പ്രകൃതിയില്‍ വസന്തത്തിന്റെ ആരംഭമാണ്. പൂമരങ്ങള്‍ മന്ദഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജമല്ലിപ്പൂവുകള്‍ അഗ്നിതൂവി ആരൂഢനോവിന്റെ മേച്ചിലോടുടഞ്ഞ നാലുകെട്ടിന്റെ പടിപ്പുരയ്ക്കരികില്‍ കൊഴിഞ്ഞു കിടന്നിരുന്നു.
അടുക്കളയില്‍ വസന്തമില്ല. ഒരു ഋതുവും അവിടേക്ക് കടന്നുവരില്ല. അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്; ശാസനകളുടെ, അറിയിപ്പുകളുടെ, ആജ്ഞകളുടെ, അധികാരഭാവത്തിന്റെഅധികഭാരം അടുക്കളയിലെ ചിമ്മിനിപ്പുകയിലൂടെആരും കാണാതെ മേഘങ്ങളോട് സ്വകാര്യമോതിമഴയായ് പെയ്തുതോരും.
അമ്മൂ, നിനക്കറിയോ കുട്ടീ.. ആപോകുന്നത് സ്വര്ണജയന്തിഎക്സ്പ്രസാണ്. ദല്ഹിയില്നിന്ന്വരുന്നവണ്ടിയാണ്.ലക്കിടി കഴിഞ്ഞിട്ടുണ്ടാകും ഇപ്പോള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണമുദ്രയുമായി സ്വര്‍ണജയന്തി വരുമ്പോള്‍ അമ്മൂ നമുക്കെഴുതാന്‍ ഏത് സ്വാതന്ത്ര്യം?
അതിന്റെ ചക്രങ്ങള്‍ 'വരൂ,വരൂ' സങ്കടങ്ങളില്ലാത്തസ്വര്ഗത്തിലേക്ക്, ചക്രങ്ങളിലൂടെശരവേഗത്തില് തീര്ഥയാത്രചെയ്യാംഎന്നെന്നോട്പറയാറുണ്ട്.നോക്കൂകുട്ടീ, നിന്നെയോര്ക്കുമ്പോള്സ്വര്ഗയാത്ര വേണ്ടെന്ന്ചക്രങ്ങളോട്പറയാനേഎനിക്കാവൂ..
ഒന്നാംക്ലാസില്നിന്ന്അമ്മുബാല്യത്തിന്റെഒതുക്കുകല്ലുകള്കയറിപത്താംതരത്തിലെത്തിയപ്പേഴേക്കുംഅമ്മയെമനസ്സിലാക്കുന്നകുട്ടിയായിവളര്ന്നിരുന്നു.
അമ്മേ, ഋതുഭേദവര്ണങ്ങളില്ലാത്തഈഅടുക്കളയുപേക്ഷിച്ച് നമുക്കെവിടേക്കെങ്കിലും ഓടിപ്പോകാം.
ഒളിച്ചോട്ടത്തിനീ ചുമരുകളുടെഉറപ്പുണ്ടാവില്ലമ്മൂ.ഒടുവില്സങ്കടങ്ങളുടയ്ക്കുന്നചക്രങ്ങളെസ്വീകരിക്കേണ്ടിവന്നേക്കാം.
അതിനാല്നീപാഠപുസ്തകങ്ങളെസ്നേഹിക്കുക,പ്രണയിക്കുക.ചിമ്മിനിപ്പുകയിലൂടെസങ്കടങ്ങള്മേഘത്തിലേറ്റിമഴയായിപെയ്ത് നീമായരുത്.
കണ്ണുമിഴിച്ച്അന്ന് അമ്മയെനോക്കിയആകുട്ടിഇന്ന്വസന്തവുംഗ്രീഷ്മവുംവര്ഷവും ഹേമന്തവുംശൈത്യവുമൊന്നുമില്ലാത്തഅടുക്കളയെന്നലോകത്തെ അറിയുകയാണ്.
