ദല്‍ഹിയിലെ എന്റെ നോമ്പനുഭവങ്ങളെല്ലാം ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കകത്തും അതിനുചുറ്റുമാണ്. 2018-ല്‍ ബിരുദപഠനത്തിനായി ജാമിയയില്‍ എത്തിയെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഒന്നര വര്‍ഷത്തിലധികം ഓഫ്ലൈന്‍ ക്ലാസ്സുകള്‍ നടന്നില്ല. ഒരു തവണ മാത്രമേ ദല്‍ഹിയിലെ നോമ്പുകാലം അനുഭവിച്ചറിയാനായിട്ടുള്ളൂ. ജാമിഅ മില്ലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റിയിലെ 'ജെ ആന്‍ഡ് കെ' ഗേള്‍സ് ഹോസ്റ്റലില്‍ വെച്ചായിരുന്നു അത്. ജാമിഅയെ സംബന്ധിച്ചേടത്തോളം നോമ്പുകാലം പരീക്ഷാക്കാലം കൂടിയായിരുന്നു. അതിനുപുറമെ പൊതുവെ നോമ്പുകാലം ചൂടുകാലം കൂടിയാണ് ദല്‍ഹിയില്‍. എങ്കിലും വല്ലാത്ത ആവേശവും ഉത്സാഹവുമായാണ് റമദാനെ വരവേല്‍ക്കാറ്. ജാമിഅ ഉള്‍പ്പെടുന്ന ജാമിഅ നഗറും, അടുത്തുള്ള ബട്ല ഹൗസും സാകിര്‍ നഗറും, അബുല്‍ ഫസലുമെല്ലാം മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. തലയില്‍ തൊപ്പി ധരിച്ച, നരച്ച താടിയുള്ള, നീളന്‍ കുര്‍ത്ത ധരിച്ച മിക്കപ്പോഴും 'ഭേട്ടാ' എന്ന് അഭിസംബോധന ചെയ്യാറുള്ള കാക്കമാരും, മക്കനയിട്ട ഉമ്മമാരും എന്നും സ്വന്തക്കാരാണ്.
റമദാനായാല്‍ പിന്നെ ജാമിയാ നഗറും ബട്ല ഹൗസ് മാര്‍ക്കറ്റും സാകിര്‍ നഗറുമെല്ലാം ഉണരും. പ്രത്യേകിച്ചും രാത്രികളില്‍. തറാവീഹിനും പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കുമായി സ്ത്രീകളും കുട്ടികളും പുരുഷന്മാരും പ്രായം ചെന്നവരുമെല്ലാം തെരുവുകളില്‍ സജീവമാകും.
ഞങ്ങളുടെ ഹോസ്റ്റലില്‍ ഇവിടെ 'സുഹൂര്‍' എന്ന് വിളിക്കുന്ന അത്താഴത്തിനായി രാത്രി തന്നെ പ്രത്യേകം കാര്‍ഡുകള്‍ വിതരണം ചെയ്യും. പുലര്‍ച്ചക്ക് കാര്‍ഡ് മെസ്സില്‍ കൊടുത്ത് ഭക്ഷണം വാങ്ങിക്കും. അത്താഴത്തിന് സമയം അറിയിച്ചുകൊï് പള്ളികളില്‍ നിന്ന് പ്രത്യേകം സൈറണ്‍ മുഴ ങ്ങാറുï്. അത്താഴം കഴിക്കാനുള്ള സമയം അവസാനിക്കുമ്പോഴും അങ്ങനെതന്നെ. മെസ്സില്‍ ഞങ്ങള്‍ക്ക് പാലും മുട്ടയും ബ്രഡും അല്ലെങ്കില്‍ ചപ്പാത്തിയും സബ്ജിയോ തിരഞ്ഞെടുക്കാം. സ്വയം പാചകം ചെയ്യാനുള്ള സംവിധാനവും മെസ്സില്‍ ഉïായിരുന്നു. ഇതിനായി പെണ്‍കുട്ടികളുടെ വലിയ നിര തന്നെ ഉïാകും. അത്താഴത്തിന് നാട്ടില്‍ കഞ്ഞി കുടിക്കുന്ന പതിവുïായിരുന്നു. ചപ്പാത്തി കഴിച്ച് ശീലവുമില്ല. അതിനാല്‍ ഞാനും ചില മലയാളി സുഹൃത്തുക്കളും കൂടി മെസ്സില്‍ കഞ്ഞി പാചകം ചെയ്യാറുïായിരുന്നു. എന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് ഇതിനെ കുറിച്ച് ഒരു പിടിയുമുïാവില്ല, ഞങ്ങള്‍ ഉïാക്കുന്നത് എന്താണെന്ന് അവര്‍ തുറിച്ചുനോക്കും. ചിലര്‍ വന്നു ചോദിച്ചറിയുകയും ചെയ്യും.
