ചരിത്രത്തില്‍ ചിരസ്മരണീയരായ പല പുരുഷ വ്യക്തിത്വങ്ങളെയും വാര്‍ത്തെടുക്കുന്നതില്‍ പങ്ക് വഹിച്ച സ്ത്രീരത്നങ്ങളുï്.
ഇസ്ലാമിക സമൂഹത്തില്‍ സുപ്രധാന ചുമതലകള്‍ ഏറ്റെടുത്ത് പ്രശംസനീയമാം വിധം നിറവേറ്റിയ നിരവധി സ്വഹാബി വനിതകളുï്. പഠനം, അധ്യാപനം, രോഗീപരിചരണം തുടങ്ങിയ മേഖലകളില്‍ തങ്ങളുടെ ഇടം അടയാളപ്പെടുത്തിയ വനിതാരത്നങ്ങളുï്. പണ്ഡിത ശ്രേഷ്ഠകളായ വനിതകളുടെ വസതികളിലേക്ക് വിജ്ഞാനം തേടിച്ചെന്ന പുരുഷന്മാരുï്. സ്ത്രീകള്‍ ഗ്രന്ഥങ്ങള്‍ രചിച്ചു, ഫത്വകള്‍ നല്‍കി, ഭരണാധികാരികളുടെ ഉപദേശക സഭകളില്‍ അംഗങ്ങളായി. ശര്‍ഈ ചിട്ടകളും മര്യാദകളും പാലിച്ച് കര്‍മനിരതരാവാന്‍ എല്ലാ വാതിലുകളും അവര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു.
ഖദീജ ബിന്‍ത് ഖുവൈലിദ്, നബി പത്നി എന്ന പദവിക്കപ്പുറം മുഹമ്മദില്‍ ആദ്യമായി വിശ്വസിച്ച വ്യക്തി എന്ന സ്ഥാനത്തിനും അര്‍ഹയായി. ജീവിതാന്ത്യം വരെ ഖദീജ (റ) നബി(സ)ക്ക് സംരക്ഷണ വലയം തീര്‍ത്ത് കാവലും കരുതലും നല്‍കി. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനം അവരുടെ മടിയിലാണ് വളര്‍ന്ന് വികസിച്ചത്. സുമയ്യ ബിന്‍ത് ഖയ്യാത്താണ് ഇസ്ലാമിലെ ആദ്യ രക്തസാക്ഷി. ഭര്‍ത്താവ് ഉസ്മാനുബ്നു അഫ്ഫാനോടൊപ്പം ഹബ്ശയിലേക്ക് ആദ്യ ഹിജ്റ പോയ സംഘത്തില്‍ നബിപുത്രി റുഖിയ്യ ഉള്‍പ്പെട്ടിരുന്നു. പ്രവാചക പത്നിമാരായ ആയിശയും ഉമ്മുസലമയും സ്വഹാബി സമൂഹം നേരിട്ട പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരങ്ങള്‍ നിര്‍ദേശിച്ചു. ഫിഖ്ഹിലും ഹദീസിലും അവസാന വാക്കായിരുന്നു നബി പത്നിമാര്‍; വിശേഷിച്ച് ആയിശ (റ). നബി(സ)യുടെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചമേകുന്ന നിരവധി സംഭവങ്ങള്‍ ഓര്‍ത്തു പറഞ്ഞത് ആയിശ(റ)യാണ്.
