നന്മയില്‍ ഉറച്ചുനില്‍ക്കാനും തെറ്റുകുറ്റങ്ങളിലേക്ക് വഴുതി വീഴാതിരിക്കാനും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും അനിവാര്യമാണ്. അതാണ് തഖ്‌വ.
നാലു ലക്ഷം മുസ്ലിംകളാണ് ഉക്രെയ്‌നിലുള്ളത്. ഉക്രെയ്‌നിയന്‍ മുസ്ലിംകള്‍ക്കിടയില്‍ 57 ശതമാനം ക്രീമിയന്‍ താത്താരി വിഭാഗക്കാരാണ്. ക്രീമിയ ഖെര്‍സോണ്‍ സപ്പോരിസ്ജെ പ്രദേശങ്ങളിലാണ് ഇവര്‍ കൂട്ടമായി താമസിക്കുന്നത്. ദോനെസ്‌ക്, ലുഹാന്‍സ്‌ക്, ഖെര്‍സോണ്‍ പ്രദേശങ്ങളില്‍ വോള്‍ഗ താതാര്‍ മുസ്ലിംകള്‍ താമസിക്കുന്നുï്. ഡോണ്‍ബാസിലെ വ്യവസായവല്‍കരണ പശ്ചാത്തലത്തിലാണ് ഈ വിഭാഗം ഈ പ്രദേശങ്ങളില്‍ എത്തിയത്. ഖാര്‍കിവ്, നിപ്രോ, ദോനെസ്‌ക് അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങളിലാണ് അസര്‍ബൈജാനി മുസ്ലിംകള്‍ കൂടുതലും. ഇവര്‍ക്കു പുറമെ ഉസ്ബെക്കുകള്‍, ചെചന്‍ മുസ്ലിംകള്‍, ദാഗിസ്ഥാനികള്‍ അടക്കം മറ്റു മുസ്ലിം വംശീയ വിഭാഗങ്ങളും ഉക്രെയ്നിലുï്.
ക്രീമിയന്‍ ഉപദ്വീപിന്റെ വികാസവും വ്യാപനവും അതോടനുബന്ധിച്ച ചരിത്രവുമാണ് ഉക്രെയ്നിലെ മുസ്ലിം ചരിത്രം. ഏഴാം നൂറ്റാïിന്റെ ആദിപാതത്തില്‍ ഉക്രെയ്ന്‍ ഭാഗത്തില്‍ കുടിയേറിയ തുര്‍കിക് വംശജരുടെ പിന്‍ഗാമികളാണ് ക്രീമിയന്‍ മുസ്ലിംകള്‍. ക്രെമിയ്ക്കു പുറമെ വോല്‍ഹനിയ പൊടോലിയ എന്നീ പ്രദേശങ്ങളിലും ക്രീമിയന്‍ താതാറുകള്‍ താമസിക്കുന്നുï്. ഒമ്പത് പതിനൊന്നു നൂറ്റാïുകള്‍ക്കിടയില്‍ ഏഷ്യ മൈനറില്‍ നിന്നുമുള്ള സൂഫികളുടെയും മുസ്ലിം കച്ചവടക്കാരുടെയും വരവോടെയാണ് ഇസ്ലാം ക്രീമിയന്‍ ഭാഗങ്ങളില്‍ സ്വാ ധീനം നേടുന്നത്. ക്രീമിയന്‍ ഖാനെറ്റിന്റെ (14431783) കാലത്ത് രാജ്യത്തെ പ്രധാന മതമായി ഇസ്ലാം മാറി. വളരെ പെട്ടെന്നു തന്നെ ഉഥ്മാനികള്‍ ക്രീമിയന്‍ ഖാനേറ്റ് പിടിച്ചെടുക്കുകയുïായി. എങ്കിലും ക്രീമിയന്‍ ഖാനെറ്റിനു നിര്‍ണായകമായ അധികാരം നിലനിര്‍ത്താന്‍ സാധിച്ചിട്ടുï്. പതിനെട്ടാം നൂറ്റാïിന്റെ അന്ത്യത്തില്‍ 1600-ഓളം മസ്ജിദുകളും 25 മദ്രസകളും നിരവധി ലൈബ്രറികളും ക്രീമിയയില്‍ നിലവില്‍ വന്നു. പതിനെട്ടാം നൂറ്റാïില്‍ റഷ്യന്‍ - ഉഥ്മാനി യുദ്ധങ്ങളുടെ പരിണതിയെന്നോണം ക്രീമിയക്ക് മേലുള്ള അധികാരം നഷ്ടമാവുകയും റഷ്യന്‍ പ്രവിശ്യകളിലൊന്നായി മാറുകയും ചെയ്തു. റഷ്യന്‍ സാമ്രാജ്യത്തോട് ക്രീമിയ കൂട്ടിച്ചേര്‍ക്കപ്പെട്ടത് ഉക്രെയ്ന്‍ ഭാഗത്തെ മുസ്ലിംകളുടെ സ്വതന്ത്രമായ ജീവിതത്തെ തടസ്സപ്പെടുത്താന്‍ തുടങ്ങി. ക്രീമിയന്‍ താതാറുകളുടെ കൂട്ട പലായനം മുസ്ലിം സാമൂഹിക ജീവിതത്തെ ആഴത്തില്‍ പരിക്കേല്‍പ്പിച്ചു. 1914-ഓടെ മുസ്ലിം മസ്ജിദുകളും മറ്റും കൈയേറപ്പെടുകയും 729 മസ്ജിദുകളായി ചുരുങ്ങുകയും ചെയ്തു എന്ന് എല്‍മിറ മുരത്തോവ എഴുതുന്നു. സോവിയറ്റ് അധിനിവേശം ഈ പതിതാവസ്ഥക്ക് ആക്കം കൂട്ടി.
