ചിക്കന്‍ - 1 കിലോ
മഞ്ഞള്‍പൊടി - അര ടീ സ്പൂണ്‍
മുളകുപൊടി(കശ്മീരി) -
1 ടീ സ്പൂണ്‍
നാരങ്ങ നീര് - പകുതി
ഉപ്പ് - ആവശ്യത്തിന്
ഇതെല്ലാം കൂടി ചിക്കനില്‍ പുരട്ടി അരമണിക്കൂര്‍ വെക്കുക.
തേങ്ങ, വെളുത്തുള്ളി 4 അല്ലി, ഇഞ്ചി ഒരു ചെറിയ കഷ്ണം, പച്ചമുളക് 2, പെരുംജീരകം അര ടീ സ്പൂണ്‍, മഞ്ഞള്‍പൊടി കാല് ടീ സ്പൂണ്‍, കറിവേപ്പില ഒരു തണ്ട് ഇവയെല്ലാം കൂടി മിക്സിയില്‍ ചതച്ചു വെക്കുക. അത് നേരത്തേ എടുത്തുവെച്ച ചിക്കനില്‍ പുരട്ടി 15 മിനിറ്റ് വീണ്ടും വെക്കുക.
ഒരു പാന്‍ ചൂടാക്കി മിക്സ് ചെയ്തുവെച്ച ചിക്കന്‍ നിരത്തുക. ചിക്കനിലെ വെള്ളം ഇറങ്ങി കഷ്ണം വെന്തുകഴിയുമ്പോള്‍ കുറേശെ എണ്ണ ഒഴിച്ച് ഡ്രൈ ആക്കി എടുക്കുക.
ബീഫ് മപ്പാസ്
ബീഫ് ചെറുതായി സ്ലൈസ് ചെയ്യുക. സവാള (750 ഗ്രാം ബീഫിന് 500 ഗ്രാം), പെരും ജീരകപൊടി, ഗരം മസാല, മീറ്റ് മസാല, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ്, പച്ചമുളക് രണ്ടായി കീറിയിട്ടത്, കറിവേപ്പില, 5-6 ഏലക്ക ചതച്ചത് എന്നിവ ഇട്ടു നന്നായി തിരുമ്മി 30 മിനിറ്റ് വെക്കുക. കുക്കറില്‍ ബീഫിനൊപ്പം വെള്ളം ഒഴിച്ച് 3-4 വിസില്‍ വരെ വേവിക്കുക. അതിനുശേഷം വെള്ളം കുറുകുന്നതുവരെ ഒരു പാനില്‍ വഴറ്റുക. ശേഷം അല്പം കുരുമുളക് ചതച്ചിടാം, സവാള നന്നായി വെന്തലിയണം. അതിനുശേഷം തേങ്ങാപ്പാല്‍ രണ്ടാം പാല് ചേര്‍ത്തത് ഇളക്കിക്കൊടുക്കുക. കുറുകിവരുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് വാങ്ങുക. ശേഷം അല്പം അണ്ടിപ്പരിപ്പ് പേസ്റ്റ് ചേര്‍ത്തിളക്കുക. പിന്നീട് വറ്റല്‍മുളക്, ചെറിയുള്ളി, കറിവേപ്പില വറവ് ഇടുക. പുതിനയില, മല്ലിയില വെച്ച് ഗാര്‍നിഷ് ചെയ്യാം.
കുര്‍കുറെ ഇഡലി
1. ഇഡലി - 6 എണ്ണം
(ചതുര കഷ്ണങ്ങളായി മുറിച്ചത്)
2. വറ്റല്‍ മുളക് - 5-6 എണ്ണം
3. കുരുമുളക് (ബോള്‍സ്) -
കാല് ടീ സ്പൂണ്‍
4. നല്ല ജീരകം - കാല് ടീ സ്പൂണ്‍
5. വെളുത്തുള്ളി - 5 അല്ലി
6. കായം - കാല് ടീ സ്പൂണ്‍
7. കറിവേപ്പില - ആവശ്യത്തിന്
ഒരു മിക്സിയില്‍ 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ അരച്ച് പൗഡര്‍ പോലെ ആക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ഇഡലി ഡീപ് ഫ്രൈ ചെയ്യുക. ഗോള്‍ഡന്‍ ബ്രൗണ്‍ ആയാല്‍ വറുത്ത് കോരുക. ശേഷം ഒരു പാനില്‍ കാല് ടീ സ്പൂണ്‍ എണ്ണ ഒഴിച്ച് കായം ചേര്‍ത്ത് ഇളക്കി അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് മൂത്താല്‍ മേല്‍ പറഞ്ഞ മിശ്രിതം ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ ഇളക്കുക. ശേഷം ഇഡലികള്‍ ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. കുര്‍കുറെ ഇഡലി തയാര്‍.