ചരിത്രത്തില്‍ ചിരസ്മരണീയരായ പല പുരുഷ വ്യക്തിത്വങ്ങളെയും വാര്‍ത്തെടുക്കുന്നതില്‍ പങ്ക് വഹിച്ച സ്ത്രീരത്നങ്ങളുï്. ഫഖീഹത്തും മുഹദ്ദിസത്തുമായ ത്വാഹിറ ബിന്‍ത് അഹ്‌മദുത്തനൂഖിയ്യ എന്ന മഹതിയാണ് ചരിത്രകാരനും മുഹദ്ദിസും 'താരീഖ് ബഗ്ദാദ്' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ഖതീബുല്‍ ബഗ്ദാദിയുടെ ഗുരുവര്യ. ശാഫി മദ്ഹബിലെ വിഖ്യാത പണ്ഡിതയായിരുന്നു അമത്തുല്‍ വാഹിദ് ബിന്‍തുല്‍ ഹുസൈനുബ്നി ഇസ്മാഈല്‍. ഇല്‍മുല്‍ ഫറാഇദിലും ഗണിതത്തിലും വ്യാകരണത്തിലും അവര്‍ വ്യുല്‍പത്തി നേടി. ഇറാഖിലേക്കും ശാമിലേക്കും വിജ്ഞാന തീര്‍ഥയാത്ര നടത്തിയ മഹതി, ജലീല ബിന്‍ത് അലി അശ്ശജരി വിശ്രുത പണ്ഡിതനായ സംആനിയുടെ ഗുരുനാഥയായിരുന്നു. വിജ്ഞാന സമ്പാദനത്തില്‍ ആയുഷ്‌ക്കാലം മുഴുവന്‍ ചെലവിട്ട സൈനബ് ബിന്‍ത് മക്കില്‍ ഹറാനിയുടെ ദമസ്‌കസിലെ ഭവനം വിജ്ഞാന കുതുകികളുടെ തീര്‍ഥാടന കേന്ദ്രമായിരുന്നു. മഹാപണ്ഡിതന്‍ ഇസ്സുബ്നു അബ്ദിസ്സലാമിന്റെ പൗത്രി സൈനബ് ബിന്‍ത് യഹ് യാ ഹദീസ് വിജ്ഞാനീയത്തില്‍ പ്രവീണയായിരുന്നു. ദമസ്‌കസിലേക്കുള്ള തന്റെ യാത്രയില്‍ ദിമശ്ഖിലുള്ള വിശ്രുത മുഹദ്ദിസത്തുകളായ വനിതകളെക്കുറിച്ച് കേട്ടതായി സഞ്ചാരിയായ ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുï്. ഇബ്നു ഹജര്‍, ദഹബി, ഇബ്നു ഹസം തുടങ്ങിയ പണ്ഡിത ശ്രേഷ്ഠര്‍ തങ്ങളെ കൈപിടിച്ചുയര്‍ത്തിയ ശൈഖകളായ ഗുരുവര്യകളെകുറിച്ച് പ്രതിപാദിച്ചത് കാണാം. തന്റെ ഭര്‍ത്താവായ കാസാനിയെ പല ഫത്വകളിലും തിരുത്താന്‍ തക്കവണ്ണം യോഗ്യയായിരുന്നു അദ്ദേഹത്തിന്റെ പത്നി ഫാത്വിമ സമര്‍ഖന്തി. തന്റെ ഒപ്പും മുദ്രയും ചാര്‍ത്തി അവര്‍ ഫത്വകള്‍ പുറപ്പെടുവിച്ചിരുന്നു. ഭരണാധികാരിയായ നൂറുദ്ദീന്‍ മഹ്‌മൂദ് പല രാജ്യങ്ങളിലും സൈനബ് സമര്‍ഖന്തിയുടെ ഉപദേശം തേടിയിരുന്നു. ഒമ്പതാം നൂറ്റാïില്‍ ഫിഖ്ഹിലും ഹദീസിലും വ്യുല്‍പത്തി നേടിയ ആയിരം വനിതകളുടെ ജീവചരിത്രം സഖാവി രേഖപ്പെടുത്തിയിട്ടുï്. തന്റെ അറിവിന്റെ ഉറവിടമായ ശൈഖകളെക്കുറിച്ച് സ്വുയൂത്തിയും ഓര്‍മിപ്പിക്കുന്നുï്. നിരവധി സൂഫികവിതകളും ഗ്രന്ഥങ്ങളും രചിച്ച് വിശ്രുതയായിരുന്നു അക്കാലത്ത് ആയിശത്തുല്‍ ബാഊനിയ്യ, സ്പെയ്നില്‍, പതനത്തിന് മുമ്പ് ശരീഅത്ത് നിയമങ്ങളിലും ഇസ്ലാമിക വിജ്ഞാനീയത്തിലും മുന്‍പന്തിയില്‍ നിലകൊï വനിതാ രത്നങ്ങളാണ് മുസ്ലിമ അബ്ദയും മുസ്ലിമ ആബിലയും. കവിതയിലും സാഹിത്യത്തിലും കീര്‍ത്തി ധാവള്യം പരത്തിയ ഖന്‍സാഇനെ പോലെ നബിയുടെ പ്രശംസ പിടിച്ചു പറ്റിയ വേറെയും സ്ത്രീകളുï് ചരിത്രത്തില്‍.
