ചെമ്മീന്‍ (ഇടത്തരം) ഒരു കിലോ
ചെറുനാരങ്ങ നാല് എണ്ണം.
തേങ്ങാ മൂന്ന്
ചെമ്മീന്‍ (ഇടത്തരം) ഒരു കിലോ
ചെറുനാരങ്ങ നാല് എണ്ണം.
തേങ്ങാ മൂന്ന്
അരിപ്പൊടി അര കപ്പ്
മഞ്ഞള്പൊിടി അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി രണ്ടു ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
വെളുത്തുള്ളിയും
ഇഞ്ചിയും ചേര്‍ത്തരച്ചത് രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില അര കപ്പ്
മുട്ട എട്ട് എണ്ണം
വെളിച്ചെണ്ണ പൊരിക്കാന്‍ വേണ്ടത്
ചെമ്മീന്‍ വാല് പോകാതെ നുള്ളിയെടുത്തു വൃത്തിയാക്കിയ ശേഷം മഞ്ഞള്‍പൊടി, മുളക്പൊടി, ജീരകപ്പൊടി, വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്തരച്ചത്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചു പുരട്ടിവക്കുക. തേങ്ങാ തിരുമ്മി ചതച്ചു കുറുകിയ തേങ്ങാപ്പാല്‍ എടുത്ത് അരിപ്പൊടിയും കറിവേപ്പിലയും ചേര്‍ത്ത് കുഴച്ചെടുക്കുക. ചെമ്മീന്‍ ഓരോന്നായി എടുത്ത് മുട്ട അടിച്ചതില്‍ മുക്കി അരിപ്പൊടിയും തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കിയ കൂട്ട് പുരട്ടി നന്നായി പൊരിച്ചെടുക്കുക. തേങ്ങാ ചമ്മന്തിയും ചേര്‍ത്ത് കഴിക്കുക.
കോവക്ക ഉണക്ക ചെമ്മീന്‍ തോരന്‍
കോവക്ക പൊടിയായി
അരിഞ്ഞത് ഒരു കപ്പ്
ഉണക്ക ചെമ്മീന്‍ കാല് കപ്പ്
സവാള പൊടിയായി
അരിഞ്ഞത് ഒന്നിന്റെ പകുതി
തേങ്ങ ചുരണ്ടിയത് അര കപ്പ്
പച്ചമുളക് എരിവിനനുസരിച്ച്
വെളുത്തുള്ളി രണ്ട് അല്ലി
പെരുംജീരകം കാല് ടീസ്പൂണ്‍
കറിവേപ്പില കുറച്ച്
വറ്റല്‍മുളക് രണ്ടെണ്ണം
കടുക് അല്പം
വെളിച്ചെണ്ണ രണ്ട് സ്പൂണ്‍
ഉണക്ക ചെമ്മീന്‍ വൃത്തിയാക്കി വറുത്തു വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞ കോവയ്ക്ക, സവാള എന്നിവ ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, പെരുംജീരകം, എന്നിവ ഒന്നിച്ചാക്കി ചതയ്ക്കുക. ഒന്നു ചതഞ്ഞു കഴിയുമ്പോള്‍ വറുത്തുവച്ച ചെമ്മീന്കൂടി ചേര്‍ത്ത് ഒന്നുകൂടി ചതയ്ക്കുക. ഇത് വെന്ത കൊവയ്ക്കയില്‍ ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക.
ചെമ്മീന്‍ തോരന്‍
ചെറിയ ഇനം ചെമ്മീന്‍ അര കിലോ
കുടം പുളി ഒരു ചെറിയ അല്ലി
വെള്ളം ചെമ്മീന്‍ വേവുവാന്‍ ആവശ്യമായത്
ഉപ്പ് പാകത്തിന്
3 തേങ്ങ ചുരണ്ടിയത് അര മുറി
വെളുത്തുള്ളി ആറ് അല്ലി
ഇഞ്ചി അര ഇഞ്ചു കഷണം
പച്ചമുളക് നാല്
മഞ്ഞള്‍ പൊടി കാല് ടീസ്പൂണ്‍
കറിവേപ്പില രണ്ട് കതിര്‍പ്പ്
4 കടുക് ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി / സവാള പൊടിയായി അരിഞ്ഞത് ഒരു കപ്പ്
കറിവേപ്പില ഒരു കതിര്‍പ്പ്
വെളിച്ചെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്്
ചെമ്മീന്‍ വൃത്തിയാക്കുക. രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് വേവിച്ചു വെള്ളം വറ്റിച്ചു വെക്കുക. മൂന്നാമത്തെ ചേരുവകള്‍ തരുതരുപ്പായി അരച്ചെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടായാല്‍ കടുക്, ഉള്ളി, കറിവേപ്പില ഇവ യഥാക്രമം ചേര്‍ക്കുക. ഉള്ളി അല്പം മൂത്ത് കഴിഞ്ഞാല്‍ തേങ്ങക്കൂട്ടും വേവിച്ച ചെമ്മീനും ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അല്പനേരം അടച്ചുവെച്ച് വേവിക്കുക.