വെള്ളിപറമ്പിലെ ന്യൂസ് ഡെസ്‌ക്, ഹെല്‍പ് ഡെസ്‌ക് ആവുന്ന ദിവസങ്ങളായിരുന്നു ഇക്കഴിഞ്ഞ ര@ാഴ്ചയും.
'അതെയ്... ഞാനിന്ന്, ന്യൂയറിനു വാങ്ങിത്തന്ന ഷര്‍ട്ടാണേ തേക്കുന്നത്.' ബാത്‌റൂമില്‍ കയറി പല്ല് തേക്കുന്നതിനിടെ ഭാര്യയുടെ ശബ്ദം ഡോറും കടന്ന് ചെവിയിലെത്തി. സമയം ആറേ മുക്കാല്‍ ആവുന്നേയുള്ളു. ഉക്രെയ്നില്‍ റഷ്യ അധിനിവേശം നടത്തുമ്പോള്‍ കുറ്റിക്കാട്ടൂരിലെ ഞങ്ങളുടെ ദിനചര്യകളും മാറി, ഉറക്കം രïോ മൂന്നോ മണിക്കൂര്‍ മാത്രമായി. പിറ്റേന്ന് രാവിലെ മുതല്‍ ലൈവില്‍ പറയാനുള്ള വാര്‍ത്തകള്‍ കïെത്തണം, വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ വിളിച്ച്, കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കണമെന്ന നിര്‍ബന്ധം തുടക്കം മുതലേ മനസ്സിലുï്.
സുഹൃത്തായ ഡോക്ടര്‍ പ്രിസി രാജന്‍ കഴിഞ്ഞദിവസം പോളïിലെ റാവറുസ്സ അതിര്‍ത്തിയിലേക്ക് പോയ വിദ്യാര്‍ഥികള്‍ അവിടെ കുടുങ്ങിയ വാര്‍ത്ത നല്‍കിയിരുന്നു, ആറുമണിക്ക് എസ്.എ അജിംസിന്റെ ചോദ്യമിതായിരുന്നു; 'മഹേഷ്..... എന്താണ് ഈ കുട്ടികളുടെ അവസ്ഥ, അവര്‍ എവിടെയാണ്?' പതിനഞ്ച് കിലോമീറ്ററോളം കാല്‍നടയായി എത്തി, തുറക്കാത്ത കവാടത്തിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന ഒരുപറ്റം വിദ്യാര്‍ഥികളുടെ വാര്‍ത്ത വിശദമായി പറഞ്ഞു നല്‍കി. ഏഴുമണിക്ക് നിഷാദ് റാവുത്തറിന്റെ ഫസ്റ്റ് ഡിബേറ്റില്‍, ആ ചോദ്യം വീïും ആവര്‍ത്തിച്ചു. ഞാന്‍ മറുപടി പറഞ്ഞുകൊïിരിക്കെ, ഒപ്പമുïായിരുന്ന ബി.കെ സുഹൈല്‍ ഇടങ്കണ്ണിട്ട് പറഞ്ഞു, വാട്സാപ്പ് നോക്കൂ. ഡല്‍ഹി ബ്യൂറോ ചീഫ് ഡി.ധനസുമോദിന്റെ മെസ്സേജ്, 'മീഡിയാവണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടല്‍. കേരള ഹൗസ് സ്പെഷല്‍ ഓഫീസര്‍ വേണു രാജാമണി, പോളïിലെ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്കുമായി സംസാരിച്ചു. 