അമ്മ ശരിയായിരുന്നുവോ? അമ്മക്കങ്ങനെതോന്നിയിരിക്കാം.
ശരിതെറ്റുകളുടെനിയന്ത്രണംആരോകൈയേറിയിരിക്കുന്നു.
അഛന്റെഗര്ജനംദുഃസ്വപ്നമായിവരിഞ്ഞുകെട്ടിയദിനങ്ങളില്അമ്മയുടെമുന്നില്ലഹരിച്ചുടലയില്വീണുടഞ്ഞപാത്രങ്ങള്ചിതറിക്കിടന്നിരുന്നു.
അഴുക്കുപുരണ്ട നേരിയതിന്റെ ഒരറ്റംകൈയില് ചുറ്റിഅടുത്ത പാത്രം ചിതറിത്തെറിക്കുന്നമുറ്റത്ത്'പൗര്‍ണമി നിലാവിന്റെ പാട്ട്കേള്ക്കുന്നില്ലേ അമ്മൂനീയുറങ്ങ്'എന്ന്നെറ്റിയില്കൈെവച്ച്അമ്മപറഞ്ഞത്.
ആയിരംപൂര്ണചന്ദ്രനെകണ്ടമുത്തശ്ശി അകത്ത്സ്വര്ണജയന്തിഎക്സ്പ്രസിന്റെശബ്ദത്തേക്കാളുച്ചത്തില്രാമായണംവായിച്ചത്.
രാമായണത്തില്‍ മുഴുവന്‍ യുദ്ധംതന്നെ.ഈവീട്ടിലും.ഒരിക്കല്‍ ഞാനുംപോകും.അഗ്നിപരീക്ഷണംമതിയായിരിക്കുന്നു.ഭൂമിരണ്ടായിമെല്ലെഅടര്ന്നുനീങ്ങും. അതില്നിന്നുംകുളിര്സ്പര്ശവുമായിഭൂമീദേവിഎന്നെകൈപിടിച്ചുകൊണ്ടുപോകും.
അമ്മപോകുമ്പോള്ഞാനുംകൂടെവരാം.
വേണ്ടഅമ്മൂ,നീപുസ്തകങ്ങളോടൊപ്പംയാത്രചെയ്യണം.
അവിടെനിന്ന്പ്രപഞ്ചത്തിലേക്കും.
ഒരുപാടൊരുപാട്അറിവുകള്ദൈവംനിനക്കായിഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നീലാകാശവുംകടന്ന്ഗ്രഹതാരകങ്ങളിലൂടെനിന്റെചിന്തകള്യാത്രചെയ്യണം.
എത്രയോ പുസ്തകങ്ങള്‍ ഞാനും വായിച്ചിരിക്കുന്നമ്മൂ.
ഈനരകകാലത്തിലേക്ക്വലതുകാല് വെച്ച്നിലവിളക്കുംപിടിച്ച്വരുന്നതിനുമുമ്പേ.
കുഗ്രാമത്തിലുമുണ്ടായിരുന്നുവായനശാല.
മിത്രന്മാഷിന്റെഅലമാരയിലെഎല്ലാ പുസ്തകവുംഎനിക്ക്വായിക്കാന്തന്നിരുന്നു.ആമ്പല്‍ക്കുളത്തിന്റെ കല്പ്പടവിലിരുന്ന്ഞാനാദ്യമെഴുതിയത്അരുന്ധതി നക്ഷത്രത്തെക്കുറിച്ചായിരുന്നു.
'ദേവഹൂതിയുടെമകളേ!നിന്നെപ്പോലെഎനിക്കുമൊരുനക്ഷത്രമാകണം. ആകാശത്തില്തിളങ്ങി ലോകചരിത്രത്തോളം ഭൂമിയെ കണ്ടു കൊണ്ടിരിക്കണം.ഈ ആമ്പല്ക്കുളങ്ങളുംമഴത്തുള്ളികളുംമാമ്പൂസുഗന്ധവുമെല്ലാമെനിക്കിഷ്ടം.'
