വ്രതം മതങ്ങള്‍ക്ക് പൊതുപങ്കാളിത്തമുള്ള അനുഷ്ഠാനം
ബിന്തുശ്ശാത്വിഅ്
April 2022
ഈജിപ്ഷ്യന്‍ ഗവേഷകയും ഗ്രന്ഥകാരിയുമാണ് ബിന്‍തുശ്ശാത്വിഅ് എന്ന തൂലികാ നാമത്തില്‍ എഴുതിയിരുന്ന ആഇശാ അബ്ദുര്‍റഹ്‌മാന്‍ (1913-1998). ഈജിപ്തിലെ പ്രധാന പത്രങ്ങളിലൊന്നായ 'അല്‍ അഹ്‌റാമി'ല്‍ റമദാന്‍ മാസത്തില്‍ അവര്‍ കോളമെഴുതാറുïായിരുന്നു. ആ റമദാന്‍ കുറിപ്പുകളിലൊന്നിന്റെ സംഗ്രഹമാണ് ചുവടെ.
വിശുദ്ധ ഖുര്‍ആന്‍ പരിശോധിച്ചാല്‍ റമദാന്‍ നോമ്പിനെ സംബന്ധിച്ച മുഴുവന്‍ സൂക്തങ്ങളും അവതരിച്ചിരിക്കുന്നത് മുഹമ്മദ് നബിയുടെ മദീനാ ജീവിതകാല(മദനി)ത്താണെന്ന് വ്യക്തമാവും. നോമ്പ് വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ് എന്ന് വന്നിരിക്കുന്നത് മദീനയില്‍ വെച്ച് ആദ്യം അവതരിച്ച അധ്യായമായ അല്‍ബഖറ(2:183)യിലാണ്. നോമ്പൊഴിവാക്കേïി വന്നാലുള്ള പരിഹാരക്രിയകള്‍ (കഫ്ഫാറത്ത്, ഫിദ്‌യ പോലുള്ളവ) നിര്‍ദേശിച്ചിരിക്കുന്നത് അന്നിസാഅ് (98), അല്‍മാഇദ (89), അല്‍മുജാദില(4) എന്നീ അധ്യായങ്ങളിലെ സൂക്തങ്ങളിലാണ്. ഈ അധ്യായങ്ങളത്രയും അവതരിച്ചതും മദീനയില്‍ തന്നെ.
ഇനി വ്രതാനുഷ്ഠാനത്തെപ്പറ്റി ഹദീസുകളില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങള്‍ നോക്കാം. അവയൊക്കെയും നബിയുടെ മദീനാ ജീവിത കാലത്ത് നിന്നുള്ളവയാണ്. പലപ്പോഴും ഹജ്ജ്, ജിഹാദ് എന്നിവയുമായി ബന്ധപ്പെടുത്തിയാണ് അത്തരം പരാമര്‍ശങ്ങള്‍ വന്നിട്ടുള്ളത്. നബി പത്‌നിമാരായിരിക്കും പല സന്ദര്‍ഭങ്ങളിലും നബിയുടെ നോമ്പ് എങ്ങനെയായിരുന്നു എന്ന് നമുക്ക് പറഞ്ഞുതരിക (നബിക്ക് ഒന്നിലധികം പത്‌നിമാര്‍ ഉïാകുന്നത് മദീനാ ജീവിതകാലത്താണല്ലോ.)
