ആര്‍ത്തവക്രമത്തിലെ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് സ്ത്രീകള്‍ക്ക് മാനസികവും ശാരീരികവുമായ പല മാറ്റങ്ങളും പ്രകടമാകാറുണ്ട്. സ്ത്രീശരീരത്തിലെ ഹൈപ്പോതലാമസ്-പിറ്റിയൂട്ടറി-ഓവേറിയന്‍ ആക്സിസ് എന്ന സംവിധാനത്തിന്റെ കൃത്യമായ ഹോര്‍മോണ്‍ പ്രവര്‍ത്തനഫലമായാണ് ആര്‍ത്തവചക്രം ക്രമമായി ആവര്‍ത്തിക്കുന്നത്.
PMS - അഥവാ പ്രീ-മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് വിളിക്കുന്ന അവസ്ഥക്ക് ഒരുപാട് ലക്ഷണങ്ങള്‍ കാണപ്പെടുന്നത് സാധാരണയാണ്. ആര്‍ത്തവകാലത്ത് 80 ശതമാനം സ്ത്രീകളിലും ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുമെങ്കിലും PMS എന്ന അവസ്ഥ വളരെ കുറച്ചുപേരിലേ കാണൂ.
ഓരോരുത്തരിലും പല തരത്തിലായിരിക്കും ലക്ഷണങ്ങള്‍. മനോനിലയിലുള്ള വ്യതിയാനങ്ങള്‍, അസ്വസ്ഥത, വിഷാദം തുടങ്ങിയവയാണ് സാധാരണയായി കാണുന്ന മാനസിക ലക്ഷണങ്ങള്‍. സ്തനങ്ങളില്‍ വേദന, അമിതക്ഷീണം, ഭക്ഷണത്തോടുള്ള ആര്‍ത്തി/വിരക്തി, സന്ധിവേദന, ഉറക്കമില്ലായ്മ, മലബന്ധം, വയറിളക്കം പോലുള്ളവയാണ് സാധാരണ കാണുന്ന ശാരീരിക ലക്ഷണങ്ങള്‍.
ഓരോരുത്തരുടെയും ജീവിത ശൈലിയും സാമൂഹിക ജീവിതസാഹചര്യങ്ങളും ജോലിയിലെ സമ്മര്‍ദം, മറ്റു മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങിയവയെല്ലാം ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്.
ആര്‍ക്കാണ് സാധ്യത കൂടുതല്‍?
30-50 വയസ്സിനിടയില്‍ പ്രായമുള്ളവര്‍
ഒരു തവണയെങ്കിലും ഗര്‍ഭധാരണം നടന്നവര്‍
വിഷാദരോഗത്തിന്റെ പാരമ്പര്യം ഉള്ളവര്‍
മാനസിക അസ്വാസ്ഥ്യത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുള്ളവര്
ലഹരി ഉപയോക്താക്കള്‍
PMS ലക്ഷണങ്ങള്‍ സാധാരണയായി ഓവുലേഷന്റെ ദിവസങ്ങള്‍ക്കു ശേഷം തുടങ്ങി ആര്‍ത്തവം ആരംഭിക്കുന്നതോടെ തീവ്രത കുറഞ്ഞ് അപ്രത്യക്ഷമാവുകയാണ് പതിവ്. എന്നാല്‍ ചില സ്ത്രീകളില്‍ ഇവ അനിയന്ത്രിതമാകാനും ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിലേക്ക് മാറാനും സാധ്യതയാണ്. ഇതിനെയാണ് PMDD (Pre Menstrual Dyspohoric Disorder) എന്ന് വിളിക്കുന്നത്. 3-8 ശതമാനം വരെ സ്ത്രീകളില്‍ ഈ അവസ്ഥ കണ്ടുവരുന്നു.
എങ്ങനെ തിരിച്ചറിയാം?
