ചരിത്രാവര്‍ത്തനം

നിബിന്‍ കള്ളിക്കാട്‌
ഓക്ടോബര്‍2021


നഗരകോണില്‍
ആളൊഴിഞ്ഞ
ഒറ്റമുറി ലോഡ്ജ്

കൂട്ടിന് തണുപ്പ്-
മുറുക്കുന്ന മൗനം
നിരാശയുടെ ചിരികളില്‍
മരിച്ച ചുവരിലെ
നിലച്ച ഘടികാരസമയം

വാടക കൊടുക്കാനാകാതെ
തൂങ്ങി മരിച്ചവന്റെ
ആത്മാവ് വരച്ച നരച്ച
ചുമര്‍ച്ചിത്രങ്ങല്‍

വാര്‍ധക്യത്തില്‍
ക്ഷയരോഗത്തോടെ
ചലിക്കുന്ന ഫാന്‍

ചതിക്കപ്പെട്ടവന്റെ
ചരിത്രാന്വേഷണത്തില്‍
കെട്ടണയുന്ന വെളിച്ചം

പകുതി ചാരിയ
സ്വപ്‌നത്തിന്റെ വാതില്‍
തിരശ്ശീലക്കപ്പുറം
കണ്ണീര്‍ക്കടലുകള്‍
പൊട്ടിയ ജനാല ചില്ലുകള്‍
അസ്തമയ സൂര്യനെ
കുത്തിനിര്‍ത്തി
കണ്‍മുന്നില്‍
ക്രൂശിക്കുന്നു.

ചുറ്റും
നരകിച്ച പകലിന്റെ
ഓര്‍മകള്‍ക്ക്
ചിതയൊരുക്കിയ
സിഗരറ്റു ചാരം

ചിറകടിയൊച്ചയില്ലാതെ
ഭൂതകാലത്തിലേക്ക്
പാറും സ്മൃതിപക്ഷികള്‍

അതിഥികള്‍ക്കായി
ദ്രവിച്ച കസേരകള്‍
മുഖമറിയാത്തവര്‍ക്ക്
വിരുന്നൊരുക്കുന്നവര്‍
വിളമ്പിയുറക്കാന്‍
സ്വയമൊരുങ്ങുന്നവര്‍

ഇരുളരങ്ങിലേക്ക്
നിശ്ശബ്ദമായി
കിതച്ചു ഞരങ്ങുന്ന
നക്ഷത്ര വേഗങ്ങള്‍

മറവിയുടെ മുഖങ്ങള്‍
വിലയിടുന്ന തിരക്കുകള്‍
പകലിനെ പേടിക്കുന്ന
രാത്രിയുടെ കണ്ണുകള്‍

സുപ്രഭാത ഗാനത്തില്‍
വെഞ്ചരിക്കുന്ന ദേഹം
പകല്‍ കുമ്പസാരക്കൂടാണ്
ക്ഷമിക്കപ്പെടുന്നിടം

പകല്‍ മറയവേ
കുമ്പസാരങ്ങള്‍ക്ക്
തിരശ്ശീല വീഴുന്നു
പിന്നെയും ചരിത്രം
ആവര്‍ത്തിക്കുന്നു.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media