കണ്ണില്‍ കോറിയത്

ഷംല ജഹ്ഫര്‍
January 2022

ദേശാടന കാഴ്ച്ചയില്‍
കോറിയ ചിത്രം
ആകാശം തേടിയ
അയാളെ
പൊള്ളിയടര്‍ത്തി.

ഉള്‍ച്ചുഴിയിലെ
ഇരുള്‍വഴികളിലാകെ
നോവലകള്‍;
തീക്കാറ്റില്‍
ആടിയുലയുന്ന
വിശപ്പിന്റെ വിളികള്‍
നെഞ്ചു തുളക്കുന്ന
ദൈന്യതയുടെ നോട്ടം.

ചിറക് പറിച്ചെറിയപ്പെട്ട്
നിസ്സഹായത
വരിഞ്ഞു
മുറുക്കിയൊരുവള്‍,
കൊക്കില്‍
ഓക്കാനിച്ച എച്ചില്‍;
ചിതറിവീണ
ചില്ലകളില്‍
പിടയുന്ന ജീവന്‍
ചേര്‍ത്തുപിടിച്ച
നെഞ്ചകം                              .
അധികാരത്തിന്റെ
കൂര്‍ത്ത നഖങ്ങളില്‍
തൂങ്ങുന്നത്
ജനാധിപത്യത്തിന്റെ
കറുത്ത എല്ലുകള്‍.

മതില്‍കെട്ടിനുള്ളില്‍
അടുക്കിവെച്ചിരിക്കുന്നു
രക്തസാക്ഷികളുടെ
ചിതലരിച്ച ഓര്‍മകള്‍;

കെട്ടിനിര്‍ത്തിയ
വെള്ളത്തില്‍
ചത്തുപൊങ്ങുന്ന
കുമിളകള്‍,
നിശ്ശബ്ദരാക്കപ്പെട്ടവരുടെ
ഒച്ചപൊങ്ങാത്ത
നിലവിളികള്‍

റോബര്‍ട്ട് ഹെസ്റ്റിംഗ് 'Chicken soup for the soul' എന്ന പുസ്തകത്തില്‍ എഴുതിയ കുറിപ്പില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് എഴുതിയത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media