റമദാന്‍ കാലങ്ങളില്‍ സാധാരണ രാത്രി ഉറങ്ങാറില്ല. നമസ്‌കാരവും, വായനയും അത്താഴം തയ്യാറാക്കലുമായി ഹോസ്റ്റല്‍ മൊത്തത്തില്‍ ഉണര്‍ന്നിരിക്കുകയാവും അന്നേരമത്രയും. അ ത്താഴം കഴിച്ച് സുബ്ഹിയും നമസ്‌കരിച്ചാണ് പിന്നെ കിടക്കുക. നോമ്പിന്റെ പകല്‍ പരീക്ഷകളും അതിനുള്ള തയാറെടുപ്പുകളുമായി റൂമിലും ക്ലാസ്സിലും റീഡിങ് ഹാളിലുമായി കടന്നുപോകും. നോമ്പ് തുറക്കാന്‍ ഹോസ്റ്റലില്‍ തന്നെയെത്തും. ഉത്തരേന്ത്യയിലെ പ്രധാന പാനീയമാണല്ലോ 'റൂ ഹ് അഫ്സ'. നോമ്പ് തുറക്കാന്‍ റൂഹ് അഫ്സ ഇ ല്ലാത്ത വീടകങ്ങളുïാവുകയില്ല. റൂഹ് അഫ്സയും സമൂസയോ, ഒരു കഷ്ണം തണ്ണി മത്തനോ പിന്നെ കടല വേവിച്ചതും ആയിരിക്കും പ്രധാനമായി മെസ്സില്‍ നോമ്പ് തുറക്കാനുïാവുക. പിന്നീട് ഇശാക്ക് ശേഷം സാധാരണ പോലെ, ഹോസ്റ്റല്‍ മെനുവനുസരിച്ച് ചപ്പാത്തിയോ ചോറോ ഉïാവും. നാട്ടില്‍ പൊതുവെയുïാവാറുള്ള നോമ്പ് തുറ ശീലങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇത്.
ജാമിഅയിലെ മലയാളി കൂട്ടായ്മയായ 'സ്മൃ തിക്ക്' കീഴില്‍ എല്ലാ മതരാഷ്ട്രീയ സംഘടനകളും സംയുക്തമായി നോമ്പ് തുറ സംഘടിപ്പിച്ചിരുന്നു. അതിനു ശേഷം, ഹോസ്റ്റലിലെ ചപ്പാത്തിയും ചോറും വിട്ട്, ജാമിഅയിലെ കാസ്ട്രോ കഫെയില്‍ വെച്ച് നാടത്താറുള്ള ഈ നോമ്പ് തുറയിലെ 'ബിരിയാണിക്ക്' വേïി ഞങ്ങള്‍ ഓടിതുടങ്ങി. ഞങ്ങളില്‍ നിന്നുള്ളവര്‍ തന്നെ ഭക്ഷണം വിളമ്പുകയും ഒന്നിച്ചിരുന്നു കഴിക്കാറുമായിരുന്നു പതിവ്. മലയാളികള്‍ നടത്തുന്ന ഈ പരിപാടിയില്‍ ചില ദിവസങ്ങളില്‍ ഞങ്ങളുടെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കളും അമുസ്ലിം സു ഹൃത്തുക്കളുമെല്ലാം പങ്കെടുക്കാറുïായിരുന്നു. അബുല്‍ ഫസലില്‍ തന്നെയുള്ള ജമാഅത്തെ ഇസ് ലാമി ഹിന്ദ് ആസ്ഥാനമായ മര്‍കസ് കോംപ്ലക്സിലും അടുത്തുള്ള എസ്.ഐ.ഒ ഓഫീസില്‍ വെച്ചുമെല്ലാം ഞങ്ങള്‍ നോമ്പ് തുറക്കായി ഒ ത്തുകൂടാറുïായിരുന്നു.
