കോഴിവളര്‍ത്തല്‍ പോലെ പ്രചാരം ലഭിച്ചിട്ടില്ലാത്ത മേഖലയാണ് ടര്‍ക്കിക്കോഴി വളര്‍ത്തല്‍ അഥവാ വാങ്കോഴി വളര്‍ത്തല്‍. സാധാരണയായി ഇറച്ചിക്ക് വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നതെങ്കിലും വര്‍ഷത്തില്‍ എഴുപത് മുതല്‍ നൂറ്റിഇരുപത് മുട്ടകള്‍ വരെ പെണ്‍ ടര്‍ക്കികള്‍ ഇടുന്നു. പുരയിടങ്ങളില്‍ വളര്‍ത്തുമ്പോള്‍ പച്ചപ്പുല്ല്, പ്രാണികള്‍, കേട് വന്ന ധാന്യങ്ങള്‍, കളകളുടെ വിത്ത്
കോഴിവളര്‍ത്തല്‍ പോലെ പ്രചാരം ലഭിച്ചിട്ടില്ലാത്ത മേഖലയാണ് ടര്‍ക്കിക്കോഴി വളര്‍ത്തല്‍ അഥവാ വാങ്കോഴി വളര്‍ത്തല്‍. സാധാരണയായി ഇറച്ചിക്ക് വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നതെങ്കിലും വര്‍ഷത്തില്‍ എഴുപത് മുതല്‍ നൂറ്റിഇരുപത് മുട്ടകള്‍ വരെ പെണ്‍ ടര്‍ക്കികള്‍ ഇടുന്നു. പുരയിടങ്ങളില്‍ വളര്‍ത്തുമ്പോള്‍ പച്ചപ്പുല്ല്, പ്രാണികള്‍, കേട് വന്ന ധാന്യങ്ങള്‍, കളകളുടെ വിത്ത് എന്നിവ ടര്‍ക്കികള്‍ ഭക്ഷിക്കുന്നു.
ടര്‍ക്കികള്‍ക്ക് സാധാരണ കോഴികളുടെ അത്ര തന്നെ രോഗങ്ങള്‍ ഉണ്ടാവാറില്ല. ടര്‍ക്കികളെ മുഖ്യമായും ബാധിക്കുന്ന രോഗങ്ങള്‍ താഴെ പറയുന്നവയാണ്.
ബ്‌ളൂകോമ്പ്
എല്ലാ പ്രായത്തിലുള്ള ടര്‍ക്കികളെയും ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് ഇത്. വയറിളക്കം, തൂങ്ങിനില്‍ക്കല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ച് മരണനിരക്ക് കുറക്കാം. ശുചിത്വത്തോടെയുള്ള പരിപാലനം രോഗം തടയാന്‍ ഉപയുക്തമാണ്.
ടര്‍ക്കി വസൂരി
പ്രായഭേദമന്യേ ഈ വൈറസ് ബാധയുണ്ടാവുന്നു. മഞ്ഞകലര്‍ന്ന വെളുത്ത നിറത്തില്‍ കുരുക്കളും തൂവലില്ലാത്ത ഭാഗത്ത് പൊറ്റകളും കണ്ടുവരുന്നു. തീറ്റയെടുക്കല്‍ വളരെ കുറവായിരിക്കും. 'ഫൗള്‍പോക്‌സ് വാക്‌സിന്‍' കുത്തിവെച്ച് രോഗബാധ തടയാം.
ടര്‍ക്കി വസന്ത
ഏത് പ്രായത്തിലുള്ളതിനെയും ബാധിക്കാവുന്ന ഈ രോഗം ആറ് മുതല്‍ എട്ടാഴ്ച പ്രായത്തില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കി തടയാം.
ഏവിയന്‍ ഇന്‍ഫഌവന്‍സ
പ്രായകുറഞ്ഞവയില്‍ തുമ്മല്‍, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങളാണ് കാണപ്പെടുക. പ്രായമുള്ളവയിലാകട്ടെ മുട്ടയുല്‍പ്പാദനവും വിരിയല്‍ നിരക്കും കുറയുന്നു. വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
വായുഅറ വീക്കം
ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ഈ രോഗം കാരണം വായു അറകളിലും ചിലപ്പോള്‍ ശ്വാസകോശങ്ങളിലും മഞ്ഞ നിറത്തിലുള്ള സ്രവം കാണാം.
