ആന്ത്രാക്‌സ്

പ്രഫ. കെ. നസീമ
ഒക്‌ടോബര്‍ 2019

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ആന്ത്രാക്‌സ്. മണ്ണിലുള്ള രോഗാണുക്കള്‍ (spores) ആഹാരത്തിലൂടെ അന്നപഥത്തിലെത്തുമ്പോഴാണ് മൃഗങ്ങളില്‍ രോഗം ഉണ്ടാവുന്നത്. മാരകമായ ഈ രോഗം പിടിപെട്ടാല്‍ രോഗിയുടെ രക്തത്തില്‍ രോഗാണുക്കള്‍ പെറ്റുപെരുകുന്നു. ചിലപ്പോഴൊക്കെ തൊലിപ്പുറത്ത് അവിടവിടെയായി കുരുക്കള്‍ ഉണ്ടാവുകയും ചെയ്യും. രോഗം പിടിപെട്ട മൃഗങ്ങള്‍ അവയുടെ വായ്, മൂക്ക്, മലാശയം എന്നിവയിലൂടെ രോഗാണുക്കളെ പുറത്തേക്ക് കളയുന്നു. ഇവ മണ്ണില്‍ കലര്‍ന്ന് വളരെക്കാലം രോഗാണുബാധയുടെ ഉത്ഭവസ്ഥാനമായി വര്‍ത്തിക്കുന്നു. രോഗാണുക്കള്‍ കലര്‍ന്ന മണ്ണ്, പൊടി, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യരിലും പകരുന്നു. മൃഗങ്ങളില്‍നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ഈ രോഗം ഉണ്ടാവാം.
തൊലിയിലൂടെ പകരുന്ന ക്യൂട്ടേനിയസ്, ആന്ത്രാക്‌സ്, ശ്വാസകോശത്തിലൂടെ പകരുന്ന പള്‍മണറി ആന്ത്രാക്‌സ്, കുടല്‍സംബന്ധമായി പകരുന്ന ഇന്റസ്റ്റെനല്‍ ആന്ത്രാക്‌സ് എന്നീ മൂന്നു തരത്തിലാണ് രോഗം സാധാരണ കണ്ടുവരുന്നത്.

1. ക്യൂട്ടേനിയസ് ആന്ത്രാക്‌സ് (Cutaneous Anthrax)
മൂക്ക്, കഴുത്ത്, മുഖം, കൈകള്‍, മുതുക് എന്നിവിടങ്ങളിലാണ് രോഗമുണ്ടാകുന്നത്. ഒരു കുമിളപോലെ തുടങ്ങി 'ചലം കെട്ടിനില്‍ക്കുന്ന വ്രണ'മാവുകയും മുറിവിന്റെ ചുറ്റുപാടും ചുരുങ്ങി രക്തക്കട്ടിയായി നീരു വരികയും ചെയ്യുന്നു. ഇതിനു ചുറ്റുമായി പല ചെറിയ വ്രണങ്ങള്‍ ഉണ്ടാവുകയും പ്രധാന വ്രണം ഒരു കറുത്ത പദാര്‍ഥം കൊണ്ട് മൂടുകയും ചെയ്യുന്നു. ഈ വ്രണത്തിന് ആന്ത്രാക്‌സ് അഥവാ കറുത്ത കല്‍ക്കരി (Black Esehar)  എന്ന പേരു വന്നത്.
കപ്പല്‍തൊഴിലാളികളിലാണ് ഈ രോഗം സാധാരണ വരാന്‍ സാധ്യതയുള്ളത്. ചികിത്സയെടുക്കാത്ത പത്തുമുതല്‍ ഇരുപത് ശതമാനം ക്യൂട്ടേനിയസ് ആന്ത്രാക്‌സ് രോഗികളില്‍ രക്തസ്രാവത്തോടു കൂടിയ നീര്‍ക്കെട്ടു(ന്യൂമോണിയ)ണ്ടാക്കുകയും ചിലപ്പോള്‍ അതിഗുരുതരമായ രക്തസ്രാവത്തോടുകൂടിയ മെനിഞ്ചൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. കമ്പിളി ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ കമ്പിളിനാരുകളില്‍ പറ്റിയിരിക്കുന്ന രോഗാണുക്കള്‍ ശ്വസിക്കുമ്പോള്‍ രോഗാണു അവരുടെ ശ്വാസകോശത്തിലെത്തുകയും അവര്‍ക്ക് രോഗം പിടിപെടുകയും ചെയ്യുന്നു. അതുപോലെ മൃഗങ്ങളുടെ രോമം ഉപയോഗിച്ചു നിര്‍മിക്കുന്ന Shaving Brush-I-f‑n-e‑q-s‑S-b‑p‑w N‑n-e Bitting Insects- കിലെരെേലൂടെയും രോഗം പകരാം.