ഇത്വായിച്ചിട്ടാണ്മിത്രന്മാഷ്എനിക്ക്കാളിദാസനെപറഞ്ഞുതന്നത്.ഉജ്ജയ്നിയുംശ്യാമളദന്ധികയുമെല്ലാംഞാനറിഞ്ഞത്.
അമ്മൂ ഈയടുക്കളയിലേക്കെത്തും വരെയുംഎനിക്കുചുറ്റുംഋതുക്കള്നൃത്തംചെയ്തിരുന്നു.ശകുന്തളയെതേടിദുഷ്യന്തന്വരുംപോലെ,മാളവികാഗ്നിമിത്രംപോലെ,അപ്സര ലോകംപോലൊരുസ്വപ്നമുണ്ടായിരുന്നുകൂട്ടിന്.
സ്വപ്നങ്ങളും യാഥാര്ഥ്യവുംതമ്മിലുള്ളഅകലംപ്രകാശവര്ഷങ്ങള്പോലെ നീണ്ടതാണമ്മൂ.നോക്കൂ, ഈയടുക്കളയുടെ പുകച്ചുമരുകളില്എന്റെ ചിന്തകളുംപുകഞ്ഞുതീരുന്നു.
അമ്മൂ എന്റെജീവിതമാണ് നിന്റെആദ്യപാഠം!
ഇവിടെയുള്ളവര്നീയൊരാണ്കുട്ടിയായിജനിക്കാത്തതില്വിഷമിക്കുന്നു.
മുത്തശ്ശി ശാപവാക്കുകളുരുവിടുന്നത് കേട്ടിട്ടില്ലേ?
പ്രജനനത്തിന്കാലം തെറ്റിച്ചവള്‍. വായിച്ച പുസ്തകങ്ങളിലെ വിപ്ലവവീര്യത്തില്‍ അറിഞ്ഞുകൊണ്ട്മകളെയുണര്ത്തിയവള്.
അമ്മൂ, നിനക്കറിയുമോ മനസ്സറിവില്ലാത്ത കാര്യത്തിനാണ്ഈ ഉണ്ണിമോഹികള് എന്നെ തേജോവധം ചെയ്തത്.
ആണ്കുട്ടിയുണ്ടാകാനായിതീണ്ടാര്ന്നുകുളിച്ച പെണ്ണിനരികിലൊന്ന്പോകണമെന്ന്മകനെയുപദേശിച്ച നിന്റെമുത്തശ്ശന്.
ഇതേത്നൂറ്റാണ്ടാണെന്ന്നിനക്ക്സംശയംതോന്നുന്നുവോ,അമ്മൂ.
സ്ഥാനംതെറ്റിപിറന്നവളാണ് നീ. ഞാനിപ്പോള്കാലമുടച്ചഒരുവസ്തുവും. നീയങ്ങനെയാവരുത്.
അമ്മയുടെശബ്ദംമുഴങ്ങിക്കേള്ക്കുന്നത് ഹൃദയത്തിലാണ്.
അതേ, അമ്മയുടെ അമ്മുവും ഋതുക്കളില്ലാത്തഅടുക്കളയിലെത്തിയിരിക്കുന്നു.
ചിമ്മിനിപ്പുകയില്നിന്നും മാവിന്പുകയില്അമ്മഅവസാനിക്കുമ്പോള്അമ്മുമറ്റൊരടുക്കളയിലായിരുന്നു. ഇന്ധനവ്യത്യാസത്തില്കരിപ്പുകയില്ലെങ്കിലുംമനസ്സു പുകയ്ക്കുന്നൊരടുക്കളയില്.
അവിടെയുമുണ്ട് വേറൊരമ്മ. നാളികേരത്തിന്കണക്കെടുക്കുന്ന, പത്തായത്തില് നിറക്കേണ്ട നെല്ലളവ് തേടുന്ന, ചെമ്പകപ്പൂമണമുള്ളകാല്പ്പെട്ടിയില് നാഗപടത്താലിയുംമാങ്ങാമാലയും സൂക്ഷിക്കുന്ന ഒരമ്മ.
