സൂക്ഷിക്കണേ ബാങ്ക് ആപ്പുകള്‍
ബാങ്കുകള്‍ സുരക്ഷാ കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നത്
കൊണ്ട് സുരക്ഷിതമായി തന്നെ ആപ്പുകള്‍ ഉപയോഗിക്കാം.
ഏത് നട്ടപ്പാതിരക്കും ആര്‍ക്കു വേണമെങ്കിലും പരിധി പാലിച്ചുകൊണ്ട് പണമയക്കാം. അല്പം കരുതല്‍ വേണം. ഇല്ലെങ്കില്‍ പണി പാളും. ഡെബിറ്റ്-െക്രഡിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്കുകള്‍ എന്നിവ ലഭിക്കുന്നതിനും പുതുക്കുന്നതിനും കൈയിലെ മൊബൈലില്‍ സ്വന്തം ബാങ്കിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാര്യം പറയാനില്ല, ഓഫറും ഇടപാടുകള്‍ക്കുള്ള കമ്മീഷനും എല്ലാം എളുപ്പം. എന്നാല്‍, ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ പാളിപ്പോവരുത്.
ബാങ്കുകള്‍ സുരക്ഷാ കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ട് സുരക്ഷിതമായി തന്നെ ആപ്പുകള്‍ ഉപയോഗിക്കാം.
മുന്‍കരുതലുകള്‍
* ഡൗണ്‍ലോഡ് ചെയ്ത ആപ്പ്, ബാങ്കിന്റെ ഔദ്യോഗിക ആപ്പാണെന്ന് ഉറപ്പുവരുത്തണം.
* സുരക്ഷാ പിന്, ഒ.ടി.പി, പാസ്സ്വേര്‍ഡ് മുതലായവ ആരുമായും പങ്കുവെക്കരുത്.
* ഇടക്കിടെ അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്യണം. നമ്മുടേതല്ലാത്ത പണവിനിമയം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം.
* റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, സൈബര്‍ കഫേകള്‍ തുടങ്ങിയ ഇടങ്ങളിലെ സുരക്ഷിതമല്ലാത്ത വൈഫൈ ശൃംഖലകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
* ഹാക്കര്‍മാര്‍, വൈറസ് ആക്രമണങ്ങള്‍, മാല്‍വെയറുകള്‍ എന്നിവയില്‍നിന്നും സംരക്ഷണം നേടുന്നതിന് അംഗീകൃത സുരക്ഷാ പ്രോഗ്രാമുകള്‍ ഉപയോഗിക്കുക. സുരക്ഷാ പ്രോഗ്രാമുകളും ആന്റി വൈറസുകളും കൃത്യമായി പുതുക്കുക.
* ഫോണ്‍ അശ്രദ്ധമായി വെക്കാതിരിക്കുക. മൊബൈല്‍ ബാങ്കിംഗ് ആപ്പ് ലോഗിന്‍ ചെയ്തു വെക്കുകയും ചെയ്യരുത്.
* ഫോണ്‍ എപ്പോഴും ലോക്ക് ചെയ്തു സൂക്ഷിക്കുക. ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബാങ്കിനെ വിവരമറിയിക്കുക.
* മൊബൈല്‍ ബാങ്കിംഗ് ആപ്പുകളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങിയാല്‍ ഉടന്‍ നിലവിലുള്ളവ പുതുക്കുക.
* ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ബാങ്കിംഗ് ആപ്പ് ലോഗ് ഓഫ് ചെയ്യുക.
l