പ്രവാചകത്വത്തിനും ഹിജ്‌റ (മദീനാ ജീവിതത്തിന്റെ തുടക്കം)ക്കുമിടയില്‍ പതിമൂന്ന് വര്‍ഷത്തെ അകലമുï്. ഇക്കാലയളവില്‍, അഥവാമക്കാ ജീവിതകാലത്ത് മുസ്‌ലിംകള്‍ക്ക് നോമ്പ് ഉïായിരുന്നില്ല എന്നാണോ ഇതിന്റെ അര്‍ഥം? ഒരിക്കലുമല്ല. മദീനാ പലായനത്തിന് മുമ്പ് തന്നെ മുസ്‌ലിംകള്‍ക്ക് നോമ്പിനെക്കുറിച്ച് അറിയാമായിരുന്നു. ജാഹിലീ കാലത്ത് ഖുറൈശികള്‍ ഒരുതരം വ്രതാനുഷ്ഠാനം നിലനിര്‍ത്തിപ്പോന്നിരുന്നു. തങ്ങളുടെ പ്രപിതാവായ ഇബ്‌റാഹീം നബിയുടെ ഏതോ അര്‍ഥത്തിലുള്ള പാരമ്പര്യ തുടര്‍ച്ചയായിരിക്കാം ആ അനുഷ്ഠാനം. മുഹര്‍റം മാസത്തിലെ ആശൂറാ ദിനത്തിലെ നോമ്പായിരുന്നു അത്. മക്കാ ജീവിതകാലത്ത് മുസ്ലിംകള്‍ അത് കണിശമായി അനുഷ്ഠിച്ച് പോന്നിരുന്നു എന്നാണ് മനസ്സിലാവുന്നത്. മുവത്വ എന്ന ഹദീസ് സമാഹാരത്തില്‍ ഹിശാമുബ്‌നു ഉര്‍വ, ആഇശ(റ)യില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസുï്. അതിങ്ങനെയാണ്: 'ഖുറൈശികള്‍ ജാഹിലീ കാലത്ത് ആശൂറാഅ് നോമ്പനുഷ്ഠിച്ചിരുന്നു. പ്രവാചകനും അത് നോല്‍ക്കാറുïായിരുന്നു. മദീനയില്‍ വന്നപ്പോഴും അത് നോറ്റു. നോല്‍ക്കണമെന്ന് അനുയായികളോട് ആജ്ഞാപിക്കുകയും ചെയ്തു. പിന്നീട് റമദാനില്‍ നോമ്പ് നിയമമാക്കിയപ്പോള്‍ അതായി നിര്‍ബന്ധാനുഷ്ഠാനം. ആശൂറാ നോമ്പ് നോല്‍ക്കുകയും ചെയ്യാം, നോല്‍ക്കാതിരിക്കുകയും ചെയ്യാം.'
എന്തുകൊïാണ് മദീനാ കാലത്തേക്ക് റമദാന്‍ നോമ്പ് നീട്ടിവെച്ചത് എന്ന് ചോദിച്ചാല്‍, പൊതുവെ നിയമനിര്‍മാണങ്ങളെല്ലാം ഉïായത് മദീനാ ജീവിതത്തിലാണ് എന്നാണ് മറുപടി. വിശ്വാസകാര്യങ്ങള്‍ ഉറപ്പാക്കുന്നതിനായിരുന്നല്ലോ മക്കാ ജീവിതകാലത്ത് മുഖ്യ പരിഗണന.
ഇസ്‌ലാം തുടങ്ങിവെച്ച ഒരു അനുഷ്ഠാനമല്ല നോമ്പ് എന്നും മനസ്സിലാക്കണം. എല്ലാ മതസംഹിതകളിലും നാം വ്രതാനുഷ്ഠാനം കാണുന്നുï്. എല്ലാ മതങ്ങള്‍ക്കും പൊതു പങ്കാളിത്തമുള്ള ഒരു അനുഷ്ഠാനമാണ് നോമ്പ് എന്നര്‍ഥം. ഇത് മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതാണെന്ന് പറയാന്‍ കഴിയില്ല. എല്ലാ മതങ്ങളുടെയും ആരാധനകളില്‍ ഒരു പ്രമുഖസ്ഥാനം വ്രതത്തിന് ഉï്. ഇസ്‌ലാം മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നു എന്ന് പറയുന്നത് അതുകൊïാണ്. മുന്‍കാല വേദങ്ങളുടെ അന്യകലര്‍പ്പുകളില്ലാത്ത യഥാര്‍ഥ സത്ത ഇസ്‌ലാമില്‍ കïെടുക്കാനാവും. മനുഷ്യ ജീവിതത്തിന്റെസന്തുലനം നിലനിര്‍ത്താന്‍ വ്രതമെന്ന അനുഷ്ഠാനമുറ അനിവാര്യമായതുകൊïാണ് അത് എല്ലാ മതസംഹിതകളിലും ഇടം പിടിച്ചത്. ആത്മാവിന് മേല്‍ ശരീരം ആധിപത്യം പുലര്‍ത്താതിരിക്കാനുള്ള കരുതലാണത്.
വിവ: അഷ്‌റഫ് കീഴുപറമ്പ്