ചില ദിവസങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം ബട്ലയിലേക്കിറങ്ങും. സാകിര്‍ നഗറിലെയോ ജാമിഅയിലെയോ പള്ളികളില്‍ ദീര്‍ഘനേര തറാവീഹ് നമസ്‌കാരങ്ങള്‍ ഉïാവാറുï്. ഹോ സ്റ്റലിലെ കര്‍ഫ്യു കാരണം നമസ്‌കാരം പൂര്‍ത്തി യാക്കാനാവാറില്ലെങ്കിലും കഴിയുന്നവ നമസ്‌കരിക്കാറുïായിരുന്നു.
മറക്കാനാവാത്ത ഒരു നോമ്പുകാല അനുഭവമാണ് സുഹൃത്തുക്കളോടൊപ്പം ദല്‍ഹിയിലെ ജമാമ സ്ജിദില്‍ നോമ്പ് തുറക്കായി പോയത്. നോമ്പ് തുറക്കാനായി നാനാഭാഗത്തുനിന്നും തങ്ങളുടെ കൈയിലുള്ള വിഭവങ്ങളുമായി ധാരാളമാളുകള്‍ ജമാമസ്ജിദിലെത്തും. മഗ്രിബ് ബാങ്ക് വിളി യോടെ പള്ളിമുറ്റത്ത് എല്ലാവരും തങ്ങളുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം നോമ്പ് തുറക്കാനായിരിക്കും. എന്റെയും സുഹൃ ത്തുക്കളുടെയും കൈയില്‍ അല്‍പം കാരക്കയും ഒരു പലഹാരവും മാത്രമാണുïായിരുന്നത്. ഇത് കï് അടുത്തുïായിരുന്ന കുടുംബം അവരുടെ വിഭവങ്ങള്‍ ഞങ്ങളുമായി പങ്കുവെച്ചതും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതുമൊക്കെ വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മയിലുï്.
ജാമിഅയില്‍ റമദാന്‍ രïാം പത്തിന്റെ ഒടുക്ക മാവുമ്പോഴേക്കും പരീക്ഷകള്‍ അവസാനിക്കും. പിന്നീട് നാട്ടിലേക്കുള്ള ഓട്ടമാണ്. ദല്‍ഹിയില്‍നിന്ന് ഒത്തിരിയൊന്നും കിട്ടാത്ത വിഭവങ്ങളിലേക്കും, തറാവീഹ് നമസ്‌കാരങ്ങളിലേക്കും പെരുന്നാ ളൊരുക്കങ്ങളിലേക്കും കൂടിയാണ് ആ ഓട്ടം. പെരുന്നാള്‍ കോടി ദല്‍ഹിയില്‍നിന്ന് കൊïുപോയി, നാട്ടില്‍ ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ തിളങ്ങുന്നവരും കൂട്ടുകാര്‍ക്കിടയിലുï്.
നാട്ടില്‍നിന്ന് വ്യത്യസ്തമാണെങ്കിലും ദല്‍ഹി യിലെ ജാമിഅക്ക് ചുറ്റുമുള്ള നോമ്പോര്‍മകള്‍ ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. അതുകൊï് കൂടിയാണ് ഇപ്പോള്‍ ദല്‍ഹി യൂനിവേഴ്സിറ്റി ഒ ന്നാം വര്‍ഷ വിദ്യാര്‍ഥിയായിട്ടും ഒരു റമദാന്‍ കൂടി ഇവിടെ ചിലവൊഴിക്കാമെന്ന മോഹത്തില്‍ ബട്ലയില്‍ തന്നെ താമസിക്കുന്നത്.
(ഡല്‍ഹി യൂനിവേഴ്സിറ്റി എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി യാണ് ലേഖിക)