1917-ലെ റഷ്യന്‍ വിപ്ലവ സമയത്ത് ക്രീമിയയുടെ മൂന്നിലൊന്നു ശതമാനം മുസ്ലിംകളാണുïായിരുന്നത്. ഒട്ടുമിക്ക ക്രീമിയന്‍ നഗരങ്ങളിലും മുസ്ലിം ജനസംഖ്യ ഗണ്യമായ തോതിലുïായിരുന്നു. കമ്യൂണിസ്റ്റ് റഷ്യ ക്രീമിയന്‍ മുസ്ലിംകളെ അടിച്ചൊതുക്കാന്‍ തുടങ്ങി. 1940 -ഓടെ ഈ പ്രദേശത്തുള്ള ഒട്ടു മിക്ക മസ്ജിദുകളും ക്ലബ്ബുകളോ പച്ചക്കറിക്കടകളോ സ്‌കൂളുകളോ ആയി മാറി. നാസികളെ സഹാ യിച്ചു എന്നാരോപിച്ച് 1944-ല്‍ ജോസഫ് സ്റ്റാലിന്‍ മുസ്ലിംകളെ നാടുകടത്തി. കമ്യൂണിസ്റ്റ് റെഡ് ആര്‍മിയില്‍ ആയിരക്കണക്കിന് മു സ്ലിംകള്‍ അണി ചേര്‍ന്നെങ്കിലും അവരെ വിശ്വസിക്കാന്‍ സ്റ്റാ ലിന്‍ തയ്യാറായിരുന്നില്ല. ഉസ്ബെ ക്കിസ്താന്‍ അടക്കമുള്ള മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലേക്ക് രïു രക്ഷത്തിലധികം ക്രീമിയന്‍ മുസ്ലിംകളെയാണ് സ്റ്റാലിന്‍ ആട്ടിപ്പായിച്ചത്. ആ പലായനത്തില്‍ പട്ടി ണിയും മറ്റു രോഗങ്ങളും മൂലം പകുതിയോളം മുസ്ലിംകള്‍ മരണപ്പെട്ടു. 1991-ല്‍ സോവിയറ്റ്‌യൂനി യന്റെ തകര്‍ച്ചയാണ് ക്രീമിയന്‍ മുസ്ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം ക്രീമിയ ഉക്രെയ്നിന്റെ ഭാഗമായി. ക്രീമിയന്‍ മുസ്ലിംകള്‍ നാട്ടിലേക്കു തിരിച്ചുവരാന്‍ തുടങ്ങിയെങ്കിലും സ്വന്തം ഭൂമിയും വസ്തുവകകളും കൈയേറ്റം ചെയ്യപ്പെട്ടിരുന്നതിനാല്‍ നിരവധി പ്രയാസങ്ങള്‍ അവര്‍ക്ക് നേരിടേïി വന്നു. 1991ല്‍ മജ്ലിസ് എന്ന് വിളിക്കപ്പെടുന്ന ക്രീമിയന്‍ മുസ്ലിം പ്രതിനിധി സഭ രൂപീകരിന്‍ മുസ്ലിം സമിതികളും സഹായ സഹകരണ സംഘടനകളും പ്രവര്‍ത്തിക്കുന്നു. 2014-ല്‍ ഭരണകൂടം താത്താരി മുസ്ലിംകളെ തദ്ദേശീയരായി അംഗീകരിച്ചിരുന്നു.
2008-ല്‍ ഉക്രെയ്നിയന്‍ മുസ്ലിം സമൂഹം രൂപീകരിച്ച റാസോം ഇസ് സകോനം (ഞഅദഛങ കദ ദഅഗഛചഛങ ) എന്ന മനുഷ്യാവകാശ സംഘടന രാജ്യത്തെ മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മറ്റെല്ലാ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ശക്തമാകുന്ന ഇസ്ലാംഭീതി ചെറിയ തോതിലെങ്കിലും ഉക്രെയ്നിലും അവര്‍ രേഖപ്പെടുത്തി. വ്യത്യസ്ത വംശീയ വിഭാഗങ്ങളും വൈവിധ്യവുമുള്ള മുസ്ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നതിനെക്കുറിച്ചും റാസോം ഇസ് സകോനം ആശങ്കപ്പെട്ടിട്ടുï്.
2014-ലെ റഷ്യയുടെ ക്രീമിയന്‍ അധിനിവേശം ലക്ഷക്കണക്കിന് ക്രീമിയന്‍ മുസ്ലിംകളെ വീïും അഭയാര്‍ഥികളാക്കി മാറ്റിയിരുന്നു. റഷ്യ ഉക്രെയ്ന്‍ വീïും പിടിച്ചെടുക്കുകയാണെങ്കില്‍ മുസ്ലിം ജീവിതം ദുരിതപൂര്‍ണമാകുമെന്നതില്‍ സംശയമില്ല എന്നാണ് ഉക്രെയ്നിയന്‍ മുസ്ലിം നേതൃത്വം വഹിക്കുന്ന ഷെയ്ഖ് സൈദ് ഇസ്മാഗിലോവ് പറയുന്നത്. ഉക്രെയ്നിയന്‍ മുസ്ലിംകളുടെ റഷ്യന്‍ അധിനിവേശ വിരുദ്ധ സമീപനത്തില്‍ ചരിത്രപരമായ സാഹചര്യം നിലനില്‍ക്കുന്നുï് എന്നതാണ് യാഥാര്‍ഥ്യം.