'വാട്ട്സാപ്പില്‍ നോക്കി തന്നെ ആ വാര്‍ത്ത ബ്രേക്കിങ് ന്യൂസായി പറഞ്ഞു. കുടുങ്ങിയ വിദ്യാര്‍ഥികളെ വേണു രാജാമണി നേരിട്ട് വിളിച്ചു. ഹോളïിലെ ഇന്ത്യന്‍ എംബസി ഓഫീസില്‍ നിന്നും വിദ്യാര്‍ഥികളോട് വിവരങ്ങള്‍ ആരാഞ്ഞു. ഷെഹിനി അതിര്‍ത്തിയിലേക്ക് അവരോട് പോവാന്‍ നിര്‍ദേശിച്ചു. അതിര്‍ത്തി കടന്നാല്‍ ഉടന്‍ എംബസി എല്ലാ കാര്യങ്ങളും നോക്കാം എന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു ആ വിദ്യാര്‍ഥികള്‍ ഷെഹിനിയിലേക്ക് യാത്രതിരിച്ചു. യുദ്ധം മൂര്‍ച്ഛിച്ചതോടെ, രാത്രികാല കര്‍ഫ്യൂ ഉക്രെയ്നില്‍ കര്‍ശനമായി. വിദ്യാര്‍ഥികളുടെ യാത്ര പ്രതീക്ഷിച്ചതിലും 10 മണിക്കൂര്‍ വൈകി. അതിര്‍ത്തിയിലേക്ക് അടുക്കാനുള്ള ശ്രമം അവര്‍ തുടര്‍ന്നുകൊïേയിരുന്നു. രï് ദിവസമായിട്ടും അതിര്‍ത്തി കടക്കാന്‍ വിദ്യാര്‍ഥികള്‍ക്കായിട്ടില്ല. ഭാര്യ ന്യൂ ഇയറിന് വാങ്ങിത്തന്ന ഷര്‍ട്ടിട്ട് കൈ മടക്കിവെക്കുമ്പോഴാണ് വാട്സ് ആപ്പില്‍ കാള്‍ വന്നത്. അനഘ ഉക്രെയ്ന്‍ എന്ന നമ്പറില്‍നിന്നാണ്. അവിടെ സമയം പുലര്‍ച്ചെ മൂന്നരയാണ്. ഫോണ്‍ സ്പീക്കര്‍ മോഡിലാക്കി ഞാന്‍ ചോദിച്ചു: 'ബോര്‍ഡര്‍ കടന്നോ?' അപ്പുറത്ത് നിശബ്ദതയാണ്.... പിന്നെ, പറഞ്ഞു തുടങ്ങി. 'ചേട്ടാ... ഇനി ഞങ്ങള്‍ക്ക് വിളിക്കാനാവും എന്ന് തോന്നുന്നില്ല, കുടിവെള്ളം വരെ തീര്‍ന്നു. എല്ലാവരും അവശരായി. അതിര്‍ത്തി കടക്കാന്‍ ആവുന്നില്ല. വയ്യാതായി.' ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ മുറിയുന്നുïായിരുന്നു. കഴിയാവുന്നത്ര ആശ്വാസവാക്കുകള്‍ പറഞ്ഞു. ഓഫീസിലേക്ക് ഇറങ്ങും മുമ്പ് ഭാര്യയുടെ മുഖത്തേക്ക് നോക്കി, കലങ്ങിയ കണ്ണുമായി അവള്‍ പറഞ്ഞു: 'ആ കുട്ടികളെ ഇടക്ക് വിളിക്കണം, എന്തായി എന്ന് അന്വേഷിക്കണം.' ന്യൂസ് ഫ്ളോറില്‍ ഇടവേളകളില്ലാതെ ലൈവ് ചെയ്യുമ്പോഴും, ഫോണില്‍ അവരുടെ മെസ്സേജ് എന്തെങ്കിലും വരുന്നുïോ എന്ന് നോക്കിക്കൊïിരുന്നു. ഓഫ്‌ലൈന്‍ ആയ വാട്സ് ആപ്പിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചുകൊïിരുന്നു.
ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിക്കെ പോളïില്‍നിന്ന് അനഘ വിളിച്ചു: 'ഞങ്ങള്‍ അതിര്‍ത്തി കടന്നു. രാവിലെ വേണു രാജാമണി സാറും, പിന്നീട് എംബസിയില്‍ നിന്നും വിളിച്ചിരുന്നു. ഞങ്ങള്‍ സുരക്ഷിതരാണ്' ചൂടുള്ള ചോറ് വാരി വാരി കഴിച്ച്, ഞാന്‍ ഡെസ്‌കിലേക്കോടി. നിമിഷങ്ങള്‍ക്കകം സ്‌ക്രീനില്‍ വാര്‍ത്ത നിറഞ്ഞു, 'ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ 48 മണിക്കൂറുകള്‍ക്ക് ശേഷം അതിര്‍ത്തി കടന്നു.' വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. പിന്നീടിങ്ങോട്ട് നൂറുകണക്കിന് പേരുടെ അവസ്ഥകള്‍ കേട്ടറിഞ്ഞു. മാനസികമായി പിന്തുണ നല്‍കുക എന്നതാണ് ആദ്യദൗത്യമെന്ന് തിരിച്ചറിഞ്ഞു. പോളïില്‍ എത്തിയ വിദ്യാര്‍ഥികള്‍ മീഡിയവണ്ണിന്റെ വാര്‍ത്താ സംഘം നല്‍കിയ മാനസിക കരുത്തിനെ കുറിച്ച് നിരന്തരം പറഞ്ഞു.
രക്ഷ തേടി ഖാര്‍കിവില്‍ എത്തിയപ്പോള്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്ത്യക്കാരെ ഒരു വരിയിലേക്ക് മാറ്റി നിര്‍ത്തി, ട്രെയിനില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചു. കാര്യം തിരക്കിയ വിദ്യാര്‍ഥികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. പത്തും പതിനഞ്ചും കിലോമീറ്റര്‍ ദൂരം മെട്രോ റെയിലിന്റെ ഭൂഗര്‍ഭപാതകളിലൂടെ നടന്ന് എത്തിയവര്‍ക്കാണ് ഇങ്ങനെയൊരു സാഹചര്യം കൂടി നേരിടേïി വന്നത്. അന്നുച്ചക്കാണ് വൈകീട്ട് ആറ് മണിക്ക് മുമ്പ് ഖാര്‍കിവ് നഗരം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം വന്നത്. അപകടമാണെന്ന് അറിഞ്ഞിട്ടും ഭൂരിഭാഗം വിദ്യാര്‍ഥികളും മെട്രോ സ്റ്റേഷനില്‍ കിടന്നു. സുരക്ഷിത സ്ഥലം എന്ന് പറഞ്ഞ് എംബസി ചൂïിക്കാണിച്ച പെസൊച്ചിനിലേക്ക് മുന്നൂറ് വിദ്യാര്‍ഥികള്‍ ഓടിപ്പോയി. അവര്‍ നാലുദിവസം അവിടെയും കുടുങ്ങി. സുരക്ഷിതമല്ലായിരുന്നു പെസോച്ചിന്‍ എന്ന ചെറുഗ്രാമവും. കണ്‍മുന്നില്‍ നടുക്കുന്ന ആക്രമണങ്ങള്‍ ആ വിദ്യാര്‍ഥികള്‍ കïു. റോഡും പാലങ്ങളും തകര്‍ന്ന മിഖോലൈവ് ഒറ്റപ്പെട്ട തുരുത്തായി മാറി. അവിടെയും വിദ്യാര്‍ഥികള്‍ കുടുങ്ങി. താല്‍കാലികമായി ഉïാക്കിയ റോഡിലൂടെ അവിടെ അകപ്പെട്ടുപോയവരെ അതിര്‍ത്തികളിലേക്ക് കൊïുവന്നു. സുമിയായിരുന്നു ഏറ്റവും സങ്കടപ്പെടുത്തിയത്. പതിനാല് ദിവസം വെള്ളവും വെളിച്ചവും ആവശ്യത്തിന് പോലും കിട്ടാതെ തടവറയിലെന്നോണം ഭൂഗര്‍ഭ അറക്കുള്ളില്‍ കഴിഞ്ഞു. തലക്ക് മുകളില്‍ യുദ്ധം കനക്കുമ്പോള്‍, വിദ്യാര്‍ഥികള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ വലഞ്ഞു. വിദ്യാര്‍ഥികളുടെ യുദ്ധം വെള്ളം കിട്ടാന്‍ വേïിയായിരുന്നു. കനത്ത മഞ്ഞുവീഴ്ച അവര്‍ക്ക് അനുഗ്രഹമായി. മഞ്ഞുരുക്കി അവര്‍ കുടിവെള്ളമാക്കി. റൈഫ, സഫ, ജെറിന്‍ ഈ വിദ്യാര്‍ഥികളെല്ലാം സുമിയിലെ സാഹചര്യങ്ങള്‍ നിരന്തരം അറിയിച്ചുകൊïേയിരുന്നു.
ന്യൂസ് ഡെസ്‌ക്, ഹെല്‍പ് ഡെസ്‌ക് ആവുന്ന ദിവസങ്ങളായിരുന്നു ഇക്കഴിഞ്ഞ രïാഴ്ചയും. ഉക്രെയ്നില്‍ കുടുങ്ങിയവരുടെ മാതാപിതാക്കളും സുഹൃത്തുക്കളും വിവരങ്ങള്‍ തിരക്കിക്കൊïേയിരുന്നു. മലപ്പുറത്തുനിന്ന് വിളിച്ചൊരു പിതാവിന് മകന്‍ എവിടെയാണെന്ന് അറിഞ്ഞാല്‍ മതി, ആ കുട്ടിയുടെ പേരും ഫോട്ടോയും ഉക്രെയ്നിലേക്ക് അയച്ചു വീട്ടിലേക്ക് വിളിപ്പിച്ചു. ചാര്‍ജില്ലാതെ ഫോണ്‍ ഓഫായതുകൊïാണ് രïുദിവസമായി വീട്ടിലേക്ക് ബന്ധപ്പെടാന്‍ പറ്റാതിരുന്നത്. വിറങ്ങലിച്ചുനിന്ന് സംസാരിച്ച ആ മനുഷ്യന്‍, പിന്നെ പുഞ്ചിരിച്ചുകൊï് ഫോണ്‍ ചെയ്തു.
ഒരു ഫോണ്‍ കോളിന് പോലും മറുപടി പറയാതെ പോയിട്ടില്ല എന്നതാണ് യുദ്ധകാലത്ത് ചെയ്ത ഏറ്റവും നല്ല നിമിഷങ്ങള്‍ എന്ന് തിരിച്ചറിയുന്നു. സുമിയിലും ഖാര്‍കീവിലും, പെസോചിനിലും കുടുങ്ങി പോയവര്‍ക്ക് കരുത്ത് പകരാന്‍ ഞങ്ങള്‍ക്കായി എന്ന ആത്മവിശ്വാസത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്. വെള്ളിപറമ്പിലെ ന്യൂസ് ഡെസ്‌കില്‍നിന്ന് ഉക്രെയ്നിലെ അതിര്‍ത്തികളിലേക്ക് ഒരുപാട് ദൂരം ഉïെന്നാണ് ലോകഭൂപടം പറയുന്നത്. എന്നാല്‍ അങ്ങനെയൊരു ദൂരം മറികടക്കാന്‍, ആത്മവിശ്വാസം നല്‍കുന്ന വാക്കുകളുടെ പാലം നിര്‍മിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്ന് ഉറച്ചുപറയട്ടെ. പിന്നെ ഈ കുറുപ്പ് എഴുതി തീരും മുന്‍പ് ഒരു സന്തോഷം കൂടി, സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളിലൊരാളായ ഫാരിസ് ഫോണ്‍ വിളിച്ചു വെച്ചതേയുള്ളൂ... 'ചേട്ടാ, ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തീട്ടോ' ബ്രേക്കിംഗ് ന്യൂസിന്റെ വരികളില്‍ ഇങ്ങനെ കുറിക്കുന്നു 'സുമിയില്‍ കുടുങ്ങിയ 694 വിദ്യാര്‍ഥികളും തിരികെയെത്തി, രക്ഷാദൗത്യം സമ്പൂര്‍ണ്ണം.'
(മീഡിയവണ്‍, സീനിയര്‍ വീഡിയോ ജേര്‍ണലിസ്റ്റാണ് ലേഖകന്‍)