്ടു കഷ്ണം
ജീരകപ്പൊടി - അര ടീസ്പൂണ്‍
ബിരിയാണി മസാല - കാല് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം - ഒന്നരക്കപ്പ്
ഉപ്പ് - ആവശ്യത്തിന്
2. കറിവേപ്പില - മൂന്ന് തണ്ട്
3. വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പാനിലാക്കി വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. വെള്ളം മുഴുവന്‍ വറ്റിയ ശേഷം കറിവേപ്പിലയും ചേര്‍ത്തു നന്നായി ഇളക്കുക. ഏറ്റവും ഒടുവില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച് അടുപ്പില്‍നിന്നും വാങ്ങുക.
മത്തിപ്പീര
മത്തി - അരക്കിലോ
ഉള്ളി - 10 എണ്ണം
പച്ചമുളക് - നാല് ചെറുത്
മാങ്ങ - പകുതി
ഇഞ്ചി - 1 ചെറിയ കഷ്ണം
വെളുത്തുള്ളി - നാല് അല്ലി
മഞ്ഞള്‍പ്പൊടി - അര ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി - രണ്ട് ടേബ്ള്‍ സ്പൂണ്‍
തേങ്ങ ചിരവിയത് - 1 കപ്പ്
കറിവേപ്പില - 5 തണ്ട്
എണ്ണ - 3 ടേബ്ള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, തേങ്ങാപ്പീര എന്നിവ ചതച്ചെടുക്കുക. ചട്ടി ചൂടാകുമ്പോള്‍ ഈ അരപ്പിനൊപ്പം വൃത്തിയാക്കി മുറിച്ച മത്തി, മാങ്ങ കഷ്ണങ്ങളാക്കിയത്, ഉപ്പ് എന്നിവ അല്പം വെള്ളം ചേര്‍ത്തു വേവിക്കുക. വെന്തു വറ്റുമ്പോള്‍ കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തു വാങ്ങുക.
ചാമ്പയ്ക്ക സ്ക്വാഷ്
ചുവന്നു വിളഞ്ഞ ചാമ്പയ്ക്ക മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ച് അരിച്ചത് - 1 കപ്പ്
പഞ്ചസാര - ഒന്നരക്കപ്പ്
വെള്ളം - 1 കപ്പ്
ഉപ്പ് - അല്പം
പിങ്ക് കളര്‍ - അല്പം
പഞ്ചസാര വെള്ളം ചേര്‍ത്ത് ചൂടാക്കി പാനിയാക്കുക. ചൂടാറിയ ശേഷം ചാമ്പയ്ക്കനീരും ഉപ്പും കളറും ചേര്‍ത്ത് ഇളക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് തണുപ്പിച്ച്
ഉപയോഗിക്കുക.
ലോ ലോലിക്ക സ്ക്വാഷ്
പഴുത്ത് വിളഞ്ഞ ലോ ലോലിക്ക ആവിയില്‍
പുഴുങ്ങി അരച്ചെടുത്തത് - 1 കപ്പ്
പഞ്ചസാര - രണ്ട് കപ്പ്
വെള്ളം - 1 കപ്പ്
ഉപ്പ് - അല്പം
റെഡ് കളര്‍ - അല്പം
സോഡിയം ബെന്‍സോയേറ്റ് - അര ടീസ്പൂണ്‍
പഞ്ചസാരയില്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കുക. അരച്ച ലോ ലോലിക്ക ചേര്‍ക്കുക. ചൂടാറിയ ശേഷം ഉപ്പും കളറും പ്രിസര്വേറ്ററും ചേര്‍ത്ത് കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ വെക്കുക. ആവശ്യാനുസരണം തണുത്ത വെള്ളമൊഴിച്ച് ഉപയോഗിക്കുക.