രാഷ്ട്രീയ മേഖലയിലെ സാന്നിധ്യം
രാഷ്ട്രീയ മേഖലയിലും സ്ത്രീകള്‍ മുന്‍പന്തിയില്‍ ഉïായിരുന്നു. അഖബ ഉടമ്പടികളില്‍ ഈമാനിന്റെയും ഇസ്ലാമിന്റെയും അടിസ്ഥാനങ്ങളില്‍ നി ലകൊള്ളാമെന്ന ബൈഅത്തുമായി നബി യുടെ സവിധത്തില്‍ വന്ന സ്വഹാബി വനിതകളെക്കുറിച്ച് ഹദീസില്‍ നാം വാ യിക്കുന്നു. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥക്കും നേതാവിനും വിധേയമായി തങ്ങളുടെ ജീ വിതം രൂപപ്പെടുത്താമെന്ന കരാറും പ്രതിജ്ഞയുമാണ് ബൈഅത്ത്. ഹിജ്റക്ക് ശേഷം മദീനയില്‍ നബിയുമായി സ്ത്രീകള്‍ ബൈഅത്തില്‍ ഏര്‍പ്പെട്ടത്, ഇസ്ലാമിന് വേïി മരണം വരിക്കാമെന്ന് പ്രതിജ്ഞ ചെയ്ത ബൈഅത്തുര്‍റിള്വാന്‍, മക്കാ വിജയത്തിന് ശേഷം സ്ത്രീകള്‍ നബിയുമായി ചെയ്ത ബൈഅത്തിലെ വ്യവസ്ഥകളും വകുപ്പുകളും സൂറത്തുല്‍ മുംതഹിനയില്‍ എണ്ണിപ്പറഞ്ഞിട്ടുïല്ലോ. ആദര്‍ശത്തിന്റെയും ഇസ്ലാമിക സമൂഹത്തിന്റെയും പരിരക്ഷണത്തില്‍ തങ്ങള്‍ നബി(സ)യോടൊപ്പം ഉ ïാകുമെന്ന ബൈഅത്തില്‍ 300 സ്ത്രീകളാണ് സംബന്ധിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഈ ബൈഅത്തുകള്‍ ഉള്‍ക്കൊï രാഷ്ട്രീയ മാനവും സ്ത്രീ സമൂഹം ഇസ്ലാമിക രാഷ്ട്ര നിര്‍മിതിയില്‍ വഹിച്ച നിസ്തുല പങ്കും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയും ചെയ്യുന്നതിന് പകരം, ബൈഅത്ത് വേളയില്‍ നബി(സ) സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കിയോ, സ് ത്രീകള്‍ക്കുള്ള പുരുഷന്റെ ഹ സ്തദാനത്തിന്റെ വിധിയെന്ത് എന്ന 'മഹത്തായ ഗവേഷണ' ത്തില്‍ സമയം ചെലവിടുകയാണ് പണ്ഡിതന്മാര്‍ ചെയ്തത്. ഇതിന്നാണ് ഗവേഷണത്തിലെ 'അട്ടിമറി' എന്ന് പറയുന്നത്. ഇസ്ലാമിക ചരിത്രത്തെ പുതിയ ലോകത്തിന്റെയും കാലത്തിന്റെയും സ്പന്ദനങ്ങള്‍ക്ക് അനു രോധമായി അപഗ്രഥിക്കുന്നതില്‍ സംഭവിച്ച അപചയമായാണ് ഈ പ്രവണതയെ കാ ണേïത്.