ലക്ഷണങ്ങള്‍ പ്രധാനമായും വ്യക്തിപ്രധാനമായതിനാല് ആര്‍ത്തവചക്രത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ സ്വയം വിലയിരുത്തുകയാണ് പ്രധാനം. ഇതിനായി ഓരോ മാസത്തിലും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ രേഖപ്പെടുത്തിവെക്കുകയും, അത് ആര്‍ത്തവചക്രത്തിന്റെ ഏത് പകുതിയില്‍ ആണെന്ന് സ്വയം വിലയിരുത്തുകയും ചെയ്യാം. നേരത്തേ സൂചിപ്പിച്ച അസുഖങ്ങളില്‍നിന്നും മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങളില്‍നിന്നും വേര്‍തിരിച്ചു കാണാവുന്ന ലക്ഷണങ്ങള്‍ കൃത്യമായി ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ജങട ആയി കണക്കാക്കാവുന്നതാണ്. നിസ്സാരമായ ലക്ഷണങ്ങള്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളും ആഹാരരീതിയിലെ മാറ്റങ്ങളും കൊണ്ടുതന്നെ നിയന്ത്രിക്കാവുന്നതാണ്. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും ഗര്‍ഭാവസ്ഥയിലും ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.
ജീവിതശൈലീ മാറ്റങ്ങള്‍
1. വ്യായാമം
ആഴ്ചയില്‍ 3 ദിവസമെങ്കിലും 30 മിനിറ്റില്‍ കുറയാതെ വ്യായാമം ശീലമാക്കാം. ഏറ്റവും ലളിതമായ നടത്തം മുതല്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യായാമ രീതികള്‍ ശീലിക്കാവുന്നതാണ്.
2. പോഷകമുള്ള ഭക്ഷണം
അമിത അളവില്‍ പഞ്ചസാരയും കൊഴുപ്പും ഉപ്പും കഴിക്കുന്നത് പൊതുവെ ശരീരത്തെയും മനസ്സിനെയും ദോഷകരമായി ബാധിക്കാറുണ്ട്. സന്തുലിതമായ അളവില്‍ ആഹാരത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പ്രാധാന്യം കൊടുക്കാന്‍ ശ്രദ്ധിക്കാം.
3. ഉറക്കം
ആരോഗ്യകരമായ ഉറക്കം ശാരീരിക-മാനസിക ഊര്‍ജം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. 6-8 മണിക്കൂര്‍ ഉറക്കം ശീലമാക്കാന്‍ ശ്രദ്ധിക്കാം. അതിനുവേണ്ടി ദിനചര്യകള്‍ ചിട്ടപ്പെടുത്താം.
4. സമ്മര്‍ദം
അനിയന്ത്രിതമായ മാനസിക സമ്മര്‍ദങ്ങള്‍ പി.എം.എസിന്റെ മനോനിലയെ കാര്യമായി ബാധിക്കാറുണ്ട്. മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ തുടങ്ങിയവ പരിശീലിക്കാവുന്നതാണ്.
ആര്‍ത്തവക്രമത്തിലെ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് സ്ത്രീകള്‍ക്ക് മാനസികവും ശാരീരികവുമായ പല മാറ്റങ്ങളും പ്രകടമാകാറുണ്ട്. സ്ത്രീശരീരത്തിലെ ഹൈപ്പോതലാമസ്-പിറ്റിയൂട്ടറി-ഓവേറിയന്‍ ആക്സിസ് എന്ന സംവിധാനത്തിന്റെ കൃത്യമായ ഹോര്‍മോണ്‍ പ്രവര്‍ത്തനഫലമായാണ് ആര്‍ത്തവചക്രം ക്രമമായി ആവര്‍ത്തിക്കുന്നത്.
ജങട- അഥവാ പ്രീ-മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് വിളിക്കുന്ന അവസ്ഥക്ക് ഒരുപാട് ലക്ഷണങ്ങള്‍ കാണപ്പെടുന്നത് സാധാരണയാണ്. ആര്‍ത്തവകാലത്ത് 80 ശതമാനം സ്ത്രീകളിലും ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുമെങ്കിലും ജങട എന്ന അവസ്ഥ വളരെ കുറച്ചുപേരിലേ കാണൂ.