വാസനസോപ്പിന്റെ, വാസനപ്പുകയിലയുടെ, ചാന്തിന്റെ ഗന്ധമുള്ള അമ്മ.ആഅമ്മ ഒരിക്കലും 'ലെസ് മിസറബ്ള്സി'നെപ്പറ്റിയോ 'സെക്കന്‍ഡ് സെക്സി'നെപ്പറ്റിയോ സംസാരിച്ചില്ല.മുറാസാക്കി ഷിക്കിബുവിന്റെ ടെയ്ല് ഓഫ് ഗെഞ്ചി, ഒലിവിലകളുടെഗന്ധമുള്ള പാര്‍ത്തിനോണ്‍ എന്നിവയൊന്നുംമനസ്സില്ഒരുചലനവും സൃഷ്ടിക്കാത്തൊരാള്. നെരൂദയുടെ മാച്ചുപിച്ചുവിന്റെ കാന്റോ വായിക്കാത്തൊരാള്‍. വില്യംഫോക്നറുടെലൈറ്റ്ഇന്ആഗസ്റ്റ്, 'സൗണ്ട്ആന്ഡ്ഫ്യൂറി'ഇവയൊന്നുംഅടുക്കളയലമാരിയില്ഉണ്ടാവില്ല.
ഉണ്ടശര്‍ക്കരയും,ഉപ്പുമാങ്ങയും നിറഞ്ഞ നിലവറയില്‍നിന്നും നിഗൂഢതയിലേക്കുള്ളഇരുണ്ടവഴി.തടിഗോവണിയിലൂടെതട്ടിന്പുരയില്പഴയമദ്ദളത്തിന്റെ തടിക്കൂടും കുറേകാല് പോയപെട്ടികളും.
മഹാപുരാണങ്ങള്മാത്രമേ ഇവിടുള്ളൂ.അതൊക്കെനമ്പൂതിരിമാര് വന്ന് കാലാകാലങ്ങളില്വായിക്കും. കടല്കടക്കുംയാത്രകള്നിഷിദ്ധമെന്നപോല് കടലിനക്കരെനിന്നെത്തുംസാഹിത്യവുംഇവിടെ നിഷിദ്ധം.
''അരുന്ധതി, കുട്ടി ഇനി ജോലിക്കൊന്നും പോവേണ്ട. ഇത്ര ദൂരെയുള്ള സ്കൂളിലേക്ക്പോയിവരുമ്പോള്പലപ്പോഴും സന്ധ്യ കഴിയുന്നു.രഘുരാമനത്താഴം വിളമ്പാന്പോലുംനീയുണ്ടാവില്ല.''
രഘുരാമന് അത്താഴം വിളമ്പേണ്ടവസ്തു.
രഘുരാമന് വരുമ്പോള്‍ സന്തോഷത്തോടെഅല്പം സാന്ത്വനം കൊടുക്കേണ്ട വസ്തുഎന്നാരും പറയില്ല.
അത്താഴംവിളമ്പേണ്ടവള്,തുണിയിസ്തിരിയിടേണ്ടവള്, നിലംമിനുപ്പാക്കേണ്ടവള്,പാത്രംകഴുകേണ്ടവള്.
ഭഗവതിയുടെവാളുമായിഅമ്മമുന്നിലുറയുന്നതുപോലെ...
''അമ്മൂനീയരുന്ധതിയാണ്,തിളങ്ങേണ്ടവള്.ദേവഹൂതിയുടെമകള്‍! ഈപ്രപഞ്ചത്തിലൊരടയാളംബാക്കിവെക്കേണ്ടവള്.''