യുദ്ധരംഗങ്ങളില്‍ സ്ത്രീകള്‍ അര്‍പ്പിച്ച സേവനങ്ങള്‍ രോഗി പരിചരണത്തിലും ശുശ്രൂഷയിലും ചുരുക്കിക്കെട്ടി. യുദ്ധ മേ ഖലയില്‍ തമ്പൊരുക്കലും ഭക്ഷണം പാകം ചെയ്യലുമായിരുന്നു അവരുടെ ജോലിയെന്ന് വിധിയെഴുതി. എന്നാല്‍ യുദ്ധരംഗത്ത് പുരുഷന്മാരോടൊപ്പം നിലയുറപ്പിച്ച് സമരം ചെയ്ത് ശത്രുവിനെ ചെറുത്ത് നിന്ന സംഭവങ്ങള്‍ ആരും അനുസ്മരിക്കില്ല. നബി(സ)ക്ക് കാവല്‍ ഒരുക്കി കവചമായി വര്‍ത്തിച്ച ഉമ്മു അമ്മാറയെക്കുറിച്ച് പറയുമ്പോള്‍ വാചാലത ചോര്‍ന്ന് പോ കും. അഹ്‌മദുബ്നു സയ്നീ ദഹ്ലാന്‍ രചിച്ച (മക്കയിലെ ശാഫിഈ മുഫ്തി) 'അസ്സിറാത്തുന്നബവിയ്യ വല്‍ ആസാറുല്‍ മുഹമ്മദിയ്യ' എന്ന കൃതിയില്‍ ഒരു സംഭവം വിവരിക്കുന്നുï്. ഉഹ്ദില്‍നിന്ന് മടങ്ങുന്ന യോദ്ധാക്കളെ സ്വീകരിക്കാന്‍ നബിപുത്രി ഫാത്വിമയുടെ നേതൃത്വത്തില്‍ ഒരു സ്ത്രീ സംഘം അതിര്‍ത്തിയിലേക്ക് പോകുന്നുï്. റസൂലിനെ കï ഫാത്വിമ പിതാവിനെ അശ്ലേഷിക്കുകയും മുറിവുകള്‍ കഴുകി തുടയ്ക്കുകയും ചെയ്തു. ഭര്‍ത്താവ് അലി വെള്ളം ഒഴിക്കുന്തോറും മുറിവില്‍നിന്ന് രക്തം ധാരധാരയായി ഒഴുകി വരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഫാത്വിമ ഓടിപ്പോയി ഈത്തപ്പനയോല കൊïുവന്ന് കത്തിച്ച് അതിന്റെ ചാരം മുറിവുകളില്‍ പുരട്ടിയതോടെ രക്തപ്രവാഹം നിലച്ചു. ജിഹാദില്‍ ഏര്‍പ്പെട്ടപ്പോളും അല്ലാത്തപ്പോഴുമൊക്കെ സ്ത്രീകള്‍ ചികിത്സാരംഗത്ത് മികച്ചുനിന്നു. 'താരീഖുല്‍ ഇസ്ലാമി'ല്‍ ഇമാം ദഹബി രേഖപ്പെടുത്തുന്നു: ഉര്‍വത്തുബ്നു സുബൈര്‍ പറഞ്ഞു: ആയിശയെപോലെ ചികിത്സാ വിദഗ്ധയായ ഒരാളെ ഞാന്‍ കïിട്ടില്ല. ഞാന്‍ ചോദിച്ചു: 'എളീമ, നിങ്ങള്‍ എവിടെനിന്നാണ് വൈദ്യശാസ്ത്രം പഠിച്ചത്?' അവരുടെ മറുപടി: 'ജനങ്ങളുടെ സംസാരം കേട്ട് പഠിച്ചതാണ് ഞാന്‍. ശ്രദ്ധാപൂര്‍വം കേട്ട് ഞാനത് എന്റെ ഹൃദയത്തില്‍ സൂക്ഷിച്ചുവെക്കും. പുരുഷന്മാര്‍ക്ക് എന്നപോലെ തങ്ങള്‍ക്കും ഒരു ദിവസം നബി(സ) ഇസ്ലാമിക പഠനത്തിന് നീക്കിവെക്കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടതും അതംഗീകരിച്ച് ഉത്തരവായതും ചരിത്രം. 'ഈ ചുമന്ന കൊച്ചു പെണ്ണില്‍നിന്ന് നിങ്ങള്‍ നിങ്ങളുടെ ദീനിന്റെ പകുതി പഠിച്ചുകൊള്ളുക' എന്ന് ആയിശയെ ചൂïി നബി(സ) പറഞ്ഞതും ഓര്‍ക്കുക.
