നൂഡില്‍സ്: 200 ഗ്രാം
ടുമാറ്റോ സോസ്: ഒന്നര ടീസ്പൂണ്‍
ചില്ലി സോസ്: ഒന്നര ടീസ്പൂണ്‍
വറുത്ത കപ്പലണ്ടി: ഒരു ടീസ്പൂണ്‍
നൂഡില്‍സ്: 200 ഗ്രാം
ടുമാറ്റോ സോസ്: ഒന്നര ടീസ്പൂണ്‍
ചില്ലി സോസ്: ഒന്നര ടീസ്പൂണ്‍
വറുത്ത കപ്പലണ്ടി: ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്: ഒരു ടീസ്പൂണ്‍
കിസ്മിസ:് ഒരു ടീസ്പൂണ്‍
കാരറ്റ്: ഒന്ന്
ക്യാപ്‌സിക്കം: ഒന്ന്
സ്പ്രിംഗ് ഒനിയന്‍ (ഇലയോടെ): 3 എണ്ണം
സോയാസോസ്: രണ്ട് സ്പൂണ്‍
പഞ്ചസാര: ഒരു സ്പൂണ്‍
എണ്ണ: 30 മില്ലി
കുരുമുളക്‌പൊടി: അര സ്പൂണ്‍
ഉപ്പ്: പാകത്തിന്
നൂഡില്‍സ് വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞ് വെക്കുക. ഒരു വലിയ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. സ്പ്രിംഗ് ഒനിയന്‍ നീളത്തില്‍ അരിഞ്ഞത്, ക്യാരറ്റ് നീളത്തില്‍ അരിഞ്ഞത് എന്നിവയിട്ട് ഒരു മിനിറ്റ് വഴറ്റുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, കപ്പലണ്ടി, ടുമാറ്റോസോസ്, ചില്ലിസോസ്, എന്നിവ നന്നായി വഴറ്റുക, പഞ്ചസാര, ഉപ്പ്, കുരുമുളക് എന്നിവയോടൊപ്പം നൂഡില്‍സും സോയാസോസും ചേര്‍ത്തിളക്കുക. രണ്ട് മിനിറ്റിന് ശേഷം വാങ്ങി ചൂടോടെ വിളമ്പുക.
ഫിഷ് ചട്ണി
മീന്‍ വേവിച്ചുടച്ചത്: 250 ഗ്രാം
തേങ്ങാ ചുരണ്ടിയത്: ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍
ചരടന്‍ മുളക് പൊടിച്ചത്: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്: പാകത്തിന്
വെളുത്തുള്ളി: 4 അല്ലി
സവാള: പകുതി
കുടമ്പുളി: 4 എണ്ണം
എണ്ണ ഒരു പാനിലൊഴിച്ച് ചൂടാക്കുക, മറ്റ് ചേരുവകള്‍ ചേര്‍ത്ത് നന്നായിളക്കുക. ഒരു ചെറിയ മിക്‌സിജാറിലാക്കി കുറേശ്ശെയായി അരച്ചെടുക്കുക.
ഫിഷ് ടോസ്റ്റ്
മീന്‍ വേവിച്ചുടച്ചത:് 500 ഗ്രാം
സവാള: രണ്ടെണ്ണം പൊടിയായരിഞ്ഞത്
പച്ചമുളക്:8 എണ്ണം
മല്ലിയില: രണ്ട് ടേബിള്‍ സ്പൂണ്‍
മുട്ട: 4 എണ്ണം
റൊട്ടികഷ്ണങ്ങള്‍: 8 എണ്ണം
4 സമചതുരങ്ങളാക്കിയത്.
എണ്ണ: വറുക്കാന്‍ പാകത്തിന്
ഉപ്പ്: പാകത്തിന്
സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, ഉടച്ച മീന്‍ എന്നിവ യോജിപ്പിക്കുക. മുട്ടയുടെ മഞ്ഞക്കുരു മീന്‍കൂട്ടില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. അടിച്ച് കട്ടിയാക്കിവെച്ച മുട്ടവെള്ളയില്‍ ചേര്‍ക്കുക. ഇത് റൊട്ടിയില്‍ തേച്ച് വറുക്കുക.