പാലക്കാട്ടെ കല്‍പ്പാത്തിക്കും അപ്പുറം ഉള്‍ഗ്രാമപ്രദേശത്തുനിന്ന് ഏതാï് വെളുപ്പിനുള്ള ബസ്സിനാണ് രാഹുലിനെയും കൂട്ടി അമ്മയും അച്ഛനും പാലക്കാട് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. ഷൊര്‍ണൂര്‍ വന്ന് വേണം കോഴിക്കോട്ടേക്ക് തീവïി കിട്ടാന്‍. പാലക്കാടന്‍ ഉള്‍ഗ്രാമങ്ങളിലെ മനോഹര ഗ്രാമ കാഴ്ചകള്‍ പിന്നിട്ട് ബസ്സ് പാലക്കാട്ടേക്ക് കുതിച്ചു. ചീകി ഒതുക്കാത്ത മുടി അഴിച്ചിട്ട പോലെ മുത്തച്ചന്‍ ആല്‍മരങ്ങള്‍. അവര്‍ക്ക് ചുവട്ടിലായി കരിങ്കല്ലില്‍ തീര്‍ത്ത അത്താണികള്‍. വൈക്കോല്‍ കയറ്റിയ കാളവïി. പച്ച പട്ടണിഞ്ഞ മലഞ്ചെരുവുകളില്‍ കരിമ്പനകള്‍.
പനയോലകള്‍ കാറ്റില്‍ വിശറികളായി വീശുന്നതും പ്രകൃതി ഭംഗിയും ആസ്വദിക്കാതെ രാഹുല്‍ മറ്റെന്തോ ചിന്തകളില്‍ മുഴുകിയിരിക്കുന്നത് അവന്റെ അമ്മയുടെ ശ്രദ്ധയില്‍ പെട്ടു. ഗ്രാമത്തെക്കാളും അവന്റെ സ്വപ്‌നങ്ങളില്‍ എന്നും നഗരങ്ങള്‍ ആയിരുന്നു എന്ന് അമ്മ ഓര്‍ത്തു, ലോകത്തിലെ ഏറ്റവും തിരക്ക് പിടിച്ച വികസിതരാജ്യ നഗരങ്ങളും അവിടത്തെ ശാസ്ത്ര പുരോഗതിയുമായിരുന്നു അവന് ഏറെ പ്രിയം.
പതിനേഴ് വയസ്സുകാരനായ രാഹുല്‍ പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയ ശേഷം പ്ലസ്ടു കാലഘട്ടം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് കൂപ്പുകുത്തി.
രാഹുല്‍ കഴിഞ്ഞ രïു വര്‍ഷമായി പതിവായി വീടിനു മുകളിലത്തെ മുറിയില്‍ വാതില്‍ അടച്ചിരിപ്പാണ്. ഭക്ഷണം കഴിക്കാന്‍ മാത്രമേ അവന്‍ താഴെ വന്നിരുന്നുള്ളൂ. ബാങ്കില്‍ ജോലിക്കാരിയായ അമ്മയും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനായ അച്ഛനും അവരവരുടെ തിരക്കുകളില്‍ വ്യാപൃതരായിരുന്നു. കൊച്ചനുജത്തി എട്ടാം ക്ലാസില്‍ നല്ല മിടുക്കിയായി പഠിക്കുന്നു.
അത്യാവശ്യം പഠനത്തില്‍ മികവ് ഉïായിരുന്ന രാഹുല്‍ നേരത്തേ തന്നെ സാമൂഹികബന്ധങ്ങളില്‍ വിമുഖനായിരുന്നു. അമ്മയാണ് അവന്റെ ലോകം.
ശാസ്ത്ര വിഷയങ്ങള്‍ ഒഴിച്ച് മറ്റ് പാഠ്യേതര വിഷയങ്ങളില്‍ നേരത്തേ തന്നെ രാഹുല്‍ അത്ര തല്‍പരനല്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് പ്ലാനറ്റോറിയം കാണാന്‍ കൊïുവന്ന ഒരനുഭവം അമ്മയും അച്ഛനും ഓര്‍ത്തെടുത്തു. സമയം കഴിഞ്ഞിട്ടും മുഴുവനാളുകളും അവിടം വിട്ടു പോയിട്ടും പുറത്തിറങ്ങാന്‍ അവന്‍ കൂട്ടാക്കിയില്ല.
ഗേറ്റ് കീപ്പര്‍ വന്ന് പുറത്താക്കും വരെ ശാഠ്യം പിടിച്ച് അവിടുത്തെ ശാസ്ത്രകൗതുകങ്ങളില്‍ മതിമറന്നു നിന്നു.
