അരിയും ഉഴുന്നും ഇല്ലാതെ ഇന്‍സ്റ്റന്റ് സോഫ്റ്റ് ഇഡ്ഡലി
റവ - 2 കപ്പ് (250 ml)
ഉപ്പ് - ആവശ്യത്തിന്
തൈര് / മോര് - (പുളിയില്ലാത്തത്) - 1 കപ്പ്
പുളിയുള്ളതാണെങ്കില്‍ - മുക്കാല്‍ കപ്പ്
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
രണ്ട് കപ്പ് റവയില്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് തൈരും കൂടി ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയെടുക്കുക. കുറച്ചു കുറച്ചായി വെള്ളം ഒഴിച്ചുകൊടുക്കുക. ഒന്നായി ഒഴിക്കരുത്. മിശ്രിതം ഒന്ന് കുതിര്‍ന്ന് മിക്‌സാകുന്നതു വരെ വെള്ളം ഒഴിക്കുക. ഈ മിശ്രിതം 15 മിനിറ്റ് വരെ അടച്ചുവെക്കുക.
ഇഡ്ഡലി തയാറാക്കുന്ന വിധം:
ഇഡ്ഡലി തട്ടില്‍ ഓയില്‍ പുരട്ടി ഇഡ്ഡലിയുടെ പരുവത്തിലാക്കിവെച്ച റവയുടെ കൂട്ട് ഇഡ്ഡലി തട്ടിലേക്ക് ഒഴിച്ചുകൊടുത്ത് ആവിയില്‍ വേവിച്ചെടുക്കുക.
എഗ്ഗ് സ്‌നാക്‌സ്
മുട്ട -5
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - ഒരു നുള്ള്
റൊട്ടി പൊടിച്ചത് - 1 കപ്പ്
മുട്ടയും കുരുമുളകു പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ സ്പൂണ്‍ കൊണ്ട് അടിച്ചെടുക. ഒരു കുഴിയുള്ള പാത്രത്തില്‍ നെയ്യ് പുരട്ടി മുട്ടയുടെ മിശ്രിതം ഇതിലേക്ക് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. 15 മിനിറ്റിനു ശേഷം ഇത് പുറത്തെടുത്ത് ചൂടാറിയ ശേഷം ഫ്രെഞ്ച് ഫ്രൈസ് പാകത്തില്‍ മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ ഒരു മുട്ട പതപ്പിച്ചു വെക്കുക. ഇതിലേക്ക് നേരത്തേ വേവിച്ചു മുറിച്ചു വെച്ച മുട്ട, റൊട്ടിപ്പൊടിയില്‍ പൊതിയുക. ശേഷം പതപ്പിച്ചുവെച്ച മുട്ടയില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.
മീന്‍ കായ
മീന്‍ - 250 ഗ്രാം
ചെറിയ ഉള്ളി - 1 കപ്പ്
വലിയ ജീരകം - 2 ടേബ്ള്‍ സ്പൂണ്‍
തേങ്ങ ചിരവിയത് - 1 കപ്പ്
പുഴുങ്ങലരി - അര കിലോ
പച്ചമുളക് - 5 എണ്ണം
സവാള -5 എണ്ണം
വെളുത്തുള്ളി - മൂന്നാല് അല്ലി
ഇഞ്ചി - ചെറിയ കഷ്ണം
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - 1 തണ്ട്
പുഴുങ്ങലരി ചെറിയ ചൂടുവെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. അതിലേക്ക് കുറച്ച് തേങ്ങ, വലിയ ജീരകം, ചെറിയ ഉള്ളി എന്നിവ കൂട്ടിച്ചേര്‍ത്ത് കട്ടിയില്‍ അരച്ചെടുക്കുക. കൈവെള്ളയില്‍ ഈ കൂട്ട് വെച്ച് പരത്തി മീന്‍ മസാല അതിലേക്ക് വെക്കുക. എന്നിട്ട് ഉന്നക്കായ രൂപത്തില്‍ ഉരുട്ടിയെടുത്ത് ആവിയില്‍ വേവിച്ചെടുക്കുക. ശേഷം വെന്ത ഉന്നക്കൂട്ട് കുറച്ച് മുളകുപൊടിയും വെളുത്തുള്ളിയും ചേര്‍ത്ത് പൊരിച്ചെടുക്കുക.
മീന്‍ മസാല: ഒരു പാനില്‍ മീന്‍ പൊരിച്ചെടുക്കുക. ശേഷം അതിലേക്ക് സവാള ഇട്ട് വഴറ്റുക. സവാള മൂത്ത് വരുമ്പോള്‍ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ക്കുക. കായം റെഡിയായി വരുമ്പോള്‍ പൊരിച്ചുവെച്ച മീന്‍ മുള്ള് കളഞ്ഞ് പൊടിയായി ചേര്‍ക്കുക. കായം റെഡി.
കോക്കനട്ട് ഡെസേര്‍ട്ട്
പഞ്ചസാര - 250 ഗ്രാം
തേങ്ങ - 1
ഏലക്കായ - 3 എണ്ണം
അണ്ടിപ്പരിപ്പ് - അല്‍പം
ചൂടായ പാനിലേക്ക് പഞ്ചസാരയും ഒരു തുള്ളി വെള്ളവും ഒഴിച്ച് പഞ്ചസാര സിറപ്പ് തയാറാക്കുക. ഇതില്‍ തേങ്ങ ചിരവിയതും പാകത്തിന് ഏലക്കയും അല്‍പം പാല്‍പ്പൊടിയും ചേര്‍ക്കുക. ഒരു പാത്രത്തില്‍ കുറച്ച് നെയ്യ് പുരട്ടി അതിലേക്ക് തയാറാക്കിയ മിശ്രിതം ഒഴിക്കുക. ചൂട് ആറിക്കഴിഞ്ഞാല്‍ ഇഷ്ടമുള്ള രൂപത്തില്‍ കട്ട് ചെയ്യാവുന്നതാണ്. അതിന്റെ മേലെ കുറച്ച് അണ്ടിപ്പരിപ്പ് ഇട്ട് അലങ്കരിച്ച് തണുപ്പിച്ചും കഴിക്കാം.