രഘുരാമന് അത്താഴം വിളമ്പേണ്ടവളേ,ഈ ജന്മം ഋതുക്കളെ അടുക്കളച്ചുമരിലൊളിപ്പിച്ച്,ചിമ്മിനിപ്പുകയിലൂടെ മേഘമായ്, മഴയായ്പെയ്തുതോരുമ്പോള്നീകടലില്ഒരിത്തിരിഉപ്പുനീറ്റലായിമാഞ്ഞുപോയിട്ടുണ്ടാവും.
അരുന്ധതിമേശവലിപ്പില്നിന്നുംപഴയനോട്ട്ബുക്ക്വലിച്ചെടുത്ത്അതിന്റെ ബാക്കിവന്നതാളുകളില്വാശിയോടെഎഴുതി:
''രഘുരാമന്,
രഘുരാമന് അത്താഴംവിളമ്പേണ്ടതിനാല്ജോലിരാജിവെക്കണമെന്ന്ഇവിടത്തെ അമ്മപറയുന്നു. അത്താഴംവിളമ്പാനാണോ എന്നെഇവിടേക്ക് കൊണ്ടുവന്നത്?സങ്കടങ്ങളെ സ്വര്‍ണജയന്തി എക്സ്പ്രസിന്റെ ചക്രങ്ങളിലൊതുക്കാതെ അമ്മ എന്നെകാത്തുസൂക്ഷിച്ചത്അത്താഴംവിളമ്പേണ്ടവസ്തുവാക്കാനല്ല. ആമ്പല്ക്കുളത്തിനരികിലിരുന്ന് എനിക്ക് അരുന്ധതി നക്ഷത്രത്തെകാണണം. അമ്മഎനിക്ക് അരുന്ധതി എന്ന് പേരിട്ടത്നക്ഷത്രം പോലെതിളങ്ങണമെന്ന ആഗ്രഹത്തോടെയാണ്. പ്രപഞ്ചത്തിന്റെമാസ്മരലോകത്തിലൂടെ,ചിന്തകളിലൂടെ എനിക്ക് സഞ്ചരിക്കണം. നഗരഗ്രാമങ്ങളുടെ അകലമളന്ന്അതിനിടയിലെ ഹൃദയത്തിന്റെ ഭാഷകേള്ക്കണം. മിത്രന്മാഷിന്റെവായനശാലപോലൊരു ഗ്രന്ഥശാലയിരുന്ന് ലോകത്തെയറിയണം.
അടുക്കളയിലൂെട മുഴുവന്‍ ജീവിതെത്തയും ചിമ്മിനിപ്പുകയായി ആകാശേമഘത്തിേലറ്റി മഴയായ് െപയ്ത് കടലിെലാരുതിരയായ്മായരുെതന്ന്അമ്മ പറഞ്ഞിരുന്നു. അമ്മേയാടുള്ളേ്രപാമിസ് ആണ്.രഘുരാമനത്താഴംവിളമ്പാനായി ഞാന്‍ േജാലിരാജിവെക്കണേമാ?
നഗരം ദൂരെയിടങ്ങളില്‍ വളര്ന്നെങ്കിലുംഈ ഗ്രാമത്തിനിപ്പോഴും ചെമ്മണ്പാതകളുണ്ട്. ബസ് രണ്ട് കിലോമീറ്ററോളംനടന്നാല്കിട്ടുന്നആഡംബരമാണ്.അതിനാല്രഘുരാമനത്താഴം വിളമ്പാനായിവേഗത്തിലെത്താനായി ഒരുവാഹനം നാലുകെട്ടിന്റെപടിപ്പുരവരെയുംഏര്പ്പാടാക്കിയാല്ഇവിടത്തെഅമ്മയുടെമനോവേദനകുറയ്ക്കാനാവും..
