ജല്‍ജീര
പുതിനയില - 2 ടേ. സ്പൂണ്‍
ജീരകം വറുത്ത് പൊടിച്ചത് - 2. ടേ. സ്പൂണ്‍
നാരങ്ങാനീര് - 2 ടേ. സ്പൂണ്‍
മല്ലിയില - 1 ടീ. സ്പൂണ്‍
ഡ്രൈഡ് മാംഗോ പൗഡര്‍ - 1 ടീ. സ്പൂണ്‍
ബ്ലാക്ക് സാള്‍ട്ട്, പഞ്ചസാര - അര ടീ. സ്പൂണ്‍ വീതം
ഐസ് വാട്ടര്‍ - 6 കപ്പ്
ഉപ്പ് - അല്പം
പുതിനയിലയും മല്ലിയിലയും കഴുകി തണ്ട് കളഞ്ഞ് നന്നായിഅരച്ചെടുക്കുക. ജീരകപ്പൊടി, ഡ്രൈഡ് മാംഗോ പൗഡര്‍, ഉപ്പ്, പഞ്ചസാര, നാരങ്ങാനീര്, ബ്ലാക്ക് സാള്‍ട്ട്, പുതിനയില-മല്ലിയില പേസ്റ്റ് എന്നിവ ഐസ് വാട്ടറില്‍ ചേര്‍ത്തിളക്കുക. ഓരോ ഗ്ലാസ്സിലേക്കായി പകരുക. നാരങ്ങാക്കഷ്ണങ്ങള്‍ വെച്ചലങ്കരിച്ച് വിളമ്പുക.
പച്ചമാങ്ങാ പള്‍പ്പ്
പച്ചമാങ്ങ - 4 എണ്ണം
ബ്ലാക്ക് സാള്‍ട്ട് - 1 ടേ. സ്പൂണ്‍
(തരുതരുപ്പായി പൊടിച്ചത്)
പെരിഞ്ചീരകം - 2 ടേ. സ്പൂണ്‍
(തരുതരുപ്പായി പൊടിച്ചത്)
ജീരകം വറുത്തത് - 2 ടേ. സ്പൂണ്‍
ഐസ് വാട്ടര്‍ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
അലങ്കരിക്കാന്‍-പുതിനയില - കുറച്ച് (പൊടിയായിഅരിഞ്ഞത്)
പച്ചമാങ്ങ കഴുകി തൊലിചെത്തി പ്രഷര്‍ കുക്കറിലിട്ട് 2 കപ്പ് വെള്ളമൊഴിച്ച് മയമാകുംവരെ വേവിക്കുക. പിഴിഞ്ഞ് മാങ്ങായണ്ടി മാറ്റിവെക്കുക. പള്‍പ്പ് ഒരു ബ്ലന്ററിലാക്കി (ആഹലിറലൃ) പഞ്ചസാര ചേര്‍ത്ത് നന്നായി അടിക്കുക. മയമാകുമ്പോള്‍ അരിക്കുക. ഇനിയിത് ഒരു സോസ് പാനിലാക്കി ഇടത്തരം തീയില്‍ വെച്ച് തിളപ്പിച്ച് ഉപ്പ്, കുരുമുളക്, റോക്ക് സാള്‍ട്ട്, ജീരകപ്പൊടി, പെരിഞ്ചീരകപ്പൊടി എന്നിവ ചേര്‍ത്ത് 20 മിനിറ്റ് ചെറുതീയില്‍ വെച്ച് തുടരെ ഇളക്കി പാകപ്പെടുത്തിയെടുക്കുക. പൂര്‍ണമായും ആറിയതിന് ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. വിളമ്പാന്‍ നേരം ഇതില്‍ കുറേശ്ശെ ഗ്ലാസ്സിലേക്ക് ഒഴിച്ച്, ഐസ് വാട്ടര്‍ ചേര്‍ത്ത് പുതിനയില അരിഞ്ഞതിട്ട് അലങ്കരിച്ച് വെക്കുക.
ബദാം - കസ്കസ് ഡ്രിങ്ക്സ്
പെരിഞ്ചീരകം - അര ടേ. സ്പൂണ്‍
കസ്കസ് (ഗവമഗെവമ)െ - അര ടേ. സ്പൂണ്‍
ബദാം വാട്ടി, തൊലി കളഞ്ഞത് - 30 എണ്ണം
പഞ്ചസാര - 1 കപ്പ്
തണുപ്പിച്ച പാല് - 6 കപ്പ്
ഏലയ്ക്കാ - 8 എണ്ണം
കുരുമുളക് - 1 ടീ. സ്പൂണ്‍
കുങ്കുമപ്പൂവ് - 15 എണ്ണം
റോസാ ദളങ്ങള്‍ ഉണക്കിയത് - 15 എണ്ണം
വെള്ളം - അര ലിറ്റര്‍
പനിനീര് - 1 ടീ. സ്പൂണ്‍
ബദാമിന്റെ തൊലി കളഞ്ഞ് 250 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക. കുങ്കുമപ്പൂവ് പനിനീരില്‍ ഇട്ട് കുതിരാന്‍ വെക്കുക. ഇത് മാറ്റിവെക്കുക. മറ്റ് ചേരുവകള്‍ 2 കപ്പ് വെള്ളത്തിലിട്ട് 4 മണിക്കൂര്‍ വെക്കുക. കുതിരുമ്പോള്‍ അരിച്ച് അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചുവെക്കുക. അല്പം പോലും തരി അവശേഷിക്കാത്ത വിധം അരിച്ചുവെക്കുക. ബദാം വെള്ളത്തില്‍നിന്നും എടുത്ത് നന്നായി അരച്ച് മാറ്റിവെച്ച വെള്ളം ചേര്‍ത്ത് വീണ്ടും അരയ്ക്കുക. പനിനീരില്‍ കുതിര്‍ത്ത കുങ്കുമപ്പൂവും ചേര്‍ക്കാം. എല്ലാം തമ്മില്‍ നന്നായി യോജിപ്പിക്കുക. ഇതില്‍ 2 ടേ. സ്പൂണ്‍ എടുത്ത് 1 ഗ്ലാസ് തണുത്ത പാലില്‍ ചേര്‍ത്ത് ഉപയോഗിക്കാം.