വിഷൂചിക
ഫൗള്‍ കോളറ എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. പത്ത് ആഴ്ച കഴിഞ്ഞ ടര്‍ക്കികളെയാണ് ഈ രോഗം ബാധിക്കുന്നത്. മഞ്ഞയോ പച്ചയോ നിറത്തിലുള്ള വയറിളക്കം, മൂക്കില്‍നിന്ന് നീരൊലിപ്പ്, തൊലിക്ക് നിറ വ്യത്യാസം എന്നിവയാണ് രോഗ ലക്ഷണങ്ങം ള്‍. മരണാനന്തര പരിശോധനയില്‍ കരളില്‍ മൊട്ടുസൂചിയുടെ അറ്റം പോലെയുള്ള പാടുകള്‍ കാണാം.
ശരിയായ ശുചിത്വം, മുതിര്‍ന്നവയെയും കുഞ്ഞുങ്ങളെയും വേര്‍തിരിച്ച് വളര്‍ത്തുക, തിങ്ങിക്കൂടാന്‍ അനുവദിക്കാതിരിക്കുക, പ്രതികൂല കാലാവസ്ഥയില്‍ നിന്നും രക്ഷ നല്‍കുക എന്നീ മാര്‍ഗങ്ങള്‍ രോഗ പ്രതിരോധത്തിന് സഹായിക്കും.
ഡാല്‍മോണല്ലോസിഡ്
ഫൗള്‍ ടൈഫോയ്ഡ്, പുള്ളോറം രോഗം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയയാണ് രോഗകാരണം. രോഗബാധ കണ്ടുവരുന്നത് ഏതാനും ദിവസം മുതല്‍ ഒരു മാസം വരെ പ്രായമുള്ളവയിലാണ്.
കോളിബാസില്ലോസിഡ്
ഈ രോഗം ബാധിക്കുമ്പോള്‍ നല്ല ആരോഗ്യമുള്ളവ പെട്ടെന്ന് ചത്ത്‌പോകുന്നു.
ബ്ലാക്ക്‌ഹെഡ് അഥവാ ഹിസ്റ്റോ മോണിയാസിസ്സ്
തുറന്നുവിടുന്ന ടര്‍ക്കികളില്‍ ഉണ്ടാവുന്ന രോഗമാണിത്. എട്ട് മുതല്‍ പതിനാറ് ആഴ്ച വരെ പ്രായമുള്ളവയിലാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്. തീറ്റ തിന്നാതെ കീഴ്‌പ്പോട്ട് നോക്കി തൂങ്ങിനില്‍ക്കുക, ചിറകുകള്‍ താഴ്ത്തിയിടുക, ഗന്ധക നിറത്തില്‍ വെള്ളം പോലെ കാഷ്ഠിക്കുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തലയിലെ അവയവങ്ങള്‍ക്ക് ഇരുണ്ട നിറം ബാധിക്കുന്നതിനാലാണ് ബ്ലാക്ക്‌ഹെഡ് എന്ന പേരിലറിയപ്പെടുന്നത്.
മുകളില്‍ പറഞ്ഞ രോഗങ്ങള്‍ക്ക് പുറമെ സൈനസൈറ്റിസ്, കുമിള്‍രോഗം, ക്ഷയരോഗം, വിവിധ പരാദബാധ എന്നിവയും ടര്‍ക്കികളെ ബാധിക്കുന്നു.
പ്രതിരോധ മാര്‍ഗങ്ങള്‍
ടര്‍ക്കികളെ വളര്‍ത്തുന്ന കൂട്ടിലെ ലിറ്റര്‍ ഉണങ്ങിയതായിരിക്കണം. കോഴികള്‍, താറാവുകള്‍ എന്നിവയുമായി ടര്‍ക്കികളെ ഇടപെടാന്‍ അനുവദിക്കരുത്. എലി, ഈച്ച, മറ്റു പറവകള്‍ എന്നിവയുടെ ഉപദ്രവം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവയെ മാറ്റിത്താമസിപ്പിച്ച് ചികിത്സ നടത്തണം. ചത്ത ടര്‍ക്കിയെ ദഹിപ്പിക്കുകയോ കുമ്മായം ചേര്‍ത്ത് ആഴത്തില്‍ കുഴിച്ചിടുകയോ വേണം. കുളം, അരുവി, ചെളി പ്രദേശങ്ങള്‍ എന്നിവയിലേക്ക് ടര്‍ക്കികളെ വിടരുത്.