ഇന്‍ഹെറിറ്റന്‍സ് ഓഫ്ലോസ്പോലൊരുകഥഎന്റെജീവിതത്തിനുണ്ടാവരുത്.ഇന്‍ഹെറിറ്റന്‍സ് ഓഫ കറേജ് എന്നെഴുതാന്‍ ഇന്ന്ശ്രമിക്കുകയാണ്.എന്റെവസന്തവും വര്‍ഷവും പൂവുകളുംഅടുക്കളയില്കൊഴിഞ്ഞുവീണുമായുന്നതുപോലെതോന്നിത്തുടങ്ങിയിരിക്കുന്നു.ഞാന്‍ അത്താഴംവിളമ്പേണ്ടുന്നവള്മാത്രമാണോ?''
ഹൃദയത്തിന്റെഅടിത്തട്ടില്നങ്കൂരമിടുന്ന കപ്പലുകള്നിശ്ശബ്ദതഭേദിക്കുന്നതുപോല് അരുന്ധതിക്കനുഭവപ്പെട്ടു.അത്താഴം വിളമ്പേണ്ടവളെന്നപദവിയില് സന്തോഷിക്കണമോസങ്കടപ്പെടണമോ എന്നറിയാതെ അരുന്ധതിയുടെ മനസ്സ് തൂക്കുപാലത്തിലെന്ന പോല്ആടിയുലഞ്ഞു. ഒരുകൈയില്ബുക്കുംമറുകൈയില്എഴുതിയിട്ടുംഎഴുതിയിട്ടുംതീരാത്തഎന്തൊക്കെയോതുള്ളിത്തുളുമ്പുന്ന പേനയുമായി അടഞ്ഞുപോകുന്ന കണ്ണുകളെഉറക്കത്തിന്വിട്ടുകൊടുക്കാതിരിക്കാന് അരുന്ധതിപരിശ്രമിച്ചുകൊണ്ടേയിരുന്നു.
സ്വപ്ന ജാഗ്രത്തിന്റെ ഏതൊക്കെയോ തലങ്ങളില്സഞ്ചരിക്കുന്നൊരിടത്ത്അരുന്ധതിയുടെപേനനിശ്ചലമായി.
അമ്മൂ....
ആരോകൈ തട്ടിവിളിക്കുന്നു..
ഉറക്കത്തിന്റെ മൗനകാലത്തില്നിന്ന്, സ്ഥലകാലങ്ങള്അസ്ഥിരമായ അവസ്ഥയില്നിന്ന്മിഴികളടര്ത്തി അരുന്ധതിമെല്ലെശിരസ്സുയര്ത്തി.
മുന്നില്രഘുരാമന്.
എഴുന്നേല്‍ക്ക്
അമ്മുഅത്താഴംകഴിച്ചുവോ?
ഇല്ല
വന്നോളൂ..
നാലുകെട്ടിന്റെ അടുക്കളയിലെ പഴയ മഹാഗണിബെഞ്ചില്അരുന്ധതിഇരുന്നു.
സ്റ്റൗവില്ദോശക്കല്ലേറ്റിരഘുരാമന്ദോശയുണ്ടാക്കി.
സ്റ്റീല്‍ പ്ലേറ്റില്വെളുത്തപഞ്ഞിപോലെദോശ.
കഴിച്ചോളൂ. അരുന്ധതി കണ്ണുമിഴിച്ച്രഘുരാമനെനോക്കി.
എന്താഅമ്മൂ
ഒന്നൂല്ല്യ.
വര്‍ണങ്ങള്‍ തട്ടിത്തൂവുന്ന ഋതുക്കള്‍ നൃത്തം ചെയ്യുന്ന അടുക്കള!
അമ്മുഎന്തെങ്കിലുംപറഞ്ഞുവോ?
ഇല്ല.
ഹൃദയം കൊണ്ട് സംസാരിക്കുന്ന ഭാഷഅമ്മുപഠിച്ചത്അമ്മയില്നിന്നായിരുന്നു.
അമ്മുവിന്റെകൈയിലിരുന്ന് പഞ്ഞിപോലെമൃദുവായദോശക്കഷ്ണങ്ങള് നിഷ്കളങ്കരായ കുട്ടികളെ പോലെചിരിച്ചു.