ക്രമം തെറ്റിയ ആര്‍ത്തവം പ്രശ്‌നമാണോ?
ഡോ: ദില്‍ഷ പി. അലി
ഓക്ടോബര്‍2021
കൗമാരക്കാരിലുണ്ടാകുന്ന ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഒരു പ്രധാന കാരണമാണ് അണ്ഡാശയ മുഴകള്‍ അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്
കൗമാരക്കാരില്‍ ഇടവിട്ടുണ്ടാകുന്ന ആര്‍ത്തവം ഒരു അനുഗ്രഹമായി കണക്കാക്കുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക. നമ്മുടെ അശ്രദ്ധ ഭാവിയില്‍ വന്ധ്യത പോലുള്ള സങ്കീര്‍ണതകളിലേക്കെത്തിക്കാനുള്ള സാധ്യതയുണ്ട്.
കൗമാരക്കാരിലുണ്ടാകുന്ന ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഒരു പ്രധാന കാരണമാണ് അണ്ഡാശയ മുഴകള്‍ അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (ജഇഛഉ). സ്ത്രീകളില്‍ കാണുന്ന അണ്ഡാശയങ്ങളെ ബാധിക്കുന്നതും ആര്‍ത്തവ ക്രമക്കേടുകളുണ്ടാക്കുന്നതും പിന്നീട് വന്ധ്യത വരെ വരുത്തി വെക്കാവുന്നതുമായ ഒരു രോഗാവസ്ഥയാണിത്. സാധാരണയായി കണ്ടുവരുന്നതും എന്നാല്‍ ആരും അത്രമാത്രം ശ്രദ്ധ കൊടുക്കാത്തതുമായ ഈ രോഗം ഭയക്കുന്നതുപോലെ അണ്ഡാശയത്തില്‍ മുഴകള്‍ വരുന്ന ഒരു അവസ്ഥയല്ല. സ്ത്രീ ഹോര്‍മോണുകളേക്കാള്‍ പുരുഷഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ അണ്ഡം പൂര്‍ണ വളര്‍ച്ചയെത്താതെ ഒന്നിലധികം ചെറിയ കുമിളകള്‍ ഉപരിതലത്തില്‍ കാണപ്പെടുകയും അണ്ഡവിസര്‍ജനം തടയപ്പെടുകയുമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇത് തുടക്കത്തില്‍ തന്നെ മനസ്സിലാക്കി ജീവിത ശൈലിയിലും ആഹാര ക്രമങ്ങളിലും മാറ്റം വരുത്തിയാല്‍ വന്ധ്യത പോലുള്ള സങ്കീര്‍ണ്ണതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം.
ചികിത്സ
പി.സി.ഒ.ഡി ഒരു ജീവിതശൈലി രോഗമായി കണക്കാക്കി ജീവിതരീതികളില്‍ മാറ്റംവരുത്തി ആരോഗ്യകരമായ ഭക്ഷണ രീതി സ്വീകരിച്ചാല്‍ തന്നെ ഒരു പരിധിവരെ ഈ രോഗത്തെ തടയാം. അമിതവണ്ണമുള്ളവര്‍ ശാരീരിക ഭാരം കുറക്കുകയും ക്രമമായ വ്യായാമം ശീലമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രാവിലെ വെറും വയറ്റില്‍ ശുദ്ധമായ വെള്ളം കുടിക്കുക. കാലറി കൂടിയ പ്രഭാതഭക്ഷണവും കാലറി കുറഞ്ഞ അത്താഴവും ശീലമാക്കുക. പച്ച നിറത്തിലുള്ള ഇലക്കറികള്‍, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, മത്തി, അയല തുടങ്ങിയ ചെറുമീനുകള്‍, പഴവര്‍ഗങ്ങള്‍, വൈറ്റമിന്‍ ഡി അടങ്ങിയ പാല്‍, മുട്ട എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിക്കന്‍, ബീഫ്, മട്ടന്‍, ജങ്ക്ഫുഡുകള്‍ കോള കേക്കുകള്‍ തുടങ്ങിയവ ഒഴിവാക്കുക. മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാന്‍ യോഗ പോലെയുള്ളവ ശീലമാക്കുക. ആരോഗ്യകരമായ ആഹാരരീതികളിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും നമുക്ക് ഈ രോഗാവസ്ഥയെ ചെറുക്കാം. കൂടെ പാര്‍ശ്വഫലം ഇല്ലാത്ത ഹോമിയോ ചികിത്സ രോഗലക്ഷണങ്ങള്‍ അനുസരിച്ച് സ്വീകരിക്കുന്നത് രോഗത്തിന്റെ സങ്കീര്‍ണത കുറക്കും. അതുകൊണ്ട് മാതാപിതാക്കള്‍ ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വ്യായാമങ്ങള്‍ ശീലിപ്പിക്കുകയും ചെയ്യേണ്ടതാണ്.