ഓരോരുത്തരിലും പല തരത്തിലായിരിക്കും ലക്ഷണങ്ങള്‍. മനോനിലയിലുള്ള വ്യതിയാനങ്ങള്‍, അസ്വസ്ഥത, വിഷാദം തുടങ്ങിയവയാണ് സാധാരണയായി കാണുന്ന മാനസിക ലക്ഷണങ്ങള്‍. സ്തനങ്ങളില്‍ വേദന, അമിതക്ഷീണം, ഭക്ഷണത്തോടുള്ള ആര്‍ത്തി/വിരക്തി, സന്ധിവേദന, ഉറക്കമില്ലായ്മ, മലബന്ധം, വയറിളക്കം പോലുള്ളവയാണ് സാധാരണ കാണുന്ന ശാരീരിക ലക്ഷണങ്ങള്‍.
ഓരോരുത്തരുടെയും ജീവിത ശൈലിയും സാമൂഹിക ജീവിതസാഹചര്യങ്ങളും ജോലിയിലെ സമ്മര്‍ദം, മറ്റു മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങിയവയെല്ലാം ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്.
ശ്രദ്ധിച്ചാല്‍ നിയന്ത്രിക്കാം
1. ധാരാളമായി വെള്ളം കുടിക്കുക. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉന്മേഷം നിലനിര്‍ത്താനും ഇത് സഹായിക്കും. ജലാംശം കൂടുതലുള്ള പഴങ്ങളോ സാലഡുകളോ കൂടുതല്‍ കഴിക്കാവുന്നതാണ്. അതോടൊപ്പം നാരങ്ങാവെള്ളം, ഇളനീര് പഴച്ചാറുകള്‍ ഇവയും കഴിക്കാവുന്നതാണ്.
2. ഉപ്പിന്റെ അളവ് നിയന്ത്രിക്കുക. ശരീരം നീരുവെക്കാതിരിക്കാനും വേദനയും മറ്റും നിയന്ത്രിക്കാനും ഉപ്പിന്റെ നിയന്ത്രണം വഴി കഴിയും. പാക്കറ്റുകളില്‍ കിട്ടുന്ന ലഘുഭക്ഷണങ്ങള്‍, കോള, ബീവറേജസ്, ജങ്ക് ഫുഡ്സ് ഇവയിലെല്ലാം അമിതമായ അളവില്‍ ഉപ്പിന്റെ അംശം ഉണ്ട്. ഇവയെല്ലാം ഈ സമയത്ത് ഒഴിവാക്കുന്നതാണ് അഭികാമ്യം.
4. ലഘുഭക്ഷണത്തില്‍ ഡ്രൈ ഫ്രൂട്ട്സ് (ഉണക്കമുന്തിരി, കാരക്ക), നട്സ് (ബദാം, അണ്ടിപ്പരിപ്പ്, വാല്‍നട്ട്) ഇവ ഉള്‍പ്പെടുത്തുക.
5. മദ്യപാനം ഒഴിവാക്കുക. ഉറക്കമില്ലായ്മക്കോ അല്ലെങ്കില്‍ അമിതമായ ഉറക്കത്തിനോ ആല്‍ക്കഹോള്‍ കാരണമാകും.
6. കാപ്പി, ചായ ഇവയുടെ ഉപയോഗം നിയന്ത്രിക്കുക.
7. കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിലെ കാത്സ്യത്തിന്റെ അളവ് പി.എം.എസ് ലക്ഷണങ്ങള്‍ കുറക്കാന്‍ സഹായിക്കുന്നതായി ചില പഠനങ്ങള്‍ ഉണ്ട്. ക്ഷീണം, വിഷാദം, ഭക്ഷണത്തോടുള്ള ആര്‍ത്തി തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുവഴി നിയന്ത്രിക്കാം.
പാല്, പാലുല്‍പ്പന്നങ്ങള്‍, തൈര്, നെയ്യ്, റാഗി, ഇലക്കറികള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാത്സ്യം അടങ്ങിയ ഗുളികകളും കഴിക്കാവുന്നതാണ്.
8. മത്സ്യം, ചിക്കന്‍, ഉരുളക്കിഴങ്ങ്, പുളിയില്ലാത്ത പഴങ്ങള്‍ തുടങ്ങിയ വൈറ്റമിന്‍ ബി 6 അടങ്ങിയ ഭക്ഷണങ്ങള്‍ മാനസിക അസ്വസ്ഥത, മറവി, ഉത്കണ്ഠ തുടങ്ങിയ പി.എം.എസ് ലക്ഷണങ്ങള്‍ കുറക്കാന്‍ സഹായിക്കും.