ചെറുപ്പം മുതലേ കൈകളില്‍ രï് വടികള്‍ കൊïു നടക്കുമായിരുന്നു. വടികള്‍കൊï് വായുവില്‍ ചില വിക്രിയകള്‍ കാണിക്കുന്നത് ഞങ്ങള്‍ ഏറെ കൗതുകത്തോടെ നോക്കി നില്‍ക്കാറുï് എന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അന്ന് അത് കേവലം ഒരു കുട്ടിക്കളി മാത്രമായേ അവര്‍ക്ക് തോന്നിയുള്ളൂ. ഒറ്റക്കിരിക്കുമ്പോള്‍ ദീര്‍ഘസമയം വായുവില്‍ പല രീതികളില്‍ വടികള്‍ കൊï് വരച്ചു കൊïിരിക്കുന്നത് പലപ്പോഴും കാണാറുï്. ചോദിക്കുകയോ സൂക്ഷ്മമായി നിരീക്ഷിക്കുകയോ ചെയ്താല്‍ പെട്ടെന്നവന്‍ അതില്‍നിന്ന് പിന്‍വാങ്ങി മറ്റെന്തെങ്കിലും പണികളില്‍ ഏര്‍പ്പെടും. രാത്രി സമയങ്ങളില്‍ രാഹുലിന്റെ മുറിയില്‍നിന്ന് ചില സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. വളരെ വ്യത്യസ്തമായ കാര്യങ്ങള്‍ പല ശൈലിയിലും അവന്‍ സംസാരിച്ചുകൊïിരുന്നു, മനസ്സിലാവാത്ത കാര്യങ്ങള്‍ സംസാരിച്ചുകൊïിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ, അച്ഛനെ കാര്യം ധരിപ്പിച്ചു. വിദഗ്ധ ഉപദേശം തേടേïതുï് എന്ന തീരുമാനത്തില്‍ അവരെത്തി. ശാസ്ത്ര വിഷയങ്ങളില്‍ കൂടുതല്‍ അറിയുന്നതിന് എന്ന വ്യാജേനയാണ് ഒരു മന:ശാസ്ത്ര കണ്‍സള്‍ട്ടേഷന്‍ അവര്‍ ആസൂത്രണം ചെയ്യുന്നത്.
രാഹുല്‍ തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു തുടങ്ങി. തന്നെ രï് നിറങ്ങളാണ് നിയന്ത്രിച്ചു കൊïിരിക്കുന്നത്. നീലയും ചുവപ്പും. നീല ഗുണപരമായ കാര്യങ്ങളില്‍ ഇടപെടുകയും അപകട മുന്നറിയിപ്പ് നല്‍കുകയും ശരിയായ ദിശയില്‍ നടത്തുകയും കൃത്യമായി തന്നെ മനസ്സിലാക്കുകയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ചുവപ്പ് അപകടകരമായി പ്രവര്‍ത്തിക്കുന്നു.
സിരകളിലൂടെയും നാഡീവ്യൂഹങ്ങളിലൂടെയും പടര്‍ന്ന് ശാരീരികമായി കീഴ്‌പ്പെടുത്തുന്നു. മുറികളില്‍ ചിലപ്പോള്‍ നീല പടരുമ്പോള്‍ അതിനിടയിലൂടെ ചിലപ്പോള്‍ ചുവപ്പ് കയറി വന്ന് ശക്തി പ്രാപിക്കാറുï്. ദീര്‍ഘനേരം ഫാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവിടെനിന്ന് ചുവപ്പ് പ്രസരണം ആരംഭിക്കുന്നു. പിന്നീടത് വ്യാപിക്കുന്നു. പ്രപഞ്ചത്തിലെ ഊര്‍ജ സ്രോതസ്സുകളെ കുറിച്ചും ഊര്‍ജ സിദ്ധാന്തങ്ങളെകുറിച്ചും ഏതാïെല്ലാം അവന് ധാരണയുï്. സ്‌പേസിനെ കുറിച്ചും ഊര്‍ജതന്ത്രവുമായി ബന്ധപ്പെട്ടവയെക്കുറിച്ചും പഠനങ്ങള്‍ ഗൂഗിള്‍ ചെയ്യുകയും ലേഖനങ്ങള്‍ വായിക്കുകയും ചെയ്യുകയാണ് പ്രധാന ഹോബി. രï് കൈകളുടെയും തഴമ്പ് വന്ന മുഷ്ടികള്‍ കാണിച്ചുതന്ന് പറഞ്ഞു: 'എനര്‍ജി നിയന്ത്രിക്കാനാവാതെ വരുമ്പോള്‍ ചുവരില്‍ ഇടിച്ച് പലപ്പോഴും രക്തം വാര്‍ന്നാണ് എന്റെ ഊര്‍ജത്തെ ശരീരത്തില്‍നിന്ന് നിര്‍വീര്യമാക്കുന്നത്.' അതോടെ വിഷാദം ക്രമേണ രാഹുലിനെ പിടികൂടി. കൂടുതല്‍ ചില കാര്യങ്ങള്‍ രാഹുലിന്റെ അമ്മയില്‍നിന്ന് മനസ്സിലാക്കാനായി. അമ്മയുടെ പാരമ്പര്യത്തില്‍ ചിലര്‍ക്ക് മാനസികരോഗമുï്. ഇവിടെ രാഹുലിന്റെ ശാസ്ത്രത്തോടുള്ള അടങ്ങാത്ത മോഹവും ആര്‍ജിച്ച സത്യാസത്യങ്ങളും ഫിക്ഷനുകളും ഇടകലര്‍ന്ന് അവന്‍ കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായി. സത്യവും മിഥ്യയും വേര്‍തിരിച്ച് മനസ്സിലാക്കാനാവാതെ അവന്‍ കുഴങ്ങി, തുറന്ന് പറയാന്‍ ആരുമില്ല, അവനെ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല അച്ഛനും അമ്മയും ഇതെല്ലാം നിന്റെ തോന്നലുകളാണെന്ന് പറയുന്നത് അവനില്‍ കൂടുതല്‍ നിരാശയും ദേഷ്യവും നിറച്ചു. ഞാന്‍ എല്ലാം അംഗീകരിക്കുകയും അവനെ മനസ്സിലാക്കുകയും ചെയ്യുന്നുïെന്ന ബോധ്യം സൃഷ്ടിച്ചു.
സാവകാശം എന്നില്‍ വിശ്വാസം സൃഷ്ടിക്കാനായപ്പോള്‍ ചെറിയ മരുന്നിന്റെ സഹായത്തോടെ നമുക്ക് രാഹുലിന്റെ മാനസിക സമ്മര്‍ദം കുറക്കാം എന്ന് പറഞ്ഞ് ഒരു സൈക്യാട്രിക് കണ്‍സല്‍ട്ടേഷന്‍ ആരംഭിച്ചു. മരുന്ന് കഴിച്ച് ഒരാഴ്ചക്ക് ശേഷം രാഹുലിനെ കാണുമ്പോള്‍ അവന്റെ മുഖം പ്രസന്നമായിരുന്നു, ചിരിയും തമാശയെല്ലാം പറഞ്ഞ് സൈക്കോ എഡുക്കേഷനും, മന:ശാസ്ത്ര ചികിത്സയും ആരംഭിച്ചു. ഇവിടെ രാഹുലിന് വെല്ലുവിളിയായ ഘടകങ്ങളില്‍ ഒന്നാമതായി പാരമ്പര്യ ഘടകമാണ്. എല്ലാവരിലും ഇത്തരം മാനസിക രോഗങ്ങള്‍ പ്രത്യക്ഷപ്പെടാറില്ല. ചിലര്‍ക്ക് അവരുടെ സാഹചര്യങ്ങള്‍ പ്രതികൂലമാവുമ്പോള്‍ ഇത്തരം അവസ്ഥകള്‍ പ്രത്യക്ഷപ്പെടാം. സാമൂഹിക ബന്ധങ്ങള്‍ രാഹുലിന് പൂര്‍ണ്ണമായും പ്രതികൂലമായിരുന്നു.
മറ്റൊന്ന് അവന്റെ ഗുണപരമായ ശാസ്ത്ര അഭിരുചിയെ കïെത്തി ശരിയായ ദിശയില്‍ സമയോചിതമായി തിരിച്ച് വിടാനായില്ല. ഒറ്റപ്പെടലില്‍നിന്ന് രക്ഷാമാര്‍ഗ്ഗമായി അവലംബിച്ചത് അശാസ്ത്ര സിനിമകളിലാണ്, അതില്‍ മുഴുകി സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ യാഥാര്‍ത്ഥ്യങ്ങളും മായയും തിരിച്ചറിയാനാവാത്ത മാനസിക രോഗാവസ്ഥയില്‍ എത്തി.
ഏതാï് നാല് കണ്‍സല്‍ട്ടേഷനോടെ രാഹുലിന്റെ ശരീരത്തിലെ ചുവപ്പ് വെളിച്ചവും നീല വെളിച്ചവും കെട്ടു. അല്‍പം സങ്കടത്തോടെ എന്നാല്‍ പുഞ്ചിരിച്ച് കൊï് രാഹുല്‍ തമാശയായി പറഞ്ഞു 'എന്നാലും എന്റെ നീല വെളിച്ചം.'