ഗോതമ്പ്: കാല് കപ്പ്
(അഞ്ചു മണിക്കൂര്‍ നേരം
വെള്ളത്തിലിട്ട് കുതിര്‍ത്തത്)
ഗോതമ്പ്: കാല് കപ്പ്
(അഞ്ചു മണിക്കൂര്‍ നേരം
വെള്ളത്തിലിട്ട് കുതിര്‍ത്തത്)
റവ: ഒരു ടീസ്പൂണ്‍
ചൗവ്വരി: രണ്ട് ടീസ്പൂണ്‍
സേമിയ: കാല് കപ്പ്
അണ്ടിപ്പരിപ്പ്: ചെറുതായരിഞ്ഞത്
അര: കപ്പ്
പാല്: അര ലിറ്റര്‍
ഏലക്കായ്: ആറ് എണ്ണം
പൊടിച്ചത്
നെയ്യ്, വെള്ളം, പഞ്ചസാര:
ആവശ്യത്തിന്
ഗോതമ്പ് വെള്ളം ചേര്‍ത്ത് മിക്സിയിലടിച്ച് അരിച്ചെടുക്കുക, ഒരുപാത്രം അടുപ്പില്‍ വെച്ച് നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പിട്ട് വറുത്ത് കോരുക ഇതിലേക്ക് സേമിയയിട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുത്ത് ശേഷം പാലൊഴിച്ച് തിളക്കുമ്പോള്‍ ഗോതമ്പ് ഒരുക്കിവെച്ചത് ചേര്‍ത്ത് തുടരെ ഇളക്കണം. ഇതിലേക്ക് 2,3,4 ചേരുവകള്‍ ചേര്‍ത്ത് ഇളക്കി വേവിച്ച് പഞ്ചസാരയും ഏലക്കാപൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്നിറക്കി അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഉപയോഗിക്കാം.
ജീരകക്കോഴി
കോഴി ചെറുതാക്കി മുറിച്ചത് 500 ഗ്രാം
പച്ചമല്ലി അരച്ചത്: 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി: 1 ടീസ്പൂണ്‍
ഇഞ്ചി ചതച്ചത്: 1 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്: 1 ടീസ്പൂണ്‍
ചെറിയജീരകപ്പൊടി: ഒന്നര ടീസ്പൂണ്‍
ചെറിയ ഉള്ളി ചതച്ചത്: രണ്ട് കപ്പ്
ഉപ്പ്, വെള്ളം, കുരുമുളക് പൊടി: പാകത്തിന്
ചെറിയ ഉള്ളി ചെറുതായരിഞ്ഞ് കാല്‍കപ്പ്
വെളിച്ചെണ്ണ: ആവശ്യത്തിന്
4 മുതല്‍ 7 വരെയുള്ളവ ഒന്നിച്ചുചേര്‍ത്ത് നന്നായരക്കുക ഇതിലേക്ക് ഒന്നുമുതല്‍ 3 വരെയുള്ള ഉപ്പും, കുരുമുളകുപൊടിയും ചേര്‍ത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് അല്പം വെള്ളം ചേര്‍ത്ത് വേവിക്കുക ശേഷം ചൂടായ പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ഉള്ളി ചേര്‍ത്ത് വാടിയതിനുശേഷം കറിവേപ്പിലയിട്ട്, ഉള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ വേവിച്ച കോഴിചേര്ത്ത് വെള്ളം അധികമില്ലാത്ത പാകത്തില്‍ അടുപ്പില്‍ നിന്നിറക്കി ഉപയോഗിക്കാം.
ബീറ്റ്റൂട്ട് കുല്‍ഫി
ബീറ്റ്റൂട്ട്: 250 ഗ്രാം
പാല്: ഒരു കപ്പ്
പാല്‍പ്പൊടി: അരകപ്പ്
അണ്ടിപ്പരിപ്പ്:
ചെറുതായരിഞ്ഞത് കാല്‍കപ്പ്
നെയ്യ് 3 സ്പൂണ്‍
ഏലക്കായ് പൊടിച്ചത് 5 എണ്ണം
പാലില്‍ പാല്‍പ്പൊടി ചേര്‍ത്ത്, ചെറുതായി ചീകിയെടുത്ത ബീറ്റ്റൂട്ട് ചേര്‍ത്ത് വേവിക്കുക ചൂടാറിയതിനുശേഷം പഞ്ചസാരയും ഏലക്കാപൊടിയും ചേര്‍ത്ത് മിക്സിയിലടിച്ച് നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാം.
ഇടിയൂന്നി
അരിപ്പൊടി: രണ്ട് ഗ്ലാസ്സ്
തേങ്ങാപ്പാല്‍: രണ്ട് കപ്പ്
ഉപ്പ്: പാകത്തിന്
തേങ്ങാപാല്‍ ചേര്‍ത്ത വെള്ളം അടുപ്പില്‍വെച്ച് ഉപ്പിട്ട് തിളക്കുമ്പോള്‍ പൊടി ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റി പത്തിരിക്ക് കുഴക്കുന്ന പാകത്തില്‍ കുഴച്ച് ഉരുളകളാക്കി ഇടിയൂന്നിയുടെ അച്ചിലിട്ട് ഒരുപാത്രത്തിലേക്ക് അമര്‍ത്തിയെടുക്കുക. നൂല്പുട്ടിന്റെ അച്ചില്‍ വലിയ ഹോളുള്ള ചില്ലിട്ടും അമര്ത്തിയെടുക്കാം. ആവിയില്‍ വേവിച്ച് കറിചേര്ത്ത് കഴിക്കാം.