2. ശ്വാസകോശത്തിലൂടെ പകരുന്ന ആന്ത്രാക്‌സ് (Pulmonary Anthrax)
തടി ഫാക്ടറികളില്‍ ജോലിചെയ്യുന്നവരില്‍ സാധാരണ കാണപ്പെടുന്ന ഈ രോഗത്തെ Wool soter's Disease എന്നു പറയുന്നു. രോഗാണുമുക്തമല്ലാത്ത കമ്പിളിനാരുകള്‍ ശ്വസിക്കുന്നതിലൂടെയാണ് രോഗാണു പകരുന്നത്. അതിഗുരുതരമായ രക്തസ്രാവത്തോടുകൂടിയ ന്യൂമോണിയ വരുകയും തുടര്‍ന്ന് ഗുരുതര രക്തസ്രാവത്തോടെയുള്ള മെനിഞ്ചൈറ്റിസും വരാവുന്നതാണ്.

3. കുടലിലെ ആന്ത്രാക്‌സ്
ഇത് വളരെ വിരളമാണ്. ആന്ത്രാക്‌സ് പിടിപെട്ട് ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തിന്നുന്ന ചില ഗോത്രവര്‍ഗക്കാരിലാണ് ഈ രോഗം വരുക. അതിഗുരുതരമായ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ രക്തം കലര്‍ന്ന വയറിളക്കവും വയറുവേദനയുമാണ്. ഇറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍, കമ്പിളി ഫാക്ടറികള്‍ എന്നിവിടങ്ങൡ ജോലിചെയ്യുന്നവരിലും വെറ്ററിനറി ഡോക്ടര്‍മാരിലും കൃഷിക്കാരിലും ഇറച്ചിവെട്ടുകാരിലും  ഈ ആന്ത്രാക്‌സ് രോഗം വരാനിടയുണ്ട്.
ആന്ത്രാക്‌സ് രോഗം വന്നു മരിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം അനുവദനീയമല്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ മൃതശരീരത്തില്‍നിന്ന് പുറത്തേക്ക് തെറിക്കുന്ന രക്തക്കറയിലുള്ള രോഗാണുക്കള്‍, അന്തരീക്ഷം, മണ്ണ് എല്ലാം രോഗാണുപൂരിതമാവുന്നതിനാലാണിത്. ശവശരീരത്തില്‍നിന്ന് ചെവിമാത്രം മുറിച്ചെടുത്ത് ലബോറട്ടറിയില്‍ പരിശോധനക്ക് അയക്കേണ്ടതാണ്.
ലോകത്താകമാനം ഏതാണ്ട് ഒരു ലക്ഷത്തിലധികം പേരെങ്കിലും ഈ രോഗത്താല്‍ മരണമടയുന്നുണ്ട്. ഇന്ത്യയില്‍ വര്‍ഷംതോറും പതിനായിരക്കണക്കിന് ആളുകള്‍ ആന്ത്രാക്‌സ് രോഗം മൂലം മരണമടയുന്നു. രോഗാണുവിലെ വിഷാംശം രക്തത്തില്‍ കലര്‍ന്നു കഴിഞ്ഞാല്‍ രോഗി ആന്റിബയോട്ടിക്കുകള്‍ (പെനിസിലിന്‍, സ്രെപ്‌റ്റോമൈസിന്‍) കഴിച്ചിട്ട് കാര്യമില്ല. എന്നാല്‍ Malignant Pustule കാരണമായുണ്ടാവുന്ന മരണനിരക്ക് അഞ്ചുശതമാനമായി കുറയ്ക്കാന്‍ കഴിയും. ഒരിക്കല്‍ രോഗം വന്നാല്‍ കാലാകാലത്തേക്കും രോഗപ്രതിരോധശേഷി അവര്‍ക്കുണ്ടാവുന്നു.

