1. എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങള്‍ - 1 കിലോ
2. നാരങ്ങാനീര് - 2 എണ്ണത്തിന്റേത്
ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 5 ചെറിയ സ്പൂണ്‍ വീതം
3. ഏലയ്ക്കാ പൊടിച്ചത് - അല്പം
സാലഡ് ഓയില്‍ - 5 ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഫ്രഷ് ക്രീം - 5 ചെറിയ സ്പൂണ്‍
പച്ചമുളക് അരച്ചത് - ആറ്
വെളുത്ത കുരുമുളക് പൊടി - 3 ചെറിയ സ്പൂണ്‍
ചീസ് ഗ്രേറ്റ് ചെയ്തത് - 50 ഗ്രാം
അണ്ടിപ്പരിപ്പ് അരച്ചത് - 10 ചെറിയ സ്പൂണ്‍
തൈര് - അരക്കപ്പ്
4. എണ്ണ - പാകത്തിന്
ചിക്കന്‍ വൃത്തിയാക്കിയതില്‍ രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂര്‍ വെച്ചശേഷം ചൂടായ തവയിലിട്ട് ചുട്ടെടുക്കുക. മൂന്നാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിക്കുക. ചുട്ടെടുത്ത ചിക്കന്‍ ഈ മിശ്രിതത്തില്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. ചൂടായ തവയില്‍ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തയാറാക്കിയ ചിക്കന്‍ ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.
നെയ്മീന് കോളിവട
1. നെയ്മീന് - അര കിലോ
2. കടലമാവ് - 100 ഗ്രാം
മുളകുപൊടി - 4 ചെറിയ സ്പൂണ്‍
മൈദ - 100 ഗ്രാം
ഉപ്പ് - പാകത്തിന്
ഇഞ്ചി പൊടിയായി അരിഞ്ഞത് - 4 ചെറിയ സ്പൂണ്‍
വെളുത്തുള്ളി, പച്ചമുളക്, മല്ലിയില (പൊടിയായി അരിഞ്ഞത്) - 4 ചെറിയ സ്പൂണ്‍ വീതം
3. റവ - 100 ഗ്രാം
4 എണ്ണ - ആവശ്യത്തിന്
വൃത്തിയാക്കിയ മീന്‍ ചെറിയ കഷ്ണങ്ങളാക്കി വെക്കുക. രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. മീന്‍ കഷ്ണങ്ങള്‍ ഈ മിശ്രിതത്തില്‍ മുക്കി ഒരു പ്ലേറ്റില്‍ ഒന്ന് ഒന്നില്‍ തൊടാതെ നിരത്തി വെക്കണം. ഇനി ഇതിനുമുകളില്‍ റവ തൂവുക. ഇപ്പോള്‍ അടിവശം ചുവന്നും മുകള്‍വശം വെളുത്തുമിരിക്കും. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നവശം താഴെ വരുംവിധം മീന്‍ എണ്ണയിലേക്ക് ഇടുക. പാകമാകുമ്പോള്‍ ചെറു തീയിലാക്കിയശേഷം മറിച്ചിടുക. റവ കരിഞ്ഞുപോകാതെ വെള്ളനിറം അതേപടിയില്‍ നില്‍ക്കുംവിധം വറുത്തെടുക്കുക.
യാഖ്നി പുലാവ്
1. ബസ്മതി അരി - 3 കപ്പ്
2. മട്ടണ്‍ കീമ - 2 കപ്പ്
3. വെള്ളം - 6 കപ്പ്
4. വഴനയില - നാല്
ജീരകം - 4 ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി - 2 ചെറിയ സ്പൂണ്‍
അണ്ടിപ്പരിപ്പ് നുറുക്കിയത് - 4 ചെറിയ സ്പൂണ്‍
ഉണക്കമുന്തിരി - 4 ചെറിയ സ്പൂണ്‍
മല്ലിയില അരിഞ്ഞത് - കാല്‍കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - 10 ചെറിയ സ്പൂണ്‍
5. മൈദ - 300 ഗ്രാം
ബസ്മതി അരി കഴുകി കുതിര്‍ത്തു വെള്ളം വറ്റാന്‍ വെക്കുക. വെള്ളം ചൂടാക്കി നാലാമത്തെ ചേരുവയും കീമയും ചേര്‍ത്തു തിളപ്പിക്കുക. കീമ വെന്ത ശേഷം അതില്‍ ബാക്കിയുള്ള വെള്ളത്തിന്റെ അളവു നോക്കുക. ഇതില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് 6 കപ്പ് വെള്ളമാക്കണം. ഇതിലേക്ക് കുതിര്‍ത്തുവെച്ച അരിചേര്‍ത്ത് ഒന്നിളക്കുക. പാത്രം നന്നായി അടച്ചുവെച്ച് അടപ്പ് മൈദമാവ് കൊണ്ട് ഒട്ടിച്ച് അടപ്പിനു മുകളിലും കനലിട്ട് ചെറുതീയില്‍ വെക്കുക. ആവി വരുമ്പോള്‍ വാങ്ങി ഉപയോഗിക്കുക.
1. ബീഫ് - കാല് കിലോ
2. മുളക് പൊടി - 1 വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
3. സവാള - നാല്
പച്ചമുളക് - ഏഴ്
ഇഞ്ചി, വെളുത്തുള്ളി - അര ചെറിയ സ്പൂണ്‍
കറിവേപ്പില, മല്ലിയില - 2 വലിയ സ്പൂണ്‍വീതം
മുട്ട - ഒന്ന് അടിച്ചത്
ഉപ്പ് - ആവശ്യത്തിന്
മുളക് പൊടി - 1 വലിയ സ്പൂണ്‍
മഞ്ഞള്‍പൊടി - അര ചെറിയ സ്പൂണ്‍
മൈദ - 4 വലിയ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്
ബീഫ് വൃത്തിയായി കഴുകി, രണ്ടാമത്തെ ചേരുവ പുരട്ടി വേവിക്കുക. വെള്ളം മുഴുവന്‍ വറ്റിച്ചശേഷം ബീഫ് പിച്ചിക്കീറുക. പൊടിയായി അരിഞ്ഞ മൂന്നാമത്തെ ചേരുവഖളും ബീഫും നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി വെക്കുക. എണ്ണ ചൂടാക്കി ഓരോ ഉരുളയുമെടുത്തു കൈയില്‍ വെച്ച് ഒന്നമര്ത്തിയശേഷം ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.