നബി(സ)യുടെ കാലത്ത് സ്ത്രീ പുരുഷനോടൊപ്പം സര്‍വമേഖലകളിലും തിളങ്ങി. റസൂലിനോടൊപ്പം യുദ്ധമുന്നണിയില്‍ നിലകൊï റബീഉ ബിന്‍ത് മുഅവ്വദ്, റസൂലിന്റെ പ്രശംസ പിടിച്ചു പറ്റി. ഖന്‍ദഖ് യുദ്ധവേളയില്‍ മദീനയില്‍ വന്ന ജൂതനായ ശത്രു ചാരനെ വധിച്ചത് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്തലിബ്. ഉമ്മുല്‍ അലാഅ് വൈദ്യ ശുശ്രൂഷയില്‍ നിപുണയായിരുന്നു. ഉസ്മാനുബ്നു മള്ഊന്‍ മരിക്കുവോളം അവരുടെ പരിചരണത്തിലായിരുന്നു. റസൂലിന്റെ സന്നിധിയില്‍ ചെന്ന സ്ത്രീകളുടെ അംബാസഡര്‍ അസ്മാഅ് ബിന്‍ത് യസീദ്, മക്കാ ഫത്ഹ് വേളയില്‍ ഇസ്ലാമിന്റെ ബദ്ധവൈരി ഇബ്നു ഹുബൈറക്ക് അഭയം നല്‍കിയ ഉമ്മു ഹാനിഅ്, അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ പത്നി വ്യാപാരിയായ രീത്വ ബിന്‍ത് അബ്ദില്ല, ഹൗലാ ഉന്‍ അത്താറ' എന്ന പേരില്‍ അറിയപ്പെട്ട മദീനയിലെ വിശ്രുത സുഗന്ധ വ്യാപാരി. അങ്ങനെ നിരവധി പേര്‍. ഹൗലയുടെ പക്കല്‍നിന്ന് നബി(സ) പതിവായി സുഗന്ധദ്രവ്യം വാങ്ങുമായിരുന്നു. അവരില്‍നിന്ന് വാങ്ങാന്‍ സ്വഹാബിമാരെ പ്രോത്സാഹിപ്പിക്കുമായിരുന്നു.
സ്ത്രീകളുടെ സത്യസന്ധതക്ക് നല്‍കപ്പെട്ട ഏറ്റവും മികച്ച സാക്ഷ്യപത്രമാണ് മുഹദ്ദിസുകളില്‍ പ്രമുഖനായ ഇമാം ദഹബിയുടേത്. സ്ത്രീകളുടെ ഹദീസ് രിവായത്തിനെക്കുറിച്ച നിരീക്ഷണവും പഠനവും നടത്തിയ ദഹബി രേഖപ്പെടുത്തി: ''ഒരു സ്ത്രീയും ഹദീസില്‍ കള്ളം പറഞ്ഞതായി ചരിത്രമില്ല.'' പല വ്യാജ ഹദീസുകളുടെയും പിന്നില്‍ പുരുഷന്മാരാണ് എന്നതാണ് സത്യം. അസ്മാഅ് ബിന്‍ത് അബിസ്സകന്‍ നബി(സ)യുടെ കാലത്തെ വിശ്രുത പ്രഭാഷകയായിരുന്നു. അവരായിരുന്നു സ്ത്രീകളുടെ വക്താവായി പല സന്ദര്‍ഭങ്ങളിലും തിരുസന്നിധിയില്‍ എത്തിയിരുന്നത്.