ആചരണങ്ങള്‍പ്പുറമുള്ള അര്‍ഥങ്ങള്‍
'സമത്വം, അസമത്വങ്ങള്‍ കുറക്കല്‍- മനുഷ്യാവകാശങ്ങളില്‍ മുന്നേറല്‍.' ഇക്കൊല്ലത്തെ മനഷ്യാവകാശ ദിന പ്രമേയമാണിത്. വ്യത്യസ്ത പ്രമേയങ്ങളില്‍ ഊന്നി എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുകയാണ്.
'സമത്വം, അസമത്വങ്ങള്‍ കുറക്കല്‍- മനുഷ്യാവകാശങ്ങളില്‍ മുന്നേറല്‍.' ഇക്കൊല്ലത്തെ മനഷ്യാവകാശ ദിന പ്രമേയമാണിത്. വ്യത്യസ്ത പ്രമേയങ്ങളില്‍ ഊന്നി എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുകയാണ്. ഐക്യരാഷ്ട്ര സഭ രാഷ്ട്രാന്തരീയ പ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് മനുഷ്യാവകാശത്തെ ലളിതമായി വിവരിച്ചിരിക്കുന്നത,് മനുഷ്യന് സ്വതന്ത്രനായി ജനിച്ചവനാണ്, അതിനാല്‍ അവകാശങ്ങളും മഹത്വവും അര്‍ഹിക്കുന്നു എന്നാണ്. ബുദ്ധിയും മനസ്സാക്ഷിയുമുള്ള മനുഷ്യന് പരസ്പര സാഹോദര്യത്തോടെ പെരുമാറണം. ജീവനും സ്വാതന്ത്യത്തിനും മേലുള്ള അവകാശം, ഭക്ഷണ -വിദ്യാഭ്യാസ- സാമ്പത്തിക സാംസ്കാരിക അവകാശം, നിയത്തിനു മുന്നില്‍ തുല്യത, സംസ്കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശം. ഇതെല്ലാമാണ് രാഷ്ടാന്തരീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആധാരം. മത ജാതി അടിസ്ഥാനത്തില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുക, ലിംഗ വിവേചനം, വര്‍ഗ മതാടിസ്ഥാനത്തില്‍ തുല്യ പരിഗണന ലഭിക്കാതിരിക്കുക, പക്ഷപാതപരമായി ശിക്ഷ വിധിക്കുക, മത-അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയവ മനുഷ്യാവകാശ ലംഘനമായി പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.
അവകാശങ്ങളെ പറ്റി ഉണര്‍ത്തുന്നതോടൊപ്പം അവയുടെ ലംഘനം എങ്ങനെയൊക്കെയാണെന്ന് ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ച ഈ പ്രഖ്യാപനത്തിലുണ്ട്. മതേതര ജനാധിപത്യവും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും ആദര്‍ശമായി അംഗീകരിച്ച ഏറ്റം മികച്ച ഭരണഘടനയാണ് നമ്മുടേതും. നിലവിലെ രാഷ്ട്രീയ അവസ്ഥയില്‍ അത് എത്രമാത്രം പ്രയോഗവല്ക്കരിക്കപ്പെടുന്നു എന്നതാണ് ഇക്കൊല്ലത്തെ മനുഷ്യാവകാശ ദിനത്തെ മുന്‍
നിര്‍ത്തിയുള്ള ചോദ്യം. രാജ്യത്ത,് മുസ്ലിം ദലിത്-ആദിവാസി സ്ത്രീ സമൂഹം അനുഭവിക്കുന്ന പീഡനങ്ങള്‍ വാര്‍ത്തകള്‍ പോലുമല്ലാതാവുകയാണ്. മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി ഭരണകൂട സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണ് ഇതൊക്കെ. മത വിവേചനത്തില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ഇന്ത്യന്‍ ഭരണകൂടം ഏറ്റം മുന്നിലാണെന്ന് പല അന്താരാഷ്ട്ര പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. വിശ്വാസ ആരാധനാ സ്വാതന്ത്ര്യം ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന് ഭരണകൂട കൈയാല്‍ വിലക്കപ്പെട്ടുകൊണ്ടിരിക്കുകയാണ.് കരിനിയമങ്ങള്‍ ചുമത്തപ്പെട്ടു ജയിലിലടക്കപ്പെട്ട മക്കള്‍ക്കും ഭര്ത്താക്കന്മാര്ക്കും ആങ്ങളമാര്ക്കും വേണ്ടി അധികാര വര്‍ഗത്തിനു മുമ്പാകെ യാചിച്ചു തളര്‍ന്നുപോയ പെണ്ണും സവര്‍ണ്ണ ഫാസിസത്താല്‍ മാനം പിച്ചിച്ചീന്തി ജീവനറ്റ പെണ്ണും ഇന്ത്യയിലെ പതിവ് കാഴ്ചകളാണ്. മാനുഷിക മുഖത്താല്‍ ലോകത്തിനു മുന്നില്‍ ഉയര്‍ന്നു നില്ക്കുകയല്ല, വിശപ്പടക്കാന്‍ ഭക്ഷണമില്ലാതെ തളര്ന്നുവീണുപോയവന്റെതായി മാറുകയാണ് ഇന്ത്യ. നിരക്ഷരനെയും കിടപ്പാടമില്ലാത്തവനെയും ബാക്കിയാക്കി കോര്‍പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കുന്ന ഇന്ത്യ, ഏത് അളവുകോല്‍ വെച്ചാണ് സമത്വത്തില്‍ ഊന്നിയ ഇപ്രാവശ്യത്തെ മനുഷ്യാവകാശ ദിനം ആഘോഷിക്കുക. ആചരിച്ചു പോകുന്ന ദിനങ്ങള്‍ക്ക് അര്‍ഥവത്തായ ചില ലക്ഷ്യങ്ങളുണ്ട് എന്ന് ഭരണാധികാരികളെ ഓര്‍മപ്പെടുത്തുകയാണ്.