രോഗാണുവിന്റെ സ്വഭാവവിശേഷങ്ങള്‍

  • ഈ രോഗാണുക്കള്‍ നാലു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റില്‍ പതിനഞ്ചു മിനിറ്റുകൊണ്ട് നശിക്കുന്നു.
  • കമ്പിളി വസ്ത്രങ്ങള്‍, മൃഗങ്ങളുടെ തോലുകള്‍ എന്നിവ അണുവിമുക്തമാക്കാന്‍ 2 ശതമാനം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ 0.25 ശതമാനം ബ്ലീച്ചിംഗ് പൗഡര്‍ 600C ഇ ല്‍ 6 മണിക്കൂര്‍ ഇട്ടുവെക്കുക.
  • സല്‍ഫാ മരുന്നുകള്‍, പെനിസിലിന്‍, എറിത്രോമൈസിന്‍, സ്രെപ്‌റ്റോമൈസിന്‍, ടെട്രാസൈക്ലിന്‍, ക്ലോറാംഫെനിക്കോള്‍ എന്നിവയാല്‍ ഇവ നശിക്കുന്നു.
  • Doxycycline - Ciprofloxacin  ഔഷധങ്ങളാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്.

കന്നുകാലികള്‍, ആടുമാടുകള്‍, കുതിരകള്‍, അരയന്നങ്ങള്‍ ഇവക്ക് ഈ രോഗാണുക്കളുടെ ആക്രമണം ഉണ്ടാവാം. മുയലുകള്‍, ഗിനിപ്പന്നികള്‍, വെള്ള ചുണ്ടെലികള്‍ എന്നിവക്കും രോഗം വരാവുന്നതാണ്. എന്നാല്‍ പക്ഷികളില്‍ ഇവ എളുപ്പത്തില്‍ രോഗമുണ്ടാക്കുന്നില്ല. തവളകള്‍ക്ക് ഈ രോഗം വരില്ല. എന്നാല്‍ ചൊറിത്തവളകള്‍ക്ക് ഈ രോഗം അതിഗുരുതരമായി പിടിപെടാം. ഇത് കണ്ടുപിടിച്ചത് 1849-ല്‍ Pollender എന്ന ശാസ്ത്രജ്ഞനാണ്. 1876-ല്‍ ഈ രോഗാണുക്കള്‍ക്ക് വിത്തുകള്‍ (spores) ഉണ്ടാക്കാന്‍ കഴിയുമെന്ന് ആദ്യമായി Davaine എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചു. ഈ രോഗാണു ഉപയോഗിച്ചാണ് ലൂയിസ് പാസ്ചര്‍ ചരിത്രത്തില്‍ ആദ്യമായി Attenuated Vaccine ഉണ്ടാക്കിയത്.
രോഗാണു ഉള്ള മണ്ണില്‍ ചുണ്ണാമ്പ് ഇട്ടാല്‍ രോഗാണുവിന് വിത്തുകള്‍ ഉണ്ടാവാനുള്ള ശേഷി